For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയിരം വര്‍ഷം തപസ്സു ചെയ്താലുള്ള പുണ്യം; ഈ വ്രതാനുഷ്ഠാനം മഹത്തരം

|

എല്ലാ വര്‍ഷവും മാര്‍ഗശീര്‍ഷ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തിഥിയിലാണ് മോക്ഷദ ഏകാദശി വ്രതം ആചരിക്കുന്നത്. ഇത്തവണ ഡിസംബര്‍ 14 ചൊവ്വാഴ്ചയാണ് ഈ ശുഭദിനം. ഈ ദിവസം മഹാവിഷ്ണുവിനെ ആരാധിച്ചാണ് വ്രതം അനുഷ്ഠിക്കുന്നത്. മോക്ഷത്തിനായി പ്രാര്‍ത്ഥിക്കാനാണ് ഈ ഏകാദശി ആഘോഷിക്കുന്നത്. മോക്ഷദ ഏകാദശിയും ഗീതാ ജയന്തിയും ഒരേ ദിവസമാണ്.

Most read: പുതിയ ജോലി, സ്ഥാനക്കയറ്റം, ശമ്പള വര്‍ധന; 2022ല്‍ നിങ്ങളെ കാത്തിരിക്കുന്നത്Most read: പുതിയ ജോലി, സ്ഥാനക്കയറ്റം, ശമ്പള വര്‍ധന; 2022ല്‍ നിങ്ങളെ കാത്തിരിക്കുന്നത്

ഈ ദിവസമാണ് മഹാഭാരതത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനോട് ഭഗവദ്ഗീത ഉപദേശിച്ചത്. ഈ ദിവസം വ്രതമനുഷ്ഠിക്കുകയും ശ്രീകൃഷ്ണനെ ആരാധിക്കുകയും ചെയ്യുന്നതിലൂടെ എല്ലാ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നും പൂര്‍വ്വികര്‍ക്ക് സ്വര്‍ഗത്തില്‍ എത്താന്‍ സഹായിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഈ ദിവസം മഹാവിഷ്ണുവിനെ ആരാധിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നതിലൂടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഏകാദശി

ഏകാദശി

ഹിന്ദു കലണ്ടര്‍ അനുസരിച്ച്, എല്ലാ മാസവും 11-ാം തീയതി ഏകാദശി എന്ന് വിളിക്കുന്നു. ഏകാദശി മഹാവിഷ്ണുവിനുള്ള ദിവസമായി കണക്കാക്കപ്പെടുന്നു. ഒരു മാസത്തില്‍ രണ്ട് വശങ്ങള്‍ ഉള്ളതിനാല്‍ രണ്ട് ഏകാദശികള്‍ ഉണ്ട്, ഒന്ന് ശുക്ല പക്ഷവും മറ്റൊന്ന് കൃഷ്ണ പക്ഷവും. അങ്ങനെ, ഒരു വര്‍ഷത്തില്‍ കുറഞ്ഞത് 24 ഏകാദശികള്‍ ഉണ്ടാകാം, എന്നാല്‍ അധിക മാസങ്ങള്‍ വരുന്ന വര്‍ഷം ഇത് 26 ആകാം.

 മോക്ഷദ ഏകാദശിയുടെ പ്രാധാന്യം

മോക്ഷദ ഏകാദശിയുടെ പ്രാധാന്യം

മോക്ഷദ ഏകാദശി എന്നാല്‍ മോക്ഷം പ്രദാനം ചെയ്യുന്ന ഏകാദശി എന്നാണ് അര്‍ത്ഥം. ഈ ഏകാദശിയില്‍ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരാള്‍ക്ക് മരണാനന്തര മോക്ഷം ലഭിക്കും. ഈ ദിവസം ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനോട് ഗീത ഉപദേശിച്ചു, അതിനാല്‍ മോക്ഷദ ഏകാദശിയുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നു. ആയിരം വര്‍ഷം തപസ്സു ചെയ്താല്‍ എത്രമാത്രം പുണ്യം കിട്ടുന്നുവോ അത്രതന്നെ ഫലം ഈ വ്രതാനുഷ്ഠാനം ആത്മാര്‍ത്ഥമായി അനുഷ്ഠിച്ചാല്‍ ലഭിക്കും. ഈ ദിവസം നാരായണ കവചമോ വിഷ്ണു സഹസ്രനാമമോ പാരായണം ചെയ്യുന്നത് വളരെ ഫലദായകമായി കണക്കാക്കപ്പെടുന്നു.

Most read:വാസ്തു പറയുന്നു 2022ല്‍ ഭാഗ്യം നിങ്ങളെ തേടിയെത്താനുള്ള വഴികളിത്‌Most read:വാസ്തു പറയുന്നു 2022ല്‍ ഭാഗ്യം നിങ്ങളെ തേടിയെത്താനുള്ള വഴികളിത്‌

മോക്ഷദ ഏകാദശി 2021

മോക്ഷദ ഏകാദശി 2021

ഈ വര്‍ഷത്തെ മോക്ഷദ ഏകാദശി ഡിസംബര്‍ 14 ന് ആഘോഷിക്കും. മതവിശ്വാസമനുസരിച്ച്, മോക്ഷദ ഏകാദശിയിലെ വ്രതാനുഷ്ഠാനത്തിന്റെ ഫലത്താല്‍ പൂര്‍വ്വികര്‍ക്ക് മോക്ഷം ലഭിക്കുന്നു. ഭക്തരുടെ എല്ലാ പാപങ്ങളും നശിക്കുകയും അവരുടെ ആഗ്രഹങ്ങള്‍ സഫലമാകുകയും ചെയ്യുന്നു.

മോക്ഷദ ഏകാദശിയുടെ മുഹൂര്‍ത്തം

മോക്ഷദ ഏകാദശിയുടെ മുഹൂര്‍ത്തം

ഏകാദശി തീയതി ആരംഭിക്കുന്നത്: ഡിസംബര്‍ 13, 9:32

ഏകാദശി തിഥി: ഡിസംബര്‍ 14 രാത്രി 11:35 ന്

ഉപവാസത്തിന്റെ പാരണ: ഡിസംബര്‍ 15 രാവിലെ 07:5 മുതല്‍ 09:09 വരെ

Most read:പ്രശ്‌നങ്ങളില്ലാത്ത ജീവിതത്തിന് ചാണക്യന്‍ നിര്‍ദേശിക്കുന്ന വഴികള്‍ ഇതാണ്Most read:പ്രശ്‌നങ്ങളില്ലാത്ത ജീവിതത്തിന് ചാണക്യന്‍ നിര്‍ദേശിക്കുന്ന വഴികള്‍ ഇതാണ്

മോക്ഷദ ഏകാദശി ഉപവാസ രീതി

മോക്ഷദ ഏകാദശി ഉപവാസ രീതി

ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ അതിരാവിലെ എഴുന്നേല്‍ക്കുക. കുളിച്ച് വിശ്രമിച്ച ശേഷം, വീടിന്റെ പൂജാമുറി വൃത്തിയാക്കുക. ഇതിനുശേഷം വീടുമുഴുവന്‍ ഗംഗാജലം തളിക്കുക. ഇതിനുശേഷം പൂജാമുറിയിലെ വിഷ്ണുവിഗ്രഹം ഗംഗാജലത്താല്‍ കുളിപ്പിച്ച് വസ്ത്രം സമര്‍പ്പിക്കുക. വസ്ത്രങ്ങളും മറ്റും അര്‍പ്പിച്ച ശേഷം വിഗ്രഹത്തിന് തിലകം പുരട്ടുക. ഭഗവാന് പഴങ്ങളും മറ്റും സമര്‍പ്പിക്കുക. പൂജ ആരംഭിക്കുമ്പോള്‍, ആദ്യം ഗണപതിയെയും കൂടെ ശ്രീഹരിയെയും തുടര്‍ന്ന് മാതാ ലക്ഷ്മിയും ആരതി ചെയ്യുക. വിഷ്ണുവിന് തുളസിയില സമര്‍പ്പിക്കുക.

English summary

Mokshada Ekadashi December 2021 Date, Time, Puja Vidhi, Vrat Katha, History and Significance in malayalam

Mokshada Ekadashi is also known as Baikunth Ekadashi and is observed on the Ekadashi Tithi of Shukla Paksha in Margashirsha month. Know the time, puja vidhi, vrat katha, history and significance of Mokshada Ekadashi.
Story first published: Monday, December 13, 2021, 9:59 [IST]
X
Desktop Bottom Promotion