Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
ഗുരൂവായൂര്‍ ഏകാദശി: വിഷ്ണുവിന്റെ ഈ അഞ്ച് മന്ത്രങ്ങള്‍ നിത്യവും ജപിക്കൂ, ധനനേട്ടങ്ങളും മനസമാധാനവും ഉറപ്പ്
ഇന്ന് ഗുരൂവായൂര്‍ ഏകാദശിയാണ്. വെളുത്ത പക്ഷത്തിലെ പതിനൊന്നാം ദിനമായ ഇന്ന് മോക്ഷദ ഏകാദശിയെന്നും ഇതറിയപ്പെടുന്നു. വെളുത്ത പക്ഷത്തിലും കറുത്ത പക്ഷത്തിലുമായി എല്ലാ മാസവും രണ്ട് ഏകാദശികളാണ് ഉണ്ടാകുക. ഏകാദശി വ്രതം നോല്‍ക്കുന്നത് ഭഗവാന് വിഷ്ണുവിന്റെ അനുഗ്രഹം നേടാന്‍ ഏറ്റവും ശുഭകരമായി കരുതപ്പെടുന്നു. അതില്‍ തന്നെ വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശിക്ക് പ്രത്യേക പ്രാധാന്യമുണ്ട്.

ഗുരുവായൂര്‍ ഏകാദശി
വൃശ്ചികമാസത്തിലെ ഏകാദശി ദിവസമാണ് ഗുരുവും വായുവും ചേര്‍ന്ന് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചതെന്ന് കരുതപ്പെടുന്നു. അതുകൊണ്ടാണ് ഈ ഏകാദശി ഗുരുവായൂര്‍ ഏകാദശി എന്നറിയപ്പെടുന്നത്. ഇതല്ലാതെ, ശങ്കരാചാര്യര്‍ ഗുരുവായൂരിലെ പൂജാക്രമം ചിട്ടപ്പെടുത്തിയ ദിനം, മേല്‍പ്പത്തൂര്‍ നാരായണ ഭട്ടത്തിരി നാരായണീയം എഴുതി പൂര്‍ത്തിയാക്കുകയും ഭഗവാന് അദ്ദേഹത്തിന് മുമ്പില്‍ പ്രത്യക്ഷനായി അനുഗ്രഹിക്കുകയും ചെയ്ത ദിനം, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ക്ക് ശബ്ദം തിരിച്ചുകിട്ടിയ ദിനം എന്നിങ്ങനെ ഗുരുവായൂര്‍ ഏകാദശിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങള്‍ ഉണ്ട്. എന്തുതന്നെ ആയാലും ഭഗവാന് വളരെ പ്രിയപ്പെട്ട ദിവസമാണ് ഈ ഏകാദശിയെന്നും ഇന്നത്തെ ദിവസം അത്മാര്‍ത്ഥമായി ഭഗവാനെ ഭജിക്കുന്നവര്‍ക്കും ഭക്തര്‍ക്കും ഭഗവാന്റെ അനുഗ്രഹം തീര്‍ച്ചയായും ലഭിക്കുമെന്നതും സത്യമായി കരുതിപ്പോരുന്നു.
ഈ ഏകാദശി ദിവസം ഭഗവാന്റെ അനുഗ്രഹം നേടാന്‍ ഭക്തരെ സഹായിക്കുന്ന ശക്തമായ ചില വിഷ്ണു മന്ത്രങ്ങള്‍ നോക്കാം.
മുക്തി മന്ത്രം
ഓം നമോ ഭഗവതേ വാസുദേവായ
എല്ലാവരുടെയും ഹൃദയത്തില്‍ വസിക്കുന്ന ഭഗവാന് മുമ്പില്‍ ഞാന്‍ കുമ്പിടുന്നു എന്നാണ് ഈ മന്ത്രത്തിന്റെ സാരം. ഈ മന്ത്രം ജപിക്കുന്നതിലൂടെ ഭക്തരില്‍ സഹാനുഭൂതി വളരുന്നു. എല്ലാ ജീവജാലങ്ങളിലും ദൈവസാന്നിധ്യമുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ മന്ത്രം. ഈ മന്ത്രജപത്തിലൂടെ ഉള്ളം സ്നേഹവും ഭക്തിയും കൊണ്ട് നിറയുമ്പോള്‍ ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനും സമാധാനവും ഐക്യവും നേടാനും ഭക്തര്‍ക്ക് സാധിക്കുന്നു.
മൂല വിഷ്ണു മന്ത്രം
ഓം നമോ നാരായണായ
ഭഗവാന് വിഷ്ണുവിനെ സ്തുതിക്കുന്ന വളരെ ലളിതമായ മന്ത്രമാണിത്. ഭഗവാനെ അങ്ങനെ നമിക്കുന്നു എന്നാണ് ഈ മന്ത്രത്തിന്റെ അര്‍ത്ഥം. ഈ മന്ത്രം ജപിക്കുന്നതിലൂടെ ഏതൊരു വ്യക്തിയും ഭഗവാന്റെ വാസസ്ഥലമായ വൈകുണ്ഡത്തിലേക്ക് നയിക്കപ്പെടും എന്നാണ് വിശ്വാസം. ഈ മന്ത്രം ജപിക്കുന്നതിലൂടെ ലൗകികമായ എല്ലാ ആഗ്രഹങ്ങളോടും ഭൗതികസുഖങ്ങളോടുമുള്ള ആസക്തി നഷ്ടമാകുകയും ഭയമില്ലാതാകുകയും ചെയ്യും. അത്മീയമായ മോക്ഷം നേടുന്നതിനും ജീവിതത്തില്‍ പരമാനന്ദവും വിജയവും നേടുന്നതിനും ഈ മന്ത്രജപം സഹായിക്കും.
വിഷ്ണു ശ്ലോകം
കായേന വാചാ മനസേന്ദ്രിയൈര്‍വാ,
ബുദ്ധ്യാത്മനാ വാ പ്രകൃതേ സ്വഭാവാത്,
കരോമി യദ്യത് സകലം പരസ്മൈ,
നാരായണായേതി സമര്‍പ്പയാമി
മഹത്വപൂര്‍ണ്ണവും ശക്തവുമായ ഈ മന്ത്രം മുകുന്ദമാലയില്‍ നിന്നുള്ളതാണ്. ശരീരം, വാക്ക്, മനസ്സ്, ഇന്ദ്രിയങ്ങള്‍, ബുദ്ധി എന്നീ കരണങ്ങള്‍ കൊണ്ട് സ്വന്തം സ്വഭാവവാസനകള്ക്ക് അനുസരിച്ച് ഞാന്‍ എന്തെല്ലാം ചെയ്യുന്നുവോ, അതെല്ലാം പരംപൊരുളായ ശ്രീനാരായണന് സമര്‍പ്പിയ്ക്കുന്നു, എന്നാണ് ഈ മന്ത്രത്തിന്റെ പൊരുള്‍.
ഈ മന്ത്രം ജപിക്കുന്നതിലൂടെ ഒരു വ്യക്തി മുജ്ജന്മകര്മ്മത്തില് നിന്നും സ്വതന്ത്രരായി ബോധോദയത്തിലേക്ക് നയിക്കപ്പെടുന്നു. നിത്യവും ഈ മന്ത്രം ജപിച്ചാല്‍ മനസ്സ് ശാന്തമാകുകയും എല്ലാ കുറ്റബോധങ്ങളും നീങ്ങുകയും മാനസിക പിരിമുറുക്കം ഇല്ലാതാകുകയും പരമാനന്ദവും ആന്തരികമായ സമാധാനവും അനുഭവപ്പെടുകയും ചെയ്യും.
പുരാണ മന്ത്രം
ഓം അപവിത്രാ പവിത്രോ വാ സര്‍വ്വാവസ്ഥാം ഗതോപയേപി വാ
യഃ സ്മേരേത്പുണ്ഡരീകാക്ഷാം സ ബാഹ്യാഭ്യന്തരാ ശുചിഃ
നിരവധി പുരാണങ്ങളില്‍ വിഷ്ണുവിനെ സ്തുതിച്ച് കൊണ്ട് ഈ മന്ത്രം കാണാനാകും. പവിത്രതയോ അപവിത്രതയോ നോക്കാതെ വിഷ്ണുവിനെ സ്മരിക്കുന്നത് ആന്തരികമായും ബാഹ്യമായും ശുദ്ധീകരിക്കും എന്നാണ് ഈ മന്ത്രത്തിന്റെ അര്‍ത്ഥം. പാപങ്ങളില്‍ നിന്നും വൈകാരികമായ വേദനകളില്‍ നിന്നും സാമൂഹികമായ പ്രതീക്ഷകളില്‍ നിന്നും ഒരുവനെ മോചിപ്പിക്കുക എന്നതാണ് ഈ മന്ത്രത്തിന്റെ പ്രാഥമികമായ ലക്ഷ്യം. ജീവിതത്തിലെ ബന്ധനങ്ങളില്‍ നിന്നും വൈകാരിക ബാധ്യതകളില്‍ നിന്നുമുള്ള മോചനം ഈ മന്ത്രം സാധ്യമാക്കും.
വിഷ്ണു ഗായത്രി മന്ത്രം
ഓം ശ്രീ വിഷ്ണവേ ച വിദ് മഹേ വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത്
ഭഗവാനെ സ്തുതിക്കുന്ന മനോഹരമായ പ്രാര്‍ത്ഥനയാണിത്. വാസുദേവനില്‍ നിന്ന് നല്ല ബുദ്ധിയും മനസ്സിന് തെളിച്ചവും ലഭിക്കാന്‍ ഭഗവാന് വിഷ്ണുവിനെ ധ്യാനിക്കുന്നു എന്നാണ് ഈ മന്ത്രത്തിന്റെ അര്‍ത്ഥം. എല്ലാ ഗായത്രി മന്ത്രങ്ങളും പോലെ വളരെ ശക്തിയുള്ള മന്ത്രമാണ് വിഷ്ണു ഗായത്രിയും. ഭയം ഇല്ലാതാക്കാനും യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാനും മനസ്സിന് വ്യക്തത ലഭിക്കാനും മനസമാധാനവും വിജയവും നേടാനും ഈ മന്ത്രം സഹായിക്കുന്നു.



Click it and Unblock the Notifications