Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ശുഭയോഗങ്ങള്‍ രൂപപ്പെടുന്ന മോക്ഷദ ഏകാദശി; ഈ വിധം വ്രതമെടുത്താല്‍ കോടിപുണ്യം

ഹിന്ദുമതവിശ്വാസപ്രകാരം ഏകാദശി ദിവസത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. മഹാവിഷ്ണുവിനായി സമര്‍പ്പിച്ചിരിക്കുന്നതാണ് ഈ ദിവസം. എല്ലാ മാസവും കൃഷ്ണപക്ഷത്തിലും ശുക്ലപക്ഷത്തിലും ഏകാദശി തിഥി വരുന്നു. അത്തരമൊരു സാഹചര്യത്തില്‍, എല്ലാ മാസവും രണ്ട് ഏകാദശി വ്രതങ്ങള്‍ അനുഷ്ഠിക്കുന്നു. മാര്‍ഗശീര്‍ഷ മാസത്തിലാണ് മോക്ഷദ ഏകാദശി വ്രതം ആചരിക്കുന്നത്. ഹിന്ദു കലണ്ടര്‍ പ്രകാരം മാര്‍ഗശീര്‍ഷ മാസത്തിലെ ശുക്ല പക്ഷത്തില്‍ വരുന്ന ഏകാദശിയെ മോക്ഷദ ഏകാദശി എന്ന് വിളിക്കുന്നു.
വേദങ്ങള്‍ പ്രകാരം ഈ ഏകാദശിയെ പൂര്‍വ്വികര്‍ക്ക് മോക്ഷം നല്കുന്ന ഏകാദശി എന്നാണ് വിളിക്കുന്നത്. മോക്ഷദ ഏകാദശി ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് മരണാനന്തര മോക്ഷം ലഭിക്കുന്നുവെന്ന് പറയപ്പെടുന്നു. ഈ വര്‍ഷത്തെ മോക്ഷദ ഏകാദശിയുടെ ശുഭസമയവും വ്രതാനുഷ്ഠാന രീതിയും എങ്ങനെയെന്ന് നമുക്ക് നോക്കാം.
മോക്ഷദ ഏകാദശിയുടെ പ്രാധാന്യം
മോക്ഷദ ഏകാദശി എന്നാല്‍ മോക്ഷം പ്രദാനം ചെയ്യുന്ന ഏകാദശി എന്നാണ് അര്‍ത്ഥം. ഈ ഏകാദശിയില്‍ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരാള്‍ക്ക് മരണാനന്തര മോക്ഷം ലഭിക്കും. ഈ ദിവസം ഭഗവാന് കൃഷ്ണന് അര്‍ജ്ജുനനോട് ഗീത ഉപദേശിച്ചു, അതിനാല്‍ മോക്ഷദ ഏകാദശിയുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നു. ആയിരം വര്‍ഷം തപസ്സു ചെയ്താല്‍ എത്രമാത്രം പുണ്യം കിട്ടുന്നുവോ അത്രതന്നെ ഫലം ഈ വ്രതാനുഷ്ഠാനം ആത്മാര്‍ത്ഥമായി അനുഷ്ഠിച്ചാല്‍ ലഭിക്കും. ഈ ദിവസം നാരായണ കവചമോ വിഷ്ണു സഹസ്രനാമമോ പാരായണം ചെയ്യുന്നത് വളരെ ഫലദായകമായി കണക്കാക്കപ്പെടുന്നു.
മോക്ഷദ ഏകാദശി ശുഭസമയം
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, മാര്‍ഗശീര്‍ഷ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശിയിലാണ് മോക്ഷദ ഏകാദശി ആചരിക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ 03 ശനിയാഴ്ച ഏകാദശി തിഥി രാവിലെ 05.39 ന് ആരംഭിച്ച് ഡിസംബര്‍ 04ന് രാവിലെ 05.34ന് അവസാനിക്കും. മോക്ഷദ ഏകാദശി ഡിസംബര്‍ 04ന് ആഘോഷിക്കും. മോക്ഷദ ഏകാദശി വ്രതം ഡിസംബര്‍ 03ന് ആയിരിക്കും.
മോക്ഷദ ഏകാദശി തീയതി ആരംഭം: ഡിസംബര്‍ 03, രാവിലെ 05:39
മോക്ഷദ ഏകാദശി തിഥി: ഡിസംബര്‍ 04 രാവിലെ 05.34
പൂജയുടെ അനുകൂല സമയം: 03 ഡിസംബര്‍, രാവിലെ 09:28 മുതല്‍ ഉച്ച 01:27 വരെ
അഭിജിത മുഹൂര്‍ത്തം: 11.50 മുതല്‍ 12.32 വരെ
രവിയോഗം: 03 ഡിസംബര്‍, രാവിലെ 07:04 മുതല്‍ 04 ഡിസംബര്‍ രാവിലെ 06:16 വരെ
മോക്ഷദ ഏകാദശി പൂജാരീതി
അതിരാവിലെ എഴുന്നേറ്റ് കുളിയും മറ്റും കഴിഞ്ഞ് വീട്ടിലെ പൂജാമുറിയില്‍ വിളക്ക് കൊളുത്തുക. മഹാവിഷ്ണുവിനെ ഗംഗാജലത്തില്‍ അഭിഷേകം ചെയ്യുക. വിഷ്ണുവിന് പൂക്കളും തുളസിയിലകളും സമര്‍പ്പിക്കുക. കഴിയുമെങ്കില്‍ ഈ ദിവസം വ്രതം അനുഷ്ഠിക്കുക.
ദൈവത്തെ ആരാധിക്കുക, നിവേദ്യം സമര്‍പ്പിക്കുക. ശുദ്ധമായ കാര്യങ്ങള്‍ മാത്രമേ ദൈവത്തിന് അര്‍പ്പിക്കാവൂ എന്ന് ഓര്‍ക്കുക. തുളസിയിലല്ലാതെ വിഷ്ണുഭക്ഷണം കഴിക്കില്ലെന്നാണ് വിശ്വാസം. ഈ ശുഭദിനത്തില്‍ മഹാവിഷ്ണുവിനൊപ്പം ലക്ഷ്മി ദേവിയെയും ആരാധിക്കുക.
ശുഭയോഗങ്ങള്‍
ഈ വര്‍ഷത്തെ മോക്ഷദ ഏകാദശി വരുന്നത് ഡിസംബര്‍ 03 ശനിയാഴ്ചയാണ്. മാര്‍ഗശീര്‍ഷ മാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശിയാണ് ഇത്. മോക്ഷദ ഏകാദശി ദിനത്തിലാണ് രവിയോഗം രൂപപ്പെടുന്നത്. പഞ്ചകം, ഭദ്ര എന്നിവയും ഈ ദിവസം നിഴലിലാണ്. എന്നാല്‍ ഭദ്ര സന്ധ്യാസമയത്ത് പ്രത്യക്ഷപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ രാവിലെ ആരാധന നടത്തുണം. അടുത്ത ദിവസം ഉച്ചയ്ക്ക് വ്രതം മുറിക്കാന്‍ പറ്റിയ സമയമാണ്. ഈ ദിവസം സര്‍വാര്‍ത്ത സിദ്ധിയോഗം മുഴുവന്‍ സമയവും രൂപപ്പെടുന്നുണ്ട്.



Click it and Unblock the Notifications
