Latest Updates
-
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ലക്ഷ്മീസമേതനായി ഭഗവാന് നേരിട്ട് അനുഗ്രഹിക്കും: മോഹിനി ഏകാദശി ഐശ്വര്യം നിറയും
ഹിന്ദുവിശ്വാസ പ്രകാരം വളരെയധികം പ്രധാനപ്പെട്ട ഒരു വ്രത ദിനമായാണ് മോഹിനി ഏകാദശി കണക്കാക്കുന്നത്. ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് വഴി ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത് നിങ്ങളുടെ ഏത് പാപത്തേയും ഇല്ലാതാക്കുകയും സര്‍വ്വോപരി ജീവിതത്തില്‍ ഐശ്വര്യം നിറയ്ക്കുകയും ചെയ്യുന്നു. ഈ വര്‍ഷത്തെ മോഹിനി ഏകാദശി വരുന്നത് മേയ് 8 വ്യാഴാഴ്ചയാണ്. വൈശാഖശുക്ല പക്ഷത്തിലെ ഏകാദശി തിഥിയിലാണ് മോഹിനി ഏകാദശി വരുന്നത്.
ഈ ദിനത്തിലാണ് മഹാവിഷ്ണു മോഹിനി രൂപത്തില്‍ അസുര നിഗ്രഹത്തിനായി അവതാരമെടുത്തത് എന്നാണ് വിശ്വാസം. അതുകൊണ്ട്തന്നെ ഈ ദിനത്തില്‍ പ്രാര്‍ത്ഥനയും വ്രതവും എടുത്താല്‍ അത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദോഷങ്ങളേയും ഇല്ലാതാക്കും എന്നാണ് പറയുന്നത്. വ്രതാനുഷ്ഠാനത്തിന്റെ ഫലമായി നിങ്ങള്‍ സര്‍വ്വ പാപങ്ങളില്‍ നിന്നും മുക്തരാവുന്നു. കൂടാതെ പല വിധത്തിലുള്ള അനുഗ്രഹവും മാറ്റങ്ങളും ജീവിതത്തില്‍ ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മോഹിനി ഏകാദശി
മോഹിനി ഏകാദശി വളരെയധികം പ്രധാനപ്പെട്ടതാണ്. ഹിന്ദു വിശ്വാസ പ്രകാരം ഈ ദിനത്തില്‍ പശുമോ മറ്റ് മൃഗങ്ങളോ കണ്ടാല്‍ അവയ്ക്ക് ഭക്ഷണം നല്‍കുകയും വീട്ടില്‍ നിന്ന് ഓടിച്ച് വിടാതിരിക്കുകയും ചെയ്യണം. മോഹിനി ഏകാദശി വ്രതത്തിന്റ ഫലമായി നിങ്ങള്‍ക്ക് ഭഗവാന് വിഷ്ണുവിനെ ആരാധിക്കുന്നതിന് ശ്രദ്ധിക്കുക. അത് മാത്രമല്ല ആരോടും മോശമായ വാക്കുകള്‍ പറയാന്‍ ശ്രമിക്കരുത്. അത് നിങ്ങളുടെ വ്രതഫലത്തെ ഇല്ലാതാക്കുന്നു.
തുളസിയെ ആരാധിക്കണം
ഭഗവാന് വിഷ്ണുവിന്റെ പത്നിയായാണ് തുളസിയെ കണക്കാക്കുന്നത്. മോഹിനി ഏകാദശി ദിനത്തില്‍ തുളസിയെ ആരാധിക്കുന്നത് അതുകൊണ്ട് തന്നെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഈ ദിനത്തില്‍ തുളസിക്ക് മുന്നിലായി വിളക്ക് കൊളുത്തുകയും മന്ത്രങ്ങള്‍ ഉരുവിടുകയും ചെയ്യാവുന്നതാണ്. നെയ് വിളക്ക് കത്തിച്ച് വേണം പ്രാര്‍ത്ഥിക്കുന്നതിന്. ഇത് നിങ്ങളുടെ എല്ലാ ദോഷങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും സന്തോഷവും ഐക്യവും ജീവിതത്തില്‍ നിലനിര്‍ത്തുകയും ചെയ്യുന്നു.
ലക്ഷ്മി ദേവിയെ ആരാധിക്കുക
മോഹിനി ഏകാദശി ദിനത്തില്‍ മഹാവിഷ്ണുവിനൊപ്പം ലക്ഷ്മി ദേവിയെയും ആരാധിക്കുന്നതിന് ശ്രമിക്കണം. മാത്രമല്ല ലക്ഷ്മീ സമേതനായ ഭഗവാനെ ആരാധിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറയ്ക്കുന്നു. ലക്ഷ്മീ ദേവിയെ ചുവന്ന വസ്ത്രം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണം. വിഷ്ണുവിന് പാല്‍പ്പായസവും മഞ്ഞ നിറത്തിലുള്ള വസ്ത്രവും സമര്‍പ്പിക്കാവുന്നതാണ്. ഇത് സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ട് വരുന്നു.
ദാനം ചെയ്യുക
മോഹിനി ഏകാദശിയോട് അനുബന്ധിച്ച് വൈശാഖമാസത്തില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും ദാനം ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും ഭഗവാന്റെ അനുഗ്രഹവും നല്കുന്നു. ഈ ദിവസം ലക്ഷ്മീ ദേവിയുടെ ദ്വാദശനം സ്തോത്രവും ചൊല്ലുന്നതും നല്ലതാണ്. ഇത് എല്ലാ തരത്തിലുള്ള ഐശ്വര്യവു നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു.
പാലഭിഷേകം നടത്തുക
മോഹിനി ഏകാദശി ദിനത്തില്‍ മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് വിഷ്ണുവിനെ ആരാധിക്കാവുന്നതാണ്. കുങ്കുമവും തുളസിയും പാലില്‍ ചേര്‍ത്ത് ഈ ദിനത്തില്‍ വിഷ്ണു ഭഗവാനെ ആരാധിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. കൂടാതെ സര്‍വ്വപാപ പരിഹാരത്തിനും സഹായിക്കുന്നു മോഹിനി ഏകാദശി വ്രതം. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയ്ക്കുന്നു.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
