Latest Updates
-
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ചിലര്‍ക്ക് അപ്രതീക്ഷിത ചിലവുകള്‍ -
മെയ് 2: കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ; ഈ 12 രാശിക്കാർക്കും ഇന്ന് നിർണ്ണായക ദിനം -
പ്രസവശേഷം തടി കൂടിയോ? ട്രോളന്മാർക്ക് സ്വര ഭാസ്കർ നൽകിയ കിടിലൻ മറുപടി വൈറലാകുന്നു! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ അതിജീവിക്കാൻ ഈ കരുതലുകൾ മതി! -
കഠിനമായ വേനൽച്ചൂട്; തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ രക്ഷിക്കാൻ ഈ മാറ്റങ്ങൾ അനിവാര്യം! -
മാതാപിതാക്കളാകാൻ ഇനി എഐയുടെ സഹായം; ഐവിഎഫ് ചികിത്സയിൽ വരാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ -
തടി കുറയ്ക്കാൻ ഈ ഇഞ്ചക്ഷൻ എടുക്കുന്നവരാണോ നിങ്ങൾ? വരാനിരിക്കുന്നത് വലിയൊരു അപകടം! -
രാജ്യം വെന്തുരുകുന്നു; യുവി കിരണങ്ങളിൽ നിന്ന് ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുജ്ജന പാപങ്ങളില്‍ നിന്ന് മോചനം, വൈകുണ്ഠവാസം; മോഹിനി ഏകാദശി വ്രതം, ശുഭമുഹൂര്‍ത്തം ആരാധനാരീതി
ഹിന്ദുമതത്തില്‍ ഏകാദശി ദിനത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഏകാദശി പല രൂപങ്ങളില്‍ ആഘോഷിക്കപ്പെടുന്നു. ഈ ശുഭദിനത്തില്‍ ഭഗവാന് വിഷ്ണുവിനെ ആചാരങ്ങളോടെ ആരാധിക്കുന്നു. വൈശാഖമാസത്തില്‍ വരുന്ന ഏകാദശിയാണ് മോഹിനി ഏകാദശിയായി ആഘോഷിക്കുന്നത്. എല്ലാത്തരം പാപങ്ങളും ദുഃഖങ്ങളും നീക്കാന്‍ മോഹിനി ഏകാദശി വ്രതം നിങ്ങളെ സഹായിക്കുന്നുവെന്ന് വിശ്വസിക്കുന്നു.
അസുരന്മാരില് നിന്ന് അമൃത് തിരിച്ചെടുക്കാനായി ശ്രീഹരി വിഷ്ണു മോഹിനി വേഷം കൈക്കൊണ്ടത് ഈ ദിവസമാണെന്ന് പുരാണങ്ങളില്‍ പറയുന്നു. മോഹിനി ഏകാദശി വ്രതം അനുഷ്ഠിക്കുന്ന വ്യക്തി മായയുടെ കുരുക്കില്‍ നിന്ന് മുക്തനാകുകയും മോക്ഷം പ്രാപിക്കുകയും ചെയ്യുന്നു. ഈ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവരുടെ പല ജന്മങ്ങളിലെ പാപങ്ങളും നശിക്കുമെന്നാണ് വിശ്വാസം. മോഹിനി ഏകാദശിയുടെ ശുഭമുഹൂര്‍ത്തവും പൂജാവിധിയും അറിയാന്‍ ലേഖനം വായിക്കൂ.

മോഹിനി ഏകാദശി ശുഭമുഹൂര്‍ത്തം
ഈ വര്‍ഷത്തെ മോഹിനി ഏകാദശി വ്രതം മെയ് 1 തിങ്കളാഴ്ച ആചരിക്കും. ഈ ദിവസം വ്രതമനുഷ്ഠിച്ച് മഹാവിഷ്ണുവിന്റെ മോഹിനി രൂപത്തെ ആരാധിക്കണം. ഇങ്ങനെ ചെയ്താല്‍ ആയിരം പശുക്കളെ ദാനം ചെയ്ത പുണ്യഫലം ലഭിക്കുമെന്നാണ് വിശ്വാസം.
പഞ്ചാംഗമനുസരിച്ച്, വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തീയതി ഏപ്രില്‍ 30ന് രാത്രി 08:28-ന് ആരംഭിച്ച് അടുത്ത ദിവസം, മെയ് 01ന് രാത്രി 10:09ന് അവസാനിക്കും. ഈ ദിവസം ശുഭമുഹൂര്‍ത്തത്തില്‍ ശ്രീ ഹരിയെ പൂജിക്കണം. ഏകാദശി വ്രതം മെയ് 2 ന് രാവിലെ 05.40 മുതല്‍ 08.19 വരെയായിരിക്കും.

മോഹിനി ഏകാദശിയുടെ പ്രാധാന്യം
ഹിന്ദുമത വിശ്വാസമനുസരിച്ച് പാലാഴിമദന സമയത്ത് അമൃത് പുറത്തേക്ക് വന്നപ്പോള്‍ അത് ദേവന്മാരില് നിന്ന് അസുരന്മാര് കൈക്കലാക്കി. അസുരന്മാരില് നിന്ന് ഇത് തിരിച്ചെടുക്കാനായി മോഹിനി ഏകാദശിയില്‍ ഭഗവാന് മഹാവിഷ്ണു മോഹിനിയുടെ രൂപമെടുക്കുകയും അസുരന്മാരെ കുടുക്കി അമൃത് തിരിച്ചെടുക്കുകയും ചെയ്തു.
മറ്റൊരു വിശ്വാസമനുസരിച്ച്, ത്രേതായുഗത്തില്‍ തന്റെ ഭാര്യയുടെ വിയോഗത്തില്‍ ശ്രീരാമന്, വസിഷ്ഠ മഹര്‍ഷിയുടെ ഉപദേശപ്രകാരം ഈ വ്രതം അനുഷ്ഠിച്ചു. അത് ശ്രീരാമന്റെ സങ്കടങ്ങള്‍ നശിപ്പിക്കുകയും സീതയെ തിരയാന്‍ പ്രാപ്തനാക്കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. ഒരു വ്യക്തി അറിയാതെ ചെയ്ത പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യുന്നതിന് മോഹിനി ഏകാദശി വ്രതം വളരെ ഉത്തമമാണ്.

നേട്ടങ്ങള്‍
വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശിയെ മോഹിനി ഏകാദശി എന്ന് വിളിക്കുന്നു. അസുരന്മാരില് നിന്ന് പ്രപഞ്ചത്തെ രക്ഷിക്കാന്‍ മഹാവിഷ്ണു മോഹിനിയുടെ രൂപം സ്വീകരിച്ചത് ഈ ദിവസമാണ്. ഈ ഏകാദശി എല്ലാ പാപങ്ങളെയും ദുഃഖങ്ങളെയും നശിപ്പിക്കുന്നുവെന്നും ഭാഗ്യവും സമ്പത്തും നല്‍കുന്നുവെന്നും പറയപ്പെടുന്നു. മോഹിനി ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വ്യക്തി എല്ലാ പ്രലോഭനങ്ങളില്‍ നിന്നും മോചിതനാകുകയും വൈകുണ്ഠത്തില്‍ സ്ഥാനം നേടുമെന്നും വിശ്വസിക്കപ്പെടുന്നു.

മോഹിനി ഏകാദശിയിലെ പ്രതിവിധി
ഹിന്ദുമത ഗ്രന്ഥങ്ങള്‍ അനുസരിച്ച് ഏകാദശി ദിനത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ ജീവിതത്തില്‍ ഐശ്വര്യവും ആഗ്രഹങ്ങളും നിറവേറ്റുന്നു. ഏകാദശി വ്രതം അനുഷ്ഠിക്കാത്തവര്ക്കുപോലും ആരോഗ്യത്തിനും ഐശ്വര്യത്തിനുമായി ഈ പ്രതിവിധി ചെയ്യാം. ഏകാദശിയില്‍ ദോഷപരിഹാരമായി പാലില്‍ അല്പം കുങ്കുമപ്പൂ കലക്കി തണുപ്പിച്ച ശേഷം അതില്‍ തുളസിയില ഇടുക. ഇത് ഭഗവാന് ശ്രീഹരി വിഷ്ണുവിനും ലക്ഷ്മി ദേവിക്കും സമര്‍പ്പിക്കുകയും മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുക. നിവേദിച്ച പാല് പ്രസാദമായി കഴിക്കുക.

വ്രതത്തിന്റെ പ്രാധാന്യം
ഏകാദശി വ്രതം അനുഷ്ഠിക്കുന്നവര്‍ രാത്രി ഉറങ്ങാതെ ഭജന കീര്‍ത്തനത്തിനായി സമയം ചെലവഴിക്കണം. രാവിലെ തുളസിക്ക് വെള്ളം സമര്‍പ്പിക്കുക. ഇതിനുശേഷം വൈകുന്നേരം തുളസിയുടെ അടുത്ത് പശുവിന് നെയ്യ് വിളക്ക് തെളിയിക്കുക. ഏകാദശി തീരുന്നതിന് മുമ്പ് ഒരു ബ്രാഹ്മണന് ഭക്ഷണവും ദക്ഷിണയും നല്‍കണം. മോഹിനി ഏകാദശി വ്രതത്തിന്റെ കഥ ലളിതമായി വായിക്കുകയും കേള്‍ക്കുകയും ചെയ്താല്‍ ആയിരക്കണക്കിന് പശുക്കളെ ദാനം ചെയ്തതിന്റെ പുണ്യം ലഭിക്കുമെന്ന് പത്മപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്.

വ്രതനിയമങ്ങള്‍
വിശ്വാസമനുസരിച്ച്, മോഹിനി ഏകാദശി വ്രത ദിനത്തില്‍ നിങ്ങള്‍ തുളസി ഇലകള്‍ പറിക്കരുത്. ആരാധനയ്ക്കായി ഒരു ദിവസം മുമ്പ് തുളസി ഇലകള്‍ പറിക്കുക. മുടി, നഖം, താടി, മീശ മുതലായവ ഈ ദിവസം മുറിക്കരുത്. ഏകാദശി വ്രതാനുഷ്ഠാനത്തില്‍ പൂര്‍ണ്ണമായി ബ്രഹ്മചര്യം പിന്തുടരുക. ഏകാദശി വ്രതത്തില്‍ അരിയാഹാരം കഴിക്കരുത്. ഈ ദിവസം കുങ്കുമപ്പൂവ് പാലില്‍ തിളപ്പിച്ച് കഴിക്കുകയും കുടുംബാംഗങ്ങള്‍ക്ക് നല്‍കുകയും ചെയ്യുക.



Click it and Unblock the Notifications
