For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിഥുന മാസത്തില്‍ 27 നക്ഷത്രങ്ങള്‍ക്കും സമ്പൂര്‍ണ നക്ഷത്രഫലം

|

മലയാള മാസമായ ഇടവം കഴിഞ്ഞ് മിഥുന മാസത്തിലേക്ക് കടന്നിരിക്കുകയാണ് നാം. ഈ കാലയളവില്‍ പല ഗ്രഹങ്ങളും സ്ഥാനം മാറും. ജൂണ്‍ 15ന് സൂര്യന്‍ മിഥുനം രാശിയല്‍ പ്രവേശിക്കും. ഇത് മിഥുന സംക്രാന്തിയായി ആഘോഷിക്കും. ജൂണ്‍ 18ന് ശുക്രന്‍ ഇടവം രാശിയിലേക്ക് നീങ്ങും. ജൂണ്‍ 27ന് ചൊവ്വ മേടം രാശിയിലേക്കും നീങ്ങും. മിഥുന മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രത്തിനും ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

Most read: മോശം സമയത്തെ അതിജീവിക്കാന്‍ ചാണക്യനീതി പറയുന്ന കാര്യങ്ങള്‍Most read: മോശം സമയത്തെ അതിജീവിക്കാന്‍ ചാണക്യനീതി പറയുന്ന കാര്യങ്ങള്‍

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)

മേടക്കൂറുകാര്‍ക്ക് ഈ സമയം ബന്ധുക്കളില്‍ നിന്ന് സഹകരണം ലഭിക്കും. കുടുംബത്തില്‍ സുഖവും സന്തോഷവും നിലനില്‍ക്കും. ഉന്നത സ്ഥാനലബ്ധി, ധനലാഭം തുടങ്ങിയ ഗുണാനുഭവങ്ങള്‍ ഉണ്ടാകും. എങ്കിലും നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കും. വിചാരിച്ച ചില കാര്യങ്ങള്‍ യഥാസമയം നടക്കാതെ വിഷമിച്ചേക്കാം. രോഗങ്ങളെയും ശത്രുക്കളെയും കരുതിയിരിക്കുക. ഈ കാലയളവില്‍ പഴയ ചില ശത്രുക്കള്‍ മിത്രങ്ങളായി മാറിയേക്കാം. ബിസിനസുകാര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യേണ്ടിവരാം.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറുകാര്‍ക്ക് ഈ സമയം കര്‍മ്മരംഗത്ത് അസ്വസ്ഥതകള്‍ വര്‍ദ്ധിക്കും. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കണം, പണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. ആരോഗ്യസംബന്ധമായി നേത്രരോഗങ്ങളെ കരുതിയിരിക്കുക. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും. നിങ്ങള്‍ തമ്മിലുള്ള അടുപ്പം വര്‍ധിക്കും. നിങ്ങളുടെ സംസാരശൈലി മറ്റുള്ളവരെ ആകര്‍ഷിക്കും. ഈ സമയം നിങ്ങളുടെ ചില കാര്യങ്ങള്‍ തടസപ്പെട്ടേക്കാം. എതിര്‍പ്പുകളും ശത്രുക്കളും വര്‍ദ്ധിക്കും, ശ്രദ്ധിക്കുക.

Most read:വിശ്വാസങ്ങള്‍ മറഞ്ഞുകിടക്കുന്ന പുണ്യപുരാതന ഗംഗ; അറിയുമോ ഈ കാര്യങ്ങള്‍Most read:വിശ്വാസങ്ങള്‍ മറഞ്ഞുകിടക്കുന്ന പുണ്യപുരാതന ഗംഗ; അറിയുമോ ഈ കാര്യങ്ങള്‍

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

മിഥുനക്കൂറുകാര്‍ക്ക് ഈ സമയം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പഴയ കടങ്ങള്‍ തിരിച്ചടക്കാന്‍ സാധിക്കും. നിങ്ങളുടെ ആശയവിനിമയ കഴിവുകള്‍ വര്‍ധിക്കും. ദാമ്പത്യജീവിതം സന്തോഷകരമാകും. ജോലിയില്‍ ഉയര്‍ച്ചയുണ്ടാകും. നിങ്ങളുടെ കഴിവും പ്രശസ്തിയും വളരും. പങ്കാളിത്ത സംരംഭങ്ങളില്‍ വിജയം നേടാനാകും. ഭക്ഷണസുഖം, കുടുംബസുഖം, സല്‍കീര്‍ത്തി തുടങ്ങിയവയ്ക്ക് യോഗമുണ്ട്.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)

കര്‍ക്കടകക്കൂറുകാര്‍ക്ക് ഈ സമയം ബന്ധുക്കളില്‍ നിന്ന് നല്ല നേട്ടങ്ങള്‍ ലഭിക്കും. വരുമാനം കൂടുമെങ്കിലും നിങ്ങളുടെ ചെലവുകള്‍ ശ്രദ്ധിക്കുക. വിദേശമോഹങ്ങള്‍ സഫലമാകും. തടസ്സങ്ങളെ അതിജീവിക്കാനാകും. ജോലിയില്‍ ചില മാറ്റങ്ങള്‍ കാണാം. വീടുവിട്ട് നില്‍ക്കേണ്ടി വരും. അനാദരവ്, രോഗങ്ങള്‍, ശത്രുക്കള്‍ എന്നിവ വര്‍ധിച്ചേക്കാം. നിങ്ങളുടെ സംസാരം ശ്രദ്ധിക്കുക. മോശം വ്യക്തികളില്‍ നിന്ന് അകന്നുനില്‍ക്കുക.

Most read:വാസ്തു പ്രകാരം ഡൈനിംഗ് റൂം ഇങ്ങനെ വച്ചാല്‍ എക്കാലവും ആരോഗ്യവും സമ്പത്തുംMost read:വാസ്തു പ്രകാരം ഡൈനിംഗ് റൂം ഇങ്ങനെ വച്ചാല്‍ എക്കാലവും ആരോഗ്യവും സമ്പത്തും

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)

ചിങ്ങക്കൂറുകാര്‍ക്ക് ഈ സമയം മാനസിക സമാധാനം നഷ്ടപ്പെട്ടേക്കാം. ഉദ്ദേശിക്കുന്ന ചില കാര്യങ്ങള്‍ സാധിക്കാതെ വിഷമിക്കും. ഈ സമയം നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുമെങ്കിലും അപ്രതീക്ഷിതമായ ചെലവുകളും വന്നേക്കാം. സന്താനങ്ങള്‍ക്ക് നേട്ടമുണ്ടാകും. ബന്ധുക്കളില്‍ നിന്ന് നേട്ടമുണ്ടാക്കാനാകും. ശത്രു ശല്യം, രോഗങ്ങള്‍, അപമാനം എന്നിവ കരുതിയിരിക്കുക.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)

കന്നിക്കൂറുകാര്‍ക്ക് ഈ സമയം പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ തെളിയും. ദാമ്പത്യജീവിതത്തില്‍ സന്തോഷം കൈവരും. സ്ത്രീകള്‍ കാരണം കലഹം, അപമാനം, ശത്രുക്കളില്‍ വര്‍ധനവ് എന്നിവയുണ്ടായേക്കാം. ആരോഗ്യത്തെ സംബന്ധിച്ച് ഉദര, നേത്രരോഗങ്ങളെ കരുതിയിരിക്കുക. വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക. കുടുംബജീവിതത്തില്‍ ചില അഭിപ്രായഭിന്നതകള്‍ കണ്ടേക്കാം.

Most read:കോപം നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും വാസ്തു ടിപ്‌സ്Most read:കോപം നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും വാസ്തു ടിപ്‌സ്

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാക്കൂറുകാര്‍ക്ക് ഈ സമയം ധനലാഭവും ബിസിനസില്‍ വിജയവും പ്രതീക്ഷിക്കാം. നിങ്ങളുടെ മുന്നിലെ തടസങ്ങള്‍ മാറിക്കിട്ടും. ദാമ്പത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. ആഗ്രഹിച്ച കാര്യങ്ങള്‍ സാധിക്കും. ഈ സമയം രോഗങ്ങള്‍, അപകടങ്ങള്‍ എന്നിവ കരുതിയിരിക്കുക. കുടുംബജീവിതത്തില്‍ അസ്വസ്ഥതയുണ്ടാകാം. ആരോഗ്യപരമായി നിങ്ങള്‍ക്ക് ഉദര, നേത്രരോഗങ്ങള്‍ കണ്ടേക്കാം.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാര്‍ക്ക് ഈ സമയം ജോലിയിലും ബിസിനസിലും നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. വീടിന്റെ അന്തരീക്ഷം നല്ലതായിരിക്കും. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. അവിവാഹിതര്‍ക്ക് ചില നല്ല ആലോചനകള്‍ വന്നേക്കാം. ആത്മീയതയില്‍ താല്‍പര്യം വളരും. വിദേശകാര്യങ്ങളില്‍ വിജയം നേടാനാകും. നിയമപരമായ കാര്യങ്ങളില്‍ വിജയം നേടാനാകും. ചെറിയ രോഗങ്ങളെ കരുതിയിരിക്കുക.

Most read:ഉയരത്തില്‍ നിന്ന് വീഴുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? അതിനര്‍ത്ഥം ഇതാണ്Most read:ഉയരത്തില്‍ നിന്ന് വീഴുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? അതിനര്‍ത്ഥം ഇതാണ്

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)

ധനുക്കൂറുകാര്‍ക്ക് ഈ സമയം വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. ഭൂമി, വാഹനം എന്നിവ വാങ്ങാന്‍ യോഗമുണ്ട്. വീടിന്റെ സുഖസൗകര്യങ്ങള്‍ക്കായി പണം ചെലവഴിക്കാനാകും. എന്നാല്‍ അകാരണമായ ചില കാര്യതടസങ്ങള്‍ നിങ്ങളെ വിഷമിപ്പിക്കും. സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടാകാം. ദാമ്പത്യജീവിതം ശ്രദ്ധിക്കുക. സ്ത്രീകള്‍ കാരണം ഉപദ്രവങ്ങള്‍, ശത്രുഭയം എന്നിവയ്ക്ക് സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറുകാര്‍ക്ക് ഗൃഹാന്തരീക്ഷം സമാധാനപരമായിരിക്കും. നിങ്ങള്‍ക്ക് ദോഷം ചെയ്യുന്ന ആളുകളില്‍ നിന്ന് അകന്നുനില്‍ക്കുക. പുതിയ സംരംഭങ്ങള്‍, പദ്ധതികള്‍ എന്നിവയില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകും. ഈശ്വാനുഗ്രഹവും ഭാഗ്യാനുഭവങ്ങളും പ്രതീഷിക്കാം. ഉയര്‍ന്ന സ്ഥാനമാനങ്ങള്‍, സന്താനസൗഖ്യം എന്നിവ നേടാനാകും. ആരോഗ്യപരമായി ഈ സമയം ഉദരരോഗങ്ങളെ കരുതിയിരിക്കണം. ഊഹക്കച്ചവടത്തില്‍ താല്‍പര്യം വര്‍ധിക്കും. പ്രണയജീവിതത്തില്‍ സന്തോഷം കൈവരും.

Most read:2022 ജൂണിലെ പ്രധാന ദിവസങ്ങളും ആഘോഷങ്ങളുംMost read:2022 ജൂണിലെ പ്രധാന ദിവസങ്ങളും ആഘോഷങ്ങളും

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറുകാര്‍ക്ക് യാത്രകള്‍ വിജയം കാണും. അകന്നുനില്‍ക്കുന്നവര്‍ അടുക്കും. ബന്ധുക്കളുടെ സഹകരണം ലഭിക്കും. സഹോദരങ്ങള്‍ക്ക് നേട്ടമുണ്ടാക്കാനാകും. അധികാരലബ്ധി, സൗഭാഗ്യം, സന്താനസൗഖ്യം തുടങ്ങിയ ഗുണാനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)

മീനക്കൂറുകാര്‍ക്ക് ഈ സമയം വരുമാനം വര്‍ദ്ധിക്കും. അപ്രതീക്ഷിതമായി സുഖാനുഭവങ്ങള്‍ കൈവരും. ജോലിയില്‍ നേട്ടമുണ്ടാക്കാനാകും. ഔദ്യോഗിക തലത്തില്‍ അംഗീകാരമുണ്ടാകും. ഇഷ്ടവസ്തുക്കള്‍ ലഭ്യമാകും. ഈ സമയം നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ചില ഏറ്റക്കുറച്ചിലുകള്‍ കണ്ടേക്കാം. കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുക. രോഗങ്ങളെ കരുതിയിരിക്കുക.

English summary

Mithunam Month 2022: Mithunam Month Star Prediction in Malayalam

Mithunam Month 2022: Here are the Mithunam monthly star prediction in malayalam. Take a look.
Story first published: Wednesday, June 15, 2022, 9:07 [IST]
X
Desktop Bottom Promotion