For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിഥുനമാസത്തിലെ സമ്പൂര്‍ണഫലം; അശ്വതി മുതല്‍ രേവതി വരെ അറിയാം

|

മിഥുനമാസത്തിലെ നിങ്ങളുടെ ഫലങ്ങള്‍ അറിയാന്‍ ആഗ്രഹമുണ്ടോ? എന്നാല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ. നിങ്ങളുടെ കരിയറിലും ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും എന്തൊക്കെയാണ് മാറ്റങ്ങള്‍ ഉണ്ടാക്കുന്നത് എന്നുള്ളത് അറിഞ്ഞിരിക്കണം.

 Mithuna Rasi Gemini Moon Sign June 2021 Horoscope in Malayalam

27 നക്ഷത്രത്തില്‍ വളരെ ശ്രേഷ്ഠമായ ഒരു നക്ഷത്രവും അതിന്റെ പ്രത്യേകതകളും27 നക്ഷത്രത്തില്‍ വളരെ ശ്രേഷ്ഠമായ ഒരു നക്ഷത്രവും അതിന്റെ പ്രത്യേകതകളും

മിഥുന മാസത്തില്‍ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ 27 നക്ഷത്രക്കാരുടേയും മാറ്റങ്ങള്‍ എന്തൊക്കെയാണ് ജീവിതത്തില്‍ സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.....

കരിയര്‍

കരിയര്‍

മിഥുനമാസത്തില്‍ നിങ്ങളുടെ കരിയര്‍ വളര്‍ത്തിയെടുക്കുന്നതിന് ധൈര്യവും ആത്മവിശ്വാസവും ആവശ്യമാണ്. ജോലിയിലോ ജോലിസ്ഥലത്തോ ഉള്ള അപമാനം ഒഴിവാക്കാന്‍ നിങ്ങള്‍ വളരെയധികം ശ്രമിക്കേണ്ടതുണ്ട്. എല്ലാം നഷ്ടപ്പെടാന്‍ കാരണമാകുന്ന സാഹചര്യം വരെ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. പുതിയ ബിസിനസ്സ് അല്ലെങ്കില്‍ തൊഴില്‍ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ പലപ്പോഴും വിജയിച്ചേക്കാവുന്നതാണ്. ജോലിസ്ഥലത്തെ നിങ്ങളുടെ മുതിര്‍ന്നവരുമായും വീട്ടിലെ മുതിര്‍ന്നവരുമായും ഉള്ള സംവാദങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതുണ്ട്.

ബന്ധങ്ങളില്‍

ബന്ധങ്ങളില്‍

ബന്ധങ്ങളുടെ കാര്യത്തില്‍ നിങ്ങളുടെ പങ്കാളിയുമായോ സുഹൃത്തുക്കളുമായോ നിങ്ങള്‍ക്ക് മിഥുനമാസത്തില്‍ മികച്ച ബന്ധം ആയിരിക്കും ഉണ്ടായിരിക്കുക. നിങ്ങള്‍ പലരുമായും മികച്ച ബന്ധം സ്ഥാപിക്കുന്നു. സമൂഹത്തില്‍ പദവിയും പ്രശസ്തിയും ഉയരുന്നത് ഈ മാസത്തില്‍ ആണ്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സമയോചിതമായ സഹകരണത്തോടെ ഗുരുതരമായ പല പ്രശ്‌നങ്ങളും അവസാനിക്കും.

സാമ്പത്തികം

സാമ്പത്തികം

സാമ്പത്തിക പ്രശ്‌നങ്ങള്‍ പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ മിഥുനമാസത്തില്‍ നിങ്ങള്‍ക്ക് ഇത്തരം അസ്വസ്ഥതകളെ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. എങ്കിലും വിശ്വസ്തനായ ഒരാള്‍ നിങ്ങളെ വഞ്ചിച്ചേക്കാം. അനാവശ്യ ചെലവുകള്‍, വിലപിടിപ്പുള്ള വസ്തുക്കളുടെ നഷ്ടം അല്ലെങ്കില്‍ മോഷണം അല്ലെങ്കില്‍ ബിസിനസ്സിലെ വെല്ലുവിളികള്‍ ഇവയെല്ലാം പലപ്പോഴും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയില്‍ വരുത്തേണ്ടതാണ്.

ആരോഗ്യം

ആരോഗ്യം

ആരോഗ്യത്തിന്റെ കാര്യത്തില്‍ പൊതുവായി പറയുകയാണെങ്കില്‍ മിഥുനമാസം പലപ്പോഴും അല്‍പം പ്രശ്‌നങ്ങള്‍ നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി കൃത്യമായ കാര്യം മനസ്സിലാക്കേണ്ടതാണ്. രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, നേത്രരോഗങ്ങള്‍ അല്ലെങ്കില്‍ വയറുവേദന എന്നിവ ഈ മാസത്തില്‍ പലരേയും വിട്ടുമാറാതെ ബാധിക്കുന്നുണ്ട്. ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു മാസം തന്നെയാണ് മിഥുന മാസം. ശ്രദ്ധിച്ചില്ലെങ്കില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുരുതരാവസ്ഥ ഈ മാസം ഉണ്ടാവുന്നുണ്ട്. ഓരോ രാശിക്കാരും അതില്‍ വരുന്ന ഓരോ നക്ഷത്രക്കാര്‍ക്കും എന്തൊക്കെയാണ് മിഥുന മാസത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്ന് നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടം രാശിക്കാരില്‍ മിഥുനമാസം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഇവര്‍ക്ക് വരുന്നത്. സാമ്പത്തിക പിരിമുറുക്കം വര്‍ദ്ധിക്കുന്ന ഒരു മാസമാണ് മിഥുനമാസം. അതോടൊപ്പം തന്നെ വരവിനൊപ്പം ചെലവും അതിതീവ്രമായി കൂടുന്നു. നിങ്ങളെ ബാധിച്ചിരിക്കുന്ന രോഗങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്ന സമയം കൂടിയാണ് എന്നതാണ് സത്യം. തൊഴില്‍പരമായ ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നുണ്ട്. ധനനഷ്ടത്തിന് സാധ്യതയുണ്ട്. ഗൃഹനിര്‍മ്മാണത്തിന്റെ കാര്യത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് പരിഹാരം ഉണ്ടാവുന്നു.

ഇടവം (കാര്‍ത്തിക 1/4, രോഹിണി, മകയിരം 1/2)

ഇടവം (കാര്‍ത്തിക 1/4, രോഹിണി, മകയിരം 1/2)

ഇടവക്കൂറിന് മിഥുനമാസത്തിലെ ഫലം എന്താണ് എന്ന് നിങ്ങള്‍ക്കറിയാമോ? പൊതുവേ പ്രതികൂല ഫലങ്ങള്‍ ആയിരിക്കും ഇവര്‍ക്ക് ലഭിക്കുന്നത്. ശാരീരികമായി പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് ഈ മാസം ഉണ്ടായിരിക്കാം. തൊഴിലില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. സാമ്പത്തികമായി പലപ്പോഴും സഹായം ലഭിക്കുന്നുണ്ട്. സുഹൃത്തുക്കളുടെ സഹായത്തോടെ പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നുണ്ട്. മേലധികാരികളില്‍ നിന്ന് അനുകൂല ഫലം ലഭിക്കുന്നുണ്ട്. വയറ് സംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് പലപ്പോഴും സര്‍ജറി പോലുള്ളവ ചെയ്യേണ്ടതായി വരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 1/2)

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 1/2)

പല കാര്യങ്ങളിലും പ്രതികൂലമായ ഫലങ്ങളായിരിക്കും ഉണ്ടാവുക. വീട് വിട്ട് താമസിക്കുന്നതിനുള്ള യോഗം കാണുന്നുണ്ട്. തൊഴില്‍ പരമായി പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബന്ധുജനങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യേണ്ടതായി വരുന്നുണ്ട്. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നു. എന്നാല്‍ പണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വീട് നിര്‍മ്മാണത്തിന്റെ കാര്യത്തില്‍തീരുമാനം ഉണ്ടായിരിക്കും. സര്‍ക്കാരില്‍ നിന്ന് വിവിധ തരത്തിലുള്ള ആനൂകുല്യം ലഭിക്കുന്നുണ്ട്.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയ്യം, ആയില്യം)

കര്‍ക്കിടകം (പുണര്‍തം 1/4, പൂയ്യം, ആയില്യം)

ഗുണദോഷ സമ്മിശ്രമായിരിക്കും നിങ്ങളുടെ ഈ മാസം. സുഹൃത്തുക്കള്‍ക്ക് ഇടയില്‍ പലപ്പോഴും കലഹങ്ങള്‍ക്ക് സാധ്യതയുണ്ട്. അനാരോഗ്യം പലപ്പോഴും രോഗങ്ങളെ ക്ഷണിച്ച് വരുത്തുന്നതിനുള്ള സാധ്യതയുയണ്ട്. ബിസിനസ്, തൊഴില്‍ മേഖലയില് നിന്ന് പല വിധത്തിലുള്ള നേട്ടങ്ങള്‍ ഇവരെ കാത്തിരിക്കുന്നുണ്ട്. ജോലിയില്‍ പ്രമോഷന്‍ ലഭിക്കുന്നുണ്ട്. തൊഴില്‍പരമായി നിലനിന്നിരുന്ന പല തടസ്സങ്ങളും മാറുന്നു. പ്രണയ ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

പല മേഖലകളില്‍ നിന്നും ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. ആരോഗ്യപരമായ വിഷമതകള്‍ പല വിധത്തില്‍ നിങ്ങളെ ബാധിക്കുന്നുണ്ട്. വീട്ടില്‍ നിന്നും മാറിത്താമസിക്കേണ്ടി വന്നേക്കാം. ആശ്രിതര്‍ക്ക് വേണ്ടി പണം മുടക്കേണ്ടതായി വരുന്നുണ്ട്. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. കണ്ണിന്റെ ആരോഗ്യം അല്‍പം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. യാത്രകള്‍ ചെയ്യേണ്ടതിന് യോഗമുണ്ടാവുന്നുണ്ട്. തൊഴില്‍ കാര്യങ്ങളില്‍ വിജയം സംഭവിക്കുന്നുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നി രാശിക്കാര്‍ക്ക് മിഥുനമാസത്തിലെ ഫലം എന്ന് പറഞ്ഞാല്‍ മാനസിക സംഘര്‍ഷത്തിലേക്ക് എത്തുന്നതായിരിക്കും. ധനപരമായ പല വിധത്തിലുള്ള വിഷമങ്ങളും നിങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. പണം കടം വാങ്ങേണ്ടതായും പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനും ഉള്ള സാധ്യതയുണ്ട്. മേലുദ്യോഗസ്ഥരില്‍ നിന്ന് പ്രതികൂല നടപടികള്‍ക്കുള്ള സാധ്യതയുണ്ട്. വാഹനമോടിക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം. ചെറിയ വിഷമങ്ങള്‍ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ദമ്പതികള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയുണ്ടായിരിക്കില്ല.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ വളരെ കാലമായി നിലനിന്നിരുന്ന പല അസ്വസ്ഥതകളും ഇല്ലാതാവുന്നുണ്ട്. അവിചാരിതമായി പല യാത്രകളും വേണ്ടി വരുന്നുണ്ട്. സുഹൃത്തുക്കളുടെ കാര്യത്തില്‍ പലപ്പോഴും തെറ്റുപറ്റുന്നുണ്ട്. ജോലിയില്‍ നിന്ന് അവധിയില്‍ പ്രവേശിക്കേണ്ടതായി വരുന്നുണ്ട്. ബന്ധുക്കള്‍ക്കിടയില്‍ പ്രശ്‌നമുണ്ടായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു മാസം കൂടിയാണ് മിഥുനം. ഉദ്യോഗാര്‍ത്ഥികള്‍ക്കും നേട്ടങ്ങള്‍ ഉണ്ടാവുന്നു.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)

മുടങ്ങിക്കിടന്നിരുന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നുണ്ട്. ജോലിക്കാര്യത്തിനായുള്ള അലച്ചിലിന് അവസാനമുണ്ടാവും. ജോലിക്കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. എങ്കിലും ഉടനേ തന്നെ ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ ഉണ്ടായിരിക്കും. രോഗദുരിതങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നുണ്ട്. സ്വപ്രയത്‌നം കൊണ്ട് പലപ്പോഴും തടസ്സങ്ങളെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. എങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ നല്ല രീതിയില്‍ മുന്നോട്ട് പോവാന്‍ സാധിക്കുന്നുണ്ട്. രോഗത്തില്‍ നിന്ന് മോചനം ലഭിക്കുന്നുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

അനുകൂല ഫലങ്ങള്‍ നിങ്ങള്‍ക്ക് പല കാര്യങ്ങളിലും ഉണ്ടായിരിക്കും. സുഹൃത്തുക്കള്‍ വഴി നേട്ടമുണ്ടാക്കുന്നതിന് സാധ്യതയുണ്ട്. ഭക്ഷണസാധനങ്ങളോട് പലപ്പോഴും അലര്‍ജിയുണ്ടായിരിക്കും. ഒന്നിലധികം മാര്‍ഗ്ഗങ്ങളിലൂടെ പണം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. ജീവിത പങ്കാളിയുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അമിതമായി പല കാര്യങ്ങളിലും ഇടപെടുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതണ്. അലസത വര്‍ദ്ധിക്കുന്നവരായിരിക്കും ഇവര്‍. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സമയമായിരിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

വീട് നിര്‍മ്മാണത്തിനായി പലപ്പോഴും പണം ചിലവാക്കേണ്ടി വരുന്നുണ്ട്. പണം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥ പലപ്പോഴും ഉണ്ടാവുന്നുണ്ട്. ഉചിതമായ പല തീരുമാനങ്ങളും ഇവര്‍ എടുക്കുന്നുണ്ട്. മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം നേടുന്നു. ഭൂമി ഇടപാടില്‍ പലപ്പോഴും നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. സഹോദരങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കും. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാവുന്നു. പണമിടപാടുകളില്‍ വളരെയധികം ശ്രദ്ധിക്കണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നുണ്ട്. ഉപരിപഠനത്തിന് സാധ്യതയുണ്ട്. സമാധാനം ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. വിദേശ ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ കഴിവിനെ അംഗീകരിക്കുന്നു. പരീക്ഷകളില്‍ വിജയം കൈവരിക്കുന്നു. പഴയ കാല സുഹൃത്തുക്കളെ കണ്ടെത്തുന്നുണ്ട്. മാനസികമായ സന്തോഷം വര്‍ദ്ധിക്കുന്നു. പൊതുപ്രവര്‍ത്തകര്‍ക്ക് മികച്ച സമയമായിരിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ഇവര്‍ക്ക് സാമ്പത്തിക പരാധീനതകള്‍ ഈ മാസം അലട്ടുന്നു. വിഷമങ്ങള്‍ പല വിധത്തില്‍ ഇവരെ ബാധിക്കും. കാര്യങ്ങള്‍ ഉദ്ദേശിച്ച പോലെ സംഭവിക്കുകയില്ല. പലപ്പോഴും സുഹൃത്തുക്കളുടെ നിസ്സഹകരണം പലപ്പോഴും നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച സമയം ആയിരിക്കും. ട്രാന്‍സ്ഫര്‍ ആഗ്രഹിച്ചിരുന്നവര്‍ക്ക് അത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാസത്തിന്റെ അവസാനം ഇവര്‍ക്ക് പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉണ്ടായിരിക്കും. അത് ശ്രദ്ധിക്കണം.

English summary

Mithuna Rasi Gemini Moon Sign June 2021 Horoscope in Malayalam

Here in this article we are sharing the monthly prediction for midhuna rashi 2021. Take a look.
X
Desktop Bottom Promotion