മിഥുനമാസം രാജയോഗമാണ് ഈ നാളിന്: വിധിയെ വെല്ലും അത്യുത്തമ സമയവും ഭാഗ്യയോഗവും

രാജയോഗം എന്നത് വളരെയധികം ഭാഗ്യ ഫലങ്ങള്‍ നിങ്ങള്‍ക്ക് കൊണ്ട് വരുന്ന ഒന്നാണ്. പലപ്പോഴും രാജയോഗത്തിന്റെ ഫലം നമ്മളെ പല വിധത്തിലാണ് അത്ഭുതപ്പെടുത്തുന്നത്. എന്നാല്‍ മിഥുനമാസത്തില്‍ ആരംഭിക്കുന്ന രാജയോഗം ചില നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നുണ്ട്. ജീവിതം തന്നെ മാറി മറിയുന്നതിനും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും നാളുകളിലൂടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും അതിലൂടെ അനുകൂല ഫലങ്ങള്‍ മാത്രം ഉണ്ടാവുന്ന ഒരു സമയമാണ് രാജയോഗം.

മിഥുന മാസത്തിന് തുടക്കമായി, ജൂണ്‍ 16 -ന് മിഥുനം 1 ആരംഭിക്കും. ജൂലൈ 16 വരെ നീണ്ട് നില്‍ക്കുന്ന ഈ സമയം നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. അതില്‍ രാജയോഗഫലമുള്ള നക്ഷത്രക്കാരെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. 27 നക്ഷത്രക്കാരില്‍ ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് രാജയോഗ സമാനമായ ഫലം ഉള്ളതെന്നതിനെക്കുറിച്ചും ഏതൊക്കെ നക്ഷത്രക്കാരില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നതിനെക്കുറിച്ചും ഈ ലേഖനത്തില്‍ കൃത്യമായി വായിക്കാവുന്നതാണ്.

astrology

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ സന്തോഷത്തോടെ മുന്നോട്ട് പോവുന്ന ഒരു മാസമാണ് എന്നതില്‍ തര്‍ക്കമില്ല. വിദ്യാപുരോഗതിയാണ് ഇവരുടെ ജീവിതത്തില്‍ സന്തോഷം നല്‍കുന്ന ഏറ്റവും നല്ല കാര്യം. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.. സാമ്പത്തിക ഉയര്‍ച്ചയില്‍ നിങ്ങള്‍ തന്നെ അത്ഭുതപ്പെടുന്നു. എന്നാല്‍ അന്യരുടെ കാര്യങ്ങളില്‍ ഒരിക്കലും ഇടപെടരുത്. ഇത് പലപ്പോഴും ദുരിത ഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് മിഥുന മാസം അവരുടെ രാജയോഗം തെളിയുന്നു. ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിലനില്‍ക്കുന്നു. അപ്രതീക്ഷിതമായ അവസരങ്ങള്‍ ഇവര്‍ക്കായി കാത്തിരിക്കുന്നു. ബിസിനസില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. ജോലിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യത കാണുന്നു. നടക്കാത്ത പല കാര്യങ്ങളും നടക്കുന്ന ഒരു മാസമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ അല്‍പം ശ്രദ്ധ വേണം.

astro wheel

മകം
രാജയോഗ ഫലമുള്ള മറ്റൊരു നക്ഷത്രമാണ് മകം. മകം നക്ഷത്രക്കാര്‍ക്ക് മിഥുനമാസം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ജീവിതം തന്നെ സന്തോഷത്തിന്റേതായി മാറുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി വരുന്ന സമയമാണ്. ജാതകപ്രകാരമുള്ള ചെറിയ ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമെങ്കിലും നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതാണ് സത്യം. ബന്ധുസമാഗമം നടക്കുന്നു, വളരെക്കാലമായി കാണാനാഗ്രഹിക്കുന്ന വ്യക്തികളെ കണ്ടു മുട്ടുന്നു. പല കോണുകളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നു.

പൂരം
മിഥുനമാസത്തില്‍ രാജയോഗ ഫലമുള്ള മറ്റൊരു നക്ഷത്രമാണ് പൂരം നക്ഷത്രം. ഈ നക്ഷത്രത്തിന് പല രീതിയില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പ്രതീക്ഷിച്ച കാര്യങ്ങള്‍ എല്ലാം നടക്കുന്നു. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സന്തോഷിക്കുന്നു. അതുകൊണ്ട് തന്നെ ജോലിയില്‍ അനുകൂലമായ പല ഫലങ്ങളും നിങ്ങളെ തേടി വരുന്നു. ശത്രുക്കള്‍ പോലും മിത്രങ്ങളായി വരുന്നു. സാമ്പത്തിക നേട്ടത്തില്‍ നിങ്ങള്‍ തന്നെ അത്ഭുതപ്പെടുന്നു. അപ്രതീക്ഷിതമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.

Planet

ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്കും മിഥുന മാസം രാജയോഗ സമാനമായ ഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. കര്‍മ്മരംഗത്ത് ഇവര്‍ക്ക് ഉയര്‍ച്ച നേടാന്‍ സാധിക്കുന്നു. പല ശുഭകാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. ഏത് കാര്യത്തിലും ഇവരെ തേടി വിജയം കാത്തിരിക്കുന്നു. പുതിയ വീട് പണിയുന്നതിനും അല്ലെങ്കില്‍ വീടിന്റെ പണി പുനരാരംഭിക്കുന്നതിനോ സാധിക്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ ശക്തമായി തന്നെ നിലകൊള്ളുന്നു. വാഹനയോഗം ഉണ്ടെങ്കിലും ഉപയോഗം അല്‍പം ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം അത് ചെറിയ അസ്വസ്ഥതകളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.

അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് മിഥുനം 1 മുതല്‍ അവരുടെ രാജയോഗത്തിന് തുടക്കം കുറിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള അപ്രതീക്ഷിത നേട്ടങ്ങളാണ് നിങ്ങളെ തേടി എത്തുന്നത്. ജോലിയില്‍ ശോഭിക്കുന്ന സമയമാണ് എന്നതില്‍ തര്‍ക്കം വേണ്ട. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിരവധി അംഗീകാരങ്ങള്‍ അവരെ തേടി എത്തുന്നു. തൊഴില്‍ രംഗത്ത് വലിയ സ്ഥാനമാനങ്ങളും ശമ്പള വര്‍ദ്ധനവും നിങ്ങള്‍ക്കുണ്ടാവുന്നു. വാഹനയോഗം ഉണ്ടാവുന്നു. അവസരങ്ങളെ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

Lamp

തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്കും ഈ മാസം വളരെയധികം നേട്ടങ്ങള്‍ നല്‍കുന്നതാണ്. അതുകൊണ്ട് തന്നെ ചെയ്യുന്ന ഓരോ കാര്യവും അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. ഇവര്‍ ക്ഷമയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്താല്‍ അതെല്ലാം അനുകൂലമായ പല ഫലങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. സാമ്പത്തിക നേട്ടം പല കോണില്‍ നിന്നാണ് നിങ്ങളെ തേടി വരുന്നത്.

തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്ക് രാജയോഗം പല വിധത്തിലുള്ള അനുകൂല ഫലങ്ങളും നല്‍കുന്നു. നിങ്ങളെ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. സാമ്പത്തിക നേട്ടം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന സമയമാണ് മിഥുനമാസം. രോഗങ്ങളെ ഇല്ലാതാക്കുന്നതിനും രോഗശമനത്തിനും ഏറ്റവും ഉത്തമമായ സമയമാണ് ഈ മാസം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിലനില്‍ക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തികകാര്യങ്ങള്‍ പക്ഷേ കൈകാര്യം ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം.

ചതയം
ചതയം നക്ഷത്രക്കാര്‍ക്ക് മിഥുന മാസത്തില്‍ അനുകൂലമായ പല ഫലങ്ങളും ഉണ്ടാവുന്നു. ഇവരെ കാത്ത് രാജയോഗ സമാനമായ ഫലം കാത്തിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ജീവിതം ഇവരില്‍ പല അനുകൂല മാറ്റങ്ങളും കൊണ്ട് വരുന്നു. ഏത് പ്രശ്‌നത്തിനും ഇവര്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ എടുക്കുന്ന ഏത് തീരുമാനവും അനുകൂലമായ മാറുന്നു. ഏത് കാര്യങ്ങളും ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നു. കര്‍മ്മരംഗത്തെ മാറ്റങ്ങള്‍ നിങ്ങളെ മികച്ച നിലയില്‍ എത്തിക്കും.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Thursday, June 15, 2023, 10:58 [IST]
X
Desktop Bottom Promotion