Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
മിഥുനമാസഫലം : ജൂണ്‍ 16 മുതല്‍ ജൂലൈ 16 വരെ (അശ്വതി- രേവതി) 27 നാളുകാര്‍ക്കും സമ്പൂര്‍ണഫലം
മിഥുന മാസത്തില്‍ 27 നക്ഷത്രക്കാര്‍ക്കും സമ്പൂര്‍ണഫലം എന്താണെന്ന് അറിയുന്നതിന് ആഗ്രഹം ഉണ്ടായിരിക്കും. ഓരോ മാസത്തിലും ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് സംഭവിക്കുന്നത്. ഇതില്‍ തന്നെ അനുകൂല മാറ്റങ്ങള്‍ തേടി വരുന്നവര്‍ നിരവധിയാണ്. അതിലുപരി അനുകൂല മാറ്റങ്ങളെ മാത്രം നാം എപ്പോഴും പ്രതീക്ഷിക്കരുത്. പ്രതികൂല മാറ്റങ്ങളും ജീവിതത്തിന്റെ ഭാഗമാണ്. ഗ്രഹമാറ്റങ്ങള്‍ കാലാകാലങ്ങളില്‍ നടക്കുന്നു. അതില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ നിങ്ങളിലുണ്ടാവുന്നു.
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തികമായി അനുകൂല സമയമാണ്. എന്നാല്‍ പണം കൈകാര്യം ചെയ്യുമ്പോള്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. നിര്‍ത്തി വെച്ചിരിക്കുന്ന ജോലി പുനരാരംഭിക്കുന്നതിന് സാധിക്കുന്നു. ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ശമ്പള വര്‍ദ്ധനവും സ്ഥാനമാനങ്ങളും എല്ലാം കര്‍മ്മരംഗത്ത് നിങ്ങള്‍ക്ക് ലഭിക്കുന്നു. പാര്‍ട്ണര്‍ഷിപ്പില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. ഗണപതിഭഗവാനെ ആരാധിക്കണം.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ട സമയമാണ്. പെട്ടെന്നുള്ള പ്രകോപനപരമായ സ്വഭാവം അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. പുതിയ സൗഹൃദങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ജോലിയില്‍ അല്പം പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ജോലി ഭാരം വര്‍ദ്ധിക്കുകയും സഹപ്രവര്‍ത്തകരുമായി ഇടപെടുമ്പോള്‍ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. കുടുംബത്തില്‍ ചെറിയ കലഹങ്ങള്‍ക്ക് സാധ്യത. ആരോഗ്യം അല്പം ശ്രദ്ധിക്കണം. ദുര്‍ഗ്ഗാ ദേവിയെ ആരാധിക്കുക.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മിഥുന മാസത്തില്‍ ആയുധങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം. കേതുവിന്റെ അപഹാരം ഇവരിലുണ്ടാവുന്നത് കൊണ്ട് അപകടം വരുന്നതിന് സാധ്യതയുണ്ട്. സൗഹൃദങ്ങളില്‍ ഇടപെടുമ്പോള്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധ വേണം. സാമ്പത്തിക കാര്യങ്ങളില്‍ ചെറിയ നഷ്ടങ്ങള്‍ സംഭവിക്കാം. വാഹനം ഉപയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധവേണം. എന്നാല്‍ ബിസിനസില്‍ നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. ജോലിയില്‍ അവസരങ്ങള്‍ ലഭിക്കുന്നു. ശിവഭഗവാനെ ആരാധിക്കുന്നത് നല്ലതാണ്.
കര്‍ക്കിടക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. ആത്മവിശ്വാസക്കുറവും ഇവരുടെ കൂടെയുണ്ടാവുന്ന. മാതാപിതാക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവശ്രദ്ധ വേണം. ജോലിയില്‍ നിന്നുള്ള സമ്മര്‍ദ്ദം വളരെ കൂടുതലായിരിക്കും. ജോലി ഉപേക്ഷിക്കുന്നതിന് ശ്രമിക്കരുത്. ബിസിനസില്‍ സാമ്പത്തിക ലാഭം ഉണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ഗുരുവായൂരപ്പനെ ആരാധിക്കുന്നത് നല്ലതാണ്.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. എന്ത് ചെയ്യുമ്പോഴും രണ്ട് പ്രാവശ്യം ആലോചിച്ച് ചെയ്യുന്നതിന് ശ്രദ്ധിക്കുക. സാമ്പത്തിക നേട്ടങ്ങള്‍ ഇവരെ കാത്തിരിക്കുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ബിസിനസ് വിപുലീകരിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ അമിത സമ്മര്‍ദ്ദം കൊടുക്കരുത്. ഇത് പ്രശ്നങ്ങളുണ്ടാക്കുന്നു. ഭഗവാന് ശിവനെയാണ് ആരാധിക്കേണ്ടത്.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവാം. മികച്ച രീതിയില്‍ നിങ്ങള്‍ക്ക് മുന്നോട്ട് പോവാന്‍ സാധിക്കുന്നു. സര്‍ക്കാര്‍ സഹായം നിങ്ങളെ ഇങ്ങോട്ട് തേടി വരുന്നു. ബിസിനസില്‍ ധനലാഭം വളരെ കൂടുതലായിരിക്കും. പുതിയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. പലശുഭകരമായ കാര്യങ്ങളും കുടുംബത്തില്‍ സംഭവിക്കുന്നു. മുതിര്‍ന്നവരെ ബഹുമാനിക്കണം. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കും. അയ്യപ്പസ്വാമിയെ പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് യാത്രകള്‍ സ്ഥിരമായി നടത്തേണ്ടി വരുന്നു. അതുകൊണ്ട് തന്നെ ആരോഗ്യവും വളരെയധികം ശ്രദ്ധിക്കണം. നിയമപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങളുണ്ടാവുന്നു. ബിസിനസില്‍ നിങ്ങള്‍ക്ക് ധനപരമായ നേട്ടങ്ങള്‍ ഉണ്ടാവും. സാമ്പത്തിക മാറ്റങ്ങള്‍ പല തരത്തില്‍ നിങ്ങളെ സഹായിക്കുന്നു. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധയോടെ വേണം. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കും. ആരോഗ്യം ശ്രദ്ധിക്കണം. ഭഗവതിയെ ആരാധിക്കുക.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മിഥുന മാസത്തില്‍ മറ്റുള്ളവര്‍ ചെയ്യുന്ന കാര്യങ്ങള്‍ കൊണ്ട് പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. നിരവധി യാത്രകള്‍ നടത്തേണ്ടി വരുന്നു. പലപ്പോഴും വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. മാനസികമായി അല്പം പ്രയാസം ഉണ്ടാവുന്നു. എങ്കിലും ശ്രദ്ധിച്ചാല്‍ മുന്നോട്ട് നല്ല രീതിയില്‍ പോവാം. ബിസിനസില്‍ ലാഭം കുറയുന്നു. ജോലിയില്‍ സ്ഥലം മാറ്റം ഉണ്ടാവാം. കുടുംബത്തില്‍ സഹോദരങ്ങളുമായി പ്രശ്നങ്ങള്‍ നിലനില്ക്കും. മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. എങ്കിലും പണം ചിലവാക്കുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. നിര്‍ത്തി വെച്ചിരിക്കുന്ന ജോലി പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ വാഹനം വാങ്ങിക്കുന്നതിനുള്ള മികച്ച സമയമാണ്. ബിസിനസിലുണ്ടാവുന്ന പ്രശ്നങ്ങള്‍ മാറി പുരോഗതിയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സ്നേഹവും സമാധാനവും നിലനില്ക്കുന്നു. ജോലിയില്‍ ഭാരം വര്‍ദ്ധിക്കുന്നു. തിരുപ്പതി വെങ്കിടേശ്വര ഭഗഗവാനെ പ്രാര്‍ത്ഥിക്കണം.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളും അതിന്റെ അനുകൂല ഭാവത്തില്‍ വരുന്ന സമയമാണ്. എങ്കിലും അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. എന്ത് തന്നെയായാലും വളരെയധികം ചിന്തിച്ച് ആലോചിച്ച് കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കുക. പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുള്ളതിനാല്‍ അല്പം ശ്രദ്ധിക്കണം. ബിസിനസില്‍ നഷ്ടങ്ങള്‍ സംഭവിക്കാം. എങ്കിലും മാസാവസാനത്തോടെ കാര്യങ്ങള്‍ മാറുന്നു. കുടുംബത്തില്‍ സമാധാനം നിലനില്ക്കുന്നു. ശിവപാര്‍വ്വതി ഭഗവാനെ പ്രാര്‍ത്ഥിക്കുക.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മിഥുനമാസത്തില്‍ വളരെ നല്ല ഫലങ്ങള്‍ നമ്മുടെ പ്രവൃത്തിയനുസരിച്ച് ഉണ്ടാവുന്നു. നിയമപരമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സുഹൃത്തുക്കളില്‍ നിന്ന് എല്ലാ സഹായവും ലഭിക്കുന്നു. ജോലിയില്‍ അല്പം സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു, എന്നാല്‍ അതനുസരിച്ചുള്ള ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. കുടുംബത്തില്‍ മംഗളകരമായ പല കാര്യങ്ങളും സംഭവിക്കുന്നു. കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കണം. ദോഷഫലങ്ങളകറ്റാന് സുബ്രഹ്മണ്യ സ്വാമിയെ പ്രാര്‍ത്ഥിക്കണം.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും യാത്രകള്‍ ധാരാളം നടത്തേണ്ടതായി വരുന്നു. സാമ്പത്തികമായി അനുകൂലമായ സമയമാണ്. ഇത് കൂടാതെ സുഹൃത്തുക്കള്‍ ഏത് സമയവും ഇവരെ സഹായിക്കുന്നു. ബിസിനസിലുണ്ടാവുന്ന നേട്ടങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്നു. ജോലി വര്‍ദ്ധിക്കുമെങ്കിലും ശമ്പള വര്‍ദ്ധനവും അതോടൊപ്പം തന്നെ ഉണ്ടാവുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. ശനിഭഗവാനെ പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
