Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വൃശ്ചികത്തിലെ മുപ്പെട്ട് വെള്ളി, അതിവിശേഷം ഈ ദിനം; സന്ധ്യയ്ക്ക് ഇക്കാര്യങ്ങള്‍ ചെയ്താല്‍ ദേവീപ്രീതി
വൃശ്ചികത്തിലെ മുപ്പെട്ട് വെള്ളിയാണ് ഇന്ന്. ലക്ഷ്മി ഭഗവതിയുടെ അനുഗ്രഹം ഭക്തനെ തേടിയെക്കുന്ന ദിവസമായും ദേവി വീടുകളില്‍ ഭക്തര്‍ക്ക് ദര്‍ശനം നല്കുന്ന ദിവസമായും ഈ ദിവസം കരുതപ്പെടുന്നു. ഈ ദിവസം മഹാലക്ഷ്മി ഭൂമിയിലേക്ക് ഇറങ്ങിവരുമെന്നാണ് വിശ്വാസം. മഹാലക്ഷ്മി ഉപാസകരെ സംബന്ധിച്ചെടുത്തോളം ദേവീപൂജയ്ക്കും ലക്ഷ്മി സാന്നിധ്യം നേരിട്ട് അനുഭവിക്കുന്നതിനും ഏറ്റവും വിശേഷപ്പെട്ട അവസരമാണ് മുപ്പെട്ട് വെള്ളി.

മുപ്പെട്ട് വെള്ളിയുടെ അന്ന് ലക്ഷ്മിയുടെ അനുഗ്രഹം നേടാനായി, ആ ചൈതന്യം നേരിട്ട് അനുഭവിക്കാനായി ഭക്തര്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
സന്ധ്യാവിളക്ക് തെളിയിക്കുമ്പോള്‍ ചെയ്യേണ്ടത്
മുപ്പെട്ട് വെള്ളിയാഴ്ച, സന്ധ്യയ്ക്ക് നിലവിളക്ക് തെളിയിക്കുമ്പോള്‍ ഭക്തര്‍ ശ്രദ്ധിക്കേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങള്‍
ഈ ദിവസം നിലവിളക്ക് അഞ്ച് തിരിയിട്ട് കത്തിക്കാന്‍ ശ്രദ്ധിക്കുക. വിളക്കിന് മുമ്പിലായി മഹാലക്ഷ്മിയുടെ ഒരു ഫോട്ടോ വെച്ച്, പുഷ്പങ്ങള്‍ സമര്‍പ്പിക്കുക.
നിലവിളക്കിനരുകിലായി ഒരു ജലം നിറച്ച കിണ്ടി വെക്കണം. ആ ജലത്തില്‍ തുളസിപ്പൂക്കളും മുല്ലപ്പൂക്കളും വെക്കുക.
ഈ ദിവസം സ്ത്രീകള്‍ കുളിച്ച് ശുദ്ധിയായി തലയില്‍ കുറച്ച് മുല്ലപ്പൂ ചൂടി നിലവിളക്ക് തെളിയിക്കുന്നത് ഐശ്വര്യകരമായി പറയപ്പെടുന്നു. കാരണം മുല്ലപ്പൂ ലക്ഷ്മീദേവിയുടെ ഇഷ്ടപുഷ്പമാണ്. മുല്ല ചൂടി വിളക്ക് കത്തിക്കുന്ന സ്ത്രീകളെ ദേവി ഇരുകൈകളും നീട്ടി അനുഗ്രഹിക്കും.
നിലവിളക്കിന് മുമ്പില്‍ ഒരു താലത്തില്‍ പച്ചരി നിരത്തുക. സമൃദ്ധി തോന്നിക്കും വിധമാണ് പച്ചരി താലത്തില്‍ നിരത്തേണ്ടത്.അതിന് മുകളിലായി മൂന്നോ, അഞ്ചോ കഷ്ണം ഉണക്ക മഞ്ഞള്‍ വെക്കുക (മൂന്നോ അഞ്ചോ വെക്കാം) ഇനി വീട്ടിലെ അംഗങ്ങളുടെ എണ്ണം അനുസരിച്ച് അത്രയും നാണയങ്ങള്‍ കൂടി താലത്തിലേക്ക് വെക്കുക. പത്ത് അംഗങ്ങളാണ് ഉള്ളതെങ്കില്‍ പത്ത് നാണയങ്ങള്‍ വെക്കുക. ഓരോ അംഗങ്ങളെയും മനസ്സില്‍ ധ്യാനിച്ച് കൊണ്ട് വേണം ഇത് വെക്കാന്‍. ഈ താലം ലക്ഷ്മീദേവിയുടെ ഫോട്ടോയ്ക്ക് മുമ്പാകെ വെക്കുക.
പറ്റുമെങ്കില്‍ ദേവിയുടെ മുമ്പില്‍ ഒരു നെയ് വിളക്ക് കൂടി തെളിയിക്കാം. ഒരു ചിരാതില്‍ നെയ് ഒഴിച്ച് തിരിയിട്ട് കത്തിക്കുക.
അതിനുശേഷം മഹാലക്ഷ്മിയെ മനസ്സില്‍ ധ്യാനിച്ച് ദേവിസ്തുതികളും മന്ത്രങ്ങളും ജപിക്കുക. ഓം ശ്രീം ശ്രീയേ നമഃ, ഓം ശ്രീം മഹാലക്ഷ്മ്യേ നമഃ എന്നീ മന്ത്രങ്ങളുടെ ജപം വിശേഷാല്‍ ഫലം നല്‍കും. എന്നാല്‍ ഇത് അതിന്റെ ചിട്ട അനുസരിച്ച് വേണം ജപിക്കാന്‍. ഏറ്റവും കുറഞ്ഞത് 12 തവണയെങ്കിലും ജപിക്കണം. 108 തവണ ജപിക്കുന്നത് വളരെ ഗുണം ചെയ്യും.
ശേഷം മനസ്സിലെ എല്ലാ വിഷമങ്ങളും സങ്കടങ്ങളും പ്രാര്‍ത്ഥനകളും ദേവിക്ക് സമര്‍പ്പിക്കുകയും ചെയ്യുക.
ക്ഷേത്രദര്‍ശനവും ക്ഷേത്രത്തില്‍ ലക്ഷ്മീദേവിക്ക് ഭാഗ്യസൂക്തം കഴിപ്പിക്കുന്നതും നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
