For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജൂലൈ 13 മുതല്‍ ലക്ഷ്മീ നാരായണ യോഗം; ഈ 5 രാശിക്കാര്‍ക്ക് ഭാഗ്യകാലം

|

ജ്യോതിഷത്തിലെ ഏറ്റവും ഭാഗ്യകരമായ യോഗകളിലൊന്നായാണ് ലക്ഷ്മി നാരായണ യോഗത്തെ കണക്കാക്കുന്നത്. ബുധനും ശുക്രനും കൂടിച്ചേര്‍ന്നാണ് ഈ യോഗം രൂപപ്പെടുന്നത്. ബുദ്ധി, യുക്തി, ആശയ വിനിമയം എന്നിവ നല്‍കുന്ന ഗ്രഹമായി ബുധനെ കണക്കാക്കുന്നു. നേരെമറിച്ച് ശുക്രന്‍, ഭൗതിക സന്തോഷം, ദാമ്പത്യ സുഖം, പ്രശസ്തി, ആഡംബരം, കല, സൗന്ദര്യം, പ്രണയം എന്നിവയുടെ ഘടകമാണെന്ന് വിശ്വസിക്കപ്പെടുന്നു.

Most read: Surya Gochar 2022: സൂര്യന്‍ കര്‍ക്കിടകം രാശിയില്‍; 12 രാശിക്കും ഗുണദോഷഫലംMost read: Surya Gochar 2022: സൂര്യന്‍ കര്‍ക്കിടകം രാശിയില്‍; 12 രാശിക്കും ഗുണദോഷഫലം

ഇടവം, തുലാം എന്നീ രാശിക്കാരുടെ അധിപനായി ശുക്രനെ കണക്കാക്കുന്നു, മറുവശത്ത് കന്നിയുടെയും മിഥുനത്തിന്റെയും അധിപനാണ് ബുധന്‍. ജ്യോതിഷത്തില്‍ ശുക്രനും ബുധനും സൗഹൃദ ഗ്രഹങ്ങളായി കണക്കാക്കപ്പെടുന്നു. അങ്ങനെ, ഈ രണ്ട് ഗ്രഹങ്ങളും കൂടിച്ചേരുമ്പോള്‍ ലക്ഷ്മീനാരായണയോഗം സൃഷ്ടിക്കപ്പെടുന്നു. ലക്ഷ്മീ നാരായണ യോഗം മഹാലക്ഷ്മിയുമായി ബന്ധപ്പെട്ടതാണ്. ഈ യോഗം സൃഷ്ടിക്കപ്പെടുമ്പോള്‍ ചിലര്‍ക്ക് ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപ ലഭിക്കുന്നു. ജീവിതത്തില്‍ സന്തോഷം, സമൃദ്ധി, സമാധാനം എന്നിവ കൈവരുന്നു.

ലക്ഷ്മീനാരായണ യോഗം

ലക്ഷ്മീനാരായണ യോഗം

ജ്യോതിഷത്തില്‍ സമ്പത്തിന്റെ കാര്യത്തില്‍ ലക്ഷ്മീ നാരായണ യോഗം വളരെ സവിശേഷമായി കണക്കാക്കുന്നു. ശുക്രന്റെ സംക്രമണം മൂലം മിഥുന രാശിയില്‍ ലക്ഷ്മീ നാരായണ യോഗം രൂപപ്പെടുന്നു. നാലു ദിവസം മിഥുന രാശിയിലാണ് ഇത്തവണ ഈ യോഗമുണ്ടാകുന്നത്. ജൂലൈ 13 മുതല്‍ ജൂലൈ 16 വരെ പല രാശിക്കാര്‍ക്കും ഗുണം ലഭിക്കും.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാരുടെ ജാതകത്തില്‍, സ്‌നേഹം, പ്രണയം, വിദ്യാഭ്യാസം എന്നിവയെ പ്രതിനിധീകരിക്കുന്ന അഞ്ചാം ഭാവവുമായി ശുക്രന്‍ ബന്ധപ്പെട്ടിരിക്കുന്നു. ഇതോടൊപ്പം നിങ്ങളുടെ ചെലവും വിദേശയാത്രയും കാണിക്കുന്ന 12ാം ഭാവവുമായും ശുക്രന്‍ ബന്ധപ്പെട്ടിരിക്കുന്നു. ഈ സംക്രമണ സമയത്ത്, ശുക്രന്‍ നിങ്ങളുടെ വ്യക്തിത്വത്തെയും ചിന്തകളെയും പ്രതിനിധീകരിക്കുന്ന നിങ്ങളുടെ ആദ്യ ഭവനത്തിലേക്ക് പ്രവേശിക്കും. സംക്രമത്തിന്റെ പ്രഭാവം നിങ്ങളുടെ ജീവിതത്തില്‍ തെളിച്ചം വര്‍ദ്ധിപ്പിക്കും. ഈ കാലയളവില്‍ ലക്ഷ്മീദേവി നിങ്ങളോട് പ്രത്യേകമായി ദയ കാണിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കരിയറില്‍ നിരവധി സുവര്‍ണ്ണാവസരങ്ങള്‍ ലഭിക്കും. വിദേശ കമ്പനികളുമായി ബിസിനസ് നടത്തുന്നവര്‍ക്കും ഈ സമയം ഗുണകരമാണ്. ഈ സമയത്ത് നിങ്ങള്‍ക്ക് പ്രയോജനകരമായ ചില യാത്രകള്‍ നടത്താം. പങ്കാളിത്തത്തില്‍ ബിസിനസ് ചെയ്യുന്നവര്‍ക്കും ഈ സമയം പ്രയോജനകരമാണ്. പ്രതിവിധിയായി എല്ലാ വെള്ളിയാഴ്ചയും ''ഓം ശുക്രായ നമ'' ബീജ മന്ത്രം ജപിക്കണം.

Most read:ഗുരുപൂര്‍ണിമ ദിനത്തിലെ രാജയോഗം; ഈ കാര്യങ്ങള്‍ ചെയ്താല്‍ ഐശ്വര്യംMost read:ഗുരുപൂര്‍ണിമ ദിനത്തിലെ രാജയോഗം; ഈ കാര്യങ്ങള്‍ ചെയ്താല്‍ ഐശ്വര്യം

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് ഈ ഗ്രഹചലനം മൂലം ധനപരമായി വളരെയധികം നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ കരിയറില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് വിദേശത്തേക്ക് പോകാനുള്ള നല്ല അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തീര്‍ച്ചയായും ഈ സമയത്ത് നിങ്ങള്‍ക്ക് ലഭിക്കും. പുതിയ ജോലികള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് നിങ്ങളുടെ മികച്ച പ്രകടനത്തിലൂടെ നിങ്ങളുടെ മേലുദ്യോഗസ്ഥരെ ആകര്‍ഷിക്കാനും കഴിയും.

തുലാം രാശി

തുലാം രാശി

ഈ സമയത്ത് തുലാം രാശിക്കാര്‍ക്ക് ഭാഗ്യം കടാക്ഷിക്കും. ഭാഗ്യത്തിന്റെ സഹായത്തോടെ, നിങ്ങള്‍ക്ക് വളര്‍ച്ചയുണ്ടാകും, നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെല്ലാം നേടുകയും ചെയ്യും. നിങ്ങള്‍ക്ക് കരിയറില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും, അത് നിങ്ങള്‍ക്ക് വിജയം നല്‍കും. ഈ സമയത്ത് ആത്മീയതയിലുള്ള നിങ്ങളുടെ താല്‍പര്യം വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം യാത്രയും പോകാനാകും. നിങ്ങള്‍ക്ക് കരിയറില്‍ സ്ഥാനക്കയറ്റം ലഭിക്കും, നിങ്ങളുടെ ജോലികള്‍ വിലമതിക്കപ്പെടും.

Most read;കൈയ്യിലെ മറുക് പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും; രഹസ്യം ഇതാണ്Most read;കൈയ്യിലെ മറുക് പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും; രഹസ്യം ഇതാണ്

ധനു രാശി

ധനു രാശി

അവിവാഹിതരായ ധനു രാശിക്കാര്‍ക്ക് ഈ കാലഘട്ടം വളരെ മികച്ചതാണ്. ഈ സമയത്ത് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ഈ സമയത്ത് പ്രശ്‌നങ്ങള്‍ അധികരിച്ചേക്കാം. ഈ കാലയളവില്‍ നിങ്ങളുടെ സാഹചര്യം മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്ക് മതിയായ അവസരങ്ങള്‍ ലഭിക്കും. ജോലിക്കാര്‍ക്ക് പ്രമോഷന്‍ അവസരങ്ങള്‍ ലഭിക്കും.

Most read:പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതംMost read:പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതം

കുംഭ രാശി

കുംഭ രാശി

ബുധന്റെ സംക്രമണം കാരണം നിങ്ങള്‍ക്ക് ഈ സമയത്ത് നേട്ടങ്ങള്‍ ലഭിക്കും. കരിയറിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് സംതൃപ്തി ലഭിക്കും. മക്കളുടെ നേട്ടങ്ങളില്‍ അഭിമാനിക്കും. ഈ സമയത്ത് നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുകയും നിങ്ങള്‍ക്ക് കൂടുതല്‍ ലാഭം ലഭിക്കുകയും ചെയ്യും. ഈ സമയത്ത് നിങ്ങള്‍ ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ലാഭം പ്രതീക്ഷിക്കാം. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ ഇത് നിങ്ങള്‍ക്ക് നല്ല കാലഘട്ടമായിരിക്കും.

English summary

Mercury Venus Conjunction: These Zodiac Signs Will Get Laxmi Narayan Yoga Benefits in Malayalam

Between July 13 and July 17, there will be a conjunction of Mercury and Venus in Gemini, which will result in the formation of the highly auspicious Lakshmi Narayan Yoga. Read on to know more.
Story first published: Wednesday, July 13, 2022, 14:19 [IST]
X
Desktop Bottom Promotion