Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
മകരം രാശിയില്‍ ത്രിഗ്രഹിയോഗം: നാല് രാശിക്കാരില്‍ ശുഭയോഗങ്ങള്‍ക്ക് തുടക്കം
ജനുവരി 15-ന് മകരമാസത്തിന് തുടക്കം കുറിക്കും. ഈ സമയം ചില പ്രത്യേക മാറ്റങ്ങള്‍ ജ്യോതിഷ പ്രകാരം നടക്കുന്നുണ്ട്. അതില്‍ ആദ്യത്തേതാണ് ബുധന്‍, ശനി, ശുക്രന്‍ എന്നീ ഗ്രഹങ്ങള്‍ മകരം രാശിയില്‍ കൂടിച്ചേരും എന്നത്. ജ്യേതിഷ പ്രകാരം നടക്കുന്ന ഓരോ രാശിമാറ്റങ്ങളും നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഇത് ശുഭകരമോ അല്ലെങ്കില്‍ അശുഭകരമോ ആയ ഫലങ്ങള്‍ നമുക്ക് നല്‍കുന്നു. ഇത്തരത്തില്‍ മൂന്ന് ഗ്രഹങ്ങള്‍ കൂടിച്ചേരുമ്പോള്‍ രൂപം കൊള്ളുന്ന യോഗത്തെ ത്രിഗ്രഹി യോഗം എന്നാണ് പറയുന്നത്.

2022 ഡിസംബര്‍ 28-ന് ബുധന്‍ ധനു രാശിയില്‍ നിന്ന് മകരം രാശിയില്‍ പ്രവേശിച്ചിരുന്നു. അതുപോലെ തന്നെ ഡിസംബര്‍ 29-ന് ശുക്രനും മകരം രാശിയില്‍ സ്ഥാനമുറപ്പിച്ചു. ശനിയാവട്ടെ ജനുവരി 17 വരെ മകരം രാശിയില്‍ തുടരുന്നുണ്ട്. ഈ അവസരത്തില്‍ 12 രാശിക്കാരില്‍ ചില രാശിക്കാര്‍ക്ക് അനുകൂല മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ഇത് ചിലപ്പോള്‍ ഇവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യത്തിനാണ് വാതില്‍ തുറക്കുന്നത്. ഏതൊക്കെ രാശിക്കാരാണ് ത്രിഗ്രഹി യോഗത്തിലൂടെ അനുകൂല മാറ്റങ്ങള്‍ക്ക് വിധേയരാവുന്ന രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

മകരം രാശിയിലെ ത്രിഗ്രഹി യോഗം
എന്താണ് മകരം രാശിയില്‍ ഉണ്ടാവുന്ന ത്രിഗ്രഹി യോഗം എന്ന് നമുക്ക് നോക്കാം. ഒരു ഗ്രഹം ഒറ്റക്കോ അല്ലെങ്കില്‍ മറ്റ് ഗ്രഹങ്ങളോടൊപ്പമോ സ്ഥിതി ചെയ്യുമ്പോള്‍ ഉണ്ടാവുന്ന മാറ്റങ്ങളെയാണ് ഇവിടെ പറയുന്നത്. ഗ്രഹങ്ങളുടെ ഈ കൂടിച്ചരല്‍ ഓരോ രാശിക്കാരേയും എപ്രകാരം ബാധിക്കുന്നു എന്നതാണ് അറിഞ്ഞിരിക്കേണ്ടത്. മൂന്ന് ഗ്രഹങ്ങളുടെ സ്വാധീനത്തില്‍ മറ്റ് ഗ്രഹങ്ങളും അനുകൂല ഫലം ചൊരിയുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ഫലം എന്ന് പറയുന്നത് അനുകൂലമായിരിക്കും. എന്നാല്‍ രണ്ട് ഗ്രഹങ്ങള്‍ പ്രതികൂല ഫലമാണ് നല്‍കുന്നത് എന്നുണ്ടെങ്കില്‍ ചിലപ്പോള്‍ ഇത് നിങ്ങള്‍ക്ക് നല്‍കുന്നത് മോശം ഫലങ്ങളെയായിരിക്കും. ബുധന്‍, ശനി, ശുക്രന്‍ എന്നീ ഗ്രഹങ്ങള്‍ മകരത്തില്‍ ചേരുമ്പോള്‍ സംഭവിക്കുന്ന ത്രിഗ്രഹയോഗത്തെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. ഇത് ഏതൊക്കെ രീതിയില്‍ നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കുന്നു എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്ക് ത്രിഗ്രഹി യോഗം നല്‍കുന്ന ഫലങ്ങള്‍ എന്ന് പറയുന്നത് വളരെ വലുതാണ്. ഇതിലൂടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. കരിയറില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത അനുകൂല മാറ്റങ്ങള്‍ ലഭിക്കുന്നു. ബിസിനസില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. നിങ്ങള്‍ക്ക് പണം നിക്ഷേപിക്കാന്‍ ഏറ്റവും അനുകൂലമായ സമയമാണ് എന്നതാണ് സത്യം. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്ന് നിങ്ങള്‍ക്ക് അനുകൂല ഫലം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പാരമ്പര്യ സ്വത്തുക്കള്‍ നിങ്ങളുടെ കൈയ്യില്‍ വന്ന് ചേരുന്നു. നേട്ടങ്ങള്‍ നിങ്ങളെ കഴിഞ്ഞേ മറ്റൊരാള്‍ക്ക് ലഭിക്കുകയുള്ളൂ. സാമ്പത്തിക അടിത്തറ ശക്തമാക്കുക എന്നതില്‍ നിങ്ങള്‍ നല്ലൊരു ശതമാനവും വിജയിക്കുന്ന സമയമാണ് ഈ ത്രിഗ്രഹി യോഗ സമയം. പ്രമോഷനും ജോലിയില്‍ അനുകൂല മാറ്റങ്ങളും ഉണ്ടാവുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ത്രിഗ്രഹി യോഗം നല്‍കുന്ന നേട്ടങ്ങള്‍ നിസ്സാരമല്ല. ഇവരില്‍ സാമ്പത്തികമായി മികച്ച സമയമായിപിക്കും. പുതിയത് എന്തെങ്കിലും ലഭിച്ചാല്‍ അത് പഴയതിനേക്കാള്‍ മികച്ചതായിരിക്കും എന്നതാണ് സത്യം. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥാനം ലഭിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുന്നു. നിങ്ങളുടെ ബിസിനസ് അടിത്തറ ശക്തമായിരിക്കും. അതില്‍ നിന്ന് മറ്റ് ബിസിനസുകള്‍ ആരംഭിക്കുന്നതിന് ഉള്ള സാധ്യത കാണുന്നുണ്ട്. ജോലിയില്‍ ലഭിക്കുന്ന സ്ഥാനക്കയറ്റം നിങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു. ജീവിതത്തില്‍ പുതിയ വഴിത്തിരിവുണ്ടാവുന്നു. കൂടാതെ ജോലിയില്‍ നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പല വിധത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു സമയം തന്നെയാണ് മിഥുനം രാശിക്കാര്‍ക്ക്. ഒരിക്കലും പോയ കാര്യത്തെക്കുറിച്ച് ആലോചിച്ച് ടെന്‍ഷന്‍ അടിക്കേണ്ട ആവശ്യമില്ല.

മകരം രാശി
മകരം രാശിയിലാണ് ഈ മൂന്ന് ഗ്രഹങ്ങളും കൂടിച്ചേരുന്നത്. അതുകൊണ്ട് തന്നെ ഇത് നിങ്ങളില്‍ പല വിധത്തിലുള്ള അനുകൂല ഫലങ്ങളും നല്‍കുന്നു. മകരം രാശിക്കാര്‍ക്ക് ത്രിഗ്രഹിയോഗം ജീവിതത്തില്‍ വളരെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. ബിസിനസിലും ജോലിയിലും നിങ്ങള്‍ക്ക് പുരോഗതി ലഭിക്കുന്നു. ഇത് കൂടാതെ ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനവും ഉണ്ടാവുന്നു. ഭാഗ്യത്തിന്റെ പിന്തുണ നിങ്ങള്‍ കൈവെക്കുന്ന ഏത് മേഖലകളിലും ഉണ്ടാവുന്നു. ഒരിക്കലും നിങ്ങള്‍ക്ക് രണ്ടാമതൊരു ചിന്തയുടെ ആവശ്യം വരുന്നില്ല എന്നതാണ് സത്യം. ഏത് കാര്യത്തിലും അനുകൂല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ബിസിനസില്‍ ലാഭം ഉണ്ടാവുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക അടിത്തറ ശക്തമാവുന്നു. ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയം കൂടിയാണ് ഇത്.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ത്രിഗ്രഹ യോഗം നിരവധി സാമ്പത്തിക മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല പല കോണില്‍ നിന്നും നിങ്ങളെ തേടി സാമ്പത്തിക സഹായം ലഭിക്കുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കുന്ന ഒരു സമയം തന്നെയാണ്. ജീവിതത്തില്‍ സന്തോഷം, സമാധാനം എന്നിവ നിലനില്‍ക്കുന്നു. കുടുംബ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ ഐശ്വര്യവും സമാധാനവും നിലനില്‍ക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്നില്ല. എന്തുകൊണ്ടും നിങ്ങള്‍ക്ക് അനുകൂലമായ നിരവധി മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് ത്രിഗ്രഹി യോഗം നല്‍കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











