Latest Updates
-
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ
ബുധന്റെ ശുഭസ്ഥാനത്താല് വരും ഭദ്രരാജയോഗം; ഈ 3 രാശിക്ക് ഭാഗ്യം കൊടികുത്തിവാഴും, എന്തുചെയ്താലും വിജയം
ഒരു നിശ്ചിത കാലയളവില് ഗ്രഹങ്ങളുടെ സംക്രമണം നടക്കുന്നു. ഗ്രഹങ്ങളുടെ ചലനം എല്ലാ രാശിക്കാരുടെയും ജീവിതത്തെ ബാധിക്കുന്നു. ഇത്തവണ ഫെബ്രുവരി മാസത്തില് പല വലിയ ഗ്രഹങ്ങളും സംക്രമിക്കാന് പോകുന്നു. ഫെബ്രുവരി 7 ന് ബുധന് ഗ്രഹം മകരം രാശിയില് സംക്രമിക്കും.
ജ്യോതിഷത്തില് ബിസിനസ്, ബുദ്ധിശക്തി, സംസാരം എന്നിവയുടെ ഘടകമായി ബുധനെ കണക്കാക്കപ്പെടുന്നു. ബുധന്റെ മകരം രാശി സംക്രമണം ഈ സമയം ഭദ്രരാജയോഗം സൃഷ്ടിക്കും. എല്ലാ രാശിക്കാരിലും ഈ യോഗത്തിന്റെ ഫലം കാണും. എന്നാല് ഈ കാലയളവില് നേട്ടങ്ങളും പുരോഗതിയും കൈവരുന്ന 3 രാശിക്കാരുണ്ട്. അവര് ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മകരം
ഭദ്ര രാജയോഗം മകരം രാശിക്ക് വളരെയേറം ഗുണം ചെയ്യും. നിങ്ങളുടെ ജാതകത്തിലെ ലഗ്ന ഗൃഹത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതുകൊണ്ട് ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വര്ദ്ധിക്കും. നിങ്ങളുടെ ജീവിതത്തില് സുഖസൗകര്യങ്ങളില് വര്ദ്ധനവുണ്ടാകും. ഈ സമയത്ത് പണം ലാഭിക്കുന്നതിലും പണം നിക്ഷേപിക്കുന്നതിലും നിങ്ങള്ക്ക് വിജയം നേടാനാകും. അവിവാഹിതരായവര്ക്ക് ഒരു നല്ല ബന്ധത്തിനുള്ള സാധ്യതകളും മുന്നില് വരും. നിങ്ങളുടെ ആരോഗ്യനിലയില് പുരോഗതിയുണ്ടാകും.

ഇടവം
ഭദ്ര രാജയോഗം രൂപപ്പെടുന്നതിലൂടെ കുംഭം രാശിക്കാര്ക്ക് സമയം ശുഭമാണ്. ബുധന് നിങ്ങളുടെ രാശിയില് നിന്ന് ഒമ്പതാം ഭാവത്തില് സഞ്ചരിക്കും. അതിനാല് ഈ സമയത്ത് ഭാഗ്യം നിങ്ങളുടെ കൂടെയുണ്ടാകും. ഈ സമയം വിദേശയാത്രയ്ക്കും സാധ്യതയുണ്ട്. മത്സര പരീക്ഷകള്ക്ക് തയ്യാറെടുക്കുന്നവര്ക്കും ഈ സമയം മികച്ച ഫലം ലഭിക്കും. നിങ്ങളുടെ വീട്ടില് എന്തെങ്കിലും മംഗളകരമായ പരിപാടികള് സംഘടിപ്പിക്കാനാകും. ആത്മീയ പ്രവര്ത്തനങ്ങളില് നിങ്ങളുടെ താല്പ്പര്യം വര്ദ്ധിക്കും. കുട്ടികളുടെ ഭാഗത്ത് നിന്ന് സന്തോഷകരമായ വാര്ത്തകള് ലഭിക്കും.

കന്നി
ഭദ്ര രാജയോഗത്തിന്റെ രൂപീകരണം കന്നി രാശിക്കാര്ക്ക് പ്രയോജനകരമാണെന്ന് തെളിയും. നിങ്ങളുടെ ജാതകത്തിന്റെ അഞ്ചാം ഭാവത്തില് ബുധന് സഞ്ചരിക്കും. അതുകൊണ്ട് ഈ സമയത്ത് നിങ്ങള്ക്ക് തൊഴില്, ബിസിനസ് മേഘലയില് മികച്ച വിജയം നേടാനാകും. ഇതോടൊപ്പം നിങ്ങളുടെ വരുമാനത്തിലും വര്ധനവുണ്ടാകും. പുതിയ വരുമാനമാര്ഗങ്ങളും മുന്നില് വരും.

ജ്യോതിഷത്തില് ബുധന്റെ സ്ഥാനം
ജ്യോതിഷത്തില്, ബുധനെ ബുദ്ധിയുടെയും യുക്തിയുടെയും സൗഹൃദത്തിന്റെയും സംസാരത്തിന്റെയും ഘടകമായി കണക്കാക്കുന്നു. സൂര്യനും ശുക്രനും ബുധന്റെ സുഹൃത് ഗ്രഹങ്ങളാണ്. ചന്ദ്രനും ചൊവ്വയും ശത്രു ഗ്രഹങ്ങളും. ബുധന് ലഗ്നഭാവത്തില് സ്ഥിതി ചെയ്യുന്നുവെങ്കില് ആ വ്യക്തി ശാരീരികമായി സുന്ദരനായിരിക്കും. അത്തരം വ്യക്തികള് സ്വഭാവത്തില് വളരെ ബുദ്ധിയുള്ളവനും കാര്യക്ഷമതയുള്ളവനുമായിരിക്കും. ഒരു വ്യക്തിയുടെ ജാതകത്തില് ബുധന് അനുകൂലമാണെങ്കില് അവരുടെ ആശയവിനിമയ ശൈലി മെച്ചപ്പെടുന്നു. അത്തരക്കാര് വാണിജ്യത്തിലും ബിസിനസ്സിലും വിജയിക്കുന്നു. ജാതകത്തില് ബുധന് അനുകൂല സ്ഥാനത്തല്ലെങ്കില് നിങ്ങള്ക്ക് ശാരീരികമായും മാനസികമായും പ്രശ്നങ്ങള് നേരിടേണ്ടിവരും. ബുധന്റെ സ്വാധീനത്താല് ബിസിനസ്സില് നഷ്ടങ്ങളും വരും.

ഭദ്ര രാജയോഗം ഫലം
ജാതകത്തിലെ ഒരുതരം പഞ്ചമഹാപുരുഷ രാജ യോഗമാണ് ഭദ്ര രാജയോഗം. ജാതകത്തില്, ബുധന് കേന്ദ്രത്തിലോ കോണിലോ (ഒന്നാം, നാലാം, ഏഴാം, പത്താം ഭാവം), സ്വന്തം രാശിയായ മിഥുനം, കന്നി എന്നീ രാശികളിലോ കന്നി രാശിയിലോ സ്ഥിതി ചെയ്യുന്നുവെങ്കില്, ഭദ്രയോഗം രൂപപ്പെടുന്നു. ജാതകത്തില് ഭദ്രരാജയോഗം രൂപപ്പെടുമ്പോള്, അത്തരം വ്യക്തി വളരെ വിശാല ചിന്താഗതിയുള്ളവരും മികച്ച സ്വഭാവമുള്ളവരും ആഡംബര ജീവിതം നയിക്കുന്നവരുമായിത്തീരും. അത്തരം ആളുകള്ക്ക് നല്ല ചാര്ട്ടേഡ് അക്കൗണ്ടന്റ്, ക്ലാര്ക്ക്, എഡിറ്റര്, പബ്ലിഷര്, പ്രൊഫഷണല് സ്പീക്കര്, ഇന്വെസ്റ്റ്മെന്റ് മാനേജര്, റീട്ടെയില് ഷോപ്പ് അല്ലെങ്കില് ജനറല് സ്റ്റോര് മാനേജര്, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, സ്കിന്കെയര് സ്പെഷ്യലിസ്റ്റ്, വാര്ത്താ അവതാരകന്, സംഗീതസംവിധായകന് തുടങ്ങിയവരാകാന് യോഗമുണ്ട്.



Click it and Unblock the Notifications
