Just In
- 40 min ago ശുക്രന്റെ രാശിമാറ്റം: പന്ത്രണ്ട് രാശികളിലും അനുകൂല പ്രതികൂല ഫലങ്ങള്‍, സൗഭാഗ്യം ഇവര്‍ക്ക്
- 1 hr ago രോഗശാന്തിക്ക് ഓടിയെത്തുന്ന ഭക്തര്‍, മന്ത്രവാദവും ആത്മാക്കളെയും ഒഴിപ്പിക്കുന്ന ക്ഷേത്രം
- 2 hrs ago ദാമ്പത്യത്തില്‍ വഴക്കുകള്‍ പതിവ്, പരസ്പര വിയോജിപ്പ് അവസാനിപ്പിക്കാന്‍ വേണ്ടത് ഈ 7 കാര്യം
- 3 hrs ago പഴ്സിന് നിറം ഇതെങ്കില്‍ പണം വന്ന് നിറയും, സമൃദ്ധി ആകര്‍ഷിക്കുന്ന വാസ്തു ഉപദേശം
Don't Miss
- News യുഎഇയും ഖത്തറും തുര്‍ക്കിയുടെ കൂടെ; ഇറാഖില്‍ നിന്ന് പുതിയ പാത, ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി
- Movies ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
- Automobiles ഏപ്രിൽ 30 മുതൽ ഈ മോഡലുകൾക്ക് വില കൂടുന്നുണ്ടേ, ഇഷ്ടവാഹനം സ്വന്തമാക്കാൻ സുവർണാവസരം
- Finance മുന്നേറ്റം തുടരാൻ ഗ്രീൻ സ്റ്റോക്ക്, വളർച്ച 37 ശതമാനം വരെ, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
ബുധന്റെ രാശിമാറ്റം; ഈ രാശിക്കാര്‍ക്ക് നല്ലകാലം മുന്നില്‍
നിങ്ങളുടെ ആശയവിനിമയത്തിന്റെയും സംസാരത്തിന്റെയും അധിപനായ ബുധന്‍ ഗ്രഹം 2021 ഓഗസ്റ്റ് 26 ന് കന്നി രാശിയില്‍ സംക്രമിക്കുന്നു. 2021 സെപ്റ്റംബര്‍ 22 വരെ ഇതേ രാശിയില്‍ തുടരും. അതിനുശേഷം തുലാം രാശിയിലേക്ക് ബുധന്‍ മാറും. ഗ്രഹങ്ങളുടെ രാജകുമാരന് എന്ന പദവിയും ബുധനുണ്ട്. കന്നി രാശിക്കാരുടെ ഭരണഗ്രഹമാണ് ബുധന്‍. ഈ സംക്രമണത്തിന്റെ ഫലമായി 12 രാശിക്കാര്‍ക്കും ജീവിതത്തില്‍ നല്ലതോ ചീത്തയോ ആയ മാറ്റങ്ങള്‍ സംഭവിക്കും. ബുധന്റെ കന്നി രാശി സംക്രമണത്തില്‍ 12 രാശിക്കും ഫലങ്ങള്‍ എങ്ങനെയെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.
Most read: മോക്ഷപ്രാപ്തി നേടിത്തരും ശ്രീകൃഷ്ണ ജയന്തി; ആചാരങ്ങള്‍ ഇങ്ങനെ
മേടം
മേടം രാശിക്കാര്‍ക്ക് ബുധന്റെ ഈ സംക്രമണം പ്രവര്‍ത്തന മേഖലയില്‍ നല്ല പുരോഗതി നല്കാന് പോകുന്നു. സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയം ലഭിക്കും. പണം ചെലവഴിക്കുന്നതില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനൊപ്പം, പണം ലാഭിക്കുന്നതിനുള്ള കര്‍ശനമായ നടപടികളും സ്വീകരിക്കേണ്ടതുണ്ട്. പണം ലാഭിക്കാനുള്ള മികച്ച സമയമാണിത്.
ഇടവം
വിദ്യാഭ്യാസ മേഖലയില്‍ നല്ല വാര്‍ത്തകള്‍ ലഭിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക്, ഈ സംക്രമണ കാലത്ത് നല്ല ഫലങ്ങള്‍ കൈവരിക്കാന്‍ കഴിയും. ഇതിനൊപ്പം, ബുധന്റെ രാശിയിലെ മാറ്റം കുട്ടികളുടെയും പണത്തിന്റെയും കാര്യത്തിലും ശുഭകരമായ ഫലങ്ങള്‍ നല്‍കും. ശത്രുക്കളെ സൂക്ഷിക്കുക. ഈ കാലയളവില്‍ അനാവശ്യ സംസാരങ്ങള്‍ ഒഴിവാക്കുക.
Most read:ആഭിചാരവും ദുര്‍മന്ത്രവാദവും ആരെയും പിടികൂടും; ഇതാണ് രക്ഷയ്ക്കുള്ള വഴി
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ബഹുമാനം വര്‍ദ്ധിക്കും. എന്നാല്‍ നിങ്ങള്‍ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത് പുതിയ ആളുകളുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയും. ബിസിനസ്സിലും ജോലിയിലും നല്ല ഫലങ്ങള്‍ കാണാന്‍ കഴിയും. ഈ സംക്രമണ കാലയളവില്‍, നിങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കുന്നതില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകും.
കര്‍ക്കടകം
ബുധന്റെ രാശി മാറ്റം നിങ്ങളുടെ ധൈര്യം വര്‍ദ്ധിപ്പിക്കും. ഇതിനൊപ്പം, ബന്ധങ്ങളില്‍ നിന്നും ആനുകൂല്യങ്ങളും ലഭിക്കും. അതിനാല്‍ ബന്ധങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവായിരിക്കുക. ഈ കാലയളവില്‍ വിദേശത്തുനിന്നും നിങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. എഴുത്ത്, കല എന്നീ മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ സംക്രമണം ശുഭകരമാണ്. എതിരാളികളെ സൂക്ഷിക്കുക.
Most read:വീട്ടില്‍ ഈ മൃഗങ്ങളെങ്കില്‍ വാസ്തുപ്രകാരം ഭാഗ്യം കൂടെനില്‍ക്കും
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ ബുധന്റെ രാശിയിലെ മാറ്റം ഗുണം ചെയ്യും. ബുധന്‍ നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കും. അതിനാല്‍ അവസരങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുക.
Most read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന് മാപ്പുനല്‍കില്ല
കന്നി
ജ്യോതിഷത്തില്‍ ബുധന്‍ രാജകുമാരന് എന്ന പദവി നല്‍കിയിട്ടുണ്ട്. നിങ്ങളുടെ സ്വന്തം രാശിയുടെ അധിപനാണ് ബുധന്‍. ഭരണാധിപന് സ്വന്തം രാശിയില്‍ വരുമ്പോള്‍ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. ബുധന്റെ രാശി മാറ്റം ജോലി, ബിസിനസ്, ഓഹരി വിപണി, വാണിജ്യം തുടങ്ങിയ മേഖലകളില്‍ ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ സമയം ശുക്രന് നിങ്ങളുടെ രാശിയിലുണ്ട്. ബുധനും ശുക്രനും ചേര്‍ന്നതിന്റെ ഗുണം നിങ്ങള്‍ക്ക് ലഭിക്കും. എന്നാല്‍ തെറ്റായ സഹവാസവും മോശം ശീലങ്ങളും ഉപേക്ഷിക്കുക.
തുലാം
ബുധന്റെ രാശി മാറ്റം നിങ്ങളുടെ ജീവിതത്തിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് മനസിലാക്കിത്തരാന്‍ സഹായിക്കും. ഈ സമയത്ത് മതപരമായ പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ താല്പര്യം വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് മതപരമായ യാത്രകളും നടത്താം. ധൈര്യം വര്‍ദ്ധിക്കുകയും സുഹൃത്തുക്കള്‍ക്കും മറ്റ് സഹപ്രവര്‍ത്തകര്‍ക്കും നല്ല പിന്തുണ ലഭിക്കുകയും ചെയ്യും. പണത്തിന്റെ കാര്യത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ക്ഷമയോടെയിരിക്കുക.
Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്
വൃശ്ചികം
ബുധന്റെ സംക്രമണം സാമ്പത്തിക കാര്യങ്ങളില്‍ വര്‍ദ്ധനവുണ്ടാക്കും. പെട്ടെന്നു ലാഭം നേടാനുള്ള സാഹചര്യവും ഉണ്ടാകാം. ഇതോടൊപ്പം, ചില പുതിയ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ ഇത് പ്രചോദിപ്പിക്കും. ഈ സമയത്ത്, ഒരു പുതിയ ഭാഷ പഠിക്കാനുള്ള ആഗ്രഹവും മനസ്സില്‍ വന്നേക്കാം. നിങ്ങളുടെ എതിരാളികളെ സൂക്ഷിക്കുക. സംസാരം ശ്രദ്ധിക്കുക.
ധനു
ബുധന്റെ സംക്രമണം ജോലിയിലും ബിസിനസ്സിലും നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും. ഈ സമയത്ത്, നിങ്ങള്‍ തിടുക്കത്തിലുള്ള പ്രവര്‍ത്തികള്‍ ഒഴിവാക്കേണ്ടിവരും. അതോടൊപ്പം അമിത ആത്മവിശ്വാസത്തില്‍ നിന്നും അകന്നുനില്ക്കുകയും ചെയ്യുക. ബുധന്റെ ഈ മാറ്റം മൂലം ഒരാള്‍ക്ക് ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവരുമായി നല്ല ബന്ധം ഉണ്ടാക്കുന്നതില്‍ വിജയം ലഭിക്കും. ജോലി മാറുന്നതിനെക്കുറിച്ചുള്ള ചിന്ത നിങ്ങളുടെ മനസ്സില്‍ വരുന്നുണ്ടെങ്കില്‍, ഈ സംക്രമണ കാലയളവില്‍ നിങ്ങളുടെ പരിശ്രമങ്ങളില്‍ വിജയം നേടാനാകും. പുരോഗതിയുടെ സാഹചര്യം ഉണ്ടാകും.
Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത് ചെയ്യരുത്
മകരം
ബുധന്റെ രാശി മാറ്റം നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ നല്കുന്നു. ഈ സമയത്ത് മതപരമായ പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ താല്പര്യം വര്‍ദ്ധിക്കും. ഈ സമയത്ത്, മേലധികാരിയുമായി ഒരു തര്‍ക്ക സാഹചര്യം ഉണ്ടായേക്കാം. വീട്ടില്‍ സുഖകരമായ അന്തരീക്ഷം ഉണ്ടാകും. ബുധന്റെ സംക്രമണം വിദ്യാഭ്യാസ കാര്യങ്ങളില്‍ നേട്ടങ്ങള്‍ നല്‍കും. എന്തെങ്കിലും പുതിയ കോഴ്സ് തുടങ്ങിയവ ചെയ്യാം. അത് പിന്നീട് നിങ്ങളുടെ കരിയറില്‍ സഹായകമാകും.
കുംഭം
ഈ സമയം ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ജാഗ്രത പാലിക്കണം. വാണിജ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകും. ഗവേഷണത്തിലും മറ്റും നല്ല ഫലങ്ങള്‍ ലഭിക്കും. സംസാരം ശ്രദ്ധിക്കുക. മറ്റുള്ളവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ ശ്രമിക്കുക.
Most read:നല്ല ദാമ്പത്യത്തിന്റെ അടിത്തറ; അഥര്‍വവേദം പറയുന്ന ഭാര്യാഭര്‍തൃ കടമകള്‍
മീനം
ഈ കാലയളവില്‍ നിങ്ങളുടെ ദാമ്പത്യ ജീവിതം മധുരമാക്കുന്നതില് ബുധന്‍ ഒരു പ്രധാന പങ്ക് വഹിക്കും. ജീവിതപങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. മറ്റുള്ളവരുടെ സഹകരണം നേടുന്നതിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ഈ സമയത്ത്, കുടുംബാംഗങ്ങളുടെ നല്ല പിന്തുണയും ലഭിക്കും.