For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Budh Gochar August 2022: ബുധന്റെ കന്നി രാശി സംക്രമണം; പ്രശ്‌നങ്ങളുയരും ഈ 3 രാശിക്ക്

|

ബുധന്‍ ഗ്രഹം ആഗസ്റ്റില്‍ വീണ്ടും രാശി മാറ്റാന്‍ പോകുന്നു. ഓഗസ്ത് 21 ഞായറാഴ്ച പുലര്‍ച്ചെ 1:55 ന് ബുധന്‍ കന്നി രാശിയില്‍ പ്രവേശിക്കും. വ്യാഴത്തില്‍ നിന്ന് ഏഴാം ഭാവത്തില്‍ ബുധന്‍ നില്‍ക്കുന്നതിനാല്‍ വ്യാഴത്തിനും ബുധനും ഇടയില്‍ സംസപ്തക് യോഗവും രൂപപ്പെടും. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകാന്‍ തയ്യാറുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ യോഗയുടെ പ്രയോജനം ലഭിക്കും. ഒരു വശത്ത്, ഈ സംക്രമണം ചില രാശിചിഹ്നങ്ങളുടെ ജീവിതത്തില്‍ സന്തോഷം നല്‍കുമെങ്കിലും, ഈ സംക്രമത്തില്‍ കഷ്ടപ്പെടാന്‍ സാധ്യതയുള്ള ചില രാശിചിഹ്നങ്ങളുമുണ്ട്. അത്തരം രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

Most read: ശ്രീകൃഷ്ണനെ ധ്യാനിച്ച് വൈജയന്തി മാല ധരിച്ചാല്‍ ജീവിതത്തില്‍ കഷ്ടപ്പാടില്ല; ഫലങ്ങള്‍ അത്ഭുതംMost read: ശ്രീകൃഷ്ണനെ ധ്യാനിച്ച് വൈജയന്തി മാല ധരിച്ചാല്‍ ജീവിതത്തില്‍ കഷ്ടപ്പാടില്ല; ഫലങ്ങള്‍ അത്ഭുതം

കുംഭം

കുംഭം

ബുധന്‍ മാറുന്നത് കുംഭം രാശിക്കാര്‍ക്ക് ഈ സമയം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട് പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ആരോഗ്യകാര്യത്തിലും ശ്രദ്ധിക്കുക. അതേസമയം, ഈ യോഗം മൂലം അപകടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാല്‍ വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുകയും വേഗത നിയന്ത്രിക്കുകയും ചെയ്യുക. ആരുമായും വഴക്കിടരുത്, സൗമ്യത പുലര്‍ത്താന്‍ ശ്രമിക്കുക.

തുലാം

തുലാം

തുലാം രാശിക്കാര്‍ക്ക് ഈ സംക്രമണ കാലയളവില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവുകള്‍ ഉണ്ടാകും, പലയിടത്തും അനാവശ്യ ചെലവുകള്‍ ഉണ്ടാകും. കുടുംബാംഗങ്ങളുടെ ആരോഗ്യത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. നിങ്ങളില്‍ ചിലര്‍ കോടതി കേസുകളിലും കുടുങ്ങിയേക്കാം.

Most read:നിര്‍ഭാഗ്യത്തെപ്പോലും ഭാഗ്യമാക്കി മാറ്റാം; ഗരുഡപുരാണം പറയുന്ന ഈ രഹസ്യങ്ങള്‍ ശീലിക്കൂMost read:നിര്‍ഭാഗ്യത്തെപ്പോലും ഭാഗ്യമാക്കി മാറ്റാം; ഗരുഡപുരാണം പറയുന്ന ഈ രഹസ്യങ്ങള്‍ ശീലിക്കൂ

മേടം

മേടം

ബുധന്റെ സംക്രമണത്തിനു ശേഷം മേട രാശിയ്ക്കും ദോഷഫലങ്ങള്‍ ഉണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ ആശങ്കയുണ്ടാകും. കുട്ടികളുടെ മനസ്സ് പഠനത്തില്‍ നിന്ന് വഴിതെറ്റിയേക്കാം, ഇത് നിങ്ങളുടെ മാനസിക പിരിമുറുക്കം വര്‍ദ്ധിപ്പിക്കും. കുട്ടികള്‍ മോശം കൂട്ടുകെട്ടില്‍ അകപ്പെടാനും സാധ്യതയുണ്ട്. കഴിയുമെങ്കില്‍, ഈ സമയത്ത് കുട്ടികള്‍ക്ക് കൂടുതല്‍ സമയം നല്‍കുകയും പഠിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുക.

ബുധന്റെ സ്ഥാനം മോശമായാല്‍

ബുധന്റെ സ്ഥാനം മോശമായാല്‍

ബുധ അഷ്ടോത്തര ശതനമാവലി പറയുന്നത് ബുധന് എല്ലാത്തരം രോഗങ്ങള്‍ മായ്ക്കാനും, സന്തോഷം, സമ്പത്ത് എന്നിവ നല്‍കി അനുഗ്രഹിക്കാനാകുമെന്നുമാണ്. ബുധന്റെ ചില ദോഷകരമായ ഫലങ്ങള്‍ കാരണം ഭയം, ആത്മവിശ്വാസക്കുറവ്, ആശയക്കുഴപ്പം, അവ്യക്തത, ചെറിയ കാര്യങ്ങളെ വിമര്‍ശിക്കാനുള്ള സാധ്യത എന്നിവയ്ക്ക് കാരണമാകാം. ദഹനസംബന്ധമായ അസുഖങ്ങള്‍, നാഡികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ചര്‍മ്മരോഗങ്ങള്‍, ആസ്ത്മ, വൃക്ക പ്രശ്‌നങ്ങള്‍, മാനസിക വൈകല്യങ്ങള്‍ എന്നിവ ബുധന്റെ ദോഷഫലങ്ങളാല്‍ ഉണ്ടാകാം.

Most read:ജ്യോതിഷപ്രകാരം രക്തചന്ദനം ഉപയോഗിച്ച് ഈ പ്രതിവിധി ചെയ്താല്‍ ഭാഗ്യവും സമ്പത്തുംMost read:ജ്യോതിഷപ്രകാരം രക്തചന്ദനം ഉപയോഗിച്ച് ഈ പ്രതിവിധി ചെയ്താല്‍ ഭാഗ്യവും സമ്പത്തും

ബുധദോഷ പ്രതിവിധികള്‍

ബുധദോഷ പ്രതിവിധികള്‍

* പച്ച നിറത്തിലുള്ള ഷേഡുകളിലെ വസ്ത്രങ്ങള്‍ ധരിക്കുക. * നിങ്ങളുടെ സഹോദരിമാരോടും അമ്മായിമാരോടും ബഹുമാനത്തോടെ പെരുമാറുക * ബുധന്റെ പ്രധാന ദേവനായ വിഷ്ണുവിനെ ആരാധിക്കുക * ബുധനാഴ്ചകളില്‍ പൂര്‍ണ്ണ ഭക്തിയോടെ ദാനം ചെയ്യുക. ജ്യോതിഷത്തില്‍, ദാനം ചെയ്യുന്നത് സത്കര്‍മങ്ങള്‍ ചെയ്യുന്നതിനുള്ള ഒരു നല്ല മാര്‍ഗമാണ്. * ബുധനെ നിങ്ങള്‍ക്ക് അനുകൂലമാക്കാന്‍ മന്ത്രങ്ങള്‍ ചൊല്ലുക. ബുധമന്ത്രം ജപിക്കുന്നത് ബുധനെ പ്രീതിപ്പെടുത്താനുള്ള ഒരു ദ്രുത മാര്‍ഗമാണ്. * ശുഭ ഫലങ്ങള്‍ക്കായി ബുദ്ധ യന്ത്രം ധരിക്കുക അല്ലെങ്കില്‍ ഉപയോഗിക്കുക. * മരതക രത്നം ധരിക്കുക.

English summary

Mercury Transit in Virgo on 21 August 2022 These Zodiac Signs Will Face Problems in Malayalam

Budh Rashi Parivartan 2022 In Kanya Rashi ; Mercury Transit in Virgo Effects on Zodiac Signs : The Mercury Transit in Virgo will take place on 21 August 2022. These zodiac signs will face problems.
Story first published: Friday, August 19, 2022, 9:21 [IST]
X
Desktop Bottom Promotion