Latest Updates
-
ഐപിഎൽ ആവേശത്തിനിടയിൽ ഭാഗ്യം തെളിയുന്നത് ആർക്ക്? ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം -
ഇന്നത്തെ നക്ഷത്രഫലം: മെയ് 6-ന് ഭാഗ്യം ആർക്കൊപ്പം? കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ! -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും വമ്പൻ മാറ്റങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
അഞ്ച് ആഴ്ചത്തെ കഠിനവ്രതം; തൃഷാല ദത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ഈ നാടൻ പാനീയങ്ങൾ കരുതിയാൽ ചൂടിനെ തോൽപ്പിക്കാം! -
ഡൽഹിയിൽ മഴയുടെ ആശ്വാസം; ഉഷ്ണതരംഗം തിരിച്ചെത്തുന്നതിന് മുൻപ് പുറത്തിറങ്ങാൻ പറ്റിയ സമയം! -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഗർഭിണികൾ ശ്രദ്ധിക്കണം; ഈ ഭക്ഷണശീലങ്ങൾ കുഞ്ഞിനും സുരക്ഷയേകും! -
ആമസോൺ സെയിൽ വരുന്നു; ഫിറ്റ്നസ് ഗാഡ്ജെറ്റുകൾ ഇനി പകുതി വിലയിൽ സ്വന്തമാക്കാം! -
മഴയും വെയിലും ഒരുപോലെ; ഈ കാലാവസ്ഥയിൽ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ എന്തുചെയ്യണം?
Budh Gochar August 2022: ബുധന്റെ കന്നി രാശി സംക്രമണം; പ്രശ്നങ്ങളുയരും ഈ 3 രാശിക്ക്
ബുധന്‍ ഗ്രഹം ആഗസ്റ്റില്‍ വീണ്ടും രാശി മാറ്റാന്‍ പോകുന്നു. ഓഗസ്ത് 21 ഞായറാഴ്ച പുലര്‍ച്ചെ 1:55 ന് ബുധന്‍ കന്നി രാശിയില്‍ പ്രവേശിക്കും. വ്യാഴത്തില്‍ നിന്ന് ഏഴാം ഭാവത്തില്‍ ബുധന്‍ നില്ക്കുന്നതിനാല് വ്യാഴത്തിനും ബുധനും ഇടയില്‍ സംസപ്തക് യോഗവും രൂപപ്പെടും. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകാന്‍ തയ്യാറുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ യോഗയുടെ പ്രയോജനം ലഭിക്കും. ഒരു വശത്ത്, ഈ സംക്രമണം ചില രാശിചിഹ്നങ്ങളുടെ ജീവിതത്തില്‍ സന്തോഷം നല്‍കുമെങ്കിലും, ഈ സംക്രമത്തില്‍ കഷ്ടപ്പെടാന്‍ സാധ്യതയുള്ള ചില രാശിചിഹ്നങ്ങളുമുണ്ട്. അത്തരം രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

കുംഭം
ബുധന്‍ മാറുന്നത് കുംഭം രാശിക്കാര്‍ക്ക് ഈ സമയം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട് പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ആരോഗ്യകാര്യത്തിലും ശ്രദ്ധിക്കുക. അതേസമയം, ഈ യോഗം മൂലം അപകടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാല്‍ വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുകയും വേഗത നിയന്ത്രിക്കുകയും ചെയ്യുക. ആരുമായും വഴക്കിടരുത്, സൗമ്യത പുലര്‍ത്താന്‍ ശ്രമിക്കുക.

തുലാം
തുലാം രാശിക്കാര്‍ക്ക് ഈ സംക്രമണ കാലയളവില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവുകള്‍ ഉണ്ടാകും, പലയിടത്തും അനാവശ്യ ചെലവുകള്‍ ഉണ്ടാകും. കുടുംബാംഗങ്ങളുടെ ആരോഗ്യത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. നിങ്ങളില്‍ ചിലര്‍ കോടതി കേസുകളിലും കുടുങ്ങിയേക്കാം.

മേടം
ബുധന്റെ സംക്രമണത്തിനു ശേഷം മേട രാശിയ്ക്കും ദോഷഫലങ്ങള്‍ ഉണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ ആശങ്കയുണ്ടാകും. കുട്ടികളുടെ മനസ്സ് പഠനത്തില്‍ നിന്ന് വഴിതെറ്റിയേക്കാം, ഇത് നിങ്ങളുടെ മാനസിക പിരിമുറുക്കം വര്‍ദ്ധിപ്പിക്കും. കുട്ടികള്‍ മോശം കൂട്ടുകെട്ടില്‍ അകപ്പെടാനും സാധ്യതയുണ്ട്. കഴിയുമെങ്കില്‍, ഈ സമയത്ത് കുട്ടികള്‍ക്ക് കൂടുതല്‍ സമയം നല്‍കുകയും പഠിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുക.

ബുധന്റെ സ്ഥാനം മോശമായാല്‍
ബുധ അഷ്ടോത്തര ശതനമാവലി പറയുന്നത് ബുധന്‍ എല്ലാത്തരം രോഗങ്ങള്‍ മായ്ക്കാനും, സന്തോഷം, സമ്പത്ത് എന്നിവ നല്കി അനുഗ്രഹിക്കാനാകുമെന്നുമാണ്. ബുധന്റെ ചില ദോഷകരമായ ഫലങ്ങള്‍ കാരണം ഭയം, ആത്മവിശ്വാസക്കുറവ്, ആശയക്കുഴപ്പം, അവ്യക്തത, ചെറിയ കാര്യങ്ങളെ വിമര്‍ശിക്കാനുള്ള സാധ്യത എന്നിവയ്ക്ക് കാരണമാകാം. ദഹനസംബന്ധമായ അസുഖങ്ങള്‍, നാഡികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ചര്‍മ്മരോഗങ്ങള്‍, ആസ്ത്മ, വൃക്ക പ്രശ്നങ്ങള്‍, മാനസിക വൈകല്യങ്ങള്‍ എന്നിവ ബുധന്റെ ദോഷഫലങ്ങളാല്‍ ഉണ്ടാകാം.

ബുധദോഷ പ്രതിവിധികള്‍
* പച്ച നിറത്തിലുള്ള ഷേഡുകളിലെ വസ്ത്രങ്ങള്‍ ധരിക്കുക. * നിങ്ങളുടെ സഹോദരിമാരോടും അമ്മായിമാരോടും ബഹുമാനത്തോടെ പെരുമാറുക * ബുധന്റെ പ്രധാന ദേവനായ വിഷ്ണുവിനെ ആരാധിക്കുക * ബുധനാഴ്ചകളില്‍ പൂര്‍ണ്ണ ഭക്തിയോടെ ദാനം ചെയ്യുക. ജ്യോതിഷത്തില്‍, ദാനം ചെയ്യുന്നത് സത്കര്‍മങ്ങള്‍ ചെയ്യുന്നതിനുള്ള ഒരു നല്ല മാര്‍ഗമാണ്. * ബുധനെ നിങ്ങള്‍ക്ക് അനുകൂലമാക്കാന്‍ മന്ത്രങ്ങള്‍ ചൊല്ലുക. ബുധമന്ത്രം ജപിക്കുന്നത് ബുധനെ പ്രീതിപ്പെടുത്താനുള്ള ഒരു ദ്രുത മാര്‍ഗമാണ്. * ശുഭ ഫലങ്ങള്‍ക്കായി ബുദ്ധ യന്ത്രം ധരിക്കുക അല്ലെങ്കില്‍ ഉപയോഗിക്കുക. * മരതക രത്നം ധരിക്കുക.



Click it and Unblock the Notifications