Just In
- 3 hrs ago
വെല്ലുവിളികളെ അതിജീവിക്കും, ഭാഗ്യം പരീക്ഷിച്ച് വിജയം നേടാം; ഇന്നത്തെ രാശിഫലം
- 12 hrs ago
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- 13 hrs ago
കുഞ്ഞുള്ളിയും എള്ളും ഇട്ട് കാച്ചിയ എണ്ണ: മുടി വളര്ത്തുമെന്നത് ഗ്യാരണ്ടി
- 13 hrs ago
40 വയസ്സിനു ശേഷം സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലോ? തടയാന് വഴിയുണ്ട്
Don't Miss
- Movies
'ജാസി ഗിഫ്റ്റിനെ കണ്ടെത്തിയതിങ്ങനെ; ലജ്ജാവതിയെ പാട്ട് മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് വെച്ചപ്പോൾ'
- News
ഈ 3 രാശിക്കാർക്ക് ശശ് മഹാപുരുഷ രാജയോഗവും ധന രാജയോഗവും; ജീവിതത്തിന്റെ ഗതിമാറും, വെച്ചടികയറ്റം
- Technology
അത്ഭുതങ്ങളൊളിപ്പിച്ച് നത്തിങ് ഫോൺ 2 വരുന്നു; എന്താവാം കാൾ പേയ് കാത്ത് വച്ചിരിക്കുന്നത്?
- Sports
World Cup 2023: ന്യൂസിലാന്ഡല്ല പാകിസ്താന്, ഇന്ത്യ പാടുപെടും! തുറന്നടിച്ച് മുന് പാക് താരം
- Automobiles
2030 ഓടെ ഇലക്ട്രിക് ഇരുചക്ര വിപണി പിടിച്ചാൽ കിട്ടൂല്ല എന്ന് റിപ്പോർട്ടുകൾ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന് ചെയ്യേണ്ടത് ഇപ്രകാരം
Budh Gochar August 2022: ബുധന് കന്നി രാശിയില്; 12 രാശിക്കും ജീവിതത്തില് ഗുണദോഷ ഫലങ്ങള്
ജ്യോതിഷത്തില്, ബുധന് ഗ്രഹത്തെ ആകര്ഷകമായ വ്യക്തിത്വത്തിന്റെ പ്രതീകമായി കണക്കാക്കുന്നു. ബുധന് ഓഗസ്റ്റില് വീണ്ടും രാശി മാറ്റാന് പോകുന്നു. ഓഗസ്ത് 21 ഞായറാഴ്ച പുലര്ച്ചെ 1:55 ന് ബുധന് സ്വന്തം രാശിയായ കന്നിരാശിയില് പ്രവേശിക്കും. വ്യാഴത്തില് നിന്ന് ഏഴാം ഭാവത്തില് ബുധന് നില്ക്കുന്നതിനാല് വ്യാഴത്തിനും ബുധനും ഇടയില് സംസപ്തക് യോഗവും രൂപപ്പെടും.
Most
read:
ഭഗവാന്
കൃഷ്ണനു
പ്രിയം
ഈ
4
രാശിക്കാരോട്;
ഭാഗ്യവും
സമ്പത്തും
ഇവരെ
വിട്ടുപോകില്ല
ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകാന് തയ്യാറുള്ള വിദ്യാര്ത്ഥികള്ക്ക് ഈ യോഗത്തിന്റെ പ്രയോജനം ലഭിക്കും. ഒരു വശത്ത്, ഈ സംക്രമണം ചില രാശിക്കാരുടെ ജീവിതത്തില് സന്തോഷം നല്കുമെങ്കിലും, ഈ സംക്രമണത്താല് കഷ്ടപ്പെടാന് സാധ്യതയുള്ള ചില രാശിചിഹ്നങ്ങളുമുണ്ട്. ബുദ്ധന്റെ കന്നി രാശി സംക്രമണം കാരണം 12 രാശിക്കും കൈവരുന്ന ഫലങ്ങള് എന്തൊക്കെ എന്നറിയാന് ലേഖനം വായിക്കൂ.

മേടം
മേടം രാശിക്കാര്ക്ക് ബുധന്റെ സംക്രമണം ശുഭകരമാണെന്ന് തെളിയും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. മത്സര പരീക്ഷകള്ക്ക് തയ്യാറെടുക്കുന്നവര്ക്ക് പ്രത്യേക നേട്ടങ്ങള് ലഭിക്കാന് സാധ്യതയുണ്ട്. ആരോഗ്യം നന്നായിരിക്കും. എല്ലാ പ്രവര്ത്തനങ്ങളിലും വിജയസാധ്യതയുണ്ട്. നിങ്ങളുടെ എല്ലാ പ്രവര്ത്തനങ്ങളിലും കുടുംബത്തിലെ ആളുകളുടെ പൂര്ണ പിന്തുണ ലഭിക്കും.

ഇടവം
ഇടവം രാശിക്കാര്ക്ക് ബുധന്റെ സംക്രമം ശുഭകരമായിരിക്കും. പണ വരും. സാമ്പത്തിക സ്ഥിതി ശക്തമായി തുടരും. പ്രൊഫഷണല് ജീവിതത്തില് നിങ്ങള്ക്ക് വിജയം ലഭിക്കും. ജോലിസ്ഥലത്ത് കഠിനാധ്വാനത്തിന് അനുകൂലമായ ഫലങ്ങള് ലഭിക്കും. ദമ്പതികള്ക്കും ഈ സംക്രമണം ശുഭകരമാണ്. സന്താന സന്തോഷം ലഭിക്കും.
Most
read:ശ്രീകൃഷ്ണ
ജയന്തി
2022;
ഈ
രാശിക്കാര്ക്ക്
കൈവരും
ജീവിതത്തില്
ഭാഗ്യം

മിഥുനം
മിഥുനം രാശിക്കാര്ക്ക് ഈ സമയം കുടുംബജീവിതം മികച്ചതായിരിക്കും. നിങ്ങള് വസ്തുവോ വാഹനമോ വാങ്ങാന് ഉദ്ദേശിക്കുന്നുണ്ടെങ്കില് സമയം ശുഭകരമാണ്. വ്യക്തിജീവിതത്തില് നിങ്ങള്ക്ക് അമ്മയുടെ പൂര്ണ പിന്തുണ ലഭിക്കും. ഈ സമയത്ത് നിങ്ങള്ക്ക് പുതിയ എന്തെങ്കിലും പഠിക്കാനുള്ള അവസരവും ലഭിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

കര്ക്കടകം
ബുധന്റെ കന്നി രാശി സംക്രമണം കര്ക്കടക രാശിക്കാര്ക്ക് സന്തോഷവാര്ത്ത കൊണ്ടുവരും. ഈ സമയത്ത് തൊഴില് ജീവിതവും കുടുംബജീവിതവും നല്ലതായിരിക്കും. പത്രപ്രവര്ത്തനം, എഴുത്ത്, കണ്സള്ട്ടിംഗ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടവര്ക്ക് ഈ കാലയളവില് പ്രത്യേക നേട്ടങ്ങള് ലഭിക്കും. കര്ക്കടക രാശിക്കാരുടെ പ്രകടനം എല്ലായിടത്തും മികച്ചതായിരിക്കും.
Most
read:സര്വ്വൈശ്വര്യം
നല്കും
ശ്രീകൃഷ്ണ
ജന്മാഷ്ടമി;
തീയതിയും
പൂജാരീതിയും

ചിങ്ങം
ജ്യോതിഷ പ്രകാരം ചിങ്ങം രാശിക്കാര്ക്ക് ഈ കാലയളവില് വിജയം ലഭിക്കും. സാമ്പത്തിക സ്ഥിതിയില് ശക്തമായ പുരോഗതി ഉണ്ടാകും. പുതിയ വഴികളിലൂടെ പണം സമ്പാദിക്കുന്നതില് നിങ്ങള് വിജയിക്കും. വരുമാനം വര്ധിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്.

കന്നി
കന്നി രാശിക്കാര്ക്ക് ഈ സംക്രമണം ഗുണം ചെയ്യും. ജോലി ചെയ്യുന്നവര്ക്ക് നല്ല വിജയം ലഭിക്കും. ആരോഗ്യം നന്നായിരിക്കും. ഏതെങ്കിലും വിട്ടുമാറാത്ത രോഗങ്ങളില് നിന്ന് നിങ്ങള്ക്ക് ആശ്വാസം ലഭിക്കും.
Most
read:നിര്ഭാഗ്യത്തെപ്പോലും
ഭാഗ്യമാക്കി
മാറ്റാം;
ഗരുഡപുരാണം
പറയുന്ന
ഈ
രഹസ്യങ്ങള്
ശീലിക്കൂ

തുലാം
ഈ സമയം നിങ്ങളുടെ ചെലവുകളില് പെട്ടെന്ന് വര്ദ്ധനവ് ഉണ്ടാകാം. നിങ്ങള്ക്ക് അനാവശ്യമായി എവിടെയെങ്കിലും പണം ചെലവഴിക്കേണ്ടി വന്നേക്കാം.ആരോഗ്യത്തില് ഉയര്ച്ച താഴ്ചകള് ഉണ്ടാകാം. അത്തരമൊരു സാഹചര്യത്തില്, നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

വൃശ്ചികം
വൃശ്ചിക രാശിക്കാര്ക്ക് ഈ സംക്രമണത്തില് നിന്ന് ധാരാളം നേട്ടങ്ങള് ലഭിക്കും. ജ്യേഷ്ഠ സഹോദരന്മാരുടെ പിന്തുണ ലഭിക്കും. കരിയറുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പത്തിലായിരുന്നവര്ക്കും ഈ സമയത്ത് വ്യക്തത ലഭിക്കും. ഈ കാലയളവില് ജോലിസ്ഥലത്ത് നിങ്ങളുടെ ആധിപത്യം വര്ദ്ധിക്കും. ഈ രാശിയിലുള്ള സ്ത്രീകള്ക്ക് ആരുടെയെങ്കിലും സഹായത്തോടെ ബിസിനസ്സ് നേട്ടങ്ങള് ഉണ്ടാക്കാം. നിങ്ങളുടെ പ്രണയ പങ്കാളിയുമായുള്ള നിങ്ങളുടെ അടുപ്പം വര്ദ്ധിക്കും.
Most
read:ജ്യോതിഷപ്രകാരം
രക്തചന്ദനം
ഉപയോഗിച്ച്
ഈ
പ്രതിവിധി
ചെയ്താല്
ഭാഗ്യവും
സമ്പത്തും

ധനു
ബുധന് നിങ്ങളുടെ ഏഴാം ഭാവത്തിന്റെയും പത്താം ഭാവത്തിന്റെയും അധിപനാണ്. അത് നിങ്ങളുടെ പത്താം ഭാവത്തിലേക്ക് മടങ്ങുന്നു. ഈ സംക്രമണം കാരണം നിങ്ങളുടെ പ്രൊഫഷണല് ജീവിതത്തില് നിങ്ങള്ക്ക് വലിയ നേട്ടങ്ങള് ലഭിക്കും. രാഷ്ട്രീയം, സാങ്കേതിക മേഖല, ആശയവിനിമയ മേഖല എന്നിവയിലെ എക്സിക്യൂട്ടീവ് സ്ഥാനങ്ങളില് ഉള്ളവര്ക്ക് പുതിയ അവസരങ്ങള് ലഭിക്കും. കരിയറില് ഒരു പുതിയ പോസിറ്റീവ് മാറ്റം വരാം അല്ലെങ്കില് നിങ്ങള്ക്ക് സ്വന്തമായി എന്തെങ്കിലും ആരംഭിക്കാം. നിങ്ങളുടെ അമ്മയുടെ പിന്തുണ ലഭിക്കും, വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. ധനു രാശിക്കാര്ക്ക് ഇത് കരിയര് കാര്യത്തിന് നല്ല സമയമാണ്.

മകരം
മകരം രാശിക്കാര്ക്ക് ആറാം ഭാവത്തിന്റെയും ഒമ്പതാം ഭാവത്തിന്റെയും അധിപനാണ് ബുധന്. ഇത് ധര്മ്മം, പിതാവ്, ദീര്ഘദൂര യാത്ര, തീര്ത്ഥാടനം, ഭാഗ്യം എന്നിവയുടെ ഭാവമാണ്. തത്ത്വചിന്തകര്, കണ്സള്ട്ടന്റുകള്, ഉപദേശകര്, അധ്യാപകര് എന്നിവര്ക്ക് ഇത് വളരെ നല്ല സമയമാണ്. ഈ സമയത്ത് നിങ്ങള്ക്ക് മറ്റുള്ളവരെ എളുപ്പത്തില് സ്വാധീനിക്കാന് കഴിയും. ഉപരിപഠനത്തിനായി ആസൂത്രണം ചെയ്യുന്ന വിദ്യാര്ത്ഥികള്ക്ക് നല്ല അവസരമുണ്ട്. മകരം രാശിക്കാര്ക്ക് പിതാവിന്റെയും ഗുരുവിന്റെയും ഉപദേശകരുടെയും പിന്തുണ ലഭിക്കും. ദീര്ഘദൂര യാത്രകള്ക്കും തീര്ത്ഥാടനത്തിനും ഇത് വളരെ നല്ല സമയമാണ്. ബുധന് നിങ്ങളുടെ മൂന്നാം ഭാവത്തില് നില്ക്കുന്നതിനാല് നിങ്ങളുടെ ഇളയ സഹോദരങ്ങളുടെ പിന്തുണയും ലഭിക്കും.
Most
read:അറിയുമോ,
വള
ഇടുന്നതിനു
പിന്നിലെ
ഈ
ജ്യോതിഷ
കാരണം?

കുംഭം
കുംഭം രാശിക്കാര്ക്ക് ബുധന്റെ ഈ സംക്രമണ സമയത്ത് ചില പ്രശ്നങ്ങള് ഉണ്ടാകാം. അതിനാല് വാഹനമോടിക്കുമ്പോള് ശ്രദ്ധിക്കണം. ആരോഗ്യകാര്യത്തില് പ്രത്യേകം ശ്രദ്ധിക്കണം. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.

മീനം
ബുധന് നിങ്ങളുടെ നാലാം ഭാവത്തിന്റെയും ഏഴാം ഭാവത്തിന്റെയും അധിപനാണ്, ഇപ്പോള് ബുധന് നിങ്ങളുടെ ഏഴാം ഭാവമായ വിവാഹം, ജീവിത പങ്കാളി, ബിസിനസ്സിലെ പങ്കാളിത്തം എന്നിവയിലേക്ക് കടക്കും. നിങ്ങളുടെ പങ്കാളിക്ക് ജീവിതത്തില് പുതിയ അവസരങ്ങള് ലഭിക്കും. ബിസിനസ്സ് പങ്കാളിത്തത്തിനും ഇത് വളരെ നല്ല സമയമാണ്. നിങ്ങളുടെ ആരോഗ്യവും ഫിറ്റ്നസും നിങ്ങള് ശ്രദ്ധിക്കേണ്ട സമയമാണിത്. നല്ല ജീവിതശൈലി സ്വീകരിക്കുക.
Most
read:ഇത്തരം
ആളുകളെ
ശത്രുക്കളാക്കരുത്,
ജീവനും
സ്വത്തിനും
നഷ്ടം;
ചാണക്യനീതി