For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബുധന്റെ രാശിമാറ്റം; ഈ രാശിക്കാര്‍ക്ക് അശുഭകരമായ ഫലങ്ങള്‍

|

ജ്യോതിഷത്തില്‍, ബുധന്‍ വളരെ ശാന്തവും സൗമ്യസ്വഭാവമുള്ള ഗ്രഹമായി കണക്കാക്കപ്പെടുന്നു, ബുധന്‍ ഒരിക്കലും ആരെയും ഉപദ്രവിക്കില്ല എന്ന് പറയപ്പെടുന്നു. മറിച്ച്, ബുധന്‍ ഒരു വ്യക്തിക്ക് സമ്പത്തും ബുദ്ധിയും നല്‍കുന്നു. ബുധന്‍ ഗ്രഹം രാശിയില്‍ മാറ്റം വരുത്തുമ്പോള്‍ അത് എല്ലാവരിലും ശുഭകരമായതോ അശുഭകരമായതോ ആയ സ്വാധീനം ചെലുത്തും. അത് ഗ്രഹങ്ങളുടെ സ്ഥാനത്തെയും ജാതകത്തിന്റെ ഏത് സ്ഥലത്താണ് പ്രവേശിക്കുന്നത് എന്നതിനെയും ആശ്രയിച്ചിരിക്കുന്നു.

Most read: ലാല്‍ കിതാബിലെ ഈ പ്രതിവിധി ചെയ്താല്‍ കടം അകലും പണം വരുംMost read: ലാല്‍ കിതാബിലെ ഈ പ്രതിവിധി ചെയ്താല്‍ കടം അകലും പണം വരും

ഏപ്രില്‍ 25ന് ബുധന്‍ ശുക്രന്റെ രാശിയായ ഇടവത്തിലേക്ക് പ്രവേശിക്കുന്നു. ഈ മാറ്റം മൂലം ചില രാശിക്കാരുടെ സാമ്പത്തികം മോശമാകും, ചില രാശിക്കാരുടെ ആരോഗ്യം കുറയും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ സമയം അശുഭകരമായ ഫലങ്ങള്‍ ഉണ്ടാകുകയെന്ന് നമുക്ക് നോക്കാം.

മിഥുനം

മിഥുനം

നിങ്ങളുടെ രാശിചക്രത്തില്‍ ഒന്നാമത്തെയും നാലാമത്തെയും വീടിന്റെ അധിപനായി ബുധനെ കണക്കാക്കുന്നു. ഈ സംക്രമണ സമയത്ത്, ബുധന്‍ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തില്‍ പ്രവേശിക്കും, അത് ചെലവ്, നഷ്ടം, വിദേശ ലാഭം, ആത്മീയത എന്നിവയുടെ ഭവനമായി കണക്കാക്കപ്പെടുന്നു. ഈ കാലയളവില്‍ നിങ്ങളുടെ ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും, പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഈ സമയത്ത് ഒരു പുതിയ ജോലിയും ആരംഭിക്കരുത്, ആവശ്യമെങ്കില്‍ അത് ശ്രദ്ധാപൂര്‍വ്വം ചെയ്യുക. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ രംഗത്ത് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ മാനസികമായി വളരെയധികം സമ്മര്‍ദ്ദത്തിലായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നഷ്ടം സംഭവിക്കാന്‍ സാധ്യതയുണ്ട്. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയത്ത് നിങ്ങളുടെ കോപം നിയന്ത്രിക്കണം. പ്രതിവിധിയായി, ചൂണ്ടുവിരലില്‍ പച്ച മരതകം ധരിക്കുക.

തുലാം

തുലാം

തുലാം രാശിക്കാരുടെ ജാതകത്തില്‍ ബുധന്‍ 12, 9 ഭാവങ്ങളുടെ അധിപനായി കണക്കാക്കപ്പെടുന്നു. ഈ സംക്രമണ സമയത്ത്, അത് നിങ്ങളുടെ എട്ടാമത്തെ വീട്ടിലേക്ക് പ്രവേശിക്കും, ഈ വീട് പ്രായവുമായി ബന്ധപ്പെട്ടതാണ്. ഈ ഗൃഹത്തില്‍ ബുധന്റെ വരവ് മൂലം നിങ്ങള്‍ക്ക് അനാരോഗ്യം നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ ചിന്തിക്കാത്ത ചില സംഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പെട്ടെന്നുണ്ടായേക്കാം. വ്യക്തിജീവിതത്തില്‍ പല തരത്തിലുള്ള തെറ്റിദ്ധാരണകള്‍ ഉണ്ടാകാം. ഈ സമയത്ത് മുതിര്‍ന്നവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. പൂര്‍വിക സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കും സാധ്യതയുണ്ട്. ഈ കാലയളവില്‍ ചിലര്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. പ്രതിവിധിയായി ബുധ ബീജമന്ത്രം ദിവസവും ജപിക്കുക.

Most read:12 വര്‍ഷത്തിനു ശേഷം ശുക്രനും വ്യാഴവും മീനം രാശിയില്‍; ഗുണദോഷ ഫലംMost read:12 വര്‍ഷത്തിനു ശേഷം ശുക്രനും വ്യാഴവും മീനം രാശിയില്‍; ഗുണദോഷ ഫലം

ധനു

ധനു

നിങ്ങളുടെ ജാതകത്തില്‍ 7, 10 ഭാവങ്ങളുടെ അധിപനായി ബുധനെ കണക്കാക്കുന്നു. ബുധന്റെ ഈ സംക്രമണം നിങ്ങളുടെ ജാതകത്തിന്റെ ആറാം ഭാവത്തിലാണ് സംഭവിക്കുന്നത്, അത് ശത്രുവിന്റെ ഭവനമായി കണക്കാക്കപ്പെടുന്നു. എതിരാളികള്‍, രോഗം, മത്സരങ്ങള്‍, പ്രതിരോധശേഷി എന്നിവ ഈ ഭവനം പ്രതിനിധീകരിക്കുന്നു. നിയമപരമായ തര്‍ക്കങ്ങള്‍ നേരിടേണ്ടിവരാം. ഈ സംക്രമണം കാരണം നിങ്ങള്‍ക്ക് അസുഖം വരാം. നിങ്ങള്‍ക്ക് പണനഷ്ടം നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് പ്രണയകാര്യങ്ങളില്‍ ചതിവ് പറ്റാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയത്ത് പഠനത്തില്‍ താല്‍പര്യം കുറയും. ദാമ്പത്യജീവിതത്തില്‍ പങ്കാളിയുമായി പ്രശ്നമുണ്ടാകാം.

കുംഭം

കുംഭം

കുംഭം രാശിക്കാരുടെ ജാതകത്തില്‍ അഞ്ചാം ഭാവത്തിന്റെയും എട്ടാം ഭാവത്തിന്റെയും അധിപനായി ബുധനെ കണക്കാക്കുന്നു. നിങ്ങളുടെ ജാതകത്തിന്റെ നാലാം ഭാവത്തില്‍ ഈ സംക്രമണം സംഭവിക്കാന്‍ പോകുന്നു. ഈ സംക്രമണം കാരണം ചില കാര്യങ്ങളിലെല്ലാം നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കാം. ബിസിനസുകാര്‍ക്കും ഈ സമയത്ത് കഠിനാധ്വാനം ചെയ്യേണ്ടിവരും. അതേ സമയം ജീവിതത്തില്‍ കൂടുതല്‍ പോരാട്ടങ്ങള്‍ ഉണ്ടാകും. പ്രണയവിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഈ സമയത്ത് കൂടുതല്‍ ചിന്തിക്കണം. ആരോഗ്യകാര്യത്തിലും നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ബുധന്റെ പ്രതികൂല ഫലങ്ങള്‍ ഒഴിവാക്കാന്‍, സ്വയം വൃത്തിയായി സൂക്ഷിക്കുക.

Most read:ഫെങ് ഷൂയി പ്രകാരം ഭാഗ്യവും സമ്പത്തും വരുത്താന്‍ വീട്ടില്‍ വളര്‍ത്തേണ്ട ചെടികള്‍Most read:ഫെങ് ഷൂയി പ്രകാരം ഭാഗ്യവും സമ്പത്തും വരുത്താന്‍ വീട്ടില്‍ വളര്‍ത്തേണ്ട ചെടികള്‍

മീനം

മീനം

മീനം രാശിയിലെ നാലാമത്തെയും ഏഴാമത്തെയും ഭാവങ്ങളുടെ അധിപനായി ബുധനെ കണക്കാക്കുന്നു. ഈ സംക്രമണ സമയത്ത് ബുധന്‍ നിങ്ങളുടെ ജാതകത്തിന്റെ മൂന്നാം ഭാവത്തിലേക്ക് പ്രവേശിക്കും. ഈ ഭവനത്തില്‍ ഒരു വ്യക്തിയുടെ ധൈര്യം, ഇച്ഛാശക്തി, ജിജ്ഞാസ, അഭിനിവേശം, തീക്ഷ്ണത, ഉത്സാഹം എന്നിവ കാണപ്പെടുന്നു. സംക്രമണത്തിന്റെ പ്രഭാവം കാരണം, നിങ്ങളുടെ ജീവിതത്തിന്റെ വേഗത അല്‍പ്പം കുറഞ്ഞേക്കാം. ദിവസങ്ങളായി കഠിനാധ്വാനം ചെയ്തിരുന്ന പദ്ധതികള്‍ മാറ്റിവെച്ചേക്കാം. നിങ്ങളുടെ ധൈര്യവും കുറഞ്ഞേക്കാം. നിങ്ങളുടെ വ്യക്തിജീവിതത്തില്‍ പങ്കാളിയുമായുള്ള ബന്ധം വഷളായേക്കാം. ടെന്‍ഷന്‍ വര്‍ദ്ധിക്കും, ഭാഗ്യത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകും. ഒരു പ്രതിവിധി എന്ന നിലയില്‍ മാംസം, മദ്യം എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുക.

ബുധന്റെ പ്രതിവിധികള്‍

ബുധന്റെ പ്രതിവിധികള്‍

* പച്ച നിറത്തിലുള്ള ഷേഡുകളിലെ വസ്ത്രങ്ങള്‍ ധരിക്കുക.

* നിങ്ങളുടെ സഹോദരിമാരോടും അമ്മായിമാരോടും ബഹുമാനത്തോടെ പെരുമാറുക

* ബുധന്റെ പ്രധാന ദേവനായ വിഷ്ണുവിനെ ആരാധിക്കുക

* ബുധനാഴ്ചകളില്‍ പൂര്‍ണ്ണ ഭക്തിയോടെ ദാനം ചെയ്യുക. ജ്യോതിഷത്തില്‍, ദാനം ചെയ്യുന്നത് സത്കര്‍മങ്ങള്‍ ചെയ്യുന്നതിനുള്ള ഒരു നല്ല മാര്‍ഗമാണ്.

* ബുധനെ നിങ്ങള്‍ക്ക് അനുകൂലമാക്കാന്‍ മന്ത്രങ്ങള്‍ ചൊല്ലുക. ബുധമന്ത്രം ജപിക്കുന്നത് ബുധനെ പ്രീതിപ്പെടുത്താനുള്ള ഒരു ദ്രുത മാര്‍ഗമാണ്.

* ശുഭ ഫലങ്ങള്‍ക്കായി ബുദ്ധ യന്ത്രം ധരിക്കുക അല്ലെങ്കില്‍ ഉപയോഗിക്കുക.

* മരതക രത്നം ധരിക്കുക.

Most read:ഐശ്വര്യത്തിന്റെ ലക്ഷണങ്ങളാണ് നിങ്ങള്‍ കാണുന്ന ഈ സ്വപ്‌നങ്ങള്‍Most read:ഐശ്വര്യത്തിന്റെ ലക്ഷണങ്ങളാണ് നിങ്ങള്‍ കാണുന്ന ഈ സ്വപ്‌നങ്ങള്‍

English summary

Mercury Transit in Taurus: These Zodiac Signs Will Face Problems in Malayalam

Mercury Transit in Taurus will take place on 25 April 2022. These Zodiac Signs Will Face Problems.
Story first published: Saturday, April 23, 2022, 9:34 [IST]
X
Desktop Bottom Promotion