Latest Updates
-
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്!
ബുധന്‍ ഇടവം രാശിയില്‍; ഏപ്രില്‍ 25 മുതല്‍ ഈ രാശിക്കാര്‍ക്ക് ഭാഗ്യം
ജ്യോതിഷ പ്രകാരം ബുധന്‍ ഗ്രഹങ്ങളുടെ രാജകുമാരന് എന്ന പദവിയുണ്ട്. ബുധന്‍ ഗ്രഹം മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് സൂര്യനോട് വളരെ അടുത്താണ്. ബുധന്‍ ഒരു വ്യക്തിയില്‍ ജ്ഞാനം, ബുദ്ധി, നര്‍മ്മം എന്നിവയെ പ്രതിനിധീകരിക്കുന്നു, പല സാഹചര്യങ്ങളിലും ഈ ഗ്രഹം വളരെ പ്രയോജനപ്രദമായി കണക്കാക്കപ്പെടുന്നു. ജാതകത്തില്‍ ബുധന്‍ ശക്തമായ സ്ഥാനത്ത് നില്ക്കുന്ന ആളുകള്‍, മിടുക്കരും അറിവും ബുദ്ധിശക്തിയുമുള്ളവരാണ്.
നേരെമറിച്ച്, ബുധന്‍ ബലഹീനനോ പ്രതികൂല സ്ഥാനത്തോ ആണെങ്കില്‍, തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടും ഉത്കണ്ഠയും ഉണ്ടാകാം. ഏപ്രില്‍ 25ന് ബുധന്‍ രാശി മാറാന്‍ പോകുന്നു. ബുധന്‍ ശുക്രന്റെ രാശിയായ ഇടവത്തിലേക്ക് കടക്കാന്‍ പോകുന്നു. ഇടവം രാശിചക്രത്തിലെ ബുധന്റെ സംക്രമണം 12 രാശികളിലുമുള്ള ആളുകള്‍ക്ക് ഫലങ്ങള്‍ നല്‍കും. എന്നാല്‍ ചിലര്‍ക്ക് സമയം കൂടുതല്‍ നല്ലതായിരിക്കും. അത്തരം രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവം
ഈ സമയം നിങ്ങള്‍ക്ക് വളരെ ഗംഭീരമായിരിക്കും. നിങ്ങളുടെ ജീവിത പങ്കാളിയുടെ പൂര്‍ണ പിന്തുണ ലഭിക്കുന്ന സമയമാണിത്. സാമ്പത്തികമായും നിങ്ങളുടെ ജീവിതം കൂടുതല്‍ ശക്തമാകും. പുതിയ വീട് പണിയാന്‍ ആലോചിക്കുന്ന ഇടവം രാശിക്കാര്‍ക്ക് ഈ സമയം വളരെ നല്ലതായിരിക്കും. ബുധന്റെ കൃപയാല്‍ ഈ രാശിക്കാരുടെ ബഹുമാനം വര്‍ദ്ധിക്കും. ഇത് മാത്രമല്ല, ഈ സമയത്ത് നിങ്ങളുടെ ബന്ധങ്ങളില്‍ പൂര്‍ണ്ണ വിജയവും നിങ്ങള്‍ക്ക് ലഭിക്കും. ഈ സമയത്ത്, നിങ്ങള്‍ ബിസിനസ്സിലും നേട്ടങ്ങള്‍ ഉണ്ടാക്കും. നിങ്ങളുടെ ആരോഗ്യവും മികച്ചതായിരിക്കും.

കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ബുധന്റെ മാറ്റം വളരെ ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ സമയത്ത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രമോഷന് ലഭിക്കാന്‍ സാധ്യതയുണ്ട്. ഇത് മാത്രമല്ല, ഈ കാലയളവില്‍ നിങ്ങളുടെ ശമ്പളവും വര്‍ദ്ധിക്കും. ഈ സംക്രമണത്തില്‍ നിങ്ങള്‍ക്ക് സാമ്പത്തിക മേഖലയിലും ഗുണം ചെയ്യും. നിങ്ങള്‍ ചെയ്യുന്ന ഓരോ നിക്ഷേപത്തില്‍ നിന്നും നിങ്ങള്‍ക്ക് നല്ല വരുമാനം ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ശാരീരികമായും മാനസികമായും മെച്ചപ്പെടും.

ചിങ്ങം
ബുധന്‍ മേടം രാശിയില്‍ പ്രവേശിക്കുമ്പോള്‍ ചിങ്ങം രാശിക്കാര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതില്‍ വിജയിക്കും. ഈ സമയത്ത് നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകളും മറ്റ് കഴിവുകളും വര്‍ദ്ധിക്കും. നിങ്ങളുടെ ജോലികള്‍ കാര്യക്ഷമമായി പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഈ സമയത്ത് ഭൂമിക്കായി പണം ചെലവഴിക്കുന്നത് നല്ലതാണ്. വ്യക്തിപരമായ ജീവിതത്തില്‍, നിങ്ങളുടെ മനസ്സ് പോസിറ്റീവ് ചിന്തകളാല്‍ നിറയും. നിങ്ങളുടെ വീട്ടിലും കുടുംബത്തിലും സമാധാനം ഉണ്ടാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കും. എന്നാല്‍ അശ്രദ്ധ കാണിക്കരുത്.

വൃശ്ചികം
ബുധന്‍ സംക്രമിക്കുന്ന സമയത്ത് വൃശ്ചികം രാശിക്കാര്‍ക്ക് ബഹുമാനം വര്‍ദ്ധിക്കും. ഇതോടൊപ്പം ബിസിനസുകാര്‍ക്ക് പുതിയ ആളുകളുമായി ബന്ധപ്പെടാനുള്ള അവസരവും ലഭിക്കും. ഈ സംക്രമണം നിങ്ങള്‍ക്ക് പണം സമ്പാദിക്കാനോ പെട്ടെന്നുള്ള നേട്ടങ്ങള്‍ക്കോ അവസരം നല്‍കും. നിങ്ങള്‍ക്ക് പുതിയ ഉറവിടങ്ങളില്‍ നിന്ന് പണം സമ്പാദിക്കാനുള്ള അവസരം ലഭിക്കും. ആരോഗ്യം മെച്ചപ്പെടും.

മകരം
ബുധന്റെ സംക്രമണം മകരം രാശിക്കാര്‍ക്ക് നല്ല ലാഭം ഉണ്ടാക്കാന്‍ അവസരം നല്‍കും. വിദ്യാര്‍ത്ഥികള്‍ക്കും ഈ സമയം വളരെ നല്ലതായിരിക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കും. വ്യാപാരികള്‍ക്ക് ഈ കാലയളവില്‍ നല്ല ലാഭം ഉണ്ടാക്കാനാകും. വ്യക്തിജീവിതത്തില്‍, ചിലര്‍ക്ക് പ്രണയവിവാഹത്തിന് അവസരം ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍, ഈ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കും.



Click it and Unblock the Notifications