Budh Gochar 2022 : ബുധന്‍ ഇടവം രാശിയിലേക്ക്: അടിതെറ്റുന്ന രാശിക്കാര്‍ ആരെല്ലാം

ബുധന്റെ രാശിമാറ്റത്തിന്റെ സമയമാണ്. ഏപ്രില്‍ 25-നാണ് ഈ ബുധന്‍ ഇടവം രാശിയിലേക്ക് എത്തുന്നത്. ബുധന്റെ ദോഷഫലങ്ങള്‍ ഇല്ലാതാക്കുന്നതിനും ബുധന്റെ അനുഗ്രഹത്തിനും വേണ്ടി ഈ സംക്രമണ സമയത്ത് നമ്മള്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാവുന്നതാണ്. ചില സാഹചര്യങ്ങളില്‍ ബുധന്‍ അനുഗ്രഹം ചൊരിയുന്നുണ്ട്. എന്നാല്‍ ഇത് ബാധിക്കുന്നവരില്‍ പലപ്പോഴും ഉത്കണ്ഠയും അനിശ്ചിതത്വവും ഉണ്ടാവുന്നുണ്ട്. സൂര്യനോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ഗ്രഹമാണ് ബുധന്‍. നിങ്ങളുടെ ആശയവിനിമയ സംബന്ധമായ കാര്യങ്ങളെയെല്ലാം ഭരിക്കുന്നത് ബുധനാണ്. ഇടവം രാശിയിലാണ് ബുധന്‍ സംക്രമിക്കുന്നത്.

Mercury Transit In Taurus

ഇടവം രാശിയില്‍ ബുധന്റെ സംക്രമണം 2022 ഏപ്രില്‍ 25 തിങ്കളാഴ്ച 00:05 ന് നടക്കും. ഈ സംക്രമണം ഏതൊക്കെ രാശിക്കാരില്‍ നെഗറ്റീവ് ഫലങ്ങളും പോസിറ്റീവ് ഫലങ്ങളും നല്‍കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിലുപരി ചില രാശിക്കാര്‍ക്ക് ഇത് ആഢംബര ജീവിതത്തിനുള്ള തുടക്കമാണ് എന്നതാണ് സത്യം. ചിലരില്‍ കലാകായിക മേഖലകളില്‍ ഉയര്‍ച്ചയും സര്‍ഗ്ഗാത്മകതയും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. ഓരോ രാശിക്കാര്‍ക്കും ഈ ഗ്രഹമാറ്റം എങ്ങനെയാണ് ബാധിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കൂ.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് അവരുടെ മൂന്നാമത്തെയും ആറാമത്തെയും ഭാവത്തിന്റെ അധിപനാണ് ബുധന്‍. സമ്പത്ത്, സംസാരം, കുടുംബം എന്നിവയുടെ രണ്ടാം ഭാവത്തിലാണ് ഈ ഗ്രഹം സഞ്ചരിക്കുന്നത്. ബുധന്റെ രാശിമാറ്റം സംഭവിക്കുന്ന സമയത്ത് അത് എന്തുകൊണ്ടും മികച്ച ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഇത് നിങ്ങളുടെ സംസാരത്തില്‍ വരെ മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ സമയം നിങ്ങള്‍ വളരെയധികം വിവേകത്തോടെ ചിലവഴിക്കുന്നതിന് ശ്രമിക്കുന്നു. ജോലികളില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. പണം ശ്രദ്ധയോടെ ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. സുഹൃത്തുക്കളോടൊപ്പം തന്നെ മികച്ച സമയം ആസ്വദിക്കാന്‍ പറ്റുന്ന ഒരു സമയമാണ് ഇത്. ആരോഗ്യപരമായി മികച്ച ഒരു സമയമായിരിക്കും. യാതൊരു വിധത്തിലുള്ള തളര്‍ച്ചയും നിങ്ങള്‍ക്കുണ്ടാവുന്നില്ല. സാമ്പത്തികം ശ്രദ്ധിച്ച് ചിലവാക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

പ്രതിവിധി: ബുധന്റെ ശുഭഫലങ്ങള്‍ കാണുന്നതിന് തുളസി ചെടിയെ പരിപാലിക്കുക

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാരുടെ രണ്ടാമത്തെയും അഞ്ചാമത്തെയും ഭാവങ്ങളുടെ അധിപനാണ് ബുധന്‍, ഇത് ാെരു വ്യക്തിയുടെ സ്വഭാവം, വ്യക്തിത്വം എന്നിവയെയാണ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് തന്നെ കുടുംബത്തില്‍ മികച്ച ഫലങ്ങളും ഒത്തുതീര്‍പ്പുകളും യോജിപ്പും ഉണ്ടാവുന്നുണ്ട്. പങ്കാളിയോടൊപ്പം സന്തോഷകരമായ നിമിഷങ്ങള്‍ ചിലവഴിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ബുധന്‍ ഏഴാംഭാവത്തില്‍ ആയിരിക്കും ഈ സംക്രമണ സമയത്ത് നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ദാമ്പത്യ ബന്ധത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളെല്ലാം തന്നെ ഇല്ലാതാവുന്നു. പണം ചിലവഴിക്കുമ്പോള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നുണ്ട് എന്നതാണ് സത്യം. ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ സമയം മികച്ചതായി ചിലവഴിക്കുന്നതിന് സാധിക്കുന്നുണ്ട്. ഇത് കൂടാതെ പ്രമോഷന്‍ പോലുള്ളവ ലഭിക്കുന്നതിനും സാധ്യത കാണുന്നുണ്ട്. ആരോഗ്യപരമായി മികച്ച ഒരു സമയമായിരിക്കും. എങ്കിലും പതിവ് വ്യായാമങ്ങള്‍ ഒരു കാരണവശാലും ഒഴിവാക്കരുത്.

പ്രതിവിധി: ബുധനാഴ്ച ഗണപതിക്ക് മധുരപലഹാരങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് അവരുടെ മൂന്നാമത്തെയും നാലാമത്തെയും ഭാവങ്ങളുടെ അധിപനായാണ് ബുധന്‍ ഭരിക്കുന്നത്. ചെലവുകള്‍, നഷ്ടങ്ങള്‍, നേട്ടങ്ങള്‍, ആത്മീയത എന്നിവയുടെ പന്ത്രണ്ടാം ഭാവത്തിലും ബുധന്‍ സഞ്ചരിക്കുന്നുണ്ട്. ഇവര്‍ക്ക് കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് എന്ത് ചെയ്യുമ്പോഴും ചിന്തിച്ച് വേണം പ്രവര്‍ത്തിക്കുന്നതിന്. ബിസിനസ് ചെയ്യുന്നവര്‍ വളരെയധികം ശ്രദ്ധിച്ച് വേണം ചെയ്യുന്നതിന്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെറിയ നഷ്ടത്തിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ ജോലിസ്ഥലത്ത് ധാരാളം എതിര്‍പ്പുകള്‍ നേരിടേണ്ടതായി വരുന്നുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധയോടെ വേണം ഇത് ചെയ്യുന്നതിന്. ചിലര്‍ക്ക് വിദേശയാത്രക്കുള്ള സാധ്യതയുണ്ട്. പരീക്ഷകളില്‍ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

പ്രതിവിധി: അനുകൂലമായ ഫലങ്ങള്‍ ലഭിക്കുന്നതിന് ചൂണ്ടുവിരലില്‍ പച്ച മരതക മോതിരം ധരിക്കേണ്ടതാണ്

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ പന്ത്രണ്ട്, മൂന്നാം ഭാവങ്ങളുടെ അധിപനാണ് ബുധന്‍. വരുമാനം, ആഗ്രഹം, നേട്ടം എന്നിവയുടെ പതിനൊന്നാം ഭാവത്തിലാണ് ബുധന്‍ സഞ്ചരിക്കുന്നത്. കര്‍ക്കിടകം രാശിക്കാര്‍ക്ക് ബുധ സംക്രമണം സമ്മിശ്രഫലങ്ങളാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ നിങ്ങള്‍ അല്‍പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. വരുമാനത്തില്‍ മികച്ച ഫലങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നതാണ് സത്യം. സാമ്പത്തിക നിക്ഷേപത്തില്‍ മികച്ച നേട്ടങ്ങളും ലാഭവും നിങ്ങളെ തേടി എത്തുന്നുണ്ട്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. എങ്കിലും ജോലിയില്‍ ചെറിയ ചില പ്രതിസന്ധികള്‍ നേരിടുന്നു. ആരോഗ്യത്തിന് ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവും. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ മുന്നോട്ട് പോവണം. യോഗ, ധ്യാനം എന്നിവ ശീലമാക്കേണ്ടതാണ്.

പ്രതിവിധി: ദിവസവും 108 തവണ 'ഓം ബുദായ നമഹ' ജപിക്കുക

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് ബുധന്‍ പതിനൊന്നാം ഭാവത്തിന്റെയും രണ്ടാം ഭാവത്തിന്റെയും അധിപനായാണ് കണക്കാക്കുന്നത്. ഇത് കൂടാതെ ബുധന്‍ തൊഴിലിന്റെ 10-ആം ഭാവത്തിലൂടെ സഞ്ചരിക്കുന്നു. ഇവര്‍ക്ക് സംക്രമണം തൊഴില്‍പരമായി മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. നിങ്ങള്‍ക്ക് ജോലിയില്‍ മാറ്റവും ഉയര്‍ന്ന നേട്ടങ്ങളും ഉണ്ടാവുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച ഫലം ലഭിക്കുന്നു. നിക്ഷേപങ്ങള്‍ക്ക് പറ്റിയ സമയമാണ് എന്നതാണ് സത്യം. നിങ്ങള്‍ക്ക് ജീവിതത്തില്‍ വിവിധ തരത്തിലുള്ള പോസിറ്റീവ് ചിന്തകള്‍ ഉണ്ടാവുന്നുണ്ട്. ആരോഗ്യപരമായി പറയുകയാണെങ്കില്‍ അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോവണം. എന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും നിങ്ങളെ അലട്ടുന്നില്ല എന്നതാണ് സത്യം. ആരോഗ്യത്തിന്റെ കാര്യത്തില്‍ തലവേദനയാണ് എപ്പോഴും വെല്ലുവിളി ുയര്‍ത്തുന്ന ഒരു പ്രധാന പ്രശ്‌നം എന്നതാണ് സത്യം.

ദോഷപരിഹാരം: ബുധനാഴ്ച ക്ഷേത്രത്തില്‍ ചെറുപയര്‍ ദാനം ചെയ്യുക

കന്നിരാശി

കന്നിരാശി

കന്നി രാശിക്കാര്‍ക്ക് ബുധന്‍ ഒന്നാം ഭാവത്തിന്റെയും പത്താം ഭാവത്തിന്റെയും അധിപനാണ്. ഇത് ബാധിക്കുന്നത് വിശ്വാസം, ഭാഗ്യം, അന്താരാഷ്ട്ര യാത്രകള്‍ എന്നിവയുടെ ഒമ്പതാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇവര്‍ക്ക് പ്രൊഫഷണല്‍ ജീവിതത്തില്‍ വിവിധ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. പുതിയ ജോലി ഓഫറുകള്‍ ലഭിക്കുന്നുണ്ട്. അതില്‍ മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി നല്ല ബന്ധം നിലനിര്‍ത്തുന്നതിലൂടെ കരിയറില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വിദേശത്ത് പഠനാവശ്യത്തിന് വേണ്ടി പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുകൂല സമയമാണ് എന്നതാണ് സത്യം. നിങ്ങളുടെ കുടുംബത്തിന്റെ ഐക്യവും സമാധാനവും എപ്പോഴും നിലനില്‍ക്കുന്നുണ്ട്. ആരോഗ്യം അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ദോഷപരിഹാരം: എല്ലാ ദിവസവും മഹാവിഷ്ണുവിനെ ആരാധിക്കുക

തുലാം രാശി

തുലാം രാശി

തുലാം രാശിയുടെ 12, 9 എന്നീ ഭാവങ്ങളുടെ അധിപനാണ് ബുധന്‍. ഇവര്‍ നിഡൂഢമായാണ് സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് പെട്ടെന്ന് തെറ്റിദ്ധാരണകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇവര്‍ക്ക് പെട്ടെന്നുള്ള സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യത കാണുന്നുണ്ട്. ഇത് കൂടാതെ മറ്റുള്ളവരാല്‍ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ മുന്നോട്ട് പോവണം. ഏത് പ്രശ്‌നവും പെട്ടെന്ന് പരിഹരിക്കുന്നതിന് ശ്രദ്ധിക്കണം. വിദേശ യാത്രക്ക് പ്ലാന്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങള്‍ അല്‍പമൊന്ന് മുന്‍കരുതല്‍ എടുക്കണം. കാരണം യാത്രക്ക് പല വിധത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാവുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരുന്നുണ്ട്. അപ്രതീക്ഷിതമായി നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ആരോഗ്യവും അല്‍പം ശ്രദ്ധിക്കണം.

പ്രതിവിധി: ദിവസവും 108 തവണ ബുധബീജ മന്ത്രം ജപിക്കുക

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ എട്ടാമത്തേയും പതിനൊന്നാമത്തേയും അധിപനാണ് ബുധന്‍. ഇവര്‍ വിവാഹം, ബന്ധം എന്നീ മേഖലകളിലാണ് ബുധന്‍ സഞ്ചരിക്കുന്നത്. ഇവര്‍ക്ക് ബിസിനസിന് അനുകൂലമായ സമയമായിരിക്കും എന്നതാണ്. ഇത് കൂടാതെ ഇവരെ തേടി പ്രശസ്തിയും ബഹുമാനവും എത്തുന്നു. അടിസ്ഥാനപരമായി പല വിധത്തിലുള്ള മാറ്റങ്ങളും വൃശ്ചികം രാശിക്കാരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നുള്ളതാണ് സത്യം. നിങ്ങളോട് പലര്‍ക്കും അസൂയ തോന്നുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. വ്യാപാരികള്‍ക്ക് അവരുടെ ബിസിനസില്‍ ലാഭം നേടുന്നതിന് പറ്റിയ സമയമാണ് എന്നതാണ് സത്യം. പുതിയ പ്രൊജക്റ്റ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയം കൂടിയാണ് നിങ്ങള്‍ക്ക്. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ വളരെയധികം സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് മികച്ച സമയമാണ്. എങ്കിലും സ്ഥിരമായ വ്യായാമങ്ങള

പ്രതിവിധി: ബുധനാഴ്ചകളില്‍ വ്രതം അനുഷ്ഠിക്കുക.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക്, ബുധന്‍ ഏഴാം ഭാവത്തിന്റെയും 10-ാം ഭാവത്തിന്റെയും അധിപനായാണ് നിലനില്‍ക്കുന്നത്. ഇവരുടെ സാമ്പത്തികം, ശത്രുക്കള്‍, രോഗം എന്നിവയുടെ ആറാം ഭാവത്തിലാണ് ബുധന്‍ സഞ്ചരിക്കുന്നത്. ഈ സമയം ധനു രാശിക്കാര്‍ ബിസിനസില്‍ അല്ലെങ്കില്‍ അവരുടെ ജോലിയിലും മികച്ച സമയം ആസ്വദിക്കുന്നതിന് സാധിക്കുന്നുണ്ട്. പ്രമോഷന്‍ പോലുള്ളവ നിങ്ങളെ തേടി ഇങ്ങോട്ട് വരും എന്നതാണ് സത്യം. ബിസിനസ്സിലോ ജോലിയിലോ ഉള്ളവര്‍ എപ്പോഴും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിലൂടെ ബോസിന്റെ സംപ്രീതിക്ക് പാത്രമാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മികച്ച വിജയം നേടുന്നതിനും സാധിക്കുന്നുണ്ട്. ആരോഗ്യപരമായി പറയുകയാണെങ്കില്‍ നിങ്ങള്‍ക്ക് മികച്ച ഒരു ജീവിതം ആസ്വദിക്കാന്‍ കഴിയുന്ന സമയം കൂടിയാണ് ഇതെന്നതാണ് സത്യം. എന്നാല്‍ പങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

പ്രതിവിധി: തത്തകള്‍ക്ക് ഭക്ഷണം നല്‍കുന്നത് ബുധനെ ആരാധിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് ഇവരുടെ ആറ്, ഒമ്പത് ഭാവങ്ങളുടെ അധിപനാണ് ബുധന്‍. ഇവര്‍ സ്‌നേഹം, പ്രണയം, കുട്ടികള്‍ എന്നിവയുടെ അഞ്ചാം ഭാവത്തില്‍ സഞ്ചരിക്കുന്നു. ഈ സമയത്ത് ജോലി കൃത്യമായി പൂര്‍ത്തിയാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. അത് കൂടാതെ ആഗ്രഹിക്കുന്നത് പോലെ തന്നെ നിങ്ങള്‍ക്ക് ശമ്പള വര്‍ദ്ധനവിനുള്ള സാധ്യതയുണ്ട്. കലാകായിക രംഗങ്ങളില്‍ നിങ്ങളുടെ മികവ് പ്രദര്‍ശിപ്പിക്കുന്നതിനുള്ള മികച്ച ഒരു സമയമാണ് ഇത്. ബിസിനസില്‍ അല്‍പം ശ്രദ്ധിച്ച് വേണം പണം ചിലവാക്കുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ ഒരു പരിധി വരെ സാമ്പത്തിക നഷ്ടത്തെ നിങ്ങള്‍ക്ക് ചെറിയ ലാഭത്തിലേക്ക് നയിക്കാന്‍ സാധിക്കുന്നുണ്ട്. ദാത്യത്തില്‍ ചെറിയ വഴക്കിനുള്ള സാധ്യതയുണ്ടെങ്കിലും അത് പിന്നീട് മാറി ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നുണ്ട്. യോഗയും ധ്യാനവും ശീലിക്കണം. ഒരിക്കലും ആരോഗ്യത്തെ നിസ്സാരമായി കണക്കാക്കരുത്. അത് പിന്നീട് പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

പ്രതിവിധി: പശുക്കള്‍ക്ക് പച്ചക്കറികളും പുല്ലും നല്‍കുന്നത് ബുധന്റെ അനുഗ്രഹത്തെ ശക്തിപ്പെടുത്തുന്നു

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് അവരുടടെ അഞ്ചാം ഭാവാധിപനായാണ് ബുധന്‍ വര്‍ത്തിക്കുന്നത്. ഇത് സഞ്ചരിക്കുന്നത് സുഖം, ആഡംബരം, വീട്, മാതാവ് എന്നീ നാലാമത്തെ ഭാവത്തില്‍ 8-ാം ഭാവത്തിലാണ് ബുധന്‍ സഞ്ചരിക്കുന്നത്. ഇവര്‍ക്ക് സമ്മിശ്രഫലമാണ് ഈ ഒരു സംക്രമണം നല്‍കുന്നത്. ചില ഉയര്‍ച്ച താഴ്ചകള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. വളരെ കഠിനാധ്വാനത്തിന് ശേഷം ഇവര്‍ക്ക് മികച്ച ലാഭം ലഭിക്കുന്നുണ്ട്. ബിസിനസിന്റെ കാര്യത്തിലും ഇത്തരത്തില്‍ തന്നെയാണ് ഫലം നല്‍കുന്നത്. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നു. വ്യക്തിപരമായ ജീവിതത്തില്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പ്രണയം വളരെയധികം നിലനില്‍ക്കുന്നുണ്ട്. വിവാഹത്തിന് ഏറ്റവും അനുകൂലമായ സമയമാണ് ഇപ്പോഴുള്ളത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ ചില പ്രശ്‌നങ്ങള്‍ നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നിസ്സാരമാക്കി ഇതിനെ വിടരുത്. ശ്രദ്ധ അത്യാവശ്യമാണ് എന്നതാണ് സത്യം.

പ്രതിവിധി: ബുധന്റെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുന്നതിന്, ശുചിത്വം പാലിക്കുകയും ഭഗവാനെ ആരാധിക്കുകയും ചെയ്യുക

 മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് അവരുടെ നാലാമത്തെയും ഏഴാമത്തെയും ഭാവങ്ങളുടെ അധിപനാണ് ബുധന്‍. അതുകൊണ്ട് തന്നെ ധൈര്യം, യാത്ര, സഹോദരങ്ങള്‍ എന്നിവയുടെ മൂന്നാം ഭാവത്തിലാണ് ഗ്രഹം ഞ്ചരിക്കുന്നത്. ഈ സമയത്ത് മീനം രാശിക്കാര്‍ക്ക് വളരെയധികം ധൈര്യം തോന്നുന്നു. ഇത് കൂടാതെ ഇവരുടെ കണക്കുകൂട്ടല്‍ എല്ലാം തന്നെ മികച്ചതായിരിക്കും. ഇവരെ സംബന്ധിച്ചിടത്തോളം ഇവരുടെ കണക്ക് കൂട്ടല്‍ അനുസരിച്ചായിരിക്കും എല്ലാ കാര്യങ്ങളും സംഭവിക്കുന്നത്. സാമ്പത്തികമായിഇവര്‍ക്ക് അനുകൂലമായ ഒരു സമയമായിരിക്കും എന്നതാണ് സത്യം. ദീര്‍ഘദൂര യാത്രകള്‍ ഇവര്‍ നടത്തേണ്ടതായി വരുന്നുണ്ട്. ബിസിനസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ഇത് കൂടാതെ മികച്ച രീതിയില്‍ ആശയവിനിമയം നടത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. വിവാഹ ജീവിതത്തില്‍ വളരെ അനുകൂലമായ സമയമാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറിയ രീതിയില്‍ ബാധിക്കുമെങ്കിലും അതിനെയെല്ലാം നേരിടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

പ്രതിവിധി: ബുധനില്‍ നിന്ന് അനുകൂല ഫലം ലഭിക്കുന്നതിന് വേണ്ടി മാംസം, മുട്ട, മദ്യം എന്നിവ ഒഴിവാക്കുക

Story first published: Wednesday, April 20, 2022, 15:57 [IST]
X
Desktop Bottom Promotion