Latest Updates
-
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ!
ഇടവത്തില്‍ ബുധന്‍: ജൂണ്‍ 7 -ന് ശേഷമുളള ഭാഗ്യസമയം ആയുഷ്കാലം ഈ നാളുകാര്ക്കൊപ്പം
ബുധന്റെ രാശിമാറ്റം വളരെയധികം സ്വാധീനം ചെലുത്തുന്ന ഒരു സമയമാണ് ജൂണ്‍ 7-ന് ശേഷം വരാന്‍ പോവുന്നത്. പലപ്പോഴും ജ്യോതിഷ പ്രകാരം ബലഹീനതയാണ് ബുധന്റെ മുഖമുദ്ര. ഇത് നിങ്ങളില്‍ ചില സമയങ്ങളില്‍ ദോഷകരമായ മാറ്റങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ബുധന്‍ ഇടവം രാശിയിലേക്ക് ജൂണ്‍ 7-ന് രാത്രി 7.40ന് സംക്രമണം ചെയ്യുന്നു. ഇതിന്റെ ഫലമായി ചില നക്ഷത്രക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു.
27 നക്ഷത്രക്കാരേയും 12 രാശിക്കാരേയും ബുധന്റെ രാശിമാറ്റം സ്വാധീനിക്കുമെങ്കിലും അതില്‍ നേട്ടങ്ങള്‍ മാത്രം നിലനില്‍ക്കുന്ന ചില നക്ഷത്രക്കാരുണ്ട്. ഈ നക്ഷത്രക്കാരാവട്ടെ അനുകൂലമായ പല മാറ്റങ്ങള്‍ക്കും വിധേയമാവുന്നു. എന്നാല്‍ ബുധന്റെ രാശിമാറ്റം അനുസരിച്ച് ഏതൊക്കെ നക്ഷത്രക്കാരില്‍ ബുധന്റെ സ്വാധീനം ഉണ്ടാവുന്നുണ്ട് എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ നമുക്ക് കൃത്യമായി വായിക്കാവുന്നതാണ്.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരിലും ബുധന്റെ രാശിമാറ്റം അനുകൂല ഫലങ്ങള്‍ ചൊരിയുന്നു. ജീവിതത്തില്‍ നിങ്ങള്‍ ഐശ്വര്യവും നേട്ടങ്ങളും വഴി വഴിയേ വന്നു ചേരുന്നു. ഇത് ദീര്‍ഘകാലം നിങ്ങളുടെ ജീവിതത്തില്‍ നിലനില്ക്കുന്നു. ധൈര്യവും ആത്മവിശ്വാസവും വര്‍ദ്ധിക്കുകയും മികച്ച മാറ്റങ്ങളിലേക്ക് എത്തുകയും ചെയ്യുന്ന സമയമാണ്. എല്ലാ കാര്യത്തിലും ഉടന്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നുള്ളതും പ്രത്യേകതയാണ്. സാമ്പത്തിക നേട്ടങ്ങള്‍ അനുകൂല ഭാവത്തില്‍ നിലനില്ക്കുന്നു.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തികമായി നിരവധി അനുകൂല സമയങ്ങള്‍ ഉണ്ടാവുന്നു. ഒരു തരത്തിലും ഇവര്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരുന്നില്ല. എന്ന് മാത്രമല്ല കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്നു. എല്ലാ കാര്യങ്ങളിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഈ സമയം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അതില്‍ വിജയം കണ്ടെത്തുന്നതിനും സാധിക്കുന്നു. വിദേശയാത്രായോഗവും ഉണ്ടാവുന്നു.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ബുധന്റെ സ്ംക്രമണം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. സംസാര ശേഷി പലപ്പോഴും നിങ്ങളെ വിജയത്തിലേക്ക് എത്തിക്കുന്നു. ജോലിയുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ആഗ്രഹിക്കുന്ന ശമ്പള പരിഷ്കരണവും ഉണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ പല വിധത്തിലാണ് സഹായിക്കുന്നത്. ഗ്രഹങ്ങളുടെ ശുഭകരമായ മാറ്റങ്ങള്‍ നിങ്ങളെ വളരെയധികം പോസിറ്റീവ് മാറ്റങ്ങളിലേക്ക് എത്തിക്കുന്നു.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബുധന്റെ ഇടവം രാശി സംക്രമണം നടക്കുന്നത് നാലാം ഭാവത്തിലാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും ജീവിത സന്തോഷത്തിനും കാരണമാകുന്നു. മംഗളകരമായ പല കാര്യങ്ങളും സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. സര്‍ക്കാര്‍ ജോലിയില്‍ നിങ്ങള്‍ക്ക് പ്രമോഷന് ലഭിക്കുന്നു. സമ്പത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ആശങ്കയുടേയും ആവശ്യമില്ല. എല്ലാ തരത്തിലും നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.

കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് ഇടവം രാശി സംക്രമണം. മൂന്നാം ഭാവത്തിലാണ് ഈ സംക്രമണം നടക്കുന്നത്. മാധ്യമപ്രവര്‍ത്തക രംഗത്ത് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. അംഗീകാരങ്ങളും നേട്ടങ്ങളും നിങ്ങളെ തേടി വരുന്നു. ബിസിനസ് ചെയ്യുന്നവരില്‍ മികച്ച മാറ്റങ്ങളാണ് ഉണ്ടാവുന്നത്. സാമ്പത്തിക ലാഭം നിങ്ങളെ പല വിധത്തില്‍ അനുകൂലാവസ്ഥയിലേക്കും ഉയരത്തിലേക്കും എത്തുന്നു. അനുകൂലമായ പല മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്ന സമയമാണ്.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് ഇടവം രാശിയില്‍ നടക്കുന്ന ബുധന്റെ സംക്രമണം. സംസാരിക്കുമ്പോള്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ നിങ്ങള്‍ക്ക് മികച്ച പൊസിഷന്‍ നല്കുന്നു. ജ്യോതിഷത്തില്‍ ഉണ്ടാവുന്ന എല്ലാ മാറ്റങ്ങളും അനുകൂലമായ ഫലങ്ങള്‍ നല്കുന്നു. കുടുംബത്തിനൊപ്പം സമയം സന്തോഷിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബുധന്റെ രാശിമാറ്റം സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്കുന്നു.



Click it and Unblock the Notifications
