ബുധന്‍ ഇടവത്തില്‍: ജൂണ്‍ 7 മുതല്‍ 12 രാശിക്കും സമ്പൂര്‍ണഫലം - ദോഷപരിഹാരങ്ങള്‍ ഇപ്രകാരം

ബുദ്ധിയുടെ ഗ്രഹമായാണ് ബുധനെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം പ്രാധാന്യം ബുധന്റെ ഓരോ മാറ്റത്തിലും സംഭവിക്കുന്നുണ്ട്. രാശിപ്രകാരം ബുധന്‍ എപ്പോഴും മൂന്നാമത്തേയും ആറാമത്തേയും ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജൂണ്‍ 7-ന് ബുധന്‍ ഇടവം രാശിയിലേക്ക് മാറുന്നു. അതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ 12 രാശിക്കാരുടെ ജീവിതത്തിലും സംഭവിക്കുന്നുണ്ട്. ബുധന്‍ കന്നിരാശിയില്‍ ഉയര്‍ന്ന രാശിയിലും ശക്തമായ സ്ഥാനത്തും നില്‍ക്കുമ്പോള്‍, ബിസിനസ്സ്, വ്യാപാരം, ഊഹക്കച്ചവടം എന്നിവയിലെല്ലാം തന്നെ വിജയം കണ്ടെത്തുന്നു.

ജാതകത്തിലെ ബുധന്റെ സ്ഥാനം അനുകൂലമായ പല മാറ്റങ്ങളും ഓരോ രാശിക്കാരിലും കൊണ്ട് വരുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ രാഹുവിനോടൊപ്പമോ കേതുവിനോടൊപ്പമോ ബുധന്‍ ചേരുകയാണെങ്കില്‍ അത് പ്രതികൂല ഫലങ്ങള്‍ നല്‍കുന്നു. എന്നാല്‍ ഇടവം രാശിയില്‍ നടക്കുന്ന ജൂണ്‍ 7-ലെ ബുധന്റെ രാശിമാറ്റത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ ഉണ്ടാവുന്നു, ഏതൊക്കെ രാശിക്കാര്‍ കരുതിയിരിക്കണം എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

astrology

മേടം രാശി
മേടം രാശിക്കാര്‍ക്ക് ബുധന്റെ ഇടവം രാശി സംക്രമണം പല വിധത്തിലുള്ള ഗുണഫലങ്ങളാമ് പ്രദാനം ചെയ്യുന്നത്. ആശയവിനിമയത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ് എന്നത് മാത്രമേ ഉള്ളൂ. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ സംഘര്‍ഷങ്ങളും ആവേശവും വളരെയധികം വര്‍ദ്ധിക്കുന്നു. പുതിയ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് ആലോചിച്ച് തീരുമാനം എടുക്കേണ്ടതാണ്. ദോഷപരിഹാരങ്ങള്‍ക്ക് വേണ്ടി ഇവര്‍ വെള്ളി മോതിരം ധരിക്കണം. ബുധനെ പ്രാര്‍ത്ഥിക്കണം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. ഇത് നിങ്ങളില്‍ കൂടുതല്‍ മാനസിക ഊര്‍ജ്ജം കൊണ്ട് വരുന്നു. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സാധിക്കുന്നു. പലപ്പോഴും സമ്മര്‍ദ്ദമോ അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്‌നങ്ങളോ നിങ്ങളെ ബാധിക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ മുന്‍ഗണന നല്‍കുന്നതിന് ശ്രദ്ധിക്കണം. ഇടവം രാശിക്കാര്‍ എപ്പോഴും വെള്ളിക്കഷണം പ്രതിവിധിയായി പോക്കറ്റില്‍ സൂക്ഷിക്കേണ്ടതാണ്.

മിഥുനം രാശി
ബുധന്‍ ഭരിക്കുന്ന ഗ്രഹമാണ് മിഥുനം എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ഈ രാശിമാറ്റം കാര്യമായ സ്വാധീനം മിഥുനം രാശിക്കാരില്‍ ചെലുത്തുന്നുണ്ട്. ഇത് കൂടാതെ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. എല്ലാ ബന്ധങ്ങളിലും സന്തോഷം കണ്ടെത്തുന്നതിനും കുടുംബത്തിന് വേണ്ടി സമയം ചിലവഴിക്കുന്നതിനും സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. ഇവര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തേണ്ടതാണ്.

taurus

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം പല വിധത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. വിമര്‍ശനങ്ങളെ പോസിറ്റീവ് ആയി എടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിനുള്ള സാധ്യതയും കാണുന്നു. എല്ലാ വിധത്തിലുള്ള ഉത്തരവാദിത്വങ്ങളും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതത്തില്‍ ഒരു ബാലന്‍സ് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. ശിവന് ജലധാര സമര്‍പ്പിക്കുന്നത് ദോഷത്തെ ഇല്ലാതാക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതാണ് സത്യം. ആശയവിനിമയവും സര്‍ഗ്ഗാത്മകതയും വര്‍ദ്ധിക്കുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. അഹങ്കാരം പക്ഷേ നല്ലതല്ല. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. രാവിലെ തന്നെ സൂര്യന് വെള്ളം സമര്‍പ്പിക്കുന്നത് നല്ലതാണ്. ഇത് ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

കന്നിരാശി
കന്നി രാശിക്കാര്‍ക്ക് അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്ന സമയമാണ് ഈ രാശി സംക്രമണം. ഇത് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആവേശകരമായ പല കാര്യങ്ങളും സംഭവിക്കുന്ന സമയമാണ് എന്നത് കൊണ്ട് തന്നെ അല്‍പം ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന്. നിങ്ങളുടെ ചെറുവിരലില്‍ വെള്ളി നിറത്തിലുള്ള മോതിരം ധരിക്കുക. കൂടാതെ മഹാവിഷ്ണുവിനെ ആരാധിക്കുകയും ചെയ്യുക.

transit planet

തുലാം രാശി
ഇടവം രാശിയില്‍ ബുധന്‍ സംക്രമിക്കുന്നതിനാല്‍, തുലാം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ ഉണ്ടാവുന്നു. പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. പലപ്പോഴും മറ്റുള്ളവരോടുള്ള ആശയവിനിമയത്തിന്റെ കാര്യത്തില്‍ ചെറിയ കണ്‍ഫ്യൂഷന്‍ വരുന്നു. ആത്മവിശ്വാസത്തോടെ എല്ലാവരോടും പെരുമാറുക. വിട്ടുവീഴ്ച മനോഭാവം വര്‍ദ്ധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. ദോഷ പരിഹാരത്തിന് വേണ്ടി ശിവന് ധാര വഴിപാടായി സമര്‍പ്പിക്കാവുന്നതാണ്.

astrology

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ബുദ്ധിപരമായ പല കാര്യങ്ങളിലും നിങ്ങള്‍ തീരുമാനം എടുക്കേണ്ടി വരുന്നു. ആരോഗ്യം ശ്രദ്ധിക്കണം. പല കാര്യങ്ങളിലും പെട്ടെന്ന് എടുത്ത് ചാടുന്നത് പ്രശ്‌നങ്ങള്‍ വഷളാക്കുന്നു. ആരോഗ്യകരമായ വഴികള്‍ മാത്രം എപ്പോഴും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ ഉണ്ടാവുന്നു. മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുകയും ക്ഷേത്രദര്‍ശനം നടത്തുകയും ചെയ്യുക.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇടവത്തിന്റെ മിഥുനം രാശി സംക്രമണത്തിന്റെ കാര്യത്തില്‍ ദൈനംദിന മാറ്റങ്ങള്‍ അനുകൂലമായി മാറുന്നു. ഇത് മാത്രമല്ല കര്‍മ്മരംഗത്തെ നേട്ടങ്ങളും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എങ്കിലും അമിത ദേഷ്യത്തെ നിയന്ത്രിക്കണം. പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്ന സമയമായതിനാല്‍ അതിലെല്ലാം ശ്രദ്ധ ചെലുത്തണം. വ്യാഴാഴ്ച ദിനത്തില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ കരിയറിലും പ്രശസ്തിയിലും ഉയരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പ്രൊഫഷണല്‍ കാര്യങ്ങള്‍ക്ക് വേണ്ടി മികച്ച സമീപനം സ്വീകരിക്കപ്പെടുന്നു. സമ്മര്‍ദ്ദത്തിനും ഉത്കണ്ഠക്കും ആശങ്കക്കും അവസാനമാണ് ഈ സമയം. കൂടാതെ നിങ്ങളുടെ എല്ലാ വിധത്തിലുള്ള അഭിലാഷങ്ങളും പൂവണിയുന്നു. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. ബുധനാഴ്ച ദിനത്തില്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കുക.

planet

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഇടപെടലുകള്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പൊരുത്തക്കേടുകളും വിയോജിപ്പുകളും നിങ്ങളെ ബാധിക്കുന്ന സമയം തന്നെയാണ് എന്നതില്‍ സംശയം വേണ്ട. ക്രിയാത്മകമായി പല കാര്യങ്ങളും ചെയ്യുന്നതിനും അതില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു. എല്ലാ വിധത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി വരുന്നു. പല വിധത്തിലുള്ള പൊരുത്തക്കേടുകള്‍ പലപ്പോഴും കുടുംബത്തില്‍ ഉണ്ടാവാം. ശിവക്ഷേത്രദര്‍ശനം നടത്തുകയും ധാര വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുക.

മീനം രാശി
മീനം രാശിക്കാര്‍ക്ക് മാനസികമായി മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു സമയമാണ് ജൂണ്‍ 7 മുതല്‍ സംഭവിക്കുന്നത്. ഇവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും പല വിധത്തിലുള്ള പ്രചോദനങ്ങള്‍ നിങ്ങളെ തേടി വരുന്നു. ആശയക്കുഴപ്പം വര്‍ദ്ധിക്കുകയും അതില്‍ നിന്നെല്ലാം മോചനം ലഭിക്കുകയും ചെയ്യുന്നു. ജോലിയില്‍ നിങ്ങള്‍ക്ക് മികച്ച സ്ഥാനം കണ്ടെത്തുന്നതിന് സാധിക്കുന്നു. പെട്ടെന്നുള്ള തീരുമാനങ്ങള്‍ എടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇവര്‍ മഹാവിഷ്ണുവിന് പാല്‍പ്പായസം വഴിപാടായി സമര്‍പ്പിക്കുന്നത് നല്ലതാണ്. ഇത് എല്ലാ വിധത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Wednesday, May 31, 2023, 15:26 [IST]
X
Desktop Bottom Promotion