Latest Updates
-
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ
ബുധന്‍ ഇടവം രാശിയിലേക്ക്: ജൂണ്‍ 7 മുതല്‍ ജോലി, ധനം, വിവാഹം - 27 നാളിന്റേയും സമ്പൂര്‍ണഫലം
ഓരോ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ അവരുടെ രാശി മാറിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ ഓരോ രാശിക്കാരേയും നക്ഷത്രക്കാരേയും എപ്രകാരം ബാധിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. അനുകൂലമായതും പ്രതികൂലമായതുമായ പല നേട്ടങ്ങളും നിങ്ങളെ തേടി വരുന്ന സമയമാണ് ബുധന്റെ രാശിമാറ്റം. ഓരോ രാശിമാറ്റവും നിങ്ങളില്‍ പല വിധത്തിലാണ് ബാധിക്കുന്നത്.
എന്നാല്‍ 27 നക്ഷത്രക്കാരേയും എപ്രകാരം ഇത് ബാധിക്കുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഇടവം രാശിയില്‍ ജൂണ്‍ 7-നാണ് ബുധന്‍ സംക്രമിക്കുന്നത്. അതുകൊണ്ട് തന്നെ ബുധന്റെ രാശി മാറ്റത്തില്‍ അനുകൂലമായ പല നേട്ടങ്ങളും പ്രതികൂലമായ പല നേട്ടങ്ങളും നിങ്ങളെ തേടി വരുന്നു. 27 നാളുകാര്‍ക്കും അതുണ്ടാക്കുന്ന മാറ്റങ്ങള്‍ എപ്രകാരം എന്ന് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബുധന്റെ സംക്രമം ലഗ്നത്തിലാണ് സംഭവിക്കുന്നത്. ഇതോടെ നിങ്ങളുടെ ജീവിതത്തില്‍ ധൈര്യവും നേട്ടങ്ങളും വര്‍ദ്ധിക്കുന്നു. വ്യക്തിത്വത്തില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ് എന്നതും ശ്രദ്ധേയമാണ്. സാമ്പത്തിക നേട്ടം നിങ്ങളെ മികച്ച രീതിയില്‍ ആക്കുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് എല്ലാ കാര്യത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ്. സഹോദരനില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പൂര്‍ണ പിന്തുണ ലഭിക്കുന്നു.
ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബുധന്‍ പന്ത്രണ്ടാം ഭാവത്തിലൂടെയാണ് സഞ്ചരിക്കുന്നത്. പല സാമ്പത്തിക ചിലവുകളും മാറ്റം വരുത്തുന്ന അവസ്ഥയിലൂടെയാണ് മുന്നോട്ട് പോവുന്നത്. യാത്രകളില്‍ നിന്ന് യാതൊരു വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുകയില്ല. ആരോഗ്യത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കണം. സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. സംസാരം ശ്രദ്ധിച്ചില്ലെങ്കില്‍ അത് അല്‍പം പ്രശ്‌നത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.
മിഥുനക്കുറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബുധന്‍ പതിനൊന്നാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഈ സംക്രമണം ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. കഠിനാധ്വാനത്തിന്റെ പൂര്‍ണമായ നേട്ടം ഉണ്ടാവുന്ന സമയമാണ് മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക്. ഈ സമയം വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച മാറ്റം നല്‍കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്.

കര്‍ക്കടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കര്‍ക്കിടകം രാശിക്കാര്‍ക്ക് ബുധന്‍ പത്താം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളില്‍ കൊണ്ട് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിസ്ഥലത്തെ നിങ്ങളുടെ ജോലിയെ അഭിനന്ദിക്കുക മാത്രമല്ല നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്‍കുന്നതിനും സാധിക്കുന്നു. ഈ കാലയളവില്‍ നിങ്ങളുടെ അമ്മയുടെ ആരോഗ്യം മികച്ചതായിരിക്കും. പല തരത്തിലുള്ള സാമ്പത്തിക സഹായങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
ചിങ്ങക്കൂറില്‍ നിന്ന് വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബുധന്റെ സംക്രമണം ഒന്‍പതാം ഭാവത്തിലാണ് സംഭവിക്കുന്നത്. ശുഭകരമായ പല ഫലങ്ങളും നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. സംസാര ശേഷി കൊണ്ട് നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിയുടെ കാര്യത്തില്‍ പലപ്പോഴും നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഈ സമയത്ത് ഗ്രഹങ്ങളുടെ ചലനം ശുഭകരമായ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് എട്ടാം ഭാവത്തിലാണ് ബുധന്റെ സംക്രമണം നടക്കുന്നത്. ഇത് പക്ഷേ നിങ്ങള്‍ക്ക് വിപത്തുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ചര്‍മ്മസംബന്ധമായ രോഗങ്ങള്‍ നിങ്ങളെ ബാധിക്കുന്നു. വാഹനം ഓടിക്കുമ്പോള്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. രോഗാവസ്ഥ ഗുരുതരമാണെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ജോലിസ്ഥലത്തെ നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ പലപ്പോഴും നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഏഴാം ഭാവത്തിലൂടെ ബുധന്‍ സഞ്ചരിക്കുന്നു. ബുധന്റെ സംക്രമണം ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ജോലിയില്‍ അലസത വര്‍ദ്ധിക്കുന്നു. ഇത് ഭാവിയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ലക്ഷ്യങ്ങളില്‍ എത്തുന്നതിന് വേണ്ടി അതീവ ശ്രദ്ധ ചെലുത്തേണ്ടതാണ്. പണം സമ്പാദിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബുധന്‍ ആറാംഭാവത്തില്‍ ആണ് സഞ്ചരിക്കുന്നത്. ഇത് പലപ്പോഴും രോഗത്തതിന്റേയും പ്രശ്‌നങ്ങളുടേയും അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ ഈ സമയം നമ്മള്‍ എടുക്കണം. വിദേശ യാത്ര നടത്തുമ്പോള്‍ പലപ്പോഴും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായേക്കാം. എങ്കിലും സാമ്പത്തിക വഞ്ചനകള്‍ നിങ്ങളെ പ്രശ്‌നത്തിലാക്കിയേക്കാം. അതിനാല്‍ ആരേയും വിശ്വസിക്കരുത്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബുധന്റെ സംക്രമണം അഞ്ചാം ഭാവത്തില്‍ ആണ് സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ബുദ്ധിയെ ആശയക്കുഴപ്പത്തിലാക്കുന്നു. ഈ സമയത്ത് എടുക്കുന്ന തീരുമാനങ്ങള്‍ പലതും നിങ്ങളെ പ്രശ്‌നത്തിലാക്കിയേക്കാം. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അത് മികച്ചത് തന്നെയായിരിക്കും. സഹോദരന്‍മാരുമായുള്ള അഭിപ്രായ വ്യത്യാസം പ്രശ്‌നത്തിലായേക്കാം. നല്ലതുപോലെ ചിന്തിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. പുതിയ ജോലി ആരംഭിക്കുകയാണെങ്കില്‍ അതിലും പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബുധന്‍ നാലാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇത് നിങ്ങളില്‍ വളരെയധികം മാനസിക സന്തോഷം വര്‍ദ്ധിപ്പിക്കുന്നു. കുടുംബത്തില്‍ മംഗളകരമായ പല കാര്യങ്ങളും സംഭവിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. സര്‍ക്കാര്‍ ജോലിയില്‍ നിങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലി സ്ഥലത്തും നിങ്ങള്‍ അംഗീകരിക്കപ്പെടുന്നു. സ്വത്തിന്റെ കാര്യത്തില്‍ തീരുമാനമാവുമെങ്കിലും അതിലെല്ലാം തന്നെ നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.
കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് ബുധന്റെ രാശിമാറ്റം. ഇവരുടെ മൂന്നാം ഭാവത്തിലാണ് നിങ്ങള്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നത്. പലപ്പോഴും ആത്മീയ കാര്യങ്ങള്‍ക്ക് വേണ്ടി മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന ദിവസങ്ങളാണ് വരാന്‍ പോവുന്നത്. എഴുത്ത്, മാധ്യമപ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളില്‍ വിജയം ലഭിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബുധന്റെ സംക്രമണം സംഭവിക്കുന്നത് രണ്ടാം ഭാവത്തിലാണ്. ഇത് നിങ്ങളുടെ സംസാര ശേഷിയില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജ്യോതിഷപ്രകാരം അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്ന സമയമാണ് ഈ ബുധന്റെ രാശിമാറ്റ സമയം. ജ്യോതിഷം പോലുള്ള കാര്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സുഹൃത്തുക്കളില്‍ നിന്ന് സഹായം ലഭിക്കുന്നു. കുടുംബത്തിനോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നു. സാമ്പത്തികം മികച്ചതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications












