Latest Updates
-
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന്
ബുധന്‍ വൃശ്ചികം രാശിയിലേക്ക്; 12 രാശിയിലും നാളെ മുതല്‍ മാറ്റങ്ങള്‍
ജ്യോതിഷത്തിലെ ചാരവശാലുള്ള ഫലങ്ങള്‍ പ്രവചിക്കുന്നതില്‍ രാശിമാറ്റത്തിനുള്ള പ്രാധാന്യം നിസ്സാരമല്ല. ഈ അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. രാശിമാറ്റത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ 12 രാശിക്കാരേയും എങ്ങനെയാണ് ബാധിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. വേദ ജ്യോതിശ പ്രകാരം ബുധന്‍ വളരെ സ്വാധീനമുള്ള ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്.

ബുധന്‍ എന്ന ഗ്രഹത്തെക്കുറിച്ച് നാം പറയുമ്പോള്‍ തന്നെ ആശയവിനിമയത്തിനുള്ള നമ്മുടെ കഴിവ്, സംസാരം, ശബ്ദം, ബിസിനസ്സ്, എഴുത്ത്, ഏറ്റവും പ്രധാനമായി വിദ്യാഭ്യാസം എന്നിവയെയാണ് ബുധന്‍ നിയന്ത്രിക്കുന്നത്. ഒരു നിഷ്പക്ഷ ഗ്രഹമായതിനാല്‍, ബുധനുമായി ചേര്‍ന്ന് വരുന്ന എല്ലാ ഗ്രഹങ്ങളും, ബുധന്‍ നല്‍കുന്ന അതേ ഫലം തന്നെ നല്‍കും. മിഥുനം, കന്നി രാശി എന്നീ രാശികളുടെ ദ്വിഭരണാധിപനാണ് ബുധന്‍. നമ്മുടെ ചിന്തകള്‍ വരെ ബുധന്‍ മാറ്റി മറിക്കുന്നുണ്ട്.
വൃശ്ചികം രാശിയിലെ ബുധന്‍ സംക്രമണം ഒരു വ്യക്തിയുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. വ്യത്യസ്ത രാശിചിഹ്നങ്ങളില്‍ പെട്ട ആളുകള്‍ക്ക് ഈ സംക്രമണം അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ നല്‍കുന്നു. 2021 നവംബര്‍ 21-ന് രാവിലെ 4:37 മുതല്‍ 2021 ഡിസംബര്‍ 10 വരെ രാവിലെ 5:53 വരെ വൃശ്ചിക രാശിയില്‍ ബുധന്‍ സംക്രമിക്കും. ഇ്ത് ഓരോ രാശിക്കാര്‍ക്കും എന്തൊക്കെ ഫലങ്ങളാണ് നല്‍കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ബുധന്‍ അവരുടെ എട്ടാം ഭാവത്തിലേക്ക് സംക്രമിക്കുന്നു, അത് ഗവേഷണം, പരിവര്‍ത്തനം, അനിശ്ചിതത്വം എന്നിവയെ പ്രതിനിധീകരിക്കുന്നുണ്ട്. ഈ സംക്രമണ സമയത്ത് ബുധന്റെ മാറ്റം മേടം രാശിക്കാരില്‍ സാമ്പത്തിക സ്ഥിതി വഷളാകുന്നതിനാല്‍ പലപ്പോഴും ചെറിയ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നുണ്ട്. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന മേടം രാശിക്കാര്‍ ആഗ്രഹിച്ച ലക്ഷ്യങ്ങളില്‍ എത്തിച്ചേരാന്‍ കൂടുതല്‍ പരിശ്രമിക്കേണ്ടിവരും. മറ്റുള്ളവരുമായി ആശയവിനിമയം നടത്തുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍, അനാവശ്യമായ സംസാരം നിങ്ങളുടെ ബന്ധത്തില്‍ വ്യക്തിപരമോ തൊഴില്‍പരമോ ആയ മുറിവുകള്‍ ഉണ്ടാക്കും. തെറ്റിദ്ധാരണ ഉടനേ തന്നെ പറഞ്ഞ് തീര്‍ക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു.
പ്രതിവിധി: നിര്‍ധനരായ കുട്ടികള്‍ക്ക് അവശ്യ സാധനങ്ങള്‍ സംഭാവന ചെയ്യുക.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക്, വിവാഹത്തിന്റെയും പങ്കാളിത്തത്തിന്റെയും ഏഴാം ഭാവത്തിലാണ് ബുധന്‍ സംക്രമിക്കുന്നത്. ഈ സംക്രമണം നിങ്ങളുടെ കരിയറിന് അനുകൂലമായിരിക്കും. നിങ്ങളുടെ ഗാര്‍ഹിക ജീവിതം സമാധാനപരവും യോജിപ്പുള്ളതുമാക്കാന്‍ നിങ്ങള്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുന്നു. മാത്രമല്ല, നല്ല സംഭാഷണങ്ങള്‍ നിങ്ങളുടെ ഗാര്‍ഹിക ജീവിതത്തിനും പ്രണയ ജീവിതത്തിനും അര്‍ത്ഥവും സാരാംശവും നല്‍കും. പ്രണയ വിവാഹത്തിന് ഇത് അനുകൂലമായ സമയമാണ്. എന്നാല്‍ അതേ കാര്യത്തില്‍ നിങ്ങളുടെ വഴിയില്‍ തടസ്സങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. ജോലിക്കാര്യത്തില്‍ എപ്പോഴും നിങ്ങള്‍ മികച്ച് നില്‍ക്കുന്നതിന് ഈ സംക്രമണത്തിലൂടെ സാധിക്കുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ ജോലിയില്‍ വളരരെയധികം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും. വിദേശത്ത് നിന്ന് നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.
പ്രതിവിധി: മരതക മോതിരം ചെറുവിരലില്‍ ധരിക്കുക, അത് നിങ്ങള്‍ക്ക് ഐശ്വര്യം നല്‍കും.

മിഥുനം രാശി
മിഥുന രാശിക്ക്, ബുധന്‍ ഒന്നാമത്തെയും നാലാമത്തെയും ഭാവത്തിന്റെ അധിപനാണ്. രോഗങ്ങള്‍, ശത്രുക്കള്‍, തടസ്സങ്ങള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന ആറാം ഭാവത്തില്‍ ആണ് ഇത് സഞ്ചരിക്കുന്നത്. ഈ സമയത്ത് നിങ്ങളുടെ ജീവിതത്തില്‍ ചില വൈകാരിക അസന്തുലിതാവസ്ഥ ഉണ്ടായേക്കാം, നിങ്ങളുടെ ആരോഗ്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. അതിനാല്‍ നിങ്ങള്‍ സ്വയം ശ്രദ്ധിക്കേണ്ടതുണ്ട്. പരമാവധി തര്‍ക്കങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുക. സാമ്പത്തിക പ്രതിസന്ധികള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിപണിയിലെ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയും. വ്യക്തിപരമായി, നിങ്ങള്‍ നിങ്ങളുടെ കുടുംബവുമായി കൂടുതല്‍ അടുക്കും. അമ്മയുടെ ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.
പ്രതിവിധി: ദിവസവും സൂര്യോദയസമയത്ത് മഹാവിഷ്ണുവിനെ ആരാധിക്കുക.

കര്‍ക്കിടകം രാശി
കര്‍ക്കിടകം ചന്ദ്രന്‍ രാശിക്ക്, ബുധന്‍ മൂന്നാമത്തെയും പന്ത്രണ്ടാമത്തെയും ഭാവങ്ങളുടെ അധിപനാണ്. സന്താനം, ആശയം, ബുദ്ധി, സ്‌നേഹം, പ്രണയം എന്നീ അഞ്ചാം ഭാവത്തില്‍ സംക്രമിക്കുന്നുണ്ട്. ബുധന്റെ ഈ സ്ഥാനം കര്‍ക്കിടകം രാശിക്കാര്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അത് കൃത്യമായി ചെയ്യുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. കരിയറില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കും. നിങ്ങളുടെ ജോലി പോകാനുള്ള സാധ്യതയുള്ളതിനാല്‍ നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതം നിസ്സാരമായി കാണരുത്. ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കുന്നു. കുട്ടികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. എല്ലാത്തരം പ്രവര്‍ത്തനങ്ങള്‍ക്കും സാഹസികതകള്‍ക്കും നിങ്ങള്‍ തയ്യാറാകും. സാമ്പത്തികമായി, അല്ലാതെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഒരു കാരണവശാലും ഏര്‍പ്പെടരുത്. അത് നഷ്ടത്തിലേക്ക് നയിച്ചേക്കാം.
പ്രതിവിധി: സരസ്വതി ദേവിയെ പ്രാര്‍ത്ഥിക്കുക.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക്, ബുധന്‍ രണ്ട്, പതിനൊന്നാം ഭാവങ്ങളുടെ അധിപനാണ്, അമ്മ, ഭൂമി, ആഡംബരം, സുഖസൗകര്യങ്ങള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന നാലാം ഭാവത്തില്‍ ബുധന്‍ സഞ്ചരിക്കുന്നു. ബുധന്റെ സംക്രമണം നിങ്ങളുടെ ഗാര്‍ഹിക ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നല്‍കും. കുടുംബത്തില്‍ സനന്തോഷം നിലനില്‍ക്കും. നിങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇടയിലുള്ള തെറ്റിദ്ധാരണയും വഴക്കുകളും പ്രവചിക്കപ്പെടും. നിങ്ങളുടെ പ്രതീക്ഷകളും ലക്ഷ്യങ്ങളും നിറവേറ്റുന്നതിന്, നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ മികവ് പുലര്‍ത്തും. ഈ പരിവര്‍ത്തനം നിങ്ങളെ പുതിയ പഠനങ്ങളും അനുഭവങ്ങളും സാഹസികതകളും ഉള്ളവരാക്കി മാറ്റുന്നു. നിങ്ങളുടെ മുതിര്‍ന്നവരും കുടുംബാംഗങ്ങളും നിങ്ങളെ അഭിനന്ദിക്കും. നിങ്ങള്‍ക്ക് ഉറപ്പും ആത്മവിശ്വാസവും പല കാര്യങ്ങളിലും വര്‍ദ്ധിക്കുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു പുതിയ വാഹനവും വസ്തുവകകളും വാങ്ങാം, ഈ ഘട്ടം നിങ്ങള്‍ക്ക് മറ്റ് പല നല്ല ഫലങ്ങള്‍ നല്‍കും.
പ്രതിവിധി: ട്രാന്‍സ്ജെന്‍ഡറില്‍ നിന്ന് അനുഗ്രഹം വാങ്ങുക.

കന്നിരാശി
കന്നി രാശിക്കാര്‍ക്ക്, ബുധന്‍ ഒന്നാം ഭാവത്തിന്റെയും പത്താം ഭാവത്തിന്റെയും അധിപനാണ്. സഹോദരങ്ങള്‍, ധൈര്യം, യാത്രകള്‍ എന്നിവയുടെ മൂന്നാം ഭാവത്തില്‍ ബുധന്‍ സംക്രമിക്കുന്നു. ഈ സംക്രമ സമയത്ത് ബുധന്‍ ഗ്രഹം നിങ്ങളുടെ അഭിനിവേശം, കോപം, ദൃഢനിശ്ചയം, ആശയവിനിമയ വൈദഗ്ദ്ധ്യം എന്നിവയില്‍ മികച്ച ഫലങ്ങള്‍ നല്‍കുന്നു. ആവേശത്തോടെ ഏത് ജോലിയും എറ്റെടുത്ത് കഴിവ് തെളിയിക്കും. യാത്രയില്‍ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുന്നതും പുതിയ ആളുകളെ കണ്ടുമുട്ടുന്നതും ഈ സമയത്താണ്. നിങ്ങളുടെ ഇണയുടെ സാമൂഹിക നില ഉയര്‍ന്നേക്കാം. നിങ്ങളുടെ ജീവിതം തിരക്കേറിയതും മികച്ചതുമാകുകയും ചെയ്യുന്നു. വിപണന മേഖലയിലുള്ള രാശിക്കാര്‍ക്ക് യാത്രയില്‍ നിന്ന് ചില അധിക നേട്ടങ്ങള്‍ ലഭിക്കും. സമൃദ്ധമായ ഫലം നിങ്ങള്‍ക്ക് ഉണ്ടാവുന്നുണ്ട്.
പ്രതിവിധി: കഴുത്തില്‍ 10 മുഖമുള്ള രുദ്രാക്ഷം ധരിക്കുക.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക്, ബുധന്‍ ഒമ്പതാം ഭാവത്തിന്റെയും പന്ത്രണ്ടാം ഭാവത്തിന്റെയും അധിപനാണ്. സമ്പാദ്യം, കുടുംബം, സംസാരം എന്നിവയുടെ രണ്ടാം ഭാവത്തില്‍ ആണ് ഈ സംക്രമണം നടക്കുന്നത്. ബുധന്റെ സംക്രമണം തുലാം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും, കാരണം ഇത് നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കുകയും അതോടൊപ്പം ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നേട്ടങ്ങളും ഈ സമയത്ത് ഉണ്ടാവുന്നു. വൃശ്ചിക രാശിയിലെ ബുധന്‍ നിങ്ങളുടെ സാമ്പത്തികം കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. മൊത്തത്തിലുള്ള സമ്മര്‍ദ്ദം നിങ്ങളുടെ ആരോഗ്യത്തെയും തകര്‍ത്തേക്കാം. അതിനാല്‍ ക്ഷമയോടെ മുന്നോട്ട് പോവേണ്ടതാണ്.
പ്രതിവിധി: ഭഗവാന്‍ ബുദ്ധനെ ആരാധിക്കുകയും പശുക്കള്‍ക്ക് പുല്ല് നല്‍കുകയും ചെയ്യുക.

വൃശ്ചികം രാശി
വൃശ്ചികം രാശിക്ക് എട്ടാം ഭാവത്തിന്റെയും പതിനൊന്നാം ഭാവത്തിന്റെയും അധിപനാണ് ബുധന്‍. ഈ സമയത്ത് നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്, അതിനാല്‍ നിങ്ങളുടെ പ്രതീക്ഷകള്‍ അധികം ഉയരത്തിലാവരുത്. നിങ്ങളുടെ തീരുമാനമെടുക്കല്‍ വൈദഗ്ധ്യം പോലും പലപ്പോഴും ഒരു വലിയ പരീക്ഷണത്തിന് വിധേയമാക്കപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. ഈ സമയത്ത് നിങ്ങള്‍ ചെയ്യുന്നതെല്ലാം ഭാവിയില്‍ വളരെ പ്രധാനപ്പെട്ടതായിരിക്കും.ചിലരില്‍ ഈ കാലയളവ് മാനസിക ക്ലേശം കൊണ്ടുവരും, അതിനാല്‍ നിങ്ങള്‍ ശാന്തനായിരിക്കുകയും നിങ്ങളുടെ മനോഭാവത്തില്‍ സംയമനം പാലിക്കുകയും വേണം. നല്ല കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും മികച്ച കരിയറും ജീവിതവും ഉണ്ടാക്കാനും ഓരോ നിമിഷവും ശ്രദ്ധിക്കണം. മാത്രമല്ല, ചര്‍മ്മം, രക്തം മുതലായവയുമായി ബന്ധപ്പെട്ട ചില ആരോഗ്യപ്രശ്‌നങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിച്ചേക്കാം.
ദോഷപരിഹാരം: ചൊവ്വാഴ്ച ശ്രീ വിഷ്ണു ക്ഷേത്രത്തില്‍ കര്‍പ്പൂരം ദാനം ചെയ്യുക.

ധനു രാശി
ധനു രാശിക്ക്, ബുധന്‍ ഏഴാം ഭാവത്തിനും പത്താം ഭാവത്തിനും അധിപനുമാണ്. നിങ്ങളുടെ വരുമാനമാര്‍ഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ അതേ സമയം, നിങ്ങളുടെ ചെലവുകളും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. സാമ്പത്തികമായി വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഇത് ഗുരുതരമായ സങ്കീര്‍ണതകളിലേക്ക് മാറും. നിങ്ങളുടെ ജീവിതപങ്കാളി ചില ആരോഗ്യപ്രശ്‌നങ്ങളിലൂടെയും ഉത്കണ്ഠയിലൂടെയും കടന്നുപോകുന്നതിനുള്ള സാധ്യതയുണ്ട്. മരുന്നുകള്‍ക്കായി നിങ്ങള്‍ കൂടുതല്‍ കൂടുതല്‍ പണം ചിലവഴിക്കേണ്ടതായി വരുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യാനും വളരാനും സുസ്ഥിരമായ ഒരു കരിയര്‍ ഉണ്ടാക്കാനും ഈ സംക്രമണത്തിലൂടെ അവസരങ്ങള്‍ കൊണ്ടുവരും.
ദോഷപരിഹാരം: ബുധനാഴ്ച പച്ച ഏലയ്ക്ക ദാനം ചെയ്യുക.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ആറാം ഭാവത്തിന്റെയും ഒമ്പതാം ഭാവത്തിന്റെയും അധിപനായ ബുധന്‍ പതിനൊന്നാം ഭാവത്തില്‍ സഞ്ചരിക്കുന്നു. ഈ സംക്രമ സമയത്ത് ലാഭം, ധനലാഭം, വരുമാനം, പേര്, പ്രശസ്തി എന്നിവയില്‍ ഫലങ്ങള്‍ വരുന്നു. ധാരാളം അവസരങ്ങള്‍ നിങ്ങളെ തേടിയെത്തുന്നു. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. സുഹൃത്തുക്കള്‍ വര്‍ദ്ധിക്കുന്നു. നിങ്ങള്‍ ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകാനാണ് ലക്ഷ്യമിടുന്നതെങ്കില്‍, സമയം നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ കാലയളവില്‍ നിങ്ങളുടെ ജീവിത പങ്കാളിയുടെ അനാരോഗ്യം കാരണം സമ്മര്‍ദ്ദവും ഉത്കണ്ഠയും വര്‍ദ്ധിക്കുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.
ദോഷപരിഹാരം: ബുധനാഴ്ച നിങ്ങളുടെ അടുത്തുള്ള ക്ഷേത്രത്തിലേക്ക് പച്ച പച്ചക്കറികള്‍ ദാനം ചെയ്യുക.

കുംഭം രാശി
കുംഭം രാശിക്ക്, ബുധന്‍ അഞ്ചാം ഭാവത്തിന്റെയും എട്ടാം ഭാവത്തിന്റെയും അധിപനാണ്. തൊഴില്‍, പേര്, പ്രശസ്തി എന്നീ പത്താം ഭാവത്തില്‍ സഞ്ചരിക്കുന്നു. ബുധന്‍ ഈ കാലയളവ് നിങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുന്നുണ്ട്. കാരണം ഇത് ആശയവിനിമയവും വിവേകവും വര്‍ദ്ധിപ്പിക്കും. ബുധന്‍ നിങ്ങളുടെ കരിയറിനെ സ്വാധീനിക്കുന്നുണ്ട്. സാമ്പത്തിക സാഹചര്യങ്ങളില്‍ മികച്ചതായിരിക്കും, നിങ്ങളുടെ മുന്‍കാല അധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ആസ്വദിക്കാനാകും. ഈ സമയത്ത് സ്റ്റോക്ക് മാര്‍ക്കറ്റിലും റിയല്‍ എസ്റ്റേറ്റിലും നടത്തുന്ന നിക്ഷേപങ്ങള്‍ ഗുണം ചെയ്യും. കുട്ടികള്‍ക്ക് ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം.
പ്രതിവിധി: ശ്രീ വിഷ്ണു സഹസ്ര നാമം ജപിക്കുക

മീനംരാശി
മീനം രാശിക്കാര്‍ക്ക്, ബുധന്‍ നാലാം ഭാവത്തിന്റെയും ഏഴാം ഭാവത്തിന്റെയും അധിപനാണ്. ഭാഗ്യം, ഉന്നത വിദ്യാഭ്യാസം, ആത്മീയത എന്നിവയുടെ ഒമ്പതാം ഭാവത്തില്‍ ആണ് ബുധന്‍ സഞ്ചരിക്കുന്നത്. ഈ സമയം ഈ രാശി ചിഹ്നത്തില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ മികച്ച ഫലങ്ങള്‍ നേടാന്‍ കഴിയും. ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലയളവില്‍ അനുകൂലമായ സമയം ലഭിക്കും. പ്രൊഫഷണലായി, ചില വാര്‍ത്താ ഔട്ട്‌ലെറ്റുകള്‍ വഴി, നിങ്ങള്‍ക്ക് നല്ല പണം സമ്പാദിക്കാന്‍ സഹായിക്കുന്ന നിരവധി സാധ്യതകള്‍ നിങ്ങള്‍ തന്നെ കണ്ടെത്തും. കൂടാതെ ദീര്‍ഘകാലത്തേക്ക് നിങ്ങള്‍ നല്ല നിക്ഷേപങ്ങളും നടത്തും. എഴുത്തിലും വായനയിലും നിങ്ങള്‍ക്ക് താല്‍പ്പര്യം കൂടുതലാവുന്നു. ബിസിനസ് അല്ലെങ്കില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ദീര്‍ഘദൂര യാത്രകള്‍ നിങ്ങള്‍ നടത്തേണ്ടതായി വരുന്നുണ്ട്. അമ്മമാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഈ യാത്രയില്‍ സമ്മാനമോ ലോട്ടറിയോ ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
പ്രതിവിധി: പശുക്കള്‍ക്ക് ഭക്ഷണം ദാനം ചെയ്യുക



Click it and Unblock the Notifications











