Latest Updates
-
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ഗുരുപൂർണിമ ദിനത്തിലെ നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യദിനം ആർക്കൊക്കെ? -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം; ഇന്നത്തെ രാശിഫലം ഇങ്ങനെ -
18 മാസത്തെ ഇടവേളയ്ക്ക് ശേഷം രാകുൽ പ്രീത് സിംഗിന്റെ കരുത്തുറ്റ തിരിച്ചുവരവ്; ഫിറ്റ്നസ് രഹസ്യം ഇതാണ്!
ഞെട്ടിച്ചുകൊണ്ട് കൈകളിലേക്ക് ധനം ഒഴുകിവരും, ബുധന്‍ ധനു രാശിയില്‍; ഭാഗ്യോദയം നേടുന്ന 5 രാശി
ജ്യോതിഷപ്രകാരം എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത ഇടവേളയ്ക്ക് ശേഷം അവയുടെ രാശിചിഹ്നങ്ങളില്‍ മാറ്റം വരുത്തുന്നു. ഇത് 12 രാശികളിലും ശുഭവും അശുഭകരവുമായ സ്വാധീനം ചെലുത്തുന്നു. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ സംസാരം, ബിസിനസ്സ്, ആശയവിനിമയം, സമ്പത്ത്, ബുദ്ധി എന്നിവയ്ക്ക് ഉത്തരവാദിയായ ഗ്രഹമായി കണക്കാക്കപ്പെടുന്നു. ബുധന്റെ ചലനത്തിലെ മാറ്റം ഒരു വ്യക്തിയുടെ ജീവിതത്തിന്റെ പല മേഖലകളെയും ബാധിക്കുന്നു. നവംബര്‍ 6ന് ബുധന്‍ തുലാം രാശിയില്‍ നിന്ന് വൃശ്ചിക രാശിയിലേക്ക് നീങ്ങി.
ഏകദേശം 20 ദിവസങ്ങള്‍ക്ക് ശേഷം നവംബര്‍ 27ന് ബുധന്‍ വൃശ്ചികം വിട്ട് ധനു രാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു. നവംബര്‍ മാസത്തിന്റെ അവസാന നാളുകളില്‍ ബുധന്‍ സംക്രമത്തിന്റെ സ്വാധീനത്താല്‍ ചില രാശിക്കാര്‍ക്ക് ജീവിതത്തില്‍ നല്ല നേട്ടങ്ങള്‍ ലഭിക്കും. സമ്പത്ത് വര്‍ധിക്കാനുള്ള സാധ്യതകള്‍ തുറന്നുവരും. ഈ രാശിക്കാര്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വലിയ വിജയം കൈവരിക്കും. ബുധന്റെ ധനു രാശി സംക്രമണം ഭാഗ്യം പ്രകാശിക്കുന്ന 5 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച് നവംബര്‍ 27ന് ബുധന്‍ രാശിചക്രം മാറുമ്പോള്‍, മേടം രാശിയില്‍ പെട്ട ആളുകള്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രത്യേക മാറ്റങ്ങള്‍ കാണും. ബുധന്‍ സംക്രമിക്കുന്ന കാലഘട്ടത്തില്‍ നിങ്ങളുടെ പല പദ്ധതികളും യാഥാര്‍ത്ഥ്യമാകും. വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. അതില്‍ നിന്ന് ധാരാളം പ്രയോജനവും നിങ്ങള്‍ക്ക് ലഭിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ബിസിനസ്സില്‍ വലിയ ലാഭം ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ നവംബര്‍ 27 മുതല്‍ കാര്യമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ദൃശ്യമാകും.
കന്നി
ബുധനെ കന്നിരാശിയുടെ അധിപനായി കണക്കാക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ നവംബര്‍ 27ന് ബുധന്‍ സംക്രമിക്കുന്നത് കന്നി രാശിയില്‍ പെട്ടവര്‍ക്ക് വളരെ ശുഭകരവും ഗുണകരവുമാണ്. ഇക്കാലയളവില്‍ കെട്ടിടം, വാഹന സൗകര്യം എന്നിവ നിങ്ങള്‍ക്ക് ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ബുധന്റെ ഈ സംക്രമണകാലത്ത് പ്രത്യേക സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ഭൂമിയുമായി ബന്ധപ്പെട്ട ജോലികളില്‍ നിന്ന് നേട്ടം ലഭിക്കും. ബുധന്റെ ഈ സംക്രമണം ബിസിനസ് ചെയ്യുന്നവര്‍ക്കും ഗുണം ചെയ്യും. നിങ്ങളുടെ ബിസിനസ് നല്ല രീതിയില്‍ പുരോഗമിക്കും.
കുംഭം
ജ്യോതിഷ പ്രകാരം നവംബര്‍ 27 ന് ബുധന്റെ സംക്രമണം കുംഭ രാശിക്കാര്‍ക്ക് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ കാലയളവില്‍, ജോലി ചെയ്യുന്ന ആളുകള്‍ക്ക് പ്രമോഷനും സ്ഥാനമാനങ്ങളും ലഭിച്ചേക്കാം. ഇതുകൂടാതെ, ജോലിയില്‍ ശമ്പള വര്‍ദ്ധനവ് ഉണ്ടായേക്കാം. ബുധന്‍ സംക്രമിക്കുന്ന കാലയളവിലെ നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് ധാരാളം ലാഭം ലഭിക്കും. ജോലിസ്ഥലം മാറ്റത്തിനും സാധ്യതയുണ്ട്. ബിസിനസ്സിലെ വരുമാനം ഇരട്ടിയാക്കും. ജീവിതത്തില്‍ അപ്രതീക്ഷിതമായി പല സൗഭാഗ്യങ്ങളും നിങ്ങളെ തേടിവരും. കരിയറില്‍ ഉയര്‍ച്ച ലഭിക്കും.
ധനു
നവംബര്‍ 27-ന് ധനുരാശിയില്‍ ബുധന്‍ സംക്രമിക്കുന്നതിനാല്‍, ധനു രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ പുതിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. ബിസിനസ്സില്‍ ലാഭത്തിന് സാധ്യതയുണ്ട്, ജോലിയില്‍ പുരോഗതിക്ക് സാധ്യതയുണ്ട്. ഭാഗ്യം നിങ്ങളെ അനുകൂലിക്കും. നിങ്ങളുടെ പരിശ്രമങ്ങളില്‍ വിജയം നിങ്ങളെ കാത്തിരിക്കുന്നു. ഇതുകൂടാതെ ചില പുതിയ ഉത്തരവാദിത്തങ്ങളോ മറ്റോ നിങ്ങളുടെ മുന്നില്‍ വന്നേക്കാം, ഇത് നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ നല്ല വളര്‍ച്ച നല്‍കും.
മിഥുനം
ബുധന്‍ നിങ്ങളുടെ ഏഴാം ഭാവത്തില്‍ സംക്രമിക്കാന്‍ പോകുന്നു. തല്‍ഫലമായി, പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. പുതിയ വീടോ വാഹനമോ വാങ്ങാനാകും. ബിസിനസ്സുമായി ബന്ധപ്പെട്ടിരിക്കുന്ന മിഥുന രാശിക്കാര്‍ക്ക് ഈ സമയം വളരെ ഫലപ്രദമായിരിക്കും. ധനു രാശിയിലെ ബുധന്‍ സംക്രമിക്കുന്ന ഈ സമയത്ത് മിഥുന രാശിക്കാര്‍ക്ക് സൗന്ദര്യം, യുവത്വം, ആരോഗ്യം, ശാരീരികക്ഷമത തുടങ്ങിയവ ലഭിക്കും. നിങ്ങളുടെ കരിയറില്‍ നിരവധി വിജയങ്ങള്‍ നിങ്ങള്‍ കൈവരിക്കും. നിങ്ങള്‍ക്ക് പുതിയ ജോലി ലഭിക്കാനും സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികളുടെ പഠന ശേഷി വര്‍ദ്ധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications