Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചെയ്യാത്ത കുറ്റത്തിന് വരെ ക്രൂശിക്കപ്പെടും, ബുധന്‍ ധനു രാശിയില്‍; പ്രശ്നങ്ങള്‍ വലയം ചെയ്യുന്ന 5 രാശി
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമാണ് ബുധന്‍. ജ്യോതിഷപ്രകാരം ബുദ്ധിയുടെയും സംസാരത്തിന്റെയും ദേവനായി ബുധനെ കണക്കാക്കുന്നു. മിഥുനം, കന്നി എന്നീ രാശികളുടെ അധിപനാണ് ബുധന്‍. ഇത് ബിസിനസ്സിലും ബൗദ്ധികജോലികളിലും നേരിട്ട് സ്വാധീനം ചെലുത്തുന്നു. ഗ്രഹങ്ങളുടെ രാജകുമാരന് എന്ന് വിളിക്കപ്പെടുന്ന ബുധന്‍ നവംബര്‍ 27 ന് ധനു രാശിയില്‍ പ്രവേശിച്ചുകഴിഞ്ഞു.
ഡിസംബര്‍ 13ന് ബുധന്‍ വക്രഗതിയില്‍ തിരിയുകയും ഡിസംബര്‍ 28ന് വീണ്ടും വൃശ്ചിക രാശിയില്‍ എത്തുകയും ചെയ്യും. ധനു രാശിയിലെ ബുധന്റെ സംക്രമണം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ 5 രാശിക്ക് ഈ സമയം ചില വെല്ലുവിളികള്‍ തരണം ചെയ്യേണ്ടതായി വരും. ഇവര്‍ക്ക് ജീവിതത്തില്‍ ഈ സമയം പല അപ്രതീക്ഷിത തടസ്സങ്ങളും നേരിടേണ്ടി വന്നേക്കാം. ബുധന്റെ ധനു രാശി സംക്രമണത്തില്‍ കഷ്ടകാലം പിടികൂടുന്ന രാശിക്കാര്‍ ഇവരാണ്.

ഇടവം
ഇടവ രാശിക്കാര്‍ക്ക് ബുധന്‍ രണ്ടാം ഭാവത്തിന്റെയും അഞ്ചാം ഭാവത്തിന്റെയും അധിപനാണ്. ബുധന്റെ സംക്രമണം നിങ്ങള്‍ക്ക് അത്ര നല്ലതല്ല. ബുധന്റെ ഈ സ്ഥാനത്തിന്റെ ഫലമായി നിങ്ങളുടെ ആരോഗ്യം ക്ഷയിച്ചേക്കാം. ഈ രാശിക്കാര്‍ക്ക് പല തരത്തിലുള്ള അണുബാധകള്‍ നേരിടേണ്ടി വന്നേക്കാം. ധനു രാശിയില്‍ ബുധന്‍ സംക്രമിക്കുന്ന സമയത്ത് ഇടവം രാശിക്കാര്‍ക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവരും. നിങ്ങളുടെ കുടുംബ ജീവിതത്തില്‍ പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാം. ഈ സമയത്ത്, നിങ്ങളുടെ സംസാരം പരുഷമായി മാറിയേക്കാം. അതിനാല്‍ നിങ്ങള്‍ക്ക് മറ്റുള്ളവരില്‍ നിന്ന് അസന്തുഷ്ടി നേരിടേണ്ടിവരും.
കര്‍ക്കടകം
ധനു രാശിയിലെ ബുധന്റെ സംക്രമണം കര്‍ക്കടക രാശിക്കാര്‍ക്ക് പ്രതികൂല ഫലങ്ങള്‍ നല്‍കും. ഈ കാലയളവില്‍ നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള മോശം ആസക്തിയില്‍ നിന്ന് വിട്ടുനില്‍ക്കണം. ദഹനപ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. കര്‍ക്കടക രാശിയുള്ളവരുടെ ആരോഗ്യം ഈ കാലയളവില്‍ മോശമായേക്കാം. നിങ്ങള്‍ക്ക് പലരുമായും തര്‍ക്കമുണ്ടായേക്കാം. സഹോദരങ്ങളുമായി തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കരിയറില്‍ നിങ്ങള്‍ക്ക് വിജയ സാധ്യത കുറവായിരിക്കും. സാമ്പത്തികമായി തിരിച്ചടികളുംം നിങ്ങള്‍ക്ക് ഈ സമയം നേരിടേണ്ടിവന്നേക്കാം.
ചിങ്ങം
ധനു രാശിയിലെ ബുധന്റെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തിയേക്കാം. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് നിരവധി തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ചിങ്ങം രാശിക്കാരുടെ ബന്ധങ്ങളില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. ചിങ്ങം രാശിക്കാര്‍ ഈ കാലയളവില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ അശ്രദ്ധ മൂലം നിങ്ങള്‍ക്ക് ബിസിനസ്സില്‍ വലിയ നഷ്ടം ഉണ്ടായേക്കാം. ചിങ്ങം രാശിക്കാര്‍ പണമിടപാടുകളില്‍ അതീവ ജാഗ്രത പാലിക്കണം.
വൃശ്ചികം
ബുധന്‍ നിങ്ങളുടെ പതിനൊന്നാമത്തെയും എട്ടാമത്തെയും വീടിനെ ഭരിക്കുന്നു, ഇപ്പോള്‍ നവംബര്‍ 27 ന് അത് രണ്ടാം ഭാവത്തിലേക്ക് സംക്രമിക്കുന്നു. രണ്ടാം ഭാവത്തില്‍ ബുധന്റെ സാന്നിധ്യം നിങ്ങളെ ആശയവിനിമയത്തില്‍ വളരെ സ്വാധീനം ചെലുത്തും. ആശയവിനിമയത്തില്‍ തെറ്റിദ്ധാരണയുണ്ടാകും. തൊണ്ടയുമായി ബന്ധപ്പെട്ട ചില ആരോഗ്യപ്രശ്നങ്ങളും നിങ്ങള്‍ അഭിമുഖീകരിച്ചേക്കാം. കുടുംബാംഗങ്ങളുമായി ചില പ്രശ്നങ്ങളോ തര്‍ക്കങ്ങളോ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ സാമ്പത്തിക കാര്യത്തില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. മുന്‍കാലങ്ങളില്‍ നടത്തിയ നിക്ഷേപങ്ങളില്‍ നിന്ന് നേട്ടമുണ്ടാകും. നിങ്ങളുടെ സമ്പാദ്യത്തില്‍ പെട്ടെന്ന് വര്‍ദ്ധനവ് കാണും.
മകരം
ബുധന്‍ ആറാം ഭാവത്തിന്റെയും ഒമ്പതാം ഭാവത്തിന്റെയും അധിപനാണ്, ഇപ്പോള്‍ ബുധന്‍ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തില്‍ സഞ്ചരിക്കുന്നു. മകരം രാശിക്കാര്‍ പൊതുവെ പന്ത്രണ്ടാം ഭാവത്തിലെ ബുധന്റെ സ്ഥാനം നല്ലതായി കണക്കാക്കില്ല, ഇത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി ചെലവുകളും നഷ്ടങ്ങളും നല്‍കും. സ്ഥലംമാറ്റം, ദീര്‍ഘദൂരയാത്ര എന്നിവയ്ക്ക് വളരെ ഉയര്‍ന്ന സാധ്യതകളുണ്ട്. എന്നാല്‍ ബഹുരാഷ്ട്ര കമ്പനികളില്‍ ജോലി ചെയ്യുന്ന മകരം രാശിക്കാര്‍ക്ക് അനുകൂലമായ സമയമായിരിക്കും. പങ്കാളിയുമായുള്ള ബന്ധങ്ങളില്‍ ചില തര്‍ക്കങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കുക. സാമ്പത്തിക സ്ഥിതിയും ശ്രദ്ധിക്കുക. പാഴ്ചെലവുകള്‍ ഒഴിവാക്കിയാല്‍ ഒരു പരിധി വരെ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
