For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബുധന്‍ ധനു രാശിയിലേക്ക്; 12 രാശിക്കും ഫലങ്ങള്‍

|

ചൊവ്വ ഭരിക്കുന്ന രാശിചിഹ്നമായ വൃശ്ചികത്തില്‍ നിന്ന് 2020 ഡിസംബര്‍ 17ന് വ്യാഴം ഭരിക്കുന്ന ധനു രാശിയിലേക്ക് ബുധന്‍ പ്രവേശിക്കും. ജനുവരി 4 വരെ ബുധന്‍ ഈ രാശിചിഹ്നത്തില്‍ തുടരുകയും അതിനുശേഷം മകരം രാശിയിലേക്ക് നീങ്ങുകയും ചെയ്യും. ബുധനെ ഗ്രഹങ്ങളുടെ രാജകുമാരനും അറിവിന്റെയും ബുദ്ധിയുടെയും ഗ്രഹമായും കണക്കാക്കുന്നു.

Most read: വര്‍ഷഫലം: 12 രാശിക്കും 2021ലെ സമ്പൂര്‍ണ ഫലംMost read: വര്‍ഷഫലം: 12 രാശിക്കും 2021ലെ സമ്പൂര്‍ണ ഫലം

ഒരാളുടെ ജാതകത്തില്‍ നല്ല സ്ഥാനത്ത് തുടരുന്ന ബുധന്‍ അവരുടെ ബൗദ്ധിക കഴിവുകളില്‍ ശക്തി നല്‍കുന്നു. ഒരാളുടെ ജാതകത്തില്‍ ദുര്‍ബല സ്ഥാനത്ത് നില്‍ക്കുന്ന ബുധന്‍ അവരുടെ ബുദ്ധിയെ പ്രതികൂലമായി സ്വാധീനിക്കുകയും ചര്‍മ്മവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ബുധന്റെ ധനു രാശി സംക്രമണത്തില്‍ 12 രാശിക്കാര്‍ക്കും ചില നേട്ടങ്ങളും കോട്ടങ്ങളും കൈവരുന്നു. എങ്ങനെയെന്നറിയാന്‍ ലേഖനം വായിക്കൂ.

മേടം

മേടം

മേടം രാശിക്കാരുടെ മൂന്നാമത്തെയും ആറാമത്തെയും ഭവനത്തിന്റെ ഭരണാധികാരിയാണ് ബുധന്‍. ഈ യാത്രയ്ക്കിടെ നിങ്ങളുടെ രാശിചിഹ്നത്തിലെ ഭവനത്തില്‍ ബുധന്‍ പ്രവേശിക്കും. ദീര്‍ഘദൂര യാത്രകള്‍, അധ്യാപകര്‍, ആത്മീയ ചായ്‌വ്, തീര്‍ത്ഥാടനം, സമൂഹത്തിലെ പ്രശസ്തി എന്നിവയെക്കുറിച്ച് ഈ ഭവനം വെളിപ്പെടുത്തുന്നു. ഈ കാലയളവില്‍ നിങ്ങളുടെ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം, പ്രത്യേകിച്ച് യാത്രയുമായി ബന്ധപ്പെട്ടത്. അതിനാല്‍ കുറച്ച് ശ്രദ്ധ ചെലുത്തുക. അതേസമയം, റിസ്‌ക്കുകള്‍ എടുക്കുന്നതിനുള്ള പ്രവണത വര്‍ദ്ധിക്കും. ഇത് ബിസിനസ്സില്‍ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കും. അനുകൂല ഫലങ്ങള്‍ നേടുന്നതിന് നിങ്ങള്‍ വളരെയധികം പരിശ്രമിക്കും. സഹോദരങ്ങളുടെ പിന്തുണയുണ്ടാകും. നിങ്ങള്‍ എഴുത്ത് അല്ലെങ്കില്‍ വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍, ഈ കാലയളവ് നിങ്ങള്‍ക്ക് വളരെ അനുകൂലമാണെന്ന് തെളിയും. കുടുംബാംഗങ്ങള്‍ക്കൊപ്പം ഒരു യാത്രയ്ക്കും അവസരമുണ്ടാകും.

ഇടവം

ഇടവം

ഇടവം രാശിക്കാരുടെ ഭരണാധികാരി ബുധന്റെ സൗഹൃദ ഗ്രഹമായ ശുക്രനാണ്. ബുധന്‍ നിങ്ങളുടെ രണ്ടാമത്തെയും അഞ്ചാമത്തെയും വീടിനെ ഭരിക്കുന്നു. ഈ പരിവര്‍ത്തന കാലയളവില്‍ നിങ്ങളുടെ രാശിചിഹ്നത്തിലെ എട്ടാമത്തെ ഭവനത്തില്‍ ബുധന്‍ പ്രവേശിക്കും. ജീവിതത്തിലെ പെട്ടെന്നുള്ള അല്ലെങ്കില്‍ അപ്രതീക്ഷിത സംഭവങ്ങളെക്കുറിച്ചും അനാവശ്യ യാത്രകളെക്കുറിച്ചും ഇത് വെളിപ്പെടുത്തുന്നു. സാമ്പത്തികമായി ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടിവരും. നിങ്ങളുടെ കുട്ടികളെ സംബന്ധിച്ചിടത്തോളം ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ കേള്‍ക്കും. പ്രണയബന്ധങ്ങളില്‍ സമയം അനുകൂലമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാന്‍ അവസരങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍ ആത്മീയമായുള്ള പുരോഗതിയും സാധ്യമാണ്.

Most read:കഷ്ടപ്പാട് വിട്ടുമാറില്ല; ചൊവ്വാഴ്ച ഈ കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്Most read:കഷ്ടപ്പാട് വിട്ടുമാറില്ല; ചൊവ്വാഴ്ച ഈ കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്

മിഥുനം

മിഥുനം

മിഥുനം രാശിക്കാരുടെ ഭരണാധികാരിയാണ് ബുധന്‍. അതിനാല്‍ ഈ സംക്രമണം നിങ്ങള്‍ക്ക് വളരെ പ്രധാനമാണെന്ന് തെളിയിക്കുന്നു. നിങ്ങളുടെ ആദ്യത്തെ ഭവനത്തോടൊപ്പം, നിങ്ങളുടെ സന്തോഷത്തിന്റെ നാലാമത്തെ ഭവനത്തിന്റെ അധിപന്‍ കൂടിയാണ് ബുധന്‍. ഈ താല്‍ക്കാലിക കാലഘട്ടത്തില്‍ പങ്കാളിത്തം, വിവാഹം, വ്യാപാരം, ഇറക്കുമതികയറ്റുമതി എന്നിവ സൂചിപ്പിക്കുന്ന ഏഴാമത്തെ ഭവനത്തിലേക്ക് ബുധന്‍ പ്രവേശിക്കും. ബിസിനസ്സില്‍ വിജയം നേടാനാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില പുതിയ നയങ്ങള്‍ ആരംഭിക്കാന്‍ കഴിയും. ദാമ്പത്യ ജീവിതത്തില്‍ സുന്ദരമായ നിമിഷങ്ങള്‍ ചെലവഴിക്കും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹം വളരും. ജോലിപരമായും പങ്കാളിക്ക് ഉയര്‍ച്ചയുണ്ടാകും. നിങ്ങള്‍ക്ക് സ്വത്ത് സംബന്ധിച്ച് എന്തെങ്കിലും പ്രധാന തീരുമാനമെടുക്കും. ഈ സമയത്ത് ഒരു സ്ഥലം വാങ്ങുന്നതിലും നേട്ടം ലഭിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാരുടെ മൂന്നാമത്തെയും പന്ത്രണ്ടാമത്തെയും ഭവനത്തിന്റെ ഭരണാധികാരിയാണ് ബുധന്‍. ഈ യാത്രാമാര്‍ഗത്തില്‍ നിങ്ങളുടെ ആറാമത്തെ ഭവനത്തില്‍ ബുധന്‍ സ്ഥാനംപിടിക്കും. ഇത് നിങ്ങളുടെ ശത്രുക്കള്‍, മത്സരങ്ങള്‍, രോഗം, ശാരീരിക വേദന, കടം, പോരാട്ടങ്ങള്‍ എന്നിവയെ പ്രതിനിധീകരിക്കുന്നതിനാല്‍ ആറാമത്തെ ഭവനം നിന്ദ്യമായി കണക്കാക്കപ്പെടുന്നു. അതിവേഗം ചെലവുകള്‍ വര്‍ദ്ധിക്കുന്നത് നിങ്ങള്‍ കാണും. മാത്രമല്ല നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങള്‍ വഷളാക്കുകയും ചെയ്യും. ഇതുകൂടാതെ, നിങ്ങളുടെ എതിരാളികളെ കരുതിയിരിക്കേണ്ടതുണ്ട്. ഈ സമയത്ത് അവര്‍ സജീവമായി തുടരാം. അനാവശ്യ വഴക്കുകളിലേക്കും തര്‍ക്കങ്ങളിലേക്കും നീങ്ങുന്നത് ഒഴിവാക്കുക. ജോലിയില്‍ കഠിനാധ്വാനത്തിലൂടെ വിജയം നേടാനാകും. അത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.

Most read:പശു എങ്ങനെ ഹിന്ദുക്കളുടെ പുണ്യമൃഗമായി ?Most read:പശു എങ്ങനെ ഹിന്ദുക്കളുടെ പുണ്യമൃഗമായി ?

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാരെ സംബന്ധിച്ചിടത്തോളം, ബുധന്‍ രണ്ടാമത്തെയും പതിനൊന്നാമത്തെയും വീടിന്റെ അധിപനാണ്. ഈ കാലയളവില്‍ ബുദ്ധി, വിവേചനാധികാരം, പ്രണയബന്ധങ്ങള്‍, ജീവിത പ്രവണതകള്‍, കുട്ടികള്‍ എന്നിവ സൂചിപ്പിക്കുന്ന അഞ്ചാമത്തെ ഭവനത്തില്‍ ബുധന്‍ സ്ഥാനംപിടിക്കും. ഈ സംക്രമണത്തിന്റെ ഫലമായി നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതകളുണ്ട്. ഇതിനകം ഒരു ബിസിനസ്സില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍, ഈ കാലയളവ് നിങ്ങള്‍ക്ക് ഗുണകരമാണെന്ന് തെളിയിക്കും. വിവിധ സ്രോതസുകളിലൂടെ നിങ്ങള്‍ പണം സമ്പാദിക്കും. നിങ്ങളുടെ കുട്ടികള്‍ക്കും ഈ കാലയളവ് അനുകൂലമാണ്. അവര്‍ കൈവെക്കുന്ന ഏത് ജോലിയും വിജയകരമായി പുരോഗമിക്കും. നിങ്ങള്‍ ഒരു പ്രണയ ബന്ധത്തിലാണെങ്കില്‍, നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്താനാകും. ഈ കാലയളവ് വിദ്യാര്‍ത്ഥികള്‍ക്കും അനുകൂലമാണ്. വിദ്യാഭ്യാസ രംഗത്ത് അഭികാമ്യമായ ഫലങ്ങള്‍ ലഭിക്കും.

കന്നി

കന്നി

കന്നി രാശിക്കാരുടെ ഭരണാധികാരിയാണ് ബുധന്‍. നിങ്ങളുടെ ചിന്തകളുടെ ആദ്യ ഭവനം, ശാരീരിക രൂപം, സ്വഭാവം എന്നിവയ്ക്ക് പുറമേ കര്‍മ്മത്തിന്റെ പത്താമത്തെ ഭവനത്തിന്റെ ഭരണാധികാരി കൂടിയാണ് ബുധന്‍. ഈ കാലയളവില്‍ ബുധന്‍ നിങ്ങളുടെ നാലാമത്തെ ഭവനത്തില്‍ സ്ഥാനം പിടിക്കും. ഇത് അമ്മ, ജീവിതത്തിലെ സുഖസൗകര്യങ്ങള്‍, വാഹനങ്ങള്‍, സ്വത്ത് തുടങ്ങിയവയെ സൂചിപ്പിക്കുന്നു. ബുധന്റെ സംക്രമണം കുടുംബജീവിതത്തിലെ ചില അവസ്ഥകളെ സൂചിപ്പിക്കുന്നു. നിങ്ങളുടെ മുഴുവന്‍ ശ്രദ്ധയും നിങ്ങളുടെ കുടുംബത്തിനും കുടുംബകാര്യങ്ങള്‍ക്കുമായി തുടരും. അതിനാല്‍ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. ബുധന്റെ ഈ സംക്രമണം സാമ്പത്തിക നേട്ടത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. നിങ്ങള്‍ക്ക് ഒരു വാഹനം വാങ്ങാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, മുന്നോട്ട് പോകാവുന്നതാണ്. ഈ കാലയളവില്‍ ഔദ്യോഗിക ജീവിതം ശക്തിപ്പെടും. ഇതുമൂലം, നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങളും അഭിനന്ദനവും ലഭിക്കും. ഈ കാലയളവില്‍ ബിസിനസ്സ് അഭിവൃദ്ധി പ്രാപിക്കും. നിങ്ങളുടെ പങ്കാളിയുടെ കരിയറിലും പുരോഗതി കൈവരിക്കുന്നത് കാണാനാകും.

Most read:അടുക്കളയിലെ ഈ തെറ്റുകള്‍ വേണ്ട; നിര്‍ഭാഗ്യം പടികടന്നെത്തുംMost read:അടുക്കളയിലെ ഈ തെറ്റുകള്‍ വേണ്ട; നിര്‍ഭാഗ്യം പടികടന്നെത്തും

തുലാം

തുലാം

തുലാം രാശിക്കാരുടെ മൂന്നാമത്തെ ഭവനത്തില്‍ ബുധന്‍ സ്ഥാനം പിടിക്കും. മൂന്നാമത്തെ ഭവനം നിങ്ങളുടെ ശ്രവണശേഷി, തോളുകള്‍, കഴുത്ത്, ചെവി എന്നിവയെ പ്രതിനിധീകരിക്കുന്നു. ആശയവിനിമയ വൈദഗ്ദ്ധ്യം, മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍, ഹോബികള്‍, ഇളയ സഹോദരങ്ങള്‍ എന്നിവയെയും അതിലേറെ കാര്യങ്ങളെയും കുറിച്ച് ഈ ഭവനം നിങ്ങളെക്കുറിച്ച് വെളിപ്പെടുത്തും. ഈ കാലയളവില്‍ നിങ്ങളുടെ കാഴ്ചപ്പാടുകള്‍ മറ്റുള്ളവരുടെ മുന്നില്‍ നല്ലരീതിയില്‍ അവതരിപ്പിക്കാനാകും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വളര്‍ത്തും. ബിസിനസ്സുമായി ബന്ധപ്പെട്ട യാത്രകള്‍ പ്രയോജനകരമാകും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം മെച്ചപ്പെടും. നിങ്ങളുടെ പഴയ ചില ചങ്ങാതിമാരെയും കണ്ടുമുട്ടിയേക്കാം. സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ശക്തിപ്പെടും.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാരെ സംബന്ധിച്ചിടത്തോളം, ബുധന്‍ നിങ്ങളുടെ എട്ടാമത്തെയും പതിനൊന്നാമത്തെയും വീടിന്റെ ഭരണാധികാരിയാണ്. എട്ടാം വീട് അനിശ്ചിതത്വത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു. പതിനൊന്നാമത്തെ ഭവനം വരുമാനത്തിന്റെ ഭവനമായി കണക്കാക്കപ്പെടുന്നു. ഈ കാലയളവില്‍ രണ്ടാമത്തെ ഭവനത്തിലായിരിക്കും ബുധന്‍ സ്ഥാനം പിടിക്കുക. ഇത് നിങ്ങളുടെ സമ്പത്ത്, ജീവിതരീതി, ഭക്ഷണരീതി തുടങ്ങിയവയെക്കുറിച്ച് വെളിപ്പെടുത്തുന്നു. ഈ കാലയളവില്‍ നിങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് അവസരങ്ങള്‍ ലഭിക്കും. അത് നിങ്ങളുടെ സാമ്പത്തിക അവസ്ഥയെ ശക്തിപ്പെടുത്തും. ചില പുതിയ പ്രവര്‍ത്തനങ്ങളും ചുമതലകളും നിങ്ങളുടെ കുടുംബത്തില്‍ നിങ്ങള്‍ക്ക് കൈവരും. ഈ സമയത്ത്, ചില പെട്ടെന്നുള്ള സംഭവങ്ങള്‍ നിങ്ങളുമായി സംഭവിക്കാം, അത് നിങ്ങള്‍ക്ക് ലാഭകരമാണെന്ന് തെളിയും. ഈ സമയത്ത്, യാത്രയ്ക്ക് അനുകൂലമായ ഫലങ്ങള്‍ ലഭിക്കും ഒപ്പം നിങ്ങളുടെ പരിശ്രമങ്ങളില്‍ സഹോദരങ്ങളുടെ സഹായവും ലഭിക്കും.

Most read:വീട്ടില്‍ ഒരു ഓടക്കുഴല്‍ സൂക്ഷിക്കൂ; ജീവിതത്തിലെ മാറ്റം കാണൂMost read:വീട്ടില്‍ ഒരു ഓടക്കുഴല്‍ സൂക്ഷിക്കൂ; ജീവിതത്തിലെ മാറ്റം കാണൂ

ധനു

ധനു

ധനു രാശിക്കാരുടെ ആദ്യ ഭവനത്തില്‍ ബുധന്റെ സംക്രമണം നടക്കും. ഈ യാത്ര നിങ്ങളുടെ ജീവിതത്തില്‍ പ്രത്യേക മാറ്റങ്ങള്‍ വരുത്തും. നിങ്ങളുടെ ഏഴാമത്തെയും പത്താമത്തെയും വീടിന്റെ ഭരണാധികാരിയാണ് ബുധന്‍. നിങ്ങളുടെ ആദ്യ ഭവനം നിങ്ങളുടെ വ്യക്തിത്വം, ശാരീരിക സവിശേഷതകള്‍, നിങ്ങളുടെ സാമൂഹിക നില എന്നിവയെ പ്രതിനിധീകരിക്കുന്നു. ഈ കാലയളവില്‍ ആളുകള്‍ നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും. ഇതോടെ ഒരു കൂട്ടത്തിനിടയില്‍ നിങ്ങളുടേതായ സ്ഥാനം നേടാന്‍ നിങ്ങള്‍ക്ക് സാധിക്കും. ബിസിനസ്സില്‍ വളരെ ഉപയോഗപ്രദമായ നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ദാമ്പത്യജീവിതത്തിന്റെ കാര്യത്തില്‍, ബുധന്റെ ഈ യാത്രാമാര്‍ഗം അനുകൂലമാണെന്ന് തെളിയുന്നു. ഈ കാലയളവില്‍ നിങ്ങളുടെ ബന്ധത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയും. ഈ സമയം, പ്രൊഫഷണല്‍ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിങ്ങളുടെ വ്യക്തിത്വത്തില്‍ നല്ല മാറ്റം വരുത്താന്‍ ശ്രമിക്കുകയും ചെയ്യും.

മകരം

മകരം

മകരം രാശിക്കാരുടെ ആറാമത്തെയും ഒമ്പതാമത്തെയും ഭവനത്തിന്റെ ഭരണാധികാരിയാണ് ബുധന്‍. ആറാമത്തെ വീട് ഒരാളുടെ കഷ്ടപ്പാടുകളെയും ശത്രുക്കളെയും കടങ്ങളെയും പ്രതിനിധീകരിക്കുന്നു, ഒമ്പതാം വീട് ഭാഗ്യത്തിന്റെയും മതത്തിന്റെയും ഭവനമാണ്. നിങ്ങളുടെ പന്ത്രണ്ടാം ഭവനത്തില്‍ ബുധന്‍ സ്ഥാനം പിടിക്കും. ഈ സംക്രമണത്തിലൂടെ, നിങ്ങളുടെ എതിരാളികള്‍ വളരെ സജീവമായി തുടരുന്നതിനാല്‍ ശ്രദ്ധാലുവായിരിക്കുക. നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ എതിരാളികള്‍ സജീവമാകാം. ഈ കാലയളവില്‍, നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ആത്മീയവും മതപരവുമായ ചിന്തകളിലേക്ക് ചായ്‌വ് അനുഭവപ്പെടും.

Most read:ഈ ദിവസം ഇരുമ്പ് വസ്തുക്കള്‍ വാങ്ങരുത്; ദാരിദ്ര്യം ഫലംMost read:ഈ ദിവസം ഇരുമ്പ് വസ്തുക്കള്‍ വാങ്ങരുത്; ദാരിദ്ര്യം ഫലം

കുംഭം

കുംഭം

കുംഭം രാശിക്കാരുടെ പതിനൊന്നാമത്തെ ഭവനത്തില്‍ ബുധന്റെ സംക്രമണം നടക്കും. ബുധന്‍ നിങ്ങളുടെ അഞ്ചാമത്തെയും എട്ടാമത്തെയും വീടിന്റെ അധിപനാണ്. ഈ സംക്രമണം കുംഭം രാശിക്കാര്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ നല്‍കും. പതിനൊന്നാമത്തെ ഭവനം നിങ്ങളുടെ വരുമാനത്തെയും ലാഭത്തെയും ലക്ഷ്യങ്ങളെയും ഒപ്പം അവ നിറവേറ്റുന്നതിനുള്ള ശ്രമങ്ങളെയും പ്രതിനിധീകരിക്കുന്നു. ഈ കാലയളവില്‍ നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തും. നിങ്ങളുടെ ബുദ്ധി പൂര്‍ണ്ണമായും ഉപയോഗിക്കുകയും എല്ലാ ഭാഗത്തുനിന്നും പരിശ്രമിക്കുകയും ചെയ്യും. സമൂഹത്തിന്റെ സ്വാധീനമുള്ള ചിലരെ കണ്ടുമുട്ടാനാകും. ബിസിനസ്സ് വിപുലീകരിക്കുന്നതിന് ഈ കാലയളവ് നിങ്ങള്‍ക്ക് ഫലപ്രദമാണെന്ന് തെളിയും. നിങ്ങളുടെ പ്രണയ ജീവിതം പുരോഗമിക്കും. ഈ സമയത്ത് പരസ്പരസ്‌നേഹം വര്‍ധിക്കും. കുട്ടികളുടെ ഭാഗത്തുനിന്ന് സന്തോഷം വരും.

മീനം

മീനം

ബുധന്‍ നിങ്ങളുടെ പത്താമത്തെ ഭവനത്തില്‍ സ്ഥാനം പിടിക്കും. നിങ്ങളുടെ സുഖസൗകര്യങ്ങളുടെ നാലാമത്തെ ഭവനത്തിന്റെയും പങ്കാളിത്തത്തിന്റെ ഏഴാമത്തെ ഭവനത്തിന്റെയും ഭരണാധികാരിയാണ് ബുധന്‍. പത്താം ഭവനം കര്‍മ്മത്തിന്റെ ഭവനമായതിനാല്‍ നിങ്ങളുടെ ഉപജീവനത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചും ബിസിനസ്സിനെക്കുറിച്ചും വെളിപ്പെടുത്തുന്നു. ഈ യാത്രാമാര്‍ഗത്തിന്റെ സ്വാധീനം കാരണം, ഔദ്യോഗിക മേഖലയില്‍ ആസൂത്രിതവും തന്ത്രപരവുമായ രീതിയില്‍ നിങ്ങള്‍ വിജയിക്കും. അത് നിങ്ങളുടെ വഴിയില്‍ നിരവധി അവസരങ്ങള്‍ക്ക് വഴിതുറക്കും. നിങ്ങളുടെ സംസാര രീതിയും ശാന്തമായ പെരുമാറ്റവും മറ്റുള്ളവരെ ആകര്‍ഷിക്കും. ഇതുകൂടാതെ, ഈ യാത്രാമാര്‍ഗം കുടുംബജീവിതത്തിനും വളരെ അനുകൂലമായിരിക്കും. വീടിന്റെ അന്തരീക്ഷം സമാധാനപരവും സന്തുഷ്ടവുമായിരിക്കും. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനാകും. ഈ സമയം നിങ്ങളുടെ ദാമ്പത്യജീവിതം അല്‍പ്പം ബുദ്ധിമുട്ടിലാകാം. അതിനാല്‍ അല്‍പം ശ്രദ്ധിക്കുക.

Most read:കടക്കെണി നീങ്ങി ഐശ്വര്യം കടന്നുവരും വീട്ടില്‍Most read:കടക്കെണി നീങ്ങി ഐശ്വര്യം കടന്നുവരും വീട്ടില്‍

English summary

Mercury Transit in Sagittarius on 17 December 2020 Effects on Zodiac Signs in Malayalam

Mercury Transit in Sagittarius Effects on Zodiac Signs in Malayalam : The Mercury Transit in Sagittarius will take place on 17 December 2020. Learn about remedies to perform in Malayalam.
X
Desktop Bottom Promotion