Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
Budh Gochar 2022 : ധനു രാശിയില്‍ ബുധന്റെ സംക്രമണം; ഈ 4 രാശിക്കാര്‍ക്ക് വേണം ശ്രദ്ധ
ജ്യോതിഷപ്രകാരം വലിയ പ്രാധാന്യമുള്ള ഗ്രഹമാണ് ബുധന്‍. കരിയര്‍, ബിസിനസ്സ്, ബുദ്ധി എന്നിവയുടെ ഘടകമായി ബുധനെ കണക്കാക്കപ്പെടുന്നു. ബുധന്‍ ശുഭസ്ഥാനത്ത് നിന്നാല്‍ അത് ഒരു വ്യക്തിയുടെ കരിയറില്‍ ധാരാളം ശുഭകരമായ ഫലങ്ങള്‍ നല്കുന്നു.
ഡിസംബര്‍ 3 ന് ബുധന്‍ ധനു രാശിയില്‍ സംക്രമിക്കും. ഡിസംബര്‍ 27 വരെ ബുധന്‍ ഈ രാശിയില്‍ തുടരുകയും അതിനുശേഷം മകരം രാശിയില്‍ പ്രവേശിക്കുകയും ചെയ്യും. ബുധന്റെ ധനു രാശിയിലെ സംക്രമണം 4 രാശിക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരുടെ ആറാം ഭാവത്തില്‍ ബുധന്റെ ഈ സംക്രമണം നടക്കും. ഈ സമയത്ത്, നിങ്ങള്‍ക്ക് എന്തെങ്കിലും കാരണത്താല്‍ ചില മാനസിക സമ്മര്‍ദ്ദം ഉണ്ടായേക്കാം. നിങ്ങള്‍ക്ക് രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടാകാം, അതിനാല്‍ ശ്രദ്ധിക്കുക. ഈ സമയത്ത് നിങ്ങളുടെ എതിരാളികളെ കരുതിയിരിക്കുക. ഈ സമയത്ത് നിങ്ങള്‍ വായ്പ എടുക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ എന്തെങ്കിലും പ്രശ്നമുണ്ടായേക്കാം. സാമ്പത്തിക സ്ഥിതി മോശമായേക്കാം. ഈ കാലയളവില്‍ ഒരു സ്ത്രീ സുഹൃത്തുമായോ ബന്ധുവുമായോ തര്‍ക്കത്തിനും സാധ്യതയുണ്ട്.

തുലാം
തുലാം രാശിക്കാരുടെ മൂന്നാം ഭാവത്തില്‍ ബുധന്റെ സംക്രമണം നടക്കും. ബുധന്റെ സംക്രമണം മൂലം ഈ സമയം നിങ്ങളുടെ ധൈര്യം കുറഞ്ഞേക്കാം. എന്തെങ്കിലും സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് പരിചയസമ്പന്നനായ ഒരാളുടെ ഉപദേശം സ്വീകരിക്കുക. ഈ കാലയളവില്‍ സുഹൃത്തുക്കളുമായി എന്തെങ്കിലും തര്‍ക്കമുണ്ടാകാം. ഇളയ സഹോദരങ്ങളുമായുള്ള ബന്ധം മോശമായേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ താല്പര്യക്കുറവ് ഉണ്ടായേക്കാം. ഏത് ജോലിയിലും വിജയം കൈവരിക്കുന്നതിന് നിങ്ങള്‍ക്ക് വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടിവരും.

വൃശ്ചികം
നിങ്ങളുടെ രാശിചക്രത്തില്‍ നിന്ന് രണ്ടാം ഭാവത്തിലേക്ക് മാറുമ്പോള്‍ ബുധന്റെ സ്വാധീനം നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ വരുത്തും. രഹസ്യ ശത്രുക്കള്‍ പെരുകും. നിങ്ങളെ തോല്പിക്കാനുള്ള ഒരു അവസരവും അവര്‍ നഷ്ടപ്പെടുത്തുകയില്ല. ജോലിസ്ഥലത്ത് ഗൂഢാലോചനയുടെ ഭാഗമായേക്കാം. ആരോഗ്യസ്ഥിതി മോശമായേക്കാം. ഇതൊക്കെയാണെങ്കിലും സാമ്പത്തിക വശം ശക്തമായിരിക്കും. കുടുങ്ങിക്കിടക്കുന്ന പണവും തിരികെ ലഭിക്കും.

മകരം
മകരം രാശിക്കാരുടെ പന്ത്രണ്ടാം ഭാവത്തില്‍ ബുധന്‍ സഞ്ചരിക്കും. ഈ സമയത്ത് നിങ്ങളുടെ ചെലവുകള്‍ ഉയര്‍ന്നതായിരിക്കും. നിങ്ങളുടെ ബഡ്ജറ്റില്‍ അല്‍പ്പം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കാരണം ബുധന്റെ ഈ സംക്രമണം നിങ്ങള്‍ക്ക് സാമ്പത്തികമായി ദോഷം ചെയ്യും. ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു സ്ത്രീ സുഹൃത്തിനോ ബന്ധുവിനോ വേണ്ടി കൂടുതല്‍ പണം ചിലവഴിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ഈ സമയത്ത് നിങ്ങളുടെ എതിരാളികളുടെ സ്വാധീനം കൂടുതലായിരിക്കും, ജാഗ്രത പാലിക്കുക.
Most read:ധനികരും മനസലിവുള്ളവരും; ഏകാദശി നാളില്‍ ജനിച്ചവരുടെ സ്വഭാവസവിശേഷതകള്‍

ബുധന്‍ പ്രതിവിധികള്‍
* ബുധനാഴ്ച ദിവസം പാവപ്പെട്ട ഒരു വിദ്യാര്‍ത്ഥിക്ക് വിദ്യാഭ്യാസ സാമഗ്രികള്‍ ദാനം ചെയ്യുക.
* പശുവിനെ സേവിക്കുക, പുല്ല് തിന്നാന്‍ കൊടുക്കുക.
* ഗണപതിയെ ആരാധിക്കുക.
* നിങ്ങള്‍ക്ക് കഴിയുമെങ്കില്‍, നിങ്ങളുടെ പോക്കറ്റില്‍ ഒരു പച്ച തൂവാലയോ തുണിയോ സൂക്ഷിക്കുക.
* ഒരു നാല് മുഖ രുദ്രാക്ഷം ധരിക്കുന്നത് നിങ്ങള്‍ക്ക് വളരെ ഭാഗ്യമായിരിക്കും.
* നിങ്ങള്‍ ഒരു മരതകം രത്നം ധരിക്കുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.
* ജോലിസ്ഥലത്ത് വിജയം നേടാനായി നിങ്ങളുടെ വീട്ടിലോ ഓഫീസിലോ ഒരു ബുധയന്ത്രം വയ്ക്കുക.



Click it and Unblock the Notifications
