For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Budh Rashi Parivartan മീനം രാശിയില്‍ ബുധന്‍; 12 രാശിക്കും ഗുണഫലങ്ങള്‍

|

സൗരയൂഥത്തില്‍, ബുധന്‍ ചെറിയൊരു ഗ്രഹമാണ്. എന്നിട്ടും ജ്യോതിഷത്തില്‍ ഏറ്റവും സ്വാധീനമുള്ള ഗ്രഹം കൂടിയാണത്. കൂടാതെ, ഇത് സൂര്യനോട് ഏറ്റവും അടുത്താണ്. പന്ത്രണ്ട് രാശികളില്‍ കൂടിയുള്ള യാത്ര പൂര്‍ത്തിയാക്കാന്‍ ബുധന് ഏകദേശം ഒരു വര്‍ഷമെടുക്കും. ഇത് ആശയവിനിമയത്തിനും ബുദ്ധിശക്തിക്കും യുക്തിസഹമായ കഴിവിനും തീരുമാനമെടുക്കാനുള്ള കഴിവിനും യുക്തിസഹമായ ചിന്തയ്ക്കും പേരുകേട്ടതാണ്.

Most read: വ്യാഴത്തിന്റെ ഉദയം; ഈ രാശിക്കാര്‍ക്ക് പണവും സൗഭാഗ്യവും കൂടെവരുംMost read: വ്യാഴത്തിന്റെ ഉദയം; ഈ രാശിക്കാര്‍ക്ക് പണവും സൗഭാഗ്യവും കൂടെവരും

ഗ്രഹങ്ങളില്‍ യുവരാജാവ് എന്ന് അറിയപ്പെടുന്ന ബുധന്‍ മാര്‍ച്ച് 24 ന് രാവിലെ 10:55 ന് കുംഭ രാശിയുടെ യാത്ര പൂര്‍ത്തിയാക്കി മീനരാശിയിലേക്ക് പ്രവേശിക്കുന്നു. ഈ രാശിയില്‍ ഏപ്രില്‍ 8 രാത്രി 11.58 വരെ ബുധന്‍ സംക്രമിക്കുകയും അതിനുശേഷം മേടരാശിയില്‍ പ്രവേശിക്കുകയും ചെയ്യും. ബുധന്റെ രാശിമാറ്റം എല്ലാ രാശികളെയും എങ്ങനെ ബാധിക്കുമെന്ന് നമുക്ക് നോക്കാം.

മേടം: 21 മാര്‍ച്ച് - 19 ഏപ്രില്‍

മേടം: 21 മാര്‍ച്ച് - 19 ഏപ്രില്‍

ബിസിനസുകാര്‍ക്ക് വളരാനും വിജയിക്കാനും കഠിനാധ്വാനം ചെയ്യണം. കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കില്ല, പ്രത്യേകിച്ച് സേവനരംഗത്തുള്ളവര്‍ക്ക്. തെറ്റായ സംസാരം ഒഴിവാക്കുക. ഗുണങ്ങളില്ലാത്ത ചില യാത്രകള്‍ നിങ്ങള്‍ നടത്തും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമയം വെല്ലുവിളി നിറഞ്ഞ സമയമായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അലര്‍ജികള്‍, ഉറക്കമില്ലായ്മ അല്ലെങ്കില്‍ നാഡീസംബന്ധമായ തകരാറുകള്‍ എന്നിവ അനുഭവപ്പെടാം.

ഇടവം: 20 ഏപ്രില്‍ - 20 മെയ്

ഇടവം: 20 ഏപ്രില്‍ - 20 മെയ്

നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍, നിങ്ങള്‍ നല്ല ഇടപാടുകള്‍ നടത്തും. നിങ്ങള്‍ക്ക് സമ്പാദിക്കാന്‍ കഴിയുന്ന ധാരാളം അവസരങ്ങള്‍ ഉണ്ടാകും. മള്‍ട്ടി ടാസ്‌കിംഗില്‍ നിങ്ങള്‍ വളരെ നല്ലവരാണ്. ഈ ഗുണം നിങ്ങള്‍ക്ക് അനുകൂലമായി മാറും. ഈ സമയത്ത് വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

Most read:വാസ്തു പറയും സ്ത്രീകളുടെ ആരോഗ്യത്തിന് വീട്ടില്‍ ചെയ്യേണ്ട മാറ്റം എന്തെന്ന്Most read:വാസ്തു പറയും സ്ത്രീകളുടെ ആരോഗ്യത്തിന് വീട്ടില്‍ ചെയ്യേണ്ട മാറ്റം എന്തെന്ന്

മിഥുനം: 21 മെയ് - 20 ജൂണ്‍

മിഥുനം: 21 മെയ് - 20 ജൂണ്‍

ഈ സമയത്ത് നിങ്ങള്‍ക്ക് ഒരുപാട് അരക്ഷിതാവസ്ഥ ഉണ്ടാകും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുമോ എന്ന ഭയം ഉണ്ടാകാം. നിങ്ങള്‍ക്ക് ആത്മവിശ്വാസക്കുറവ് അനുഭവപ്പെടും. ആഗ്രഹിച്ച ഫലങ്ങള്‍ നേടുന്നതിന് വിദ്യാര്‍ത്ഥികള്‍ കഠിനാധ്വാനം ചെയ്യുകയും അധിക പരിശ്രമം നടത്തുകയും വേണം. നിങ്ങളുടെ അമ്മയ്ക്ക് ആരോഗ്യപരമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുള്ളതിനാല്‍ നിങ്ങള്‍ അവരെ ശ്രദ്ധിക്കേണ്ടതുണ്ട്.

കര്‍ക്കിടകം: 21 ജൂണ്‍ - 22 ജൂലൈ

കര്‍ക്കിടകം: 21 ജൂണ്‍ - 22 ജൂലൈ

ഈ സമയത്ത് ബിസിനസുകാര്‍ക്ക് ലാഭം കൊയ്യാന്‍ കഴിയില്ല. കൂടാതെ, നിങ്ങളുടെ ഭാഗ്യവും നിങ്ങള്‍ക്ക് അനുകൂലമായിരിക്കില്ല. നിങ്ങള്‍ക്ക് പ്രയോജനകരമല്ലാത്ത ചില യാത്രകള്‍ ചെയ്യേണ്ടി വന്നേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനായി ചില വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. പണം അനാവശ്യമായി ചെലവഴിക്കരുത്. ആരെയെങ്കിലും വേദനിപ്പിച്ചേക്കാം എന്നതിനാല്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ചിങ്ങം: 23 ജൂലൈ - 22 ഓഗസ്റ്റ്

ചിങ്ങം: 23 ജൂലൈ - 22 ഓഗസ്റ്റ്

ഈ സമയത്ത് പുതിയ നിക്ഷേപങ്ങള്‍ നടത്തരുത്, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് നഷ്ടം സംഭവിക്കും. ഈ സമയത്ത് ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത് അനുകൂലമല്ല. നിങ്ങള്‍ ജോലി മാറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ തൊഴില്‍ പ്രൊഫൈല്‍ മാറിയേക്കാം. ബിസിനസുകാര്‍ വളര്‍ച്ചയ്ക്കും വിപുലീകരണത്തിനുമായി പുതിയ തന്ത്രങ്ങള്‍ കൊണ്ടുവരും. നിങ്ങളുടെ വ്യക്തിബന്ധങ്ങളില്‍ തെറ്റിദ്ധാരണകളും വൈരുദ്ധ്യങ്ങളും ഉണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക, അപകടങ്ങള്‍ക്കും അലര്‍ജികള്‍ക്കും സാധ്യതയുണ്ട്.

Most read:അടുക്കള വാസ്തു സൗഹൃദമെങ്കില്‍ ആരോഗ്യവും സമ്പത്തും താനേ വരുംMost read:അടുക്കള വാസ്തു സൗഹൃദമെങ്കില്‍ ആരോഗ്യവും സമ്പത്തും താനേ വരും

കന്നി: 23 ഓഗസ്റ്റ് - 22 സെപ്റ്റംബര്‍

കന്നി: 23 ഓഗസ്റ്റ് - 22 സെപ്റ്റംബര്‍

നിങ്ങളുടെ സ്വാധീനശക്തി പ്രവര്‍ത്തിക്കില്ല, ജോലിസ്ഥലത്ത് അന്തരീക്ഷം താറുമാറാകും. സ്വയം തെളിയിക്കാന്‍ നിങ്ങള്‍ വളരെയധികം പരിശ്രമിക്കേണ്ടതുണ്ട്. ആശയവിനിമയം നടത്തുമ്പോള്‍ ശ്രദ്ധിക്കുക. നിങ്ങളും നിങ്ങളുടെ പങ്കാളിയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ ഒരു പുതിയ സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ കാലയളവ് അനുയോജ്യമല്ല. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കില്ല. മനസ്സിനെ ശാന്തമാക്കാന്‍ യോഗ പരിശീലിക്കേണ്ടതുണ്ട്.

തുലാം: 23 സെപ്റ്റംബര്‍ - 22 ഒക്ടോബര്‍

തുലാം: 23 സെപ്റ്റംബര്‍ - 22 ഒക്ടോബര്‍

നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. നിങ്ങള്‍ക്ക് ആത്മവിശ്വാസം ഇല്ലെങ്കില്‍, നിങ്ങളുടെ ജോലി തടസ്സപ്പെടും. ഈ സമയത്ത് ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമായിരിക്കില്ല. സാമ്പത്തിക കാര്യങ്ങളില്‍, നിങ്ങള്‍ക്ക് പണം നഷ്ടപ്പെടാം, അതിനാല്‍ നിങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇപ്പോള്‍ എന്തെങ്കിലും നിക്ഷേപിക്കരുത്. നിങ്ങളുടെ എതിരാളികള്‍ നിങ്ങളെ മുതലെടുത്തേക്കാം. വീട് പുതുക്കിപ്പണിയുകയോ വാങ്ങുകയോ ചെയ്യുന്നതിലൂടെ വലിയ ചിലവുകള്‍ ഉണ്ടാകും.

Most read:2022 മാര്‍ച്ച് മാസത്തിലെ പ്രധാന തീയതികളും ദിവസങ്ങളുംMost read:2022 മാര്‍ച്ച് മാസത്തിലെ പ്രധാന തീയതികളും ദിവസങ്ങളും

വൃശ്ചികം: 23 ഒക്ടോബര്‍ - 21 നവംബര്‍

വൃശ്ചികം: 23 ഒക്ടോബര്‍ - 21 നവംബര്‍

നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടായേക്കാവുന്നതിനാല്‍ നിക്ഷേപം നടത്താന്‍ സമയം അനുകൂലമല്ല. നിങ്ങള്‍ ജോലി മാറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇതാണ് ശരിയായ സമയം. നിങ്ങള്‍ക്ക് എന്തെങ്കിലും കഴിവുണ്ടെങ്കില്‍, അത് നിങ്ങളുടെ തൊഴിലാക്കി മാറ്റുക. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമായിരിക്കും. നിങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ധനു: 22 നവംബര്‍ - 21 ഡിസംബര്‍

ധനു: 22 നവംബര്‍ - 21 ഡിസംബര്‍

നിങ്ങളുടെ കഠിനാധ്വാനത്തിന് അഭിനന്ദനം ലഭിക്കും. നിങ്ങള്‍ക്ക് ധാരാളം ക്രിയാത്മക ആശയങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ വിജയം കൊണ്ടുവരും. പങ്കാളിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ ബിസിനസുകാര്‍ക്ക് വിപണിയില്‍ പ്രശസ്തി നേടാന്‍ കഴിയും. റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ക്കും വസ്തു കച്ചവടക്കാര്‍ക്കും ലാഭം ലഭിക്കും. നിങ്ങളുടെ അമ്മയ്ക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

Most read:മാര്‍ച്ച് മാസത്തിലെ വ്രതങ്ങളും പുണ്യദിനങ്ങളുംMost read:മാര്‍ച്ച് മാസത്തിലെ വ്രതങ്ങളും പുണ്യദിനങ്ങളും

മകരം: 22 ഡിസംബര്‍ - 19 ജനുവരി

മകരം: 22 ഡിസംബര്‍ - 19 ജനുവരി

നിങ്ങളുടെ ജോലിസ്ഥലത്ത്, നിങ്ങളുടെ സഹപ്രവര്‍ത്തകരില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ബിസിനസുകാര്‍ സ്വാധീനമുള്ള ചില ആളുകളെ ബിസിനസ്സിലേക്ക് കൊണ്ടുവരും, അതുവഴി ലാഭം കൊയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും.

കുംഭം: 20 ജനുവരി - 18 ഫെബ്രുവരി

കുംഭം: 20 ജനുവരി - 18 ഫെബ്രുവരി

നിങ്ങള്‍ക്ക് ധാരാളം സമ്പത്ത് ലഭിക്കും, അതിനാല്‍ നിങ്ങള്‍ക്ക് ഓഹരി വിപണികളില്‍ പണം നിക്ഷേപിക്കാന്‍ കഴിയും. കുടുംബ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് ഈ സമയത്ത് തടസ്സങ്ങളും വെല്ലുവിളികളും നേരിടാം. പെട്ടെന്നുള്ള ചെലവുകള്‍ മൂലം സാമ്പത്തിക തിരിച്ചടി ഉണ്ടാകും. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് വിജയം ലഭിക്കും. ഒന്നിലധികം അസുഖങ്ങള്‍ നേരിടേണ്ടിവരുമെന്നതിനാല്‍ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്.

Most read:അലമാര വയ്ക്കുന്ന സ്ഥാനം കൃത്യമെങ്കില്‍ വാസ്തു കനിയും, സമ്പത്തും വരുംMost read:അലമാര വയ്ക്കുന്ന സ്ഥാനം കൃത്യമെങ്കില്‍ വാസ്തു കനിയും, സമ്പത്തും വരും

മീനം: 19 ഫെബ്രുവരി - 20 മാര്‍ച്ച്

മീനം: 19 ഫെബ്രുവരി - 20 മാര്‍ച്ച്

വ്യക്തിപരമായ കാര്യങ്ങളില്‍ സമയം നിങ്ങള്‍ക്ക് അനുകൂലമായിരിക്കില്ല. നിങ്ങളുടെ കരിയര്‍ വികസിപ്പിക്കണമെങ്കില്‍, നിങ്ങളുടെ കഴിവുകള്‍ തെളിയിക്കേണ്ടതുണ്ട്. ജോലിസ്ഥലത്ത് ഈ സമയത്ത് നിങ്ങള്‍ക്ക് പ്രോത്സാഹനമോ ഇന്‍ക്രിമെന്റോ ലഭിച്ചേക്കാം. നിങ്ങള്‍ വിവാഹിതനാണെങ്കില്‍, നിങ്ങള്‍ക്ക് ചില ടെന്‍ഷനുകള്‍ നേരിടേണ്ടി വന്നേക്കാം. അമിത ആത്മവിശ്വാസം പുലര്‍ത്തരുത്. മറ്റുള്ളവരുടെ കാഴ്ചപ്പാട് മനസ്സിലാക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെടും.

English summary

Mercury Transit in Pisces On 24 March 2022 On 12 Zodiac Signs And Remedies in Malayalam

Budh Rashi Parivartan On 24 March 2022 in Meena Rashi; Mercury Transit in Pisces Effects on Zodiac Signs in Malayalam : The Mercury Transit in Pisces will take place on 24 March 2022. Learn about remedies to perform in Malayalam.
X
Desktop Bottom Promotion