Budh Gochar March 2023 Effects: ബുധന്‍ മീനം രാശിയിലേക്ക്: മാര്‍ച്ച് 16 മുതല്‍ 12 രാശിയുടേയും സമ്പൂര്‍ണഫലം

ബുധന്റെ രാശി മാറ്റം മാര്‍ച്ച് 16-ന് സംഭവിക്കുന്നു. ബുധന്‍ മീനം രാശിയിലേക്ക് മാര്‍ച്ച് 16-ന് സഞ്ചരിക്കുന്നു. ഈ രാശിമാറ്റം 12 രാശിക്കാരിലും അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതിന് സഹായിക്കുന്നുണ്ട്. ചന്ദ്രന് ശേഷം ഏറ്റവും ചെറുതും വേഗത്തില്‍ സഞ്ചരിക്കുന്നതുമായ ഒരു ഗ്രഹമാണ് ബുധന്‍ എന്ന് നമുക്കറിയാം. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. മീനം രാശിയില്‍ ബുധന്റെ സംക്രമണം നടക്കുന്നത് വഴി 12 രാശിക്കാരിലും അതിന്റെ സ്വാധീനം ഉണ്ടാവുന്നു.

mercury transit

മിഥുനം, കന്നി രാശിക്കാരുടെ അധിപനാണ് ബുധന്‍. അതുകൊണ്ട് തന്നെ ഈ സംക്രമണം മിഥുനം, കന്നി രാശിക്കാരെ വളരെയധികം ബാധിക്കുന്നു. എന്നാല്‍ ബുധന്‍ മറ്റ് രാശിക്കാരില്‍ എങ്ങനെയെല്ലാം ഫലങ്ങള്‍ നല്‍കുന്നു എന്ന് നമുക്ക് നോക്കാം. മീനം രാശിയില്‍ ബുധന്‍ സംക്രമിക്കുമ്പോള്‍ അത് 12 രാശിക്കാരിലും എപ്രകാരം സ്വാധീനം ചെലുത്തുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി

മേടം രാശി

മേടം രാശിയില്‍ ബുധന്‍ ആറാമത്തേയും മൂന്നാമത്തേയും ഭാവത്തിലാണ് ഉള്ളത്. ഇവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുന്ന ഒരു സമയം കൂടിയാണ്. പന്ത്രണ്ടാം ഭാവത്തിലാണ് ബുധന്‍ സംക്രമിക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിങ്ങള്‍ക്കുണ്ടായേക്കാം. മാനസികാരോഗ്യം ശാരീരികാരോഗ്യം പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് എന്ന് നിങ്ങള്‍ തിരിച്ചറിയുന്നു. സാമ്പത്തികമായി അത്ര നല്ല സമയമായിരിക്കില്ല. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ദോഷ പരിഹാരം: ഗണപതി ഭഗവാന് ആരാധിക്കുകയും ഗണപതിക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്യുക.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് അവരുടെ രണ്ടാം ഭാവത്തിന്റേയും അഞ്ചാം ഭാവത്തിന്റേയും അധിപനാണ് ബുധന്‍. ഇവര്‍ക്ക് സംക്രമം നടക്കുന്നത് പതിനൊന്നാം ഭാവത്തിലാണ്. ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. എങ്കിലും സാമ്പത്തിക സ്ഥിതി മോശമായി തന്നെതുടരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ നിയന്ത്രണം ആവശ്യമാണ്. വിമര്‍ശനങ്ങള്‍ ധാരാളം കേള്‍ക്കേണ്ടതായി വരുന്നു. സാമ്പത്തിക നഷ്ടങ്ങള്‍ നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. സഹോദരന്‍മാരുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീഴുന്നു. പലപ്പോഴും അത് നിങ്ങളെ കൂടുതല്‍ അസ്വസ്ഥരാക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും ഈ സംക്രമത്തിന് ചില പോസിറ്റീവ് വശങ്ങള്‍ ഉണ്ടാവുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.

ദോഷ പരിഹാരം: പോക്കറ്റിലോ പേഴ്‌സിലോ ഒരു കഷ്ണം പച്ച നിറത്തിലുള്ള തുണി സൂക്ഷിക്കുക.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് നാലാം ഭാവാധിപനാണ ബുധന്‍. എന്നാല്‍ സംക്രമണം നടക്കുന്നത് പത്താം ഭാവത്തിലാണ്. ജോലിയില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുമെങ്കിലും കരുതലോടെ വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. ജീവിതത്തില്‍ എപ്പോഴും പോസിറ്റീവ് ആയി ഇരിക്കുന്നതിന് സാധിക്കുന്നു. പല കാര്യങ്ങളിലും സങ്കടം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നു. കുടുംബത്തില്‍ നിന്ന് നിങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും ലഭിക്കുന്നു. കുടുംബത്തിന് ഏത് കാര്യത്തിലും സന്തോഷവും അഭിമാനവും ഉണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം. പോസിറ്റീവ് ആയ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.

ദോഷ പരിഹാരം: വീട്ടിലും ജോലിസ്ഥലത്തും ബുദധയന്ത്രം സ്ഥാപിക്കുക

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇവരുടെ മൂന്നാം ഭാവത്തിന്റേയും പന്ത്രണ്ടാം ഭാവത്തിന്റേയും അധിപനാണ് ബുധന്‍. എന്നാല്‍ ഇവരില്‍ സംക്രമണം നടക്കുന്നത് എപ്പോഴും ഒന്‍പതാം ഭാവത്തിലാണ്. ഇത് നിങ്ങളുടെ ദൂരയാത്രക്കുള്ള വഴിയൊരുക്കുന്നു. കൂടാതെ അച്ഛന് ചെറിയ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മീനം രാശിയിലെ ബുധന്റെ സംക്രമണം നിങ്ങളുടെ ജോലികള്‍ വിലയിരുത്തുന്നതിനുള്ള സാധ്യതയെയാണ് കാണിക്കുന്നത്. ധൈര്യവും ആത്മവിശ്വാസവും വളരെയധികം വര്‍ദ്ധിക്കുന്ന ഒരു സമയം കൂടിയാണ. നിങ്ങളുടെ സഹോദരങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും ലഭിക്കുന്നു. ചെറിയ രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം.

ദോഷ പരിഹാരം: അച്ഛന് എന്തെങ്കിലും സമ്മാനം നല്‍കുന്നതിന് ശ്രദ്ധിക്കാം

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ രണ്ടാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലുമാണ് ബുധന്‍ ഭരിക്കുന്നത്. എന്നാല്‍ നിലവില്‍ എട്ടാം ഭാവത്തിലാണ് സംക്രമം നടക്കുന്നത്. ഇതിന്റെ ഫലമായി പല മാറ്റങ്ങളും ജീവിതത്തില്‍ നടക്കുന്നു. ബുധന്റെ സ്ഥാനം അത്ര ശുഭകരമായി ഇവര്‍ക്ക് അനുഭവപ്പെടുകയില്ല. മാത്രമല്ല സാമ്പത്തിക കാര്യങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. മുന്‍കാല നിക്ഷേപങ്ങളില്‍ പലപ്പോഴും നിങ്ങള്‍ക്ക് നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. പണം ചിലവാക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം. ആശയപരമായ കഴിവുകള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരുന്നു. സമ്പാദ്യത്തെ സ്വാധീനിക്കുന്ന തരത്തില്‍ പല കാര്യങ്ങളും സംഭവിക്കുന്ന സമയം കൂടിയാണ്. ചതിക്കപ്പെടുന്നതിനുള്ള സാധ്യത ഉള്ളതിനാല്‍ അല്‍പം ശ്രദ്ധിക്കണം.

ദോഷ പരിഹാരം: മുതിര്‍ന്നവരെ ബഹുമാനിക്കുക, അവര്‍ക്ക് പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍ വാങ്ങി നല്‍കുക

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് അവരുടെ പത്താം ഭാവത്തലാണ് ബുധന്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ സംക്രമണം നടക്കുന്നത് ഏഴാം ഭാവത്തിലാണ്. അതുകൊണ്ട് തന്നെ ഈ സമയം നിങ്ങള്‍ക്ക് അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പല കാര്യങ്ങളിലും നിങ്ങള്‍ക്ക് ദോഷം സംഭവിക്കാം. ദീര്‍ഘകാലത്തേക്കുള്ള പദ്ധതികളില്‍ പലപ്പോഴും മാറ്റം സംഭവിക്കാം. ദാമ്പത്യ ജീവിതത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രിയപ്പെട്ടവരുമായുള്ള ആശയവിനിമയം സുതാര്യമായിരിക്കുന്നതിന് ശ്രദ്ധിക്കണം. ഏത് പ്രശ്‌നത്തേയും പരിഹരിക്കുന്നതിന് സാധിക്കുന്നു. ബിസിനസില്‍ വളരെയധികം വിവേകത്തോടെ പ്രവര്‍ത്തിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ദോഷ പരിഹാരം: മരതക രത്‌നം ധരിക്കുന്നത് നല്ലതാണ്.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് ബുധന്‍ ഒന്‍പത്, പന്ത്രണ്ട് ഭാവങ്ങളുടെ അധിപനാണ.് ഇവര്‍ക്ക് പക്ഷേ സംക്രമണം നടക്കുന്നത് ആറാം ഭാവത്തിലാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ പിതാവിന്റെ കാര്യത്തിലും സംഭവിക്കുന്നു. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആശയവിനിമയം സംബന്ധിച്ച പ്രശ്‌നങ്ങള്‍ നിങ്ങളില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അമിതമായ ചിലവ് പലപ്പോഴും പ്രതിസന്ധികളിലേക്ക് എത്തിക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ സൂക്ഷിച്ച് ഉപയോഗിക്കണം. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് അല്‍പം ആശ്വാസം കാണുന്നതിന് സാധിക്കുന്നു. കൂടുതല്‍ പണം ചിലവഴിക്കേണ്ട സാഹചര്യം ഉണ്ടാവുന്നു. ചിലവുകള്‍ വളരെയധികം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല.

ദോഷ പരിഹാരം: പശുക്കള്‍ക്ക് ദിവസവും പച്ചപ്പുല്ല് നല്‍കുന്നതിന് ശ്രദ്ധിക്കണം.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ പതിനൊന്നാമത്തേയും എട്ടാമത്തേയും ഭാവത്തിലാണ് ബുധന്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇവരുടെ അഞ്ചാം ഭാവത്തിലാണ് ബുധന്റെ സംക്രമം നടക്കുന്നത്. കൂടുതല്‍ പ്രൊഡക്റ്റീവ് ആയ കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. നിക്ഷേപത്തിന്റെ ന്‌ല്ലൊരു ശതമാനവും ലാഭത്തിലേക്ക് എത്തുന്നു. പല കാര്യങ്ങളും നിങ്ങള്‍ക്ക് ദുര്‍ബലമായി തൊന്നുന്നു. അതിന് കാരണം ബുധന്റെ ചലനം തന്നെയാണ്. ഓഹരിവിപണിയില്‍ പോസിറ്റീവ് ചലനം സൃഷ്ടിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. ബുധന്റെ രാശിമാറ്റത്തില്‍ പല കാര്യങ്ങളും നിങ്ങള്‍ക്ക് നേരിടേണ്ടി വന്നേക്കാം. ചില അവസരങ്ങളില്‍ ഇത് നിങ്ങള്‍ക്ക് ദോഷം ചെയ്യുന്നു. കുട്ടികളുടെ കാര്യത്തില്‍ ഒരു തരത്തിലും അശ്രദ്ധ പാടില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ പലപ്പോഴും നിങ്ങളെ വേട്ടയാടുന്നു.

ദോഷ പരിഹാരം: നിര്‍ധനരായവര്‍ക്ക് പുസ്തകങ്ങളും മറ്റും ദാനമായി നല്‍കാവുന്നതാണ്.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് അവരുടെ ഏഴ്, പത്ത് എന്നീ ഭാവങ്ങളിലാണ് ബുധന്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ നാലാം ഭാവത്തിലാണ് ഇപ്പോള്‍ ബുധന്‍ സഞ്ചരിക്കുന്നത്. ഇത് നിങ്ങളുടെ വീട്, വാഹനം, സ്വത്ത് എന്നിവയെയാണ് പ്രതിനിധീകരിക്കുന്നത്. മീനം രാശിയിലെ ബുധന്റെ സംക്രമണം ഇവരുടെ വീടുകളിലെ സമാധാനം കളയുകയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. വിവാഹിതരായവര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ വര്‍ദ്ധിച്ചേക്കാം. പലപ്പോഴും പല വിധത്തില്‍ നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. അമ്മക്ക് ചെറിയ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം. അരക്ഷിതാവസ്ഥ പല കാര്യങ്ങളിലും നേരിടേണ്ടി വന്നേക്കാം.

ദോഷ പരിഹാരം: എല്ലാ ദിവസവും എണ്ണയൊഴിച്ച് തുളസിക്ക് മുന്നില്‍ വിളക്ക് കൊളുത്തുക

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് ബുധന്‍ ആറാമത്തേയും ഒന്‍പതാമത്തേയും ഭാവങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ സംക്രമം നടക്കുന്നത് മൂന്നാം ഭാവത്തിലാണ്. ഇത് സൂചിപ്പിക്കുന്നത് നിങ്ങളുടെ കഴിവുകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കുന്നതിന് സാധിക്കുന്നു. ആശയവിനിമയത്തില്‍ നിങ്ങളെ തോല്‍പ്പിക്കാന്‍ സസാധിക്കുകയില്ല. എങ്കിലും ചെറിയ ചില പ്രശ്‌നങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് കേട്പാടുകള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാനസിക പിരിമുറുക്കം കൂടിയ തോതില്‍ അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അതു മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നു പോവുന്നതിനുള്ള സാധ്യതയും ഉണ്ട്. എങ്കിലും പ്രശ്‌നങ്ങള്‍ വഷളാവാതെ മുന്നോട്ട് പോവുന്നു.

ദോഷ പരിഹാരം: നിങ്ങളുടെ ഇളയ സഹോദരന് സമ്മാനങ്ങള്‍ കൈമാറുക

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് ബുധന്‍ എട്ട് അഞ്ച് എന്നീ ഭാവങ്ങളുടെ അധിപനാണ്. .എന്നാല്‍ സംക്രമണം നടക്കുന്നത് രണ്ടാം ഭാവത്തിലാണ്. ഇത് നിങ്ങളുടെ സംസാരത്തിലെ ബുദ്ധിമുട്ടുകളെയാണ് സൂചിപ്പിക്കുന്നത്. അത് പലപ്പോഴും വാക്കുകള്‍ തെറ്റായി സൂചിപ്പിക്കുന്നതിനുള്ള സാധ്യത കണക്കാക്കുന്നു. നിക്ഷേപങ്ങള്‍ പലപ്പോഴും മോശമായി മാറുന്നു. സാമ്പത്തിക നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. പെട്ടെന്നുള്ള തിരിച്ചടികള്‍ അതികഠിനമാ സാമ്പത്തിക നഷ്ടത്തിലേക്ക് നിങ്ങളെ എത്തിച്ചേക്കാം. ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ അത് പ്രശ്‌നങ്ങള്‍ വഷളാക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പല കാര്യങ്ങളിലും അനുകൂല മാറ്റങ്ങള്‍ ഉണ്ടാവാം. പലപ്പോഴും ചിന്തിച്ച് കാര്യങ്ങള്‍ ചെയ്യേണ്ടതായി വരുന്നു. അതുകൊണ്ട് വലിയ അപകടങ്ങള്‍ ഒഴിവാകാം.

ദോഷ പരിഹാരം: തുളസി ചെടി ദിവസവും നനക്കുക

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് ബുധന്‍ നാലാമത്തേയും ഏഴാമത്തേയും ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ലഗ്നത്തിലാണ് സംക്രമം നടക്കുന്നത്. ബുധന്‍ അതിന്റെ മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയം കൂടിയാണ്. നിങ്ങള്‍ ബിസിനസില്‍ കൗശലക്കാരനാണെങ്കിലും ജീവിതത്തില്‍ പലപ്പോഴും തോറ്റുപോവുന്നു. എങ്കിലും അതിന് മാറ്റം വരാന്‍ അധികം സമയം വേണ്ട എന്നതാണ് സത്യം. ബിസിനസില്‍ അനുകൂലമായ പല പ്രശ്‌നങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹിതര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെടാം. ബുധന്‍ സ്വന്തം രാശിയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ അധികം പ്രതിസന്ധികള്‍ ഇവര്‍ അനുഭവിക്കേണ്ട് വരികയില്ല. എടുക്കുന്ന എല്ലാ തീരുമാനവും വിവേകമുള്ളതായിരിക്കും. സാമ്പത്തികമായി വലിയ പ്രതിസന്ധികള്‍ അനുഭവിക്കേണ്ട് വരുന്നില്ല.

ദോഷ പരിഹാരം: ഗുണവര്‍ദ്ധനവിന് വേണ്ടി ദിനവും ബുധബീജ മന്ത്രം ജപിക്കാവുന്നതാണ്.

Disclaimer:ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Thursday, March 16, 2023, 13:28 [IST]
X
Desktop Bottom Promotion