Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പണം, ജോലി, ആരോഗ്യം; ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ടം വലുത്, ബുധന്റെ രാശിമാറ്റം ഈ 7 രാശിക്കാര്‍ക്ക് അപകടം
ബുധനെ എല്ലാ ഗ്രഹങ്ങളുടെയും രാജകുമാരന് എന്ന് വിളിക്കുന്നു. മാര്‍ച്ച് 16ന് ബുധന്‍ ഗ്രഹം മീനരാശിയില്‍ സഞ്ചരിച്ചു തുടങ്ങും. മാര്‍ച്ച് 16 മുതല്‍ മാര്‍ച്ച് 31 വരെ ബുധന്‍ ഈ സ്ഥിതിയില്‍ തുടരും. മാര്‍ച്ച് 31ന് ഉച്ചകഴിഞ്ഞ് ബുധന്‍ മേടരാശിയില്‍ പ്രവേശിക്കും.
ബുധന്റെ ഈ രാശിമാറ്റം ചില രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. മേടം, മിഥുനം, ചിങ്ങം തുടങ്ങി 7 രാശിക്കാര്‍ക്ക് ഇത് അപകടം പിടിച്ച കാലയളവാണ്. അവര്‍ക്ക് തൊഴില്‍, പണം, ആരോഗ്യം മുതലായവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നഷ്ടം സംഭവിച്ചേക്കാം. ബുധ സംക്രമണം ഈ രാശിക്കാരെ പ്രതികൂലമായി ബാധിക്കും.

മേടം
ബുധന്റെ സംക്രമണം മൂലം മേടം രാശിക്കാര്‍ക്ക് ധനനഷ്ടം ഉണ്ടാകും, സാമ്പത്തിക വശം ദുര്‍ബലമായിരിക്കും. ഈ സമയത്ത് പുതിയ ജോലിയെക്കുറിച്ച് ചിന്തിക്കരുത്. ഈ കാലയളവില്‍ ചര്‍മ്മവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം.

മിഥുനം
ബുധന്റെ സംക്രമണം കാരണം ഈ സമയം നിങ്ങളുടെ എതിരാളികള്‍ നിങ്ങള്‍ക്കെതിരെ സജീവമാകും. ജോലി ചെയ്യുന്നവര്‍ ജോലിസ്ഥലത്ത് എതിരാളികളെ കരുതിയിരിക്കണം. നിങ്ങളുടെ കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിച്ച് പ്രവര്‍ത്തിക്കുക. ആരെയും അന്ധമായി വിശ്വസിക്കാതിരിക്കുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

ചിങ്ങം
മീനം രാശിയില്‍ ബുധന്‍ സംക്രമിക്കുന്നതിനാല്‍ ചിങ്ങം രാശിക്കാര്‍ക്ക് ധനനഷ്ടം ഉണ്ടായേക്കാം. ഈ സമയത്ത് നിക്ഷേപമോ വായ്പയോ ഒഴിവാക്കുക. മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കരുത്. നഷ്ടം സംഭവിച്ചേക്കാം. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും ജാഗ്രത പാലിക്കണം. ജോലി ചെയ്യുന്നവര്‍ക്ക് ചില പ്രശ്നങ്ങല്‍ അഭിമുഖീകരിക്കേണ്ടിവന്നേക്കാം.

കന്നി
കന്നി രാശിക്കാര്‍ ഈ സമയത്ത് പുതിയ ബിസിനസ്സോ ജോലിയോ ചെയ്യുന്നത് ഒഴിവാക്കണം. മാര്‍ച്ച് 31 ന് ശേഷം അതൊക്കെ ചിന്തിച്ചാല്‍ മതി. ദാമ്പത്യജീവിതത്തില്‍ സാഹചര്യങ്ങള്‍ പിരിമുറുക്കമായി തുടരും. നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും നിയന്ത്രണം പാലിക്കുക.

തുലാം
ബുധന്റെ സംക്രമണം കാരണം ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ദുര്‍ബലമായേക്കാം. പണത്തിന്റെ അഭാവം നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. ഈ സമയത്ത് ആര്‍ക്കും പണം കടം കൊടുക്കരുത്. ബുധന്‍ നിങ്ങളുടെ ബുദ്ധിശക്തിയെയും ബാധിക്കും.

ധനു
ബുധന്റെ രാശിമാറ്റം നിങ്ങള്‍ക്ക് കുടുംബ ജിവിതത്തില്‍ പിരിമുറുക്കം സൃഷ്ടിക്കും. തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. ഇത് മാനസിക പിരിമുറുക്കം ഉണ്ടാക്കും. ജോലി ചെയ്യുന്നവര്‍ ജോലിസ്ഥലത്ത് സംയമനത്തോടെ പ്രവര്‍ത്തിക്കണം. ഇപ്പോള്‍ നിങ്ങളുടെ മനസ്സില്‍ നിന്ന് ജോലി മാറ്റം എന്ന ചിന്ത ഉപേക്ഷിക്കുക. സമ്മര്‍ദ്ദം ഒഴിവാക്കാന്‍ യോഗ ചെയ്യുക.

കുംഭം
ബുദ്ധിശക്തിയുടെ ഘടകമായും ബുധനെ കണക്കാക്കപ്പെടുന്നു. ഈ സമയത്ത് നിങ്ങള്‍ എന്തെങ്കിലും പറയുന്നതിനോ പ്രവര്‍ത്തിക്കുന്നതിനോ മുമ്പ് അതിന്റെ ഫലം എന്തായിരിക്കുമെന്ന് ചിന്തിക്കുക. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ക്ക് ഈ സമയം ചില സീസണല്‍ രോഗങ്ങള്‍ ബാധിച്ചേക്കാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. വലിയ നിക്ഷേപങ്ങള്‍ നടത്താന്‍ സമയം നല്ലതല്ല.



Click it and Unblock the Notifications
