Latest Updates
-
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം!
Budh Gochar 2022: തുലാം രാശിയില്‍ ബുധന്റെ സംക്രമണം; ഈ 4 രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ നിറഞ്ഞ കാലം
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാജകുമാരനായി ബുധനെ കണക്കാക്കുന്നു. ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവില്‍ ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നു. അത്തരത്തില്‍ ഒക്ടോബര്‍ മാസത്തില്‍ ബുധനും രാശിമാറുന്നു. ഒക്ടോബര്‍ 26ന് ബുധന്‍ കന്നി രാശിയില്‍ നിന്ന് മാറി തുലാം രാശിയില്‍ പ്രവേശിക്കും. ബുധന്റെ ഈ മാറ്റം 12 രാശികളേയും ബാധിക്കും.
ബുധന്‍ തുലാം രാശിയില്‍ പ്രവേശിക്കുന്നതോടെ ഇപ്പോള്‍ തുലാം രാശിയില്‍ നാല് ഗ്രഹങ്ങളുടെ സംയോജനം ഉണ്ടാകും. ഈ അവസ്ഥയില്‍ ബുധന്‍ സൂര്യന്, ശുക്രന്, കേതു എന്നിവയുടെ കൂടെ തുടരും. ഇത്തരമൊരു സാഹചര്യത്തില്‍ ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 19 വരെ ചില രാശിക്കാര്‍ക്ക് ജീവിതത്തില്‍ പല പ്രശ്നങ്ങളിലൂടെയും കടന്നുപോകേണ്ടി വന്നേക്കാം. ബുധന്റെ തുലാം രാശി സംക്രമണത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് പ്രശ്നങ്ങള്‍ വരുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
തുലാം രാശിയില്‍ ബുധന്‍ സംക്രമിക്കുന്നതോടെ ഇടവം രാശിക്കാരുടെ സാമ്പത്തിക സ്ഥിതിക്ക് അല്‍പ്പം മങ്ങലേറ്റേക്കാം. ഈ സമയത്ത് നിങ്ങളുടെ ചെലവുകള്‍ വര്‍ധിക്കും. നിങ്ങളുടെ ബജറ്റ് താറുമാറായേക്കാം. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങളും നേരിടേണ്ടിവന്നേക്കാം. ആരോഗ്യം ശ്രദ്ധിക്കുക, തൊണ്ട സംബന്ധമായ ചില പ്രശ്നങ്ങളും നിങ്ങള്‍ക്ക് ഈ സമയം ഉണ്ടായേക്കാം. നിങ്ങള്‍ക്ക് എളുപ്പത്തില്‍ പരിക്കേല്‍ക്കാനും സാധ്യതയുണ്ട്, കരുതിയിരിക്കുക. ഈ സമയത്ത് നിങ്ങളുടെ എതിരാളികള്‍ ശക്തരായേക്കാം. അതിനാല്‍ ജാഗ്രതയോടെയിരിക്കുക.

വൃശ്ചികം
ഈ സമയം വൃശ്ചിക രാശിക്കാര്‍ അവരുടെ സാമ്പത്തിക സ്ഥിതി സുസ്ഥിരമായി നിലനിര്‍ത്തേണ്ടതുണ്ട്. ഈ സമയത്ത് നിങ്ങള്‍ക്ക് ചെലവുകള്‍ ഉയര്‍ന്നേക്കാം. നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങളും നേരിടേണ്ടിവന്നേക്കാം. ഈ സമയത്ത് ഒരു തരത്തിലുള്ള പണ ഇടപാടുകളും നടത്തരുത്. ജോലിക്കാര്‍ അവരുടെ ജോലിസ്ഥലത്ത് എതിരാളികളെ കരുതിയിരിക്കേണ്ടതുണ്ട്.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ സമയം ജോലികള്‍ പൂര്‍ത്തിയാക്കാന്‍ പതിവിലും കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. കഠിനാധ്വാനം ചെയ്താല്‍ത്തന്നെ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കണമെന്നില്ല. ഈ കാലയളവില്‍ നിങ്ങളുടെ ചെലവുകളും വളരെ ഉയര്‍ന്നതായിരിക്കും. നിങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ തന്നേക്കാം. നിങ്ങളുടെ സഹോദരങ്ങളുമായുള്ള ബന്ധം ശരിയായി നിലനിര്‍ത്തുക.

മീനം
ബുധന്റെ ഈ സംക്രമണ കാലത്ത് മീനം രാശിക്കാര്‍ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഈ സമയത്ത് നിങ്ങള്‍ക്ക് കണ്ണുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. കൂടാതെ, ഈ സമയത്ത് നിങ്ങളുടെ അമ്മയുടെ ആരോഗ്യം കൂടി ശ്രദ്ധിക്കുക. ഇതുകാരണം ചില പ്രശ്നങ്ങള്‍ നിങ്ങള്‍ നേരിട്ടേക്കാം.

ബുധന്റെ ദോഷം തീര്‍ക്കാന്‍ പ്രതിവിധികള്‍
* ബുധനാഴ്ച ദിവസം പാവപ്പെട്ട ഒരു വിദ്യാര്‍ത്ഥിക്ക് വിദ്യാഭ്യാസ സാമഗ്രികള്‍ ദാനം ചെയ്യുക.
* പശുവിനെ സേവിക്കുക, പുല്ല് തിന്നാന്‍ കൊടുക്കുക.
* ഗണപതിയെ ആരാധിക്കുക.
* നിങ്ങള്‍ക്ക് കഴിയുമെങ്കില്‍, നിങ്ങളുടെ പോക്കറ്റില്‍ ഒരു പച്ച തൂവാലയോ തുണിയോ സൂക്ഷിക്കുക.
* ഒരു നാല് മുഖ രുദ്രാക്ഷം ധരിക്കുന്നത് നിങ്ങള്‍ക്ക് വളരെ ഭാഗ്യമായിരിക്കും.
* നിങ്ങള്‍ ഒരു മരതകം രത്നം ധരിക്കുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.
* ജോലിസ്ഥലത്ത് വിജയം നേടാനായി നിങ്ങളുടെ വീട്ടിലോ ഓഫീസിലോ ഒരു ബുധയന്ത്രം വയ്ക്കുക.



Click it and Unblock the Notifications