Latest Updates
-
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും?
ബുധന്റെ രാശിമാറ്റം; ലക്ഷ്മി നാരായണയോഗം വരുന്നു, ഭാഗ്യകാലം ഈ 6 രാശിക്കൊപ്പം
ഗ്രഹ ചലനത്തിന്റെ കാഴ്ചപ്പാടില്‍ സെപ്റ്റംബര്‍ മാസം വളരെ പ്രധാനമാണ്. 2021 സെപ്റ്റംബര്‍ 17ന് കന്നിരാശിയില്‍ സൂര്യന്റെ സ്ഥാനമാറ്റം മാറ്റം സംഭവിച്ചു. ഇതിനുശേഷം, അതായത് 2021 സെപ്റ്റംബര്‍ 22 ന്, തുലാം രാശിയില്‍ ബുധന്‍ മാറാന്‍ പോകുന്നു. നിലവില്‍ കന്നി രാശിയിലാണ് ബുധന്‍ സഞ്ചരിക്കുന്നത്. ജ്യോതിഷപ്രകാരം, കന്നി രാശിചക്രത്തിന്റെ അധിപനായി ബുധനെ കണക്കാക്കുന്നു. സെപ്റ്റംബര്‍ 22 ന് രാവിലെ 7.52 ന് ബുധന്‍ തുലാം രാശിയില്‍ പ്രവേശിക്കും.
ജ്യോതിഷത്തില്‍, ബുധന്‍ ഗ്രഹം ഗണിതം, നിയമം, ആശയവിനിമയം, വാണിജ്യം, ചര്‍മ്മം, മരുന്ന്, എഴുത്ത്, യുക്തി തുടങ്ങിയവയുടെ ഘടകമായി കണക്കാക്കപ്പെടുന്നു. ബുധന്‍ സൂര്യനും ശുക്രനുമായി സൗഹൃദത്തിലാണ്. നിലവില്‍ തുലാം രാശിയില്‍ ശുക്രന് സഞ്ചരിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ബുധനും ശുക്രനും കൂടിച്ചേരുന്നത് ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് നല്ല ഫലങ്ങള്‍ കൈവരിക്കാന്‍ കഴിയും. ബുധനെ സംസാരത്തിന്റെ ഘടകമായി കണക്കാക്കപ്പെടുന്നു. ശുക്രനെ ജ്യോതിഷത്തില്‍ ആഡംബര ജീവിതത്തിന്റെയും വിനോദത്തിന്റെയും ഘടകമായി കണക്കാക്കുന്നു.

ലക്ഷ്മി നാരായണയോഗം
ജ്യോതിഷത്തില്‍, ബുധനും ശുക്രനും ഒന്നിക്കുമ്പോള്‍, ലക്ഷ്മി നാരായണയോഗം രൂപം കൊള്ളുന്നു. ഈ യോഗം വളരെ ശുഭകരമായ യോഗമായി കണക്കാക്കപ്പെടുന്നു. ഈ യോഗം രൂപപ്പെട്ട ജാതകത്തില്‍, ആ വ്യക്തിക്ക് പദവികളില്‍ ഉന്നതസ്ഥാനത്ത് എത്താനുള്ള കഴിവുണ്ടെന്നാണ്. അത്തരമൊരു വ്യക്തി തന്റെ കഴിവിലൂടെയും കലയില്‍ നിന്നും അറിവില്‍ നിന്നും സമ്പത്തും ബഹുമാനവും നേടുന്നു. ലക്ഷ്മി നാരായണ യോഗം ഒരു വ്യക്തിയുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നു. ഈ 6 രാശിക്കാരാണ് ബുധന്റെ തുലാം രാശി സംക്രമണ കാലത്ത് നേട്ടങ്ങള്‍ കൊയ്യുന്നത്. ഇതില്‍ നിങ്ങളുമുണ്ടോ എന്ന് നോക്കൂ.

മേടം
ബുധന്‍ നിങ്ങളുടെ അഞ്ചാം ഭാവത്തില്‍ സംക്രമിക്കും. ഈ സംക്രമണ സമയത്ത്, വിദ്യാഭ്യാസ മേഖലകളില്‍ ബുധന്‍ നിങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കും. ഈ സമയത്ത്, ഈ രാശിചക്രത്തിലെ ചില ആളുകള്‍ക്ക് സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാനുള്ള ആശയം ഉണ്ടാക്കുകയും അതില്‍ വിജയിക്കുകയും ചെയ്യാം. മറുവശത്ത്, ഇപ്പോഴും വിദ്യാഭ്യാസം സമ്പാദിക്കുന്നവര്‍ക്ക്, ബുധന്റെ സംക്രമണത്തില്‍ നിന്ന് പ്രയോജനം ലഭിക്കും. ഈ രാശിയിലെ ജോലിക്കാര്‍ക്ക് അവരുടെ മേലുദ്യോഗസ്ഥരുടെ ഹൃദയം കീഴടക്കാനാകും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. നല്ല ബഹുമാനം നേടുകയും കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കുകയും ചെയ്യും.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ബുധന്‍ ഒന്നാമത്തെയും നാലാമത്തെയും ഭാവാധിപനാണ്. ഈ സമയം അത് നിങ്ങളുടെ സ്നേഹത്തിനും പ്രണയത്തിനും കുട്ടികള്‍ക്കുമായുള്ള അഞ്ചാം ഭാവത്തില്‍ സംക്രമിക്കും. ഈ സംക്രമണ സമയത്ത്, നിങ്ങളുടെ ചിന്തകള്‍ വ്യവസ്ഥാപിതമായി പ്രകടിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും. കൂടുതല്‍ വ്യക്തതയ്ക്കായി ചിന്തകള്‍ എഴുതാനും കഴിയും. ഈ കാലയളവില്‍ നിങ്ങളുടെ ഊര്‍ജ്ജ നിലയും ഉത്സാഹവും വര്‍ദ്ധിക്കും.

കന്നി
ബുധന്‍ നിങ്ങളുടെ സ്വന്തം രാശിചിഹ്നത്തിന്റെ അധിപനാണ്. നിലവില്‍ അത് നിങ്ങളുടെ രണ്ടാമത്തെ ഭാവത്തില്‍ സംക്രമിക്കും. രണ്ടാമത്തെ വീട് സംസാരത്തിന്റെയും പണത്തിന്റെയും കുടുംബത്തിന്റെയും വീടാണെന്ന് പറയപ്പെടുന്നു. ഈ ഭാവത്തില്‍ ബുധന്റെ സംക്രമണത്തോടെ, നിങ്ങള്‍ക്ക് കുടുംബ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങള്‍ കുടുംബ ബിസിനസ്സ് ചെയ്യുകയാണെങ്കില്‍ ലാഭം നേടാനുള്ള എല്ലാ സാധ്യതയുമുണ്ട്. അതേസമയം, രാഷ്ട്രീയ, മാധ്യമ മേഖലകളുമായി ബന്ധപ്പെട്ട കന്നി രാശിക്കാര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കും. ബിസിനസ്സില്‍ ബുദ്ധിപരമായ തീരുമാനങ്ങള്‍ എടുക്കുകയും വലിയ ലാഭം നേടുകയും ചെയ്യും. ഈ കാലയളവില്‍, വീട്ടിലെ മുതിര്‍ന്നവരുടെ സ്നേഹം ലഭിക്കും, ആരോഗ്യവും മെച്ചപ്പെടും.

തുലാം
നിങ്ങളുടെ ലഗ്നത്തിലെ ബുധന്റെ സംക്രമണം നിങ്ങളെ യുക്തിസഹമാക്കി മാറ്റും. ഈ സമയത്ത്, നിങ്ങളുടെ കുടുങ്ങിപ്പോയ ജോലികള്‍ പൂര്‍ത്തിയാക്കാനാകും. അതേസമയം. തുലാം രാശിക്കാരായ ബിസിനസുകാര്‍ക്കും ആനുകൂല്യം ലഭിക്കും. ഈ സമയത്ത്, പ്രണയത്തില്‍ തുടരുന്ന തുലാം രാശിക്കാരായ കമിതാക്കള്‍ക്കും ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ വൈദഗ്ധ്യത്തിനും ഓര്‍മ്മശക്തിക്കും ആളുകള്‍ നിങ്ങളെ അഭിനന്ദിക്കും. മതപരമായ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് മുഴുവന്‍ നേട്ടങ്ങളും ലഭിക്കും.

ധനു
നിങ്ങളുടെ പതിനൊന്നാം ഭാവത്തില്‍ അതായത് ഗുണകരമായ ഭവനത്തില്‍ ബുധന്‍ സഞ്ചരിക്കുന്നതിനാല്‍, ഈ കാലയളവില്‍ നിങ്ങള്‍ക്ക് പല മേഖലകളില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് പെട്ടെന്ന് ഒരു നല്ല നേട്ടം ലഭിക്കും. അതേസമയം, ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം അല്ലെങ്കില്‍ വരുമാന വര്‍ദ്ധനയ്ക്കുള്ള സാധ്യതകളും നല്ലതാണ്. ഭാവി ശക്തമാക്കാന്‍ നിങ്ങള്‍ നടപ്പാക്കുന്ന പദ്ധതികള്‍ വിജയിക്കും. ദാമ്പത്യ ജീവിതം സമാധാനപരമായിരിക്കും. കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും, മനസ്സ് സന്തോഷിക്കും.

മകരം
ബുധന്റെ സംക്രമണം നിങ്ങളുടെ രാശിക്ക് ഗുണം ചെയ്യും. ഇതിനിടയില്‍, നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും കൂടാതെ ഉദ്യോഗസ്ഥരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. പൂര്‍ത്തിയാകാത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കും. ജീവിതം മികച്ചതാക്കാന്‍ നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. വിദേശത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഈ രാശിക്കാര്‍ക്ക് അവരുടെ ആഗ്രഹം സഫലമാകും. ഈ കാലയളവില്‍ കുടുംബ ബന്ധങ്ങള്‍ ശക്തമായിരിക്കും, സാമ്പത്തിക സഹായവും ലഭ്യമാകും. ഈ സമയം വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷകരമായിരിക്കും. ഇതിനൊപ്പം, ഇണയുമായുള്ള എല്ലാ തെറ്റിദ്ധാരണകളും നീക്കം ചെയ്യപ്പെടും.



Click it and Unblock the Notifications