Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
Mercury Transit 2023: ബുധന്റെ രാശിമാറ്റം- ഓഗസ്റ്റ് 21 വരെ അതിസങ്കീര്‍ണ കാലം: ധനനഷ്ടവും കഷ്ടകാലവും
ബുധന്റെ രാശിമാറ്റം തന്നെയാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ജ്യോതിഷ മാറ്റം. ബുധന്‍ ജൂലൈ 25-ന് ചിങ്ങം രാശിയില്‍ പ്രവേശിച്ചെന്ന് നമുക്കറിയാം. അതിന്റെ ഫലമായി പല വിധത്തിലുള്ള അനുകൂല പ്രതികൂല മാറ്റങ്ങളും നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ജൂലൈ 25 മുതല്‍ പക്ഷേ കഷ്ടകാലത്തിലേക്ക് കടക്കുന്ന ചില രാശിക്കാരുണ്ട്. ഇതില്‍ ഓഗസ്റ്റ് 21 വരെ നിങ്ങള്‍ക്ക് ഈ സമയം നിലനില്ക്കുന്നു.
അശുഭകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി വരുന്ന ഒരു സമയമാണ് എന്നത് കൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള കാര്യങ്ങളും നാം ശ്രദ്ധിക്കേണ്ടതായുണ്ട്. ഓഗസ്റ്റ് 21 വരെ ചിങ്ങം രാശിയില്‍ തുടരുന്ന ബുധന്‍ അതിന് ശേഷം കന്നി രാശിയിലേക്ക് മാറുന്നു. എന്നാല്‍ ചിങ്ങം രാശിയില്‍ തുടരുന്ന സമയത്ത് തന്നെ ചില രാശിക്കാര്‍ക്ക് പ്രതികൂലമാറ്റങ്ങള്‍ ഉണ്ടാവുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് പ്രതികൂലമാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ബുധന്റെ ചിങ്ങം രാശി സംക്രമണം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ബുധന്റെ സംക്രമണ സമയം പണത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇവര്‍ക്ക് കുടുംബത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം.. അത് മാത്രമല്ല നിക്ഷേപങ്ങളില്‍ പണം നഷ്ടപ്പെടുന്നതിനുള്ള സാധ്യതയും ഉണ്ട്. പല ജോലികളും പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം നേരിടുന്നതാണ്. ചെയ്യുന്ന കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ മുന്നോട്ട് കൊണ്ട് പോവേണ്ടതാണ്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ രണ്ടാം ഭാവത്തിലാണ് ഈ സംക്രമണം നടക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും അല്പം പ്രശ്നം ഉണ്ടാക്കുന്ന അവസ്ഥയാണ്. വിദ്യാര്‍ത്ഥികള്‍ എത്രയൊക്കെ കഠിനാധ്വാനം ചെയ്താലും പ്രതീക്ഷിക്കുന്ന വിജയം ലഭിക്കണം എന്നില്ല. കുടുംബത്തില്‍ പണത്തിന്റെ ദുരുപയോഗം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്പം കൂടുതല്‍ ശ്രദ്ധയോടെ വേണം എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന്. അല്പം ദോഷകരമായ സമയമാണ് എന്നത് കൊണ്ട് തന്നെ ശ്രദ്ധിക്കണം.

മകരം രാശി
മകരം രാശിയില്‍ ബുധന്റെ രാശിമാറ്റം വളരെ മോശകരമായ ഫലമാണ് നല്‍കുന്നത്. ബുധനുമായുള്ള അശുഭകരമായ ബന്ധമാണ് ശനിക്ക് നിലനില്‍ക്കുന്നത്. ഈ സംക്രമണം പലപ്പോഴും അശുഭകരമായ മാറ്റങ്ങള്‍ ആണ് നിങ്ങളില്‍ എത്തിക്കുന്നത്. പലപ്പോഴും വാഹന ഉപയോഗത്തില്‍ വരെ അതീവ ശ്രദ്ധ ചെലുത്തേണ്ടതാണ്. വെറുതെ റോഡിലൂടെ നടക്കുമ്പോള്‍ പോലും ഇവര്‍ ശ്രദ്ധിക്കണം. കഠിനാധ്വാനത്തിന്റെ ഫലം ഭാവിയില്‍ ലഭിക്കുന്നു. അതുകൊണ്ട് ക്ഷമയോടെ കാത്തിരിക്കേണ്ടതാണ്. ഊ മൂന്ന് രാശിക്കാരിലാണ് ബുധന്റെ ചിങ്ങം രാശി മാറ്റം പ്രതികൂല ഫലങ്ങള്‍ നല്‍കുന്നത്.
ബുധന്റെ രാശിമാറ്റം
ബുദ്ധിയുടെ ഗ്രഹമായാണ് ബുധനെ കണക്കാക്കുന്നത്. സ്ത്രീ സ്വഭാവമായത് കൊണ്ട് തന്നെ പല വിധത്തിലുള്ള സ്വഭാവ പ്രത്യേകതകളും നിങ്ങളിലുണ്ടാവുന്നു. പോസിറ്റീവ് നെഗറ്റീവ് സ്വഭാവം നിങ്ങളില്‍ ഉണ്ടാവുമെങ്കിലും അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഗ്രഹം തന്നെയാണ് ബുധന്‍. വളരെ കാര്യക്ഷമമായ ഫലങ്ങള്‍ തന്നെയാണ് ബുധന്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. ബിസിനസ്, വ്യാപാരം, ഊഹക്കച്ചവടം എന്നിവക്കെല്ലാം തന്നെ ബുധന്‍ നേട്ടങ്ങള്‍ നല്കുന്നു.

ബുധന്റെ സ്ഥാനം ശക്തമെങ്കില്‍
ജ്യോതിഷ പ്രകാരം ബുധന്റെ സ്ഥാനം ശക്തമെങ്കില്‍ നിങ്ങള്‍ക്ക് അത് ആരോഗ്യവും സമ്പത്തും നല്ല മനസ്സും പ്രദാനം ചെയ്യുന്നു. ശക്തമായ ബുധന്‍ നിങ്ങളുടെ വിജയത്തിലേക്കും കാര്യങ്ങളെ എത്തിക്കുന്നു. ജാതകത്തില്‍ ബുധന്റെ സ്ഥാനം മികച്ചതാണെങ്കില്‍ അത് നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. എന്നാല്‍ രാഹു, കേതു, ചൊവ്വ എന്നീ ഗ്രഹങ്ങളുടെ മോശം ബന്ധമാണ് ബുധനുമായി ചേരുന്നതെങ്കില്‍ ഇത് അര്‍ത്ഥമാക്കുന്നത് ചെറിയ ചില പ്രതിസന്ധികള്‍ ഉണ്ടാവും എന്നതാണ്. ചിലരില്‍ ആരോഗ്യ പ്രശ്നം വരെ ഇതിന്റെ ഫലമായി ഉണ്ടാവുന്നു.



Click it and Unblock the Notifications

