Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
Budh Gochar 2022: ബുധന്‍ ചിങ്ങം രാശിയില്‍; ഈ 5 രാശിക്ക് ഭാഗ്യത്തിന്റെ പിന്തുണ
ജ്യോതിഷത്തില്‍ സംസാരത്തിന്റെയും ബിസിനസ്സിന്റെയും ഘടകമായ ഗ്രഹമായി ബുധനെ കണക്കാക്കപ്പെടുന്നു. ഈ ഗ്രഹം കുടുംബജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും നിലനിര്‍ത്തുന്നു. ജാതകത്തില്‍ ബുധന്റെ സ്ഥാനം ബലപ്പെട്ടാല്‍ മാനസിക സമാധാനം, സമ്പാദ്യം, ബുദ്ധി, വിദ്യാഭ്യാസം, ബിസിനസ്സ് എന്നിവയ്ക്ക് വളരെയധികം നേട്ടമുണ്ടാകും. മിഥുനം, കന്നി എന്നീ രണ്ട് രാശികളുടെ അധിപനാണ് ബുധന്‍. കന്നി രാശി അതിന്റെ ഉന്നതമായ രാശിയും മീനം അതിന്റെ ദുര്‍ബലമായ രാശിയുമാണ്.
ബുധന്‍ ആഗസ്ത് മാസത്തില്‍ രണ്ട് തവണ രാശി മാറും. ഓഗസ്റ്റ് 1ന് ബുധന്‍ സൂര്യന്റെ രാശിയായ ചിങ്ങം രാശിയിലും 21ന് സ്വന്തം രാശിയായ കന്നിരാശിയിലും പ്രവേശിക്കും. ഈ രണ്ട് സംക്രമണവും തമ്മില്‍ 20 ദിവസത്തെ വ്യത്യാസം മാത്രമേ ഉണ്ടാകൂ. ബുധന്റെ ചിങ്ങം രാശി സംക്രമണത്തില്‍ 5 രാശിക്കാര്‍ക്ക് ജീവിതത്തില്‍ പ്രത്യേക ഫലങ്ങള്‍ ലഭിക്കും. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം ശുഭകരമാണെന്ന് തെളിയും. ജോലിസ്ഥലത്ത് നല്ല ഫലങ്ങള്‍ ലഭിക്കും. ജോലിയില്‍ പ്രമോഷന് ലഭിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാന്‍ സാധിക്കും. പ്രണയ ജീവിതവും നല്ലതായിരിക്കും. നിങ്ങളുടെ ബന്ധം ശക്തമായിരിക്കും. ആരോഗ്യം നന്നായിരിക്കും. ജീവിതത്തിന്റെ പല മേഖലകളിലും വിജയം കൈവരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

ഇടവം
ഈ സമയം നിങ്ങളുടെ ആശയവിനിമയ കഴിവുകള്‍ വളരെയധികം വര്‍ദ്ധിക്കും. നിങ്ങള്‍ പുതിയ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സമയം അനുകൂലമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വസ്തുവകകളില്‍ നിക്ഷേപിക്കുന്നതിന് നല്ല സമയമാണ്. പ്രണയ ജീവിതം നല്ലതായിരിക്കും. സന്താനങ്ങളുടെ ഭാഗത്ത് നിന്ന് വളരെയധികം സന്തോഷം ലഭിക്കും. എല്ലാ ജോലികളിലും ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഈ സമയത്ത് നിങ്ങളുടെ ഉദ്യമങ്ങളില്‍ വിജയം കൈവരിക്കും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ഔദ്യോഗിക ജീവിതത്തില്‍ വിജയസാധ്യതകള്‍ ഉണ്ടാകുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കുടുംബജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും.

ചിങ്ങം
ഈ സമയം ജോലി ചെയ്യുന്നവര്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. സ്വാധീനമുള്ള ചില ആളുകളെ നിങ്ങള്‍ കണ്ടുമുട്ടും. ബിസിനസ്സില്‍ നല്ല ലാഭം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളുടെ പിന്തുണ വളരെ കൂടുതലായിരിക്കും. നിങ്ങള്‍ക്ക് പഠനത്തിന് ഈ സമയം വളരെ പ്രയോജനകരമായിരിക്കും.

ധനു
ധനു രാശിക്കാര്‍ക്ക് ഈ സമയം പങ്കാളിത്ത ജോലികളില്‍ നല്ല ലാഭം നേടാന്‍ കഴിയും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് വ്യത്യസ്തമായ ഒരു ഐഡന്റിറ്റി ലഭിക്കും. പണം സമ്പാദിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരുടെ പൂര്‍ണ പിന്തുണയുണ്ടാകും. വരുമാനം മെച്ചപ്പെടും.

ബുധന്റെ സ്ഥാനം
ബുധ അഷ്ടോത്തര ശതനമാവലി പറയുന്നത് ബുധന്‍ എല്ലാത്തരം രോഗങ്ങള്‍ മായ്ക്കാനും, സന്തോഷം, സമ്പത്ത് എന്നിവ നല്കി അനുഗ്രഹിക്കാനാകുമെന്നുമാണ്. ബുധന്റെ ചില ദോഷകരമായ ഫലങ്ങള്‍ കാരണം ഭയം, ആത്മവിശ്വാസക്കുറവ്, ആശയക്കുഴപ്പം, അവ്യക്തത, ചെറിയ കാര്യങ്ങളെ വിമര്‍ശിക്കാനുള്ള സാധ്യത എന്നിവയ്ക്ക് കാരണമാകാം. ദഹനസംബന്ധമായ അസുഖങ്ങള്‍, നാഡികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ചര്‍മ്മരോഗങ്ങള്‍, ആസ്ത്മ, വൃക്ക പ്രശ്നങ്ങള്‍, മാനസിക വൈകല്യങ്ങള്‍ എന്നിവ ബുധന്റെ ദോഷഫലങ്ങളാല്‍ ഉണ്ടാകാം.



Click it and Unblock the Notifications
