Just In
- 9 min ago വിഷ്ണുദേവന് അനുഗ്രഹം ചൊരിയും, ഇന്ന് ഭാഗ്യദിനമാകുന്ന 4 രാശിക്കാര്‍
- 57 min ago അടിക്കടി ഭാഗ്യം തേടിവരും, വ്യാഴം കാര്‍ത്തിക നക്ഷത്രത്തിലേക്ക്; ലോട്ടറി അടിക്കാന്‍ വരെ യോഗമുള്ള 5 രാശി
- 3 hrs ago പുതിയ വീട്, വാഹനം, ധനപരമായ നേട്ടങ്ങള്‍; ഇന്നത്തെ രാശിഫലം
- 8 hrs ago അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
Don't Miss
- Movies 'സാരമില്ലാ... ഒരു നല്ല കാര്യത്തിന് വേണ്ടിയാണല്ലോ'; മൂന്ന് വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനത്തെ കുറിച്ച് മാളവിക!
- News 102 സീറ്റുകളിൽ തിരഞ്ഞെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം, ലീഡ് ഉയർത്താൻ എൻഡിഎ,കണക്ക് കൂട്ടലുമായി ഇന്ത്യ സഖ്യം
- Sports IPL 2024: സഞ്ജു റിസ്കെടുക്കണം! അശ്വിന് ടീമില്‍ വേണ്ട, ഈ കാരണങ്ങള്‍, പകരം ഈ താരം
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
ബുധന്‍ മിഥുനം രാശിയില്‍; 12 രാശിക്കാരില്‍ ഭാഗ്യം ഇവര്‍ക്ക്
ഒരു വ്യക്തിയുടെ ആശയവിനിമയം, സംസാരം, വാണിജ്യം, ബുദ്ധി തുടങ്ങിയവ നിയന്ത്രിക്കുന്ന ഗ്രഹമാണ് ബുധന്‍. 2021 മെയ് 26 ന് ബുധന്‍ അതിന്റെ രാശിചിഹ്നം മാറുന്നു. ഈ സമയം ബുധന്‍ ഇടവം രാശി വിട്ട് മിഥുനം രാശിയില്‍ സഞ്ചരിക്കും. 2021 ജൂണ്‍ 3 വരെ ഈ സ്ഥിതിയില്‍ ബുധന്‍ തുടരും. ബുധന്റെ ഈ യാത്രാമാര്‍ഗത്തില്‍ ധാരാളം ആളുകള്‍ക്ക് പ്രയോജനം ലഭിക്കും. ജോലി, ബിസിനസ്സ് എന്നിവയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. 12 രാശിചിഹ്നങ്ങളിലും ബുധന്റെ ഈ സംക്രമണത്തിന്റെ സ്വാധീനം എങ്ങനെ എന്നറിയാന്‍ ലേഖനം വായിക്കൂ.
Most read: പ്രശ്നങ്ങളൊഴിഞ്ഞ് സമയമില്ല; 2021 ല്‍ ഈ 5 രാശിക്കാരെ രാഹു ബാധിക്കും
മേടം
നിങ്ങളുടെ രാശിചിഹ്നത്തില്‍ ബുധന്റെ സംക്രമണം മൂന്നാം ഭവനത്തിലായിരിക്കും. ഈ കാലയളവില്‍ മേടം രാശിക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ഇളയ സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ദ്ധിക്കും.
ഇടവം
ഇടവം രാശിചിഹ്നത്തില്‍ ബുധന്റെ സംക്രമണം രണ്ടാമത്തെ ഭവനത്തിലായിരിക്കും. ബുധന്റെ ഈ സംക്രമണ കാലത്ത് നിങ്ങളുടെ ആശയവിനിമയ ശൈലി ശക്തിപ്പെടുത്തും. കുടുംബത്തിന്റെ സാഹചര്യങ്ങള്‍ നല്ലതായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് പണം ലാഭിക്കാനും കഴിയും.
Most read:ഈ 5 സസ്യങ്ങള്‍ വീട്ടില്‍ നട്ടുവളര്‍ത്തരുത്; സമ്പത്ത് പടികടക്കും
മിഥുനം
നിങ്ങളുടെ രാശിചിഹ്നത്തില്‍ ബുധന്റെ സംക്രമണം ആദ്യത്തെ ഭവനത്തിലായിരിക്കും. നിങ്ങളുടെ വിവേകവും ബുദ്ധിയും കാരണം ഈ കാലയളവില്‍ നിങ്ങള്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കും. നിങ്ങള്‍ക്ക് ഈ കാലയളവില്‍ എന്തെങ്കിലും നല്ല വാര്‍ത്തകളും ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം ഉടലെടുക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരുടെ പന്ത്രണ്ടാമത്തെ ഭവനത്തിലായിരിക്കും ബുധന്റെ സംക്രമണം. ഈ കാലയളവില്‍ നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കും. വരുമാനത്തേക്കാളേറെ ചെലവ് വരും. ഈ സമയം പണം നഷ്ടപ്പെടുന്നതിന്റെ ലക്ഷണങ്ങളും ഉണ്ട്.
Most read:വീട്ടിലെ ഓരോ ദിശയിലും വാസ്തുവുണ്ട്; തെറ്റിയാല്‍ ദോഷം വിട്ടുമാറില്ല
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ബുധന്റെ ഈ സംക്രമം കാലത്ത് പ്രയോജനം ലഭിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. ഒന്നിലധികം ഉറവിടങ്ങള്‍ പണം സമ്പാദിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകളും ലഭിക്കും. വീട്ടിലെ മൂത്ത സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനാകും.
കന്നി
നിങ്ങളുടെ രാശിചിഹ്നത്തില്‍ ബുധന്റെ സംക്രമണം പത്താമത്തെ ഭവനത്തിലായിരിക്കും. ഈ കാലയളവ് നിങ്ങളുടെ തൊഴില്‍ മേഖലയ്ക്ക് അനുകൂലമാണെന്ന് തെളിയും. ജോലിസ്ഥലത്ത് വരുന്ന പ്രശ്നങ്ങള്‍ നീക്കംചെയ്യും. ഈ സമയത്ത് നിങ്ങള്‍ക്ക് തൊഴില്‍ മേഖലയില്‍ മാത്രമല്ല സമൂഹത്തിലും ബഹുമാനം ലഭിക്കും.
Most read:കര്‍പ്പൂരം കത്തുന്ന തീ നോക്കി അറിയാം വീട്ടിലെ ദുഷ്ടശക്തിയെ
തുലാം
നിങ്ങളുടെ രാശിചിഹ്നത്തില്‍ ബുധന്റെ സംക്രമണം ഒമ്പതാം ഭവനത്തിലായിരിക്കും. ആത്മീയതയിലും വിശ്വാസങ്ങളിലുമുള്ള നിങ്ങളുടെ താല്പര്യം വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ചില സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനുമാകും. മറ്റുള്ളവരുടെ താല്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സമാധാനം ലഭിക്കും.
വൃശ്ചികം
ബുധന്റെ സംക്രമണം നിങ്ങളുടെ എട്ടാമത്തെ ഭവനത്തിലായിരിക്കും. നിങ്ങള്‍ക്ക് പെട്ടെന്ന് ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. എന്നാല്‍ നിഗൂഢ വിഷയങ്ങളില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാകും. ഈ സമയത്ത്, നിങ്ങളുടെ ഇളയ സഹോദരങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നഷ്ടമുണ്ടാകാം.
Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍
ധനു
നിങ്ങളുടെ രാശിചിഹ്നത്തില്‍ ഏഴാമത്തെ ഭവനത്തിലായിരിക്കും ബുധന്റെ സംക്രമണം. ഈ കാലയളവില്‍ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം കൈവരും. നിങ്ങളുടെ ഇണയുടെ പിന്തുണ നേടിക്കൊണ്ട് നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. ബിസിനസില്‍ ലാഭമുണ്ടാക്കാനുള്ള അവസരങ്ങള്‍ കൈവരും.
മകരം
മകരം രാശിചിഹ്നത്തില്‍ ആറാമത്തെ ഭവനത്തിലായിരിക്കും ബുധന്റെ സംക്രമണം. ഈ സമയം എതിരാളികളുടെ ഗൂഢാലോചനകളില്‍ നിങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഈ സമയത്ത്, ശത്രുക്കള്‍ നിങ്ങളെ കീഴടക്കിയേക്കും. കൂടാതെ, നിങ്ങളുടെ ആരോഗ്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്.
Most read:ഈ വര്‍ഷം നാല് ഗ്രഹണങ്ങള്‍, ആദ്യത്തേത് മെയ് 26ന് ചന്ദ്രഗ്രഹണം
കുംഭം
നിങ്ങളുടെ രാശിചിഹ്നത്തില്‍ ബുധന്റെ സംക്രമണം അഞ്ചാമത്തെ ഭവനത്തിലായിരിക്കും. പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ ബന്ധങ്ങളില്‍ സ്നേഹം നിലനില്ക്കും. ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ പഠനത്തെക്കുറിച്ച് ഈ സമയം ആശങ്കയുണ്ടായേക്കാം.
മീനം
മീനം രാശിചിഹ്നത്തില്‍ ബുധന്റെ സംക്രമണം നാലാമത്തെ ഭവനത്തിലായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ സന്തോഷം വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് വാഹനം, സ്വത്ത് തുടങ്ങിയവ വാങ്ങാന്‍ അവസരം കൈവരും. അമ്മയുടെ ആരോഗ്യം മെച്ചപ്പെടും.
Most read:ശ്രീബുദ്ധന് സത്യം കണ്ടെത്തിയ ദിനം; ജ്ഞാനോദയത്തിന്റെ ബുദ്ധ പൂര്‍ണിമ