Just In
Don't Miss
- Finance
മുത്തൂറ്റ് ഉള്‍പ്പെടെ 3 ഓഹരികളുടെ റേറ്റിങ് പുനര്‍നിശ്ചയിച്ച് വിദേശ ബ്രോക്കറേജുകള്‍; ഇനി വാങ്ങാമോ?
- Automobiles
ഗോള്‍ഡന്‍ ടയറും, പ്രീമിയം ലുക്കും; Activa പ്രീമിയം എഡിഷന്റെ പുതിയ ചിത്രങ്ങളുമായി Honda
- Movies
ഞങ്ങൾ പൊതുമുതൽ അല്ല; പാപ്പരാസികളോട് തപ്സി പന്നു
- Sports
IND vs ZIM: ആരാവും ടോപ്സ്കോറര്‍? ഇന്ത്യയുടെ രണ്ടു പേര്‍ക്ക് സാധ്യത, സഞ്ജുവില്ല!
- News
വരുന്നു 'കേരള സവാരി'... സര്‍ക്കാരിന്റെ ഓണ്‍ലൈൻ ടാക്സി സര്‍വീസ് നാളെ തുടങ്ങി
- Travel
കുട്ടികള്‍ക്കൊപ്പമുള്ള യാത്രകള്‍ ലളിതമാക്കാം... ആഘോഷിക്കാം ഓരോ നിമിഷവും...ശ്രദ്ധിക്കാന്‍ അഞ്ച് കാര്യങ്ങള്‍
- Technology
സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4, ഗാലക്സി Z ഫോൾഡ് 4 സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ; വില അറിയാം
ബുധന്റെ രാശിമാറ്റം; ജൂലൈ 2 മുതല്‍ ഈ 6 രാശിക്കാര്‍ക്ക് ഭാഗ്യം
ജൂലൈ 2 ശനിയാഴ്ച, ബുധന്‍ ഗ്രഹം ഇടവം രാശിയില്‍ നിന്ന് മിഥുനം രാശിയിലേക്ക് നീങ്ങും. ജൂലൈ 17 വരെ ബുധന്‍ ഈ സ്ഥിതിയില്‍ തുടരും. മിഥുന രാശിയിലെ ബുധന്‍ ഈ രാശിയില്‍ നേരത്തെ തന്നെ ഉള്ള സൂര്യദേവനെ കണ്ടുമുട്ടും. ഇപ്രകാരം ജൂലൈ രണ്ടിന് ഒരു രാശിയില്‍ രണ്ട് ഗ്രഹങ്ങളുടെ സംയോജനം ഉണ്ടാകും. സൂര്യന്റെയും ബുധന്റെയും ഈ സംയോഗം ചില രാശിക്കാര്‍ക്ക് വിജയം നല്‍കും, അതേസമയം ചിലരുടെ സാമ്പത്തിക പ്രശ്നങ്ങളും ഈ കാലയളവില്‍ തരണം ചെയ്യാന്‍ കഴിയും.
Most
read:
അശുഭയോഗവും
ശുഭയോഗവും;
ഈ
മംഗളയോഗത്തില്‍
എന്ത്
ജോലി
ചെയ്താലും
വിജയം
ഉറപ്പ്
ബുധന്റെ സംക്രമണത്തിന്റെ വിവിധ ഫലങ്ങള്‍ എല്ലാ രാശികളിലും പ്രതിഫലിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് ഈ സമയം ഭാഗ്യകാലമായിരിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ബുധന്റെ മിഥുനം രാശി സംക്രമണത്തില്‍ നേട്ടം ലഭിക്കുന്നതെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം: സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും
ബുധന്‍ ഗ്രഹം നിങ്ങളുടെ മൂന്നാമത്തെ വീട്ടില്‍ സഞ്ചരിക്കാന്‍ പോകുന്നു, ഇതിനെ ശക്തിയുടെ വീട് എന്ന് വിളിക്കുന്നു. അതിനാല്‍, ബുധന്റെ സംക്രമം മൂലം നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതായി നിങ്ങള്‍ക്ക് കാണാന്‍ കഴിയും. സാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സമയത്ത് അവരുടെ ജോലികള്‍ വിലമതിക്കപ്പെടും. ഈ രാശിക്കാര്‍ക്ക് ഈ സമയത്ത് സാമൂഹികമായി ധാരാളം സമയം ചിലവഴിക്കാന്‍ കഴിയും. കുടുംബജീവിതത്തില്‍ സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും.

ഇടവം: ദാമ്പത്യ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍
മിഥുന രാശിയില്‍ ബുധന്‍ ഗ്രഹം പ്രവേശിക്കുമ്പോള്‍ നിങ്ങളുടെ സഞ്ചിത സമ്പത്ത് വര്‍ദ്ധിച്ചേക്കാം. ഈ കാലയളവില്‍, ഇടവം രാശിക്കാര്‍ പൂര്‍വ്വിക ബിസിനസ്സുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ പുതിയ പദ്ധതികളില്‍ വിജയം ലഭിക്കും. സാമൂഹിക ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഈ സമയം പ്രണയ ജീവിതത്തില്‍ അല്പം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. നിങ്ങള്‍ രണ്ടുപേരും തമ്മിലുള്ള അകലം വര്‍ദ്ധിച്ചേക്കും. എന്നിരുന്നാലും, ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ക്ക് നല്ല മാറ്റങ്ങള്‍ കാണാന്‍ കഴിയും.
Most
read:ജൂലൈ
മാസത്തില്‍
5
ഗ്രഹങ്ങള്‍ക്ക്
സ്ഥാനമാറ്റം;
ജീവിതത്തില്‍
മാറ്റങ്ങള്‍

മിഥുനം: സ്വാധീനവും പ്രതാപവും വര്‍ദ്ധിക്കും
ബുധന്‍ ഗ്രഹമാണ് നിങ്ങളുടെ സ്വന്തം രാശിചക്രത്തിന്റെ അധിപന്. ഈ സമയം ബുധന്‍ നിങ്ങളുടെ ആദ്യ ഭവനത്തില്‍ സംക്രമിക്കും. ബുധന്റെ സംക്രമണത്തിനു ശേഷം, നിങ്ങളുടെ പല മാനസിക പ്രശ്നങ്ങളും തരണം ചെയ്യാന്‍ കഴിയും. തൊഴില്‍ ചെയ്യുന്നവരുടെ സ്വാധീനവും പ്രതാപവും വര്‍ദ്ധിക്കാനിടയുണ്ട്. ഐടി മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് അവരുടെ നല്ല പ്രവര്‍ത്തനത്തിലൂടെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ആകര്‍ഷിക്കാന്‍ കഴിയും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ചിലര്‍ക്ക് അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടാകാം. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമായിരിക്കും. നിങ്ങള്‍ക്ക് കണക്ക്, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയും.

ചിങ്ങം: തൊഴിലില്‍ നല്ല മാറ്റങ്ങള്‍
നിങ്ങളുടെ രാശിയുടെ അധിപനായ സൂര്യന്റെ സുഹൃത്താണ് ബുധന്‍. ഈ സമയം ബുധന്‍ നിങ്ങളുടെ പതിനൊന്നാം ഭാവത്തില്‍ ആയിരിക്കും. അതുകൊണ്ട് ഈ സമയത്ത് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. കരിയറില്‍ നല്ല മാറ്റങ്ങളുണ്ടാകും. കുടുംബ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ മൂത്ത സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. ഈ രാശിക്കാര്‍ക്ക് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള താല്പര്യം വര്‍ദ്ധിക്കും. ഇലക്ട്രോണിക്സുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും.
Most
read:വ്യക്തിത്വ
വികസനത്തിന്
വാസ്തുവിലുണ്ട്
ചെറിയ
ചില
വഴികള്‍

കന്നി: വരുമാനത്തില്‍ വര്‍ദ്ധനവിന് സാധ്യത
നിങ്ങളുടെ കര്‍മ്മ ഭവനത്തില്‍ സംക്രമിക്കുന്നതിലൂടെ, ബുധന്‍ നിങ്ങളെ പുതിയതും ക്രിയാത്മകവുമായ ചില ജോലികള്‍ ചെയ്യാന്‍ പ്രചോദിപ്പിക്കും. ഈ കാലയളവില്‍, നിങ്ങള്‍ക്ക് ചില തരത്തിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിയും. ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം വര്‍ദ്ധിക്കും. തൊഴില്‍ തേടുന്ന യുവാക്കള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ചില ആളുകള്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട് ഒരു യാത്ര പോകേണ്ടി വന്നേക്കാം. സ്ഥലംമാറ്റം ആഗ്രഹിക്കുന്ന ജോലിക്കാര്‍ക്ക് അവരുടെ ആഗ്രഹവും നിറവേറ്റാനാകും. ആരോഗ്യകാര്യത്തില്‍ അല്പം ശ്രദ്ധാലുവായിരിക്കുമെങ്കിലും, ജോലിയുടെ അമിത സമ്മര്‍ദ്ദം നിങ്ങളെ മാനസികമായി തളര്‍ത്തിയേക്കാം.

കുംഭം: നല്ല വാര്‍ത്ത ലഭിക്കാന്‍ സാധ്യത
കുംഭം രാശിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബുധന്റെ സംക്രമണത്തിന് ശേഷം വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. നിങ്ങള്‍ ഏതെങ്കിലും മത്സര പരീക്ഷയില്‍ പങ്കെടുക്കുന്നുവെങ്കില്‍ വിജയം കൈവരും. പ്രണയ ജീവിതത്തിലെ പ്രശ്നങ്ങള്‍ തരണം ചെയ്യാനാകും. കുട്ടികളുടെ ഭാഗത്ത് നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കാനും സാധ്യതയുണ്ട്. രാഷ്ട്രീയരംഗത്തുള്ളവര്‍ക്ക് അവരുടെ പ്രവര്‍ത്തനശൈലി മെച്ചപ്പെടും. പുതിയ ആളുകള്‍ നിങ്ങളെ പിന്തുണയ്ക്കും.
Most
read:വാസ്തു
പ്രകാരം
നിങ്ങളുടെ
ഉയര്‍ച്ചയ്ക്കായി
വീട്ടില്‍
സ്ഥാപിക്കാവുന്ന
പെയിന്റിംഗുകള്‍