Just In
Don't Miss
- News
ലൈഫ് ഭവന പദ്ധതി; അന്തിമ ഗുണഭോക്തൃ പട്ടികയില്‍ 4,62,611 കുടുംബങ്ങള്‍
- Movies
എന്റെ ശരീരഭാഗങ്ങള്‍ക്ക് പുരുഷന്റേതിനോട് സാമ്യമുണ്ടായിരിക്കാം!. പക്ഷെ ഞാന്‍ തളരില്ല: രഞ്ജു രഞ്ജിമാര്‍
- Automobiles
മഹീന്ദ്ര രണ്ടും കൽപ്പിച്ച് തന്നെ! പുത്തൻ ഇവി സെപ്റ്റംബറിൽ അവതരിപ്പിക്കും
- Finance
മുത്തൂറ്റ് ഉള്‍പ്പെടെ 3 ഓഹരികളുടെ റേറ്റിങ് പുനര്‍നിശ്ചയിച്ച് വിദേശ ബ്രോക്കറേജുകള്‍; ഇനി വാങ്ങാമോ?
- Sports
IND vs ZIM: ആരാവും ടോപ്സ്കോറര്‍? ഇന്ത്യയുടെ രണ്ടു പേര്‍ക്ക് സാധ്യത, സഞ്ജുവില്ല!
- Travel
കുട്ടികള്‍ക്കൊപ്പമുള്ള യാത്രകള്‍ ലളിതമാക്കാം... ആഘോഷിക്കാം ഓരോ നിമിഷവും...ശ്രദ്ധിക്കാന്‍ അഞ്ച് കാര്യങ്ങള്‍
- Technology
സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4, ഗാലക്സി Z ഫോൾഡ് 4 സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ; വില അറിയാം
ബുധന്‍ മിഥുനം രാശിയില്‍; ജൂലൈ 2ന് ശേഷം ഈ രാശിക്കാര്‍ ശ്രദ്ധിക്കണം
ജ്യോതിഷത്തില്‍ ബുധന്‍ ഒരു പ്രധാന ഗ്രഹമായി കണക്കാക്കപ്പെടുന്നു. യുക്തിപരമായ ശക്തി, ബുദ്ധിപരമായ കഴിവ് മുതലായവയെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ് ബുധന്‍. ജൂലൈ 2ന് ബുധന്‍ ഇടവം രാശിയില്‍ നിന്നു മാറി മിഥുന രാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു. ബുധന്റെ സംക്രമണം പല രാശിക്കാരുടെയും വ്യക്തിപരം, സാമ്പത്തികം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ പ്രതികൂല സ്വാധീനം ചെലുത്തും.
Most
read:
അശുഭയോഗവും
ശുഭയോഗവും;
ഈ
മംഗളയോഗത്തില്‍
എന്ത്
ജോലി
ചെയ്താലും
വിജയം
ഉറപ്പ്
ബുധന്റെ ഈ സംക്രമണം ചില രാശിചിഹ്നങ്ങള്‍ക്ക് വെല്ലുവിളിയായേക്കാം. ഏതൊക്കെ രാശിക്കാര്‍ക്കാണ് ബുധന്റെ സംക്രമണം പ്രശ്നമാകുന്നത് എന്ന് നമുക്ക് നോക്കാം. ബുധന്റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിന് നിങ്ങള്‍ സ്വീകരിക്കേണ്ട നടപടികളും വായിക്കാം.

കര്‍ക്കടകം: യാത്രകളില്‍ ശ്രദ്ധിക്കണം
ബുധന്റെ സംക്രമണം നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തില്‍ ആയിരിക്കും. ഈ സമയത്ത് നിങ്ങളുടെ ഇലക്ട്രോണിക് സാധനങ്ങള്‍ നിങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രാവേളയില്‍ നിങ്ങളുടെ ഫോണ്‍, ലാപ്ടോപ്പ് മുതലായവ ശ്രദ്ധയോടെ സൂക്ഷിക്കുക, അത് മോഷണം പോയേക്കാം. കുടുംബത്തില്‍ ഒരു അംഗത്തിന്റെ അനാരോഗ്യം കാരണം നിങ്ങള്‍ക്ക് പ്രശ്നം നേരിടേണ്ടി വന്നേക്കാം. ചിലര്‍ക്ക് ഈ കാലയളവില്‍ ആത്മീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെ മാനസിക സമാധാനം കൈവരിക്കാനാകും. വിദേശവ്യാപാരം നടത്തുന്നവര്‍ക്കും ലാഭമുണ്ടാകും. 50 വയസ്സ് പിന്നിട്ടവര്‍ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ദോഷ പരിഹാരത്തിനായി ബുധനാഴ്ച പശുവിന് പച്ചപ്പുല്ല് നല്‍കുന്നത് ഗുണം ചെയ്യും.

വൃശ്ചികം: ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക
വൃശ്ചികം രാശിക്കാര്‍ ഈ സമയം ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ബുധന്‍ നിങ്ങളുടെ എട്ടാം ഭാവത്തില്‍ സഞ്ചരിക്കും, അതിനാല്‍ പെട്ടെന്ന് ആരോഗ്യം വഷളായേക്കാം. ശരിയായ ദിനചര്യ പിന്തുടരുകയും സമീകൃതാഹാരം കഴിക്കുകയും ചെയ്യുക. ഈ രാശിയിലെ ചില ജോലിക്കാര്‍ക്ക് പ്രതികൂലമായ ചില മാറ്റങ്ങള്‍ പെട്ടെന്ന് കാണാനിടയുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് അനാവശ്യ യാത്രകള്‍ ചെയ്യേണ്ടി വന്നേക്കാം. നിങ്ങളുടെ കുടുംബത്തിലെ ആരെങ്കിലും വിദേശത്ത് താമസിക്കുന്നുണ്ടെങ്കില്‍, അവരിലൂടെ നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. അതേസമയം, ചിലര്‍ക്ക് പെട്ടെന്ന് ധനലാഭം ലഭിക്കാനും സാധ്യതയുണ്ട്. പ്രതിവിധിയായി ബുധന്റെ ദോഷം കുറയ്ക്കാന്‍ ഗണേശനെ ആരാധിക്കുക.
Most
read:ജൂലൈ
മാസത്തില്‍
5
ഗ്രഹങ്ങള്‍ക്ക്
സ്ഥാനമാറ്റം;
ജീവിതത്തില്‍
മാറ്റങ്ങള്‍

ധനു: ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാം
ബുധന്‍ മിഥുന രാശിയില്‍ പ്രവേശിച്ചതിനു ശേഷം ധനു രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ കാലയളവില്‍ ചെറിയ പ്രശ്നങ്ങള്‍ പോലും വലിയ വിവാദങ്ങള്‍ക്ക് കാരണമാകും, അതിനാല്‍ നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം നല്ലരീതിയില്‍ സൂക്ഷിക്കുക. സാമൂഹിക തലത്തില്‍ നിങ്ങളുടെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കാന്‍ ഇടയുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് ജോലിഭാരം മൂലം മാനസിക പിരിമുറുക്കം ഉണ്ടാകാം. എങ്കിലും മാധ്യമ മേഖലയുമായി ബന്ധമുള്ളവര്‍ക്ക് ഈ കാലയളവില്‍ ചില നേട്ടങ്ങള്‍ കൈവരിക്കാനാകും. പ്രതിവിധിയായി ബുധന്റെ മന്ത്രം ജപിച്ചാല്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും.

മകരം: എതിരാളികളോട് ജാഗ്രത പാലിക്കുക
ബുധന്‍ സംക്രമിക്കുന്ന വേളയില്‍ നിങ്ങളുടെ എതിരാളികളുമായി നിങ്ങള്‍ ജാഗ്രത പാലിക്കണം. നിങ്ങളെ പുകഴ്ത്തുന്ന ആളുകള്‍ തന്നെ നിങ്ങളുടെ പുറകില്‍ നിന്ന് നിങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തിയേക്കാം. അതിനാല്‍ ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതത്തിലും ചില പൊരുത്തക്കേടുകള്‍ കണ്ടേക്കാം. വീട്ടിലെ ഒരു അംഗത്തിന്റെ അനാരോഗ്യം നിങ്ങളുടെ ആശങ്ക വളര്‍ത്തിയേക്കാം. പ്രതിവിധിയായി നിങ്ങളുടെ സഹോദരിക്കോ അമ്മായിക്കോ സമ്മാനമായി നല്‍കുക.
Most
read:വ്യക്തിത്വ
വികസനത്തിന്
വാസ്തുവിലുണ്ട്
ചെറിയ
ചില
വഴികള്‍

ബുധന്റെ പ്രതിവിധികള്‍
* പച്ച നിറത്തിലുള്ള ഷേഡുകളിലെ വസ്ത്രങ്ങള്‍ ധരിക്കുക.
* നിങ്ങളുടെ സഹോദരിമാരോടും അമ്മായിമാരോടും ബഹുമാനത്തോടെ പെരുമാറുക
* ബുധന്റെ പ്രധാന ദേവനായ വിഷ്ണുവിനെ ആരാധിക്കുക
* ബുധനാഴ്ചകളില്‍ പൂര്‍ണ്ണ ഭക്തിയോടെ ദാനം ചെയ്യുക. ജ്യോതിഷത്തില്‍, ദാനം ചെയ്യുന്നത് സത്കര്‍മങ്ങള്‍ ചെയ്യുന്നതിനുള്ള ഒരു നല്ല മാര്‍ഗമാണ്.
* ബുധനെ നിങ്ങള്‍ക്ക് അനുകൂലമാക്കാന്‍ മന്ത്രങ്ങള്‍ ചൊല്ലുക. ബുധമന്ത്രം ജപിക്കുന്നത് ബുധനെ പ്രീതിപ്പെടുത്താനുള്ള ഒരു ദ്രുത മാര്‍ഗമാണ്.
* ശുഭ ഫലങ്ങള്‍ക്കായി ബുദ്ധ യന്ത്രം ധരിക്കുക അല്ലെങ്കില്‍ ഉപയോഗിക്കുക.
* മരതക രത്നം ധരിക്കുക.