Latest Updates
-
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
ബുധന്റെ സംക്രമണം; ജനുവരി 25വരെ അനുകൂലമായ കാലം ഇവര്‍ക്ക്
ബുധനെ ഗ്രഹങ്ങളുടെ രാജകുമാരനും അറിവിന്റെയും ബുദ്ധിയുടെയും ഗ്രഹമായും കണക്കാക്കുന്നു. ഒരാളുടെ ജാതകത്തില്‍ നല്ല സ്ഥാനത്ത് തുടരുന്ന ബുധന്‍ അവരുടെ ബൗദ്ധിക കഴിവുകളില്‍ ശക്തി നല്കുന്നു. ഒരാളുടെ ജാതകത്തില്‍ ദുര്‍ബല സ്ഥാനത്ത് നില്ക്കുന്ന ബുധന്‍ അവരുടെ ബുദ്ധിയെ പ്രതികൂലമായി സ്വാധീനിക്കുകയും ചര്‍മ്മവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
2021 ജനുവരി 5 ചൊവ്വാഴ്ച ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് ബുധന്‍ നീങ്ങും. ജനുവരി 25 വരെ മകരം രാശിയില്‍ ബുധന്‍ തുടരും, തുടര്‍ന്ന് കുംഭം രാശിയിലേക്ക് പ്രവേശിക്കും. ബുധന്റെ മകരം രാശി സംക്രമണത്തില്‍ 12 രാശിക്കാര്‍ക്കും ചില നേട്ടങ്ങളും കോട്ടങ്ങളും കൈവരുന്നു. എന്തൊക്കെയെന്നറിയാന്‍ ലേഖനം വായിക്കൂ.

മേടം
ബുധന്റെ ഈ സംക്രമണ കാലഘട്ടം നിങ്ങള്‍ക്ക് കരിയര്‍ രംഗത്ത് വിജയം നല്‍കും. സാമൂഹിക ഇടപെടലും സാമൂഹിക നിലയും വര്‍ദ്ധിക്കും. ധൈര്യത്തിന്റെയും കഴിവിന്റെയും ശക്തിയാല്‍ കഠിനമായ സാഹചര്യങ്ങള്‍ പോലും തരണം ചെയ്യാന്‍ നിങ്ങള്‍ക്കാവും. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കപ്പെടും.

ഇടവം
നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള വിജയം നിങ്ങള്‍ നേടും. വിദേശ കമ്പനികളില്‍ ജോലിക്കായി അപേക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ സംക്രമണം വളരെ അനുകൂലമായിരിക്കും. വിദ്യാഭ്യാസ കാര്യങ്ങളിലും മികച്ച വിജയം കൈവരിക്കാനുള്ള അവസരങ്ങളുണ്ട്.

മിഥുനം
സമൂഹത്തില്‍ ബഹുമാനം വര്‍ദ്ധിക്കും. എന്നാല്‍ ജോലിസ്ഥലത്ത് ശത്രുക്കള്‍ ശക്തരായേക്കാം, അതിനാല്‍ ശ്രദ്ധിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രശ്നങ്ങളുണ്ടാകാം. സാമ്പത്തിക പരിമിതികള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധാലുവായിരിക്കുക.

കര്‍ക്കിടകം
നിങ്ങളുടെ കഴിവുകളും ശക്തിയും വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നത് തുടരുകയാണെങ്കില്‍, ഈ കാലയളവില്‍ വിജയസാധ്യത വളരെ കൂടുതലായിരിക്കും. വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിജയിക്കും. കുടുംബത്തില്‍ ചില മംഗള കാര്യങ്ങള്‍ക്ക് അവസരമൊരുങ്ങും. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.

ചിങ്ങം
ഈ കാലയളവില്‍ ആരോഗ്യം മുന്‍ഗണനയായിരിക്കണം. പ്രത്യേകിച്ച് വയറ്റിലെ പ്രശ്നങ്ങള്‍, ചര്‍മ്മരോഗങ്ങള്‍ എന്നിവയെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക. ആര്‍ക്കും കൂടുതല്‍ പണം കടം കൊടുക്കരുത്, അല്ലാത്തപക്ഷം പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഈ കാലയളവില്‍ യാത്രകളുടെ ഗുണം നിങ്ങള്‍ക്ക് ലഭിക്കും.

കന്നി
വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച വിജയം നേടാന്‍ കഴിയും. പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും നല്ല ഫലം പ്രതീക്ഷിക്കാം. നിങ്ങള്‍ക്ക് ഒരു പ്രണയവിവാഹം നടത്തണമെങ്കില്‍, സമയം അനുകൂലമാണ്. കുടുംബാംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നീക്കാന്‍ സാധിക്കും.

തുലാം
നിങ്ങളുടെ സന്തോഷം വര്‍ദ്ധിച്ചേക്കാം. വീട്, വാഹനം എന്നിവ നിങ്ങളുടെ ചിന്തകളില്‍ ഉണ്ടെങ്കില്‍ ഈ സംക്രമണത്തിന്റെ പ്രയോജനം ലഭിക്കും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹകരണം ഈ കാലയളവില്‍ പ്രതീക്ഷിക്കാം. അപകടം കരുതിയിരിക്കേണ്ടതുണ്ട്, അതിനാല്‍ യാത്രകളില്‍ സൂക്ഷിക്കുക.

വൃശ്ചികം
ഈ യാത്രാമാര്‍ഗം നിങ്ങളെ വളരെ ഉത്സാഹവും ശക്തവുമാക്കി മാറ്റും. തീരുമാനങ്ങളില്‍ പൂര്‍ണ്ണമായും വിജയിക്കും. മതപരമായ കാര്യങ്ങളില്‍ പങ്കെടുക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനും നിങ്ങള്‍ക്ക് ഈ കാലയളവില്‍ അവസരം ലഭിക്കും.

ധനു
നിങ്ങളുടെ സാമ്പത്തിക വശങ്ങള് വളരെ ശക്തമായിരിക്കും. മുടങ്ങിയ പണം ലഭിക്കാനുള്ള സാധ്യതയും വര്‍ദ്ധിക്കും. വളരെക്കാലമായി തുടരുന്ന സമ്മര്‍ദ്ദം കുറയും. നിങ്ങളുടെ സംസാരത്തിന്റെയും പെരുമാറ്റത്തിന്റെയും കരുത്തില്‍, കഠിനമായ സാഹചര്യങ്ങളെപ്പോലും നിങ്ങള്‍ക്ക് മറികടക്കാനാകും. ആരോഗ്യത്തെക്കുറിച്ച് ഈ സമയം ശ്രദ്ധാലുവായിരിക്കണം.

മകരം
ജോലിയില്‍ സ്ഥാനക്കയറ്റ പ്രതീക്ഷിക്കാം. നിങ്ങളുടെ ആദരവും വര്‍ദ്ധിക്കും. കേന്ദ്ര അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലിക്ക് അപേക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവസരം അനുകൂലമായിരിക്കും. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നു.

കുംഭം
ബുധന്റെ സംക്രമണം കുംഭം രാശിക്കാര്‍ക്ക് കൂടുതല്‍ ചെലവുകള്‍ക്ക് കാരണമാകും. കൂടാതെ നിങ്ങളുടെ തിരക്കും ഈ കാലയളവില്‍ വര്‍ധിക്കും. കോടതി കേസുകളിലോ വഴക്ക് തര്‍ക്കങ്ങളിലോ പെടാനുള്ള സാധ്യത കൂടുതലാണ്, ശ്രദ്ധിക്കുക. ഒരു വീടോ വാഹനമോ വാങ്ങാനുള്ള നിങ്ങളുടെ തീരുമാനം ഈ സമയം പൂര്‍ത്തീകരിക്കാന്‍ കഴിയും.

മീനം
ബുധന്റെ സംക്രമണം മീനം രാശിക്കാര്‍ക്ക് എല്ലാവിധത്തിലും വിജയസാധ്യത വര്‍ദ്ധിപ്പിക്കും. ഒന്നില്‍ കൂടുതല്‍ വരുമാന സ്രോതസ്സുകള്‍ കൈവരും. ഇത് സാമ്പത്തിക വശത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. സഹോദരന്മാരുമായി അഭിപ്രായവ്യത്യാസങ്ങള്‍ നീങ്ങും. മത്സരപരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിജയ സാധ്യത വര്‍ധിക്കും.



Click it and Unblock the Notifications