Latest Updates
-
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍
ബുധന്റെ രാശിമാറ്റം: കാത്തിരുന്ന സമയമെത്തി, ആഗ്രഹിച്ചത് നടക്കും; 12 രാശിക്കും ഗുണദോഷഫലം
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാശിമാറ്റം വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. ഗ്രഹങ്ങളുടെ രാശിയിലെ മാറ്റങ്ങള്‍ എല്ലാ രാശികളിലും ശുഭമോ, അശുഭകരമോ ആയ ഫലങ്ങള്‍ ഉണ്ടാക്കുന്നു. ഫെബ്രുവരി മാസത്തില്‍ ബുധന്‍ രണ്ട് തവണ രാശി മാറും. ഫെബ്രുവരി ഏഴിന് ബുധന്‍ മകരം രാശിയില്‍ പ്രവേശിക്കും. ഫെബ്രുവരി 27 വരെ ബുധന്‍ ഇവിടെ തുടരുകയും കുംഭ രാശിയില്‍ പ്രവേശിക്കുകയും ചെയ്യും.
ജ്യോതിഷത്തില്‍ ബുധന്‍ പ്രത്യേക സ്ഥാനമുണ്ട്. ബുദ്ധി, ആശയവിനിമയം, ബിസിനസ്സ്, മാനേജ്മെന്റ് എന്നിവയുടെ ഘടകമായി ബുധനെ കണക്കാക്കുന്നു. ബുധന്റെ മകരം രാശി സംക്രമണം കാരണം ഈ സമയം മേടം മുതല്‍ മീനം വരെയുള്ള രാശിക്കാര്‍ക്ക് ലഭിക്കുന്ന ഫലങ്ങള്‍ എന്തെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
ഈ സമയം മകരം രാശിയിലെ ബുധന്റെ സംക്രമണം മേടം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ തൊഴില്‍ മേഖലയില്‍ വിജയം കൈവരിക്കാന്‍ കഴിയും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ സമയത്ത് പുതിയ ജോലി ഓഫറുകള്‍ ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ഈ സംക്രമണം ബിസിനസുകാര്‍ക്കും പ്രയോജനകരമാകും. ഈ സമയത്ത് നിങ്ങള്‍ക്ക് എല്ലാ മേഖലകളിലും വിജയം ലഭിക്കും. നിങ്ങള്‍ ഒരു വസ്തു വാങ്ങാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഈ സമയം അത് സാധ്യമാകും.

ഇടവം
ഇടവം രാശിക്കാര്‍ക്ക് രണ്ടാമത്തെയും അഞ്ചാമത്തെയും ഭാവങ്ങളുടെ അധിപന് ബുധനാണ്. ഈ സമയത്ത് അത് നിങ്ങളുടെ ഒമ്പതാം ഭാവത്തില്‍ അല്ലെങ്കില്‍ ഭാഗ്യത്തിന്റെ ഭവനത്തില്‍ സംക്രമിക്കും. ഈ കാലയളവില്‍, നിങ്ങളുടെ ഭാഗ്യം ക്ഷയിക്കുകയും നിങ്ങളുടെ ജോലികളില്‍ തടസം നേരിടുകയും ചെയ്യും. സാമ്പത്തിക നഷ്ടത്തിനും സാധ്യയുണ്ട്. ഭാഗ്യത്തിന്റെയും പണത്തിന്റെയും അഭാവം നിമിത്തം നിങ്ങള്‍ക്ക് അല്‍പ്പം വിഷമതകള്‍ അനുഭവിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ പിതാവുമായുള്ള ബന്ധം തകരാറിലായേക്കാം. പ്രതിവിധിയായി നിങ്ങള്‍ ബുധനാഴ്ചകളില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ അനുഗ്രഹം തേടുകയും അവര്‍ക്ക് കുറച്ച് പച്ച വസ്തുക്കള്‍ നല്‍കുകയും ചെയ്യുക.

മിഥുനം
മിഥുനം രാശിയുടെ അധിപനാണ് ബുധന്‍. അതിനാല്‍ മകരം രാശിയിലുള്ള ബുധന്റെ സംക്രമണം നിങ്ങള്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ഈ കാലയളവില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ എല്ലാ ജോലികളും പൂര്‍ത്തിയാകും. ഈ സമയത്ത് നിങ്ങളുടെ സാമൂഹിക നിലയും വളരെയധികം മെച്ചപ്പെടും. നിങ്ങളുടെ ബഹുമാനം വര്‍ധിക്കും. അമ്മായിയമ്മമാരുമായുള്ള നിങ്ങളുടെ ബന്ധം വളരെ മികച്ചതായിരിക്കും. നിങ്ങളുടെ മനസ്സ് വളരെയധികം സന്തോഷിക്കും.

കര്‍ക്കിടകം
കര്‍ക്കിടക രാശിക്കാര്‍ക്ക് മൂന്നാമത്തെയും പന്ത്രണ്ടാമത്തെയും ഭാവങ്ങളുടെ അധിപന് ബുധനാണ്. ഈ സമയത്ത് ബുധന്‍ നിങ്ങളുടെ ഏഴാം ഭാവത്തില്‍ സംക്രമിക്കും. മകരം രാശിയിലെ ബുധന്‍ നിങ്ങള്‍ക്ക് മിതമായ ഫലങ്ങള്‍ നല്‍കും. ഈ സമയത്ത് സ്ത്രീപക്ഷത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളും വിയോജിപ്പുകളും ഒഴിവാക്കുക. ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കങ്ങള്‍ ഉണ്ടായേക്കാം. ഈ സമയത്ത് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഈ കാലയളവിലെ യാത്രകള്‍ പരമാവധി ഒഴിവാക്കണം. ബിസിനസ്സിനും ഈ സമയം നേട്ടങ്ങള്‍ കുറവായിരിക്കും. പ്രതിവിധിയായി നിങ്ങള്‍ ദിവസവും പശുവിന് കാലിത്തീറ്റയോ പച്ച പുല്ലോ നല്‍കണം.

ചിങ്ങം
ബുധന്‍ മകരം രാശിയില്‍ പ്രവേശിക്കുന്ന ഈ സമയത്ത് ചിങ്ങം രാശിക്കാര്‍ക്ക് കഠിനാധ്വാനത്തിന്റെ പൂര്‍ണമായ ഫലം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനത്തിന് നല്ല പ്രതിഫലം ലഭിക്കും. നിങ്ങളുടെ എതിരാളികളെ പരാജയപ്പെടുത്താന്‍ സാധിക്കും ഈ കാലയളവ് തൊഴില്‍ ചെയ്യുന്നവര്‍ക്ക് വളരെ പ്രയോജനപ്രദമായിരിക്കും. ജോലിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനാകും. വായ്പകള്‍ തിരിച്ചടക്കാന്‍ സാധിക്കും.

കന്നി
കന്നിരാശിക്കാര്‍ക്ക് ആദ്യത്തേയും പത്താമത്തെയും ഭാവത്തെ ഭരിക്കുന്നത് ബുധനാണ്. ഈ സമയത്ത് അത് നിങ്ങളുടെ ബുദ്ധി, വിദ്യാഭ്യാസം, കുട്ടികള്‍, സ്നേഹം എന്നിവയെ നിയന്ത്രിക്കുന്ന അഞ്ചാമത്തെ ഭാവത്തിലൂടെ കടന്നുപോകും. അഞ്ചാം ഭാവത്തിലൂടെയുള്ള ബുധന്റെ സംക്രമണം നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ മനസ്സ് പതിവിലും കൂടുതല്‍ അസ്വസ്ഥമാകും. നിങ്ങളുടെ ചിന്തകളില്‍ അജ്ഞാതമായ ഭയം ഉണ്ടായേക്കാം. നിങ്ങളുടെ അഹംഭാവം വളരും, അത്യാഗ്രഹം വര്‍ധിക്കും.

തുലാം
മകരം രാശിയില്‍ ബുധന്‍ സംക്രമിക്കുന്നതോടെ തുലാം രാശിക്കാര്‍ക്ക് നല്ലകാലം തുടങ്ങും. ഈ സമയത്ത് നിങ്ങളുടെ അമ്മയുടെ ആരോഗ്യം മെച്ചപ്പെടും. സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങാന്‍ അവസരങ്ങള്‍ കൈവരും. ഈ സ്വത്ത് നിങ്ങള്‍ക്ക് വളരെയധികം ലാഭം നല്‍കും. ഈ സമയത്ത് നിങ്ങള്‍ക്ക് നല്ല ആളുകളുടെ സഹവാസം ലഭിക്കും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. മൊത്തത്തില്‍ ബുധന്റെ മകരം രാശി സംക്രമണം നിങ്ങളുടെ ജീവിതത്തിന് ഗുണം ചെയ്യും.

വൃശ്ചികം
വൃശ്ചിക രാശിയുടെ എട്ടാമത്തെയും പതിനൊന്നാമത്തെയും ഭാവങ്ങളെ ഭരിക്കുന്നത് ബുധനാണ്. ഈ സമയം അത് നിങ്ങളുടെ മൂന്നാം ഭാവത്തില്‍ സംക്രമിക്കും. ഈ സമയത്ത് നിങ്ങളുടെ എതിരാളികളുമായി നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ നിങ്ങളുടെ എതിരാളികള്‍ അവരുടെ കഴിവിന്റെ പരമാവധി ശ്രമിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് വെല്ലുവിളികളും ആശങ്കകളും ഉണ്ടാകും. നിങ്ങളുടെ സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം തകരാറിലായേക്കാം. പ്രതിവിധിയായി നിങ്ങള്‍ എല്ലാ ദിവസവും ശ്രീരാമ രക്ഷാ സ്തോത്രം പാരായണം ചെയ്യണം.

ധനു
ധനു രാശിക്കാര്‍ക്ക് ഏഴാമത്തെയും പത്താം ഭാവത്തിന്റെയും അധിപനാണ് ബുധന്‍. ഈ സംക്രമത്തില്‍ നിങ്ങളുടെ സംസാരം, സമ്പത്ത്, കുടുംബം, മുഖം, കണ്ണുകള്‍ മുതലായവ നിയന്ത്രിക്കുന്ന രണ്ടാം ഭാവത്തില്‍ അത് സംക്രമിക്കും. മകരം രാശിയിലെ ബുധന്‍ സംക്രമണം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. എന്നിരുന്നാലും, ചില സാഹചര്യങ്ങളില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. നിങ്ങള്‍ക്ക് പണം സമ്പാദിക്കാനുള്ള ഉയര്‍ന്ന അവസരങ്ങള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ ഇഷ്ടഭക്ഷണങ്ങള്‍ ആസ്വദിക്കാനാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പണവും ആഭരണങ്ങളും ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം മോശമാകാന്‍ സാധ്യതയുണ്ട്.

മകരം
മകരം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമം മൂലം ഈ സമയം ധാരാളം നേട്ടങ്ങള്‍ ലഭിക്കും. മകരം രാശിയില്‍ നിന്ന് ലഗ്ന ഗൃഹത്തില്‍ ബുധന്‍ സംക്രമിക്കും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. പണം ലാഭിക്കുന്നതിനൊപ്പം പണം ലഭിക്കുകയും ചെയ്യും. ജോലി, ബിസിനസ്സ് എന്നിവയില്‍ നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. അവിവാഹിതരായവര്‍ക്ക് നല്ല ബന്ധത്തിനുള്ള അവസരങ്ങള്‍ ഈ സമയം ലഭിക്കും.

കുംഭം
കുംഭം രാശിക്കാര്‍ക്ക് അഞ്ചാം ഭാവത്തിലും എട്ടാം ഭാവത്തിലും ബുധന്‍ അധിപനാണ്. ഈ കാലയളവില്‍ അത് നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തില്‍ സംക്രമിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ചില ആരോഗ്യപ്രശ്നങ്ങള്‍ നിങ്ങളെ അലട്ടും. ശാരീരിക പ്രശ്നങ്ങള്‍, കാഴ്ച പ്രശ്നങ്ങള്‍, അമിതമായ ക്ഷീണം എന്നിവ നിങ്ങളെ ചുറ്റിപ്പറ്റിയേക്കാം. വിദ്യാഭ്യാസത്തില്‍ ചില തടസ്സങ്ങളുണ്ടാകും. ഈ കാലയളവില്‍, ചെലവ് വര്‍ദ്ധിക്കുന്നതിനാല്‍ നിങ്ങളുടെ സാമ്പത്തിക അവസ്ഥ ബുദ്ധിമുട്ടിലായേക്കാം.

മീനം
മകരം രാശിയിലെ ബുധന്റെ സംക്രമണം നിങ്ങള്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന് നിരവധി അവസരങ്ങള്‍ കൈവരും. നിങ്ങളുടെ ആഗ്രഹങ്ങള്‍ ക്രമേണ നിറവേറ്റപ്പെടും. സാമ്പത്തിക സ്ഥിതിയുടെ കാര്യത്തിലും ഈ സംക്രമണം നിങ്ങള്‍ക്ക് പ്രയോജനകരമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ വരുമാനത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകും. തൊഴില്‍ ചെയ്യുന്നവരുടെ സാമ്പത്തിക സ്ഥിതിയും വളരെ മികച്ചതായിരിക്കും. ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും.



Click it and Unblock the Notifications