Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
Budh Gochar 2022 : ബുധന്റെ രാശിമാറ്റം: ഈ മൂന്ന് രാശിക്കാരുടെ ഭാഗ്യം ജൂലൈ 17 മുതല്‍ തുടങ്ങി
ബുധന്‍ കര്‍ക്കിടകം രാശിയിലേക്ക് ജൂലൈ 17-ന് നീങ്ങി. ജ്യോതിഷ പ്രകാരം ബുധന്റെ ഈ രാശി പരിവര്‍ത്തനം 12 രാശിക്കാരില്‍ മൂന്ന് രാശിക്കാര്‍ക്ക് മികച്ച ഫലം നല്‍കുന്നുണ്ട്. സാധാരണ അവസ്ഥയില്‍ ജ്യോതിഷത്തില്‍ ഉണ്ടാവുന്ന ഗ്രഹമാറ്റവും രാശിമാറ്റവും എല്ലാം നമ്മളില്‍ ഓരോരുത്തരേയും ബാധിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തില്‍ മികച്ച രീതിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും ഇത്തരം രാശിമാറ്റത്തിലൂടെയായിരിക്കാം. എല്ലാ മാസത്തിലും ഗ്രഹങ്ങള്‍ രാശി മാറി വരാറുണ്ട്. ഇതിന്റെ സ്വാധീനം പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ നല്ലതും ചീത്തയുമായ ഫലങ്ങള്‍ നല്‍കുന്നുണ്ട്. ജൂലൈ 17 മുതല്‍ പക്ഷേ ചില രാശിക്കാരുടെ ഭാഗ്യം തിളങ്ങുന്നതിനുള്ള സാധ്യതയുണ്ട്.

ബുധന്റെ ഈ രാശി മാറ്റം ഓഹരിവിപണി, സാമ്പത്തികം എന്നിവയെയാണ് ബാധിക്കുന്നത്. ജൂലൈ 17-ന് കര്‍ക്കിടകം രാശിയില്‍ പ്രവേശിച്ച ബുധന്‍ എന്തൊക്കെ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കി എന്നുള്ളതിനെക്കുറിച്ചും ഏതൊക്കെ രാശിക്കാര്‍ക്ക് ഇത് ഭാഗ്യം കൊണ്ട് വന്നു എന്നതും അറിഞ്ഞിരിക്കേണ്ടതാണ്. ഈ രാശിക്കാര്‍ക്ക് ബുധന്റെ രാശി മാറ്റം പലപ്പോഴും ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു. ഏതൊക്കെ രാശിക്കാരിലാണ് ബുധന്‍ ഭാഗ്യം നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.

ബുധന്റെ രാശിമാറ്റം ഇപ്രകാരം
ബുധന്റെ രാശി മാറ്റം ജ്യോതിഷത്തില്‍ നിങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് അറിയേണ്ടതാണ്. ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിന്റെ ഇടവേളയില്‍ രാശി ചക്രം മാറുകയും അതിന്റെ ഫലമായി നമ്മുടെ ജീവിതത്തില്‍ നല്ലതും മോശവുമായ ഫലങ്ങള്‍ ഉണ്ടാവുകുയും ചെയ്യുന്നു. ജൂലൈ 17 ന് ബുധന്‍ കര്‍ക്കടക രാശിയില്‍ പ്രവേശിച്ചു. ബുധന്റെ ഈ രാശിമാറ്റം നമ്മുടെ സാമ്പത്തിക സ്ഥിതിയിലാണ് പ്രധാനമായും മാറ്റം വരുത്തുന്നത്. എല്ലാ രാശിക്കാരേയും ഇത് ബാധിക്കുമെങ്കിലും ഇനി പറയുന്ന മൂന്ന് രാശിക്കാരില്‍ അതിന്റെ പ്രഭാവം അല്‍പം കൂടുതല്‍ പോസിറ്റീവ് മാറ്റങ്ങള്‍ നല്‍കുന്നതായിരിക്കും. ശുഭകരമായ മാറ്റങ്ങളിലൂടെ കടന്നു പോവുന്ന മൂന്ന് രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ബുധന്റെ രാശിമാറ്റം ശുഭകരമായ ഫലങ്ങളാണ് നല്‍കുന്നത്. ഇതിന്റെ ഫലമായി മികച്ച ദിനങ്ങളായിരിക്കും ഇവരെ ഈ മാസം മുഴുവന്‍ കാത്തിരിക്കുന്നത്. പണത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് വിവിധ നേട്ടങ്ങള്‍ ഉണ്ടാവുന്നു. സംസാരിക്കുന്നതില്‍ പോലും പണത്തിന്റെ ലാഭത്തെക്കുറിച്ചായിരിക്കും ഇവര്‍ സംസാരിക്കുന്നത്. ധനലാഭം പല കോണില്‍ നിന്നും ഇവരെ തേടി എത്തുന്നു. ബിസിനസില്‍ നേട്ടങ്ങളും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി മികച്ച മാറ്റങ്ങളും ഉണ്ടാവുന്നു. ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല ഫലമായിരിക്കും ഉണ്ടായിരിക്കുക.

മിഥുനം രാശി
അഭിഭാഷക മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും അധ്യാപകര്‍, മാര്‍ക്കറ്റിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കെല്ലാം അനുകൂലഫലമാണ് ഉണ്ടാവുന്നത്. പ്രസംഗിക്കുന്നവര്‍ക്കും നേട്ടങ്ങള്‍ ധാരാളം ഉണ്ടാവുന്നു. നാലാമത്തെ ഭാവത്തിലാണ് ബുധന്‍ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഏത് കാര്യത്തിലും ഇവര്‍ക്ക് മാതാവിന്റെ പിന്തുണ ലഭിക്കുന്നു. ദോഷഫലങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ ഗുണഫലങ്ങളുടെ കാര്യത്തില്‍ അതിനെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇനി ദോഷഫലങ്ങളെ മറികടക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് മരതക രത്‌നം പതിച്ച ഒരു മോതിരം ധരിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ദോഷഫലങ്ങളെ മറികടക്കുന്നതിനും ഭാഗ്യത്തിനും സഹായിക്കും.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് മികച്ച ഫലങ്ങളാണ് ഉണ്ടാവുന്നത്. അതിന് കാരണം ബുധന്റെ രാശി മാറ്റമാണ്. ഇവരില്‍ 11-ാം ഭാവത്തിലാണ് ബുധന്‍ സംക്രമിക്കാന്‍ പോവുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള സുപ്രധാന നേട്ടങ്ങളും ഉണ്ടാവുന്ന ഒരു സമയം കൂടിയാണ്. ലാഭത്തിന്റെ കളി മാത്രമായിരിക്കും കന്നി രാശിക്കാര്‍ക്ക് ഈ സമയം ലഭിക്കുന്നത്. നിങ്ങളുടെ ബിസിനസില്‍ വളരെ വലിയ ലാഭവും നേട്ടവും ഉണ്ടാവുന്നു. നിങ്ങള്‍ കാരണം നിരവധി പേര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പാരമ്പര്യമായി നിങ്ങള്‍ക്ക് ലഭിക്കേണ്ട സ്വത്ത് വകകള്‍ ലഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണ് ജൂലൈ 17-ന് ശേഷം ഉണ്ടാവുന്നത്.

കന്നി രാശി
ബുധനാണ് നിങ്ങളുടെ രാശിചക്രത്തിന്റെ അധിപന്‍, ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നിറവേറ്റുന്നതിനും ജീവിത പങ്കാളിയുമായുള്ള സ്‌നേഹവും നിലനില്‍ക്കുന്നതിനും സാധ്യതയുണ്ട്. വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കുകയും പെട്ടെന്ന് ധനലാഭം ഉണ്ടാവുകയും ചെയ്യുന്നു. ബിസിനസില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്നു പോവുന്നത്. എന്നാല്‍ ഇവര്‍ ശ്രദ്ധിക്കേണ്ടത് പണം ചിലവാക്കുന്ന കാര്യത്തില്‍ മാത്രമാണ്. അല്‍പം സൂക്ഷിച്ചാല്‍ ഭാവിയിലേക്കും അത് ഉപകരിക്കപ്പെടുന്നു.

തുലാം രാശി
മൂന്ന് രാശിക്കാരില്‍ ഭാഗ്യം അതിന്റെ ഉച്ഛസ്ഥായിയില്‍ നില്‍ക്കുന്ന രാശിയാണ് തുലാം രാശി. തുലാം രാശിക്കാര്‍ക്ക് ഒരിക്കലും പണത്തിന്റെ കാര്യത്തില്‍ ഈ സമയം ചിന്തിക്കേണ്ടി വരുന്നില്ല. തൊട്ടതെല്ലാം പൊന്നാക്കാന്‍ കഴിവുള്ളവരാണ് ഇവര്‍. അതുകൊണ്ട് തന്നെ ഒരിക്കലും ഇവരുടെ ജീവിതത്തില്‍ പണത്തിന് വേണ്ടി വിഷമിക്കേണ്ടി വരുന്നില്ല. പത്താം ഭാവത്തില്‍ ആണ് ബുധന്റെ സംക്രമണം നടക്കുന്നത്. തൊഴില്‍ അന്വേഷിച്ച് വലഞ്ഞവര്‍ക്ക് മികച്ച സമയമാണ് ഇപ്പോള്‍. കാരണം കഴിവിനനുസരിച്ചുള്ള നേട്ടം ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. ഒരിക്കലും തൊഴിലന്റേയും സ്വകാര്യ ജീവിതത്തിന്റേയും കാര്യത്തില്‍ ഇവര്‍ക്ക് വിഷമിക്കേണ്ടി വരില്ല. ചിലപ്പോള്‍ ഒന്നിലധികം അവസരങ്ങള്‍ നിങ്ങളെ തേടി വന്നേക്കാം.

തുലാം രാശി
ബിസിനസ് ചെയ്യുന്നവര്‍ക്കാകട്ടെ അനുകൂല സമയമാണ് എന്നതും പ്രത്യേകതയാണ്. ഇതിലൂടെ നേട്ടങ്ങള്‍ ധാരാളം നിങ്ങള്‍ക്കുണ്ടാവുന്നു. ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷനും ശമ്പള വര്‍ദ്ധനവും ലഭിക്കുന്നു. കൂടാതെ ബിസിനസിലെ നേട്ടങ്ങളില്‍ നിങ്ങള്‍ക്ക് അത്യധികം സന്തോഷിക്കാം. ബിസിനസില്‍ നിങ്ങള്‍ ഉണ്ടാക്കുന്ന ബന്ധങ്ങള്‍ വഴിയും നിങ്ങള്‍ക്ക് നേട്ടത്തിലേക്കെത്താന്‍ സാധിക്കുന്നു. പ്രവര്‍ത്തന രീതിയില്‍ അല്‍പം മാറ്റങ്ങള്‍ വരുത്തിയാല്‍ നിങ്ങളെ ആര്‍ക്കും തോല്‍പ്പിക്കാന്‍ സാധിക്കില്ല. നിങ്ങളെ അംഗീകരിക്കുകയും നിങ്ങളുടെ വിജയത്തില്‍ സന്തോഷിക്കുകയും ചെയ്യുന്നവര്‍ നിങ്ങള്‍ക്ക് ചുറ്റും ഉണ്ടാവുന്നു. ഓഫീസില്‍ ടാര്‍ഗറ്റുകളെല്ലാം പൂര്‍ത്തീകരിക്കുന്നതിനും മാനേജ്‌മെന്റിന്റെ അഭിനന്ദനം ഏറ്റുവാങ്ങുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.



Click it and Unblock the Notifications











