Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
ബുധന്റെ രാശിപരിവര്‍ത്തനം; രണ്ടാഴ്ചക്കാലം നിങ്ങളുടെ മാറ്റം ഇതാണ്
ആകാശ ഭ്രമണപഥത്തിലെ അതിവേഗം ചലിക്കുന്ന ഗ്രഹമായി കണക്കാക്കപ്പെടുന്നതാണ് ബുധന്‍. ഒരാളുടെ ജാതകത്തിലെ ആശയവിനിമയം, യുക്തി, വിശകലനം എന്നിവയ്ക്ക് ഉത്തരവാദിയായ ഗ്രഹമാണ് ഇത്. അത്തരത്തിലൊരു ഗ്രഹമായ ബുധന്‍ ജല ചിഹ്നമായ മീനത്തില്‍ നിന്ന് അഗ്നി ചിഹ്നമായ മേടം രാശിയിലേക്ക് നീങ്ങുന്നു. ഈ മാറ്റം 2021 ഏപ്രില്‍ 16 ന് ആരംഭിച്ച് മെയ് 1 വരെ തുടരും. ഈ സംക്രമണ കാലയളവില്‍ 12 രാശിക്കാര്‍ക്കും ജീവിതത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുന്നു. ബുധന്റെ മേടം രാശി സംക്രമണം നിങ്ങള്‍ക്ക് നല്കുന്ന ഫലങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

മേടം
മേടം രാശിക്കാരെ സംബന്ധിച്ചിടത്തോളം, ബുധന്‍ നിങ്ങളുടെ ആദ്യ ഭവനത്തിലൂടെ സഞ്ചരിക്കും. ഈ ഘട്ടത്തില്‍ ബുധന്‍ അതിന്റെ 'ദിശാസൂചന ശക്തി'യിലാണെന്ന് പറയപ്പെടുന്നു. കരിയറിന്റെ കാര്യത്തില്‍ ഈ മാറ്റം മേടം രാശിക്കാര്‍ക്ക് വളരെ ഗുണം ചെയ്യും. നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് നല്ല ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ജീവിത പങ്കാളിയുമായി സ്നേഹം വളരും. നിങ്ങള്‍ സന്തുഷ്ടനാകും. ഒരു യാത്ര ആസൂത്രണം ചെയ്യാന്‍ സാധിക്കും. ഒരുമിച്ച് സമയം ചെലവഴിക്കാന്‍ ഒരുപാട് അവസരങ്ങള്‍ ലഭിക്കും. ഈ സമയം നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. മാനസിക ക്ഷേമത്തിനായി ധ്യാനവും യോഗയും പരിശീലിക്കുക.

ഇടവം
ഇടവം രാശിക്കാരുടെ പന്ത്രണ്ടാമത്തെ ഭവനത്തിലൂടെ ബുധന്‍ സഞ്ചരിക്കും. ജാതകത്തില്‍ പന്ത്രണ്ടാമത്തെ വീട് വിദേശ വാസസ്ഥലമാണ്. അതിനാല്‍ നിങ്ങള്‍ വിദേശത്ത് ഒരു ബിസിനസ്സ് സ്വന്തമാക്കുകയോ അല്ലെങ്കില്‍ പഠനത്തിനായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിയോ ആണെങ്കില്‍, അത്തരം നീക്കങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള നല്ല സമയമാണിത്. പേര്, പ്രശസ്തി എന്നിവ നേടാനാകും. മാത്രമല്ല കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാക്കാനും നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകും. എന്നിരുന്നാലും, ഈ കാലയളവില്‍ നിങ്ങളുടെ ചെലവുകള്‍ വര്‍ധിച്ചേക്കാം. പ്രണയിതാക്കള്‍ക്കും ദമ്പതികള്‍ക്കും വളരെ അനുകൂല സമയമാണിത്. അവിവാഹിതരായവര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും.

മിഥുനം
നിങ്ങളുടെ പതിനൊന്നാമത്തെ ഭവനത്തിലൂടെ ബുധന്‍ സഞ്ചരിക്കും. ജ്യോതിഷത്തിലെ ഉപചായ ഭവനങ്ങളില്‍ ഒന്നാണ് പതിനൊന്നാമത്തെ വീട്. അത് ഒരു വ്യക്തിക്ക് ജീവിതത്തില്‍ എല്ലാത്തരം നേട്ടങ്ങളും ലാഭവും നല്കുന്നു. മിഥുനം രാശിക്കാര്‍ക്ക് സര്‍ഗ്ഗാത്മകതയും ആശയവിനിമയ കഴിവുകളും വര്‍ധിക്കും. ജോലിസ്ഥലത്ത് ആശയങ്ങള്‍ മികച്ച രീതിയില്‍ പങ്കിടാനും അവരുടെ ബുദ്ധി പരമാവധി പ്രയോജനപ്പെടുത്താനും കഴിയും. രോഗങ്ങള്ക്കെതിരായുള്ള പ്രതിരോധശേഷിയും നിങ്ങള്‍ക്ക് ഈ സമയം ലഭിക്കും. നിങ്ങള്‍ ഒരു ബിസിനസ്സ് ആരംഭിക്കാനോ ജോലി മാറ്റാനോ പദ്ധതിയിടുകയാണെങ്കില്‍ നല്ല സമയമാണിത്.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരുടെ പത്താമത്തെ ഭവനത്തില്‍ ബുധന്‍ സംക്രമണം ചെയ്യും. ഇത് നിങ്ങളുടെ കരിയറിനെ സൂചിപ്പിക്കുന്നു. ഈ കാലയളവില്‍ നിങ്ങളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സൃഷ്ടിപരമായ ആശയങ്ങള്‍ സൃഷ്ടിക്കുന്നതിനും അനുകൂലമായിരിക്കും. നിങ്ങള്‍ക്ക് കൃത്യസമയത്ത് ടാര്‍ഗെറ്റുകള്‍ നേടാന്‍ കഴിയും. നിങ്ങള്‍ ഒരു വിദേശ ജോലിയുടെയോ ഇറക്കുമതി-കയറ്റുമതി ബിസിനസ്സിന്റെയോ ഭാഗമാണെങ്കില്‍, സാമ്പത്തിക കാര്യങ്ങളില്‍ സന്തോഷകരമായ വിവരങ്ങള്‍ ലഭിക്കും. ഒരു യാത്ര പോകാന്‍ പദ്ധതിയിട്ടിരുന്നെങ്കില്‍ ഇത് നല്ല സമയമാണ്. ദാമ്പത്യജീവിതം എന്നത്തേക്കാളും മികച്ചതായിരിക്കും.
Most read:നിങ്ങള്‍ക്കും പറയാം മുഖം നോക്കി ലക്ഷണം

ചിങ്ങം
ചിങ്ങം രാശിക്കാരുടെ ഒമ്പതാം ഭവനത്തില്‍ ബുധന്‍ ആതിഥേയത്വം വഹിക്കും. മിക്കവാറും എല്ലാ മേഖലകളിലും ഈ യാത്രാമാര്‍ഗം നിങ്ങള്‍ക്ക് പ്രയോജനകരമാണ്. ഈ കാലയളവ് വരുമാനത്തിന്റെയും നേട്ടങ്ങളുടെയും കാര്യത്തില്‍ ഭാഗ്യവും സമൃദ്ധിയും നല്‍കും. സമൂഹത്തില്‍ നല്ല പദവി നേടാനാകും. നിയമ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. കുടുംബ ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ലാഭത്തില്‍ വര്‍ദ്ധനവ് കാണും. കൂടാതെ, പുതിയ എന്തെങ്കിലും ആരംഭിക്കാനുള്ള നല്ല സമയമാണിത്. ആരോഗ്യരംഗത്ത്, നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതായുണ്ട്. ഈ കാലയളവില്‍ ഭാഗ്യത്തിനായി ഇളം പിങ്ക് നിറം ധരിക്കാന്‍ ശ്രമിക്കുക.

കന്നി
കന്നി രാശിക്കാരുടെ എട്ടാമത്തെ ഭവനത്തിലൂടെ ബുധന്‍ സഞ്ചരിക്കും. ജ്യോതിഷത്തില്‍ എട്ടാമത്തെ വീട് പെട്ടെന്നുള്ള മാറ്റങ്ങളുടെയും പരിവര്‍ത്തനങ്ങളുടെയും വീടാണ്. ഈ സംക്രമണം നിങ്ങളെ പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തിലെ മാറ്റങ്ങള്‍ നിങ്ങളുടെ പദ്ധതികള്‍ക്ക് അനുസൃതമായിരിക്കില്ല. ഈ കാലയളവില്‍ നിങ്ങളുടെ ഉത്കണ്ഠ വര്‍ദ്ധിക്കും ഒപ്പം ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടേണ്ടതായും വരാം. സമയം കടന്നുപോകുന്നതുവരെ കാത്തിരിക്കാന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ മാറ്റം പ്രയോജനകരമല്ല. അതിനാല്‍ നിങ്ങളുടെ ആരോഗ്യത്തില്‍ ശരിയായ ശ്രദ്ധ ചെലുത്തുക.

തുലാം
തുലാം രാശിക്കാരുടെ ഏഴാമത്തെ ഭവനത്തിലൂടെ ബുധന്‍ സഞ്ചരിക്കും. ജ്യോതിഷത്തിലെ ഏഴാമത്തെ ഭവനം ദാമ്പത്യ സന്തോഷവും പങ്കാളിത്തവുമാണ്. തൊഴില്‍പരമായി, ഈ കാലയളവ് പുതിയ പങ്കാളിത്തത്തിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷയുടെ തിളക്കമാണ്. ഒന്നിലധികം ഉറവിടങ്ങളില്‍ നിന്ന് പണം സമ്പാദിക്കാനുള്ള അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങള്‍ ഒരു വിദേശ പങ്കാളിത്തത്തില്‍ നിക്ഷേപിക്കുകയോ പുതിയ ഒന്നിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്നുവെങ്കില്‍, അതിനുള്ള നല്ല സമയമാണ്. ജീവിത പങ്കാളിയെ തിരയുന്നവര്‍ക്കും അല്ലെങ്കില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഭാഗ്യം ലഭിക്കും. ആരോഗ്യപരമായും, ഈ മാറ്റം പ്രയോജനകരമാകും ഒപ്പം മാനസിക സമാധാനവും പോസിറ്റീവിറ്റിയും ലഭിക്കും.

വൃശ്ചികം
വൃശ്ചികം രാശിക്കാരെ സംബന്ധിച്ചിടത്തോളം ബുധന്‍ നിങ്ങളുടെ ആറാമത്തെ ഭവനത്തിലൂടെ നീങ്ങും. ആറാമത്തെ ഭവനം വായ്പകള്‍, ശത്രുക്കള്‍, രോഗങ്ങള്‍, തടസ്സങ്ങള്‍ എന്നിവയെ പ്രതിനിധീകരിക്കുന്നു. ഇത് മോശമാണെന്ന് തോന്നുമെങ്കിലും, വൃശ്ചികം രാശിക്കാര്‍ ഈ കാലയളവില്‍ സമ്മിശ്ര ഫലങ്ങള്‍ ആസ്വദിക്കും. വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം, പ്രത്യേകിച്ച് ജോലിസ്ഥലത്ത്. കൂടാതെ, നിങ്ങളുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക, കാരണം നിങ്ങള്‍ക്ക് പ്രതിരോധശേഷി കുറവായതിനാല്‍ ശാരീരികമായി ദുര്‍ബലരായിരിക്കാം. നിങ്ങളുടെ ചെലവുകള്‍ ഈ മാസം ഉയര്‍ന്നുവരുന്നതിനാല്‍ അവ നിയന്ത്രിക്കേണ്ടതുണ്ട്. നിങ്ങളുടെ വീടിന്റെ അന്തരീക്ഷത്തില്‍ പിരിമുറുക്കമുണ്ടാകും. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക.

ധനു
ധനു രാശിക്കാരെ സംബന്ധിച്ചിടത്തോളം ബുധന്‍ നിങ്ങളുടെ പ്രണയത്തിന്റെ ഭവനമായ അഞ്ചാമത്തെ വീട്ടിലൂടെ സഞ്ചരിക്കും. മറ്റൊരാളുമായി നിങ്ങള്‍ പങ്കിടുന്ന ബന്ധത്തെക്കുറിച്ച് നന്നായി മനസ്സിലാക്കാന്‍ ഈ കാലയളവ് നിങ്ങളെ സഹായിക്കും. നിങ്ങളുടെ പങ്കാളി പ്രൊഫഷണല്‍ ജീവിതത്തില്‍ ഉയര്‍ച്ച നേടാന്‍ സാധ്യതയുണ്ട്. കൂടാതെ, നിങ്ങളുടെ കുട്ടികള്‍ക്കും പുരോഗതി നേടാനാകും. ജോലിയില്‍ നിങ്ങളുടെ അറിവും സര്‍ഗ്ഗാത്മകതയും ഉയര്‍ന്നതായിരിക്കും. നിങ്ങളുടെ ചുമതല എളുപ്പത്തില്‍ നിര്‍വഹിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. പങ്കാളിത്തത്തില്‍ ബിസിനസ്സ് നടത്തുന്നവര്‍ കൂടുതല്‍ നേട്ടങ്ങള്‍ കാണും. വിദ്യാര്‍ത്ഥികള്‍ അവരുടെ പഠനത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഈ കാലയളവില്‍ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക.

മകരം
ബുധന്‍ നിങ്ങളുടെ നാലാമത്തെ ഭവനത്തിലൂടെ സഞ്ചരിക്കും. നാലാമത്തെ വീട് അമ്മ, റിയല്‍ എസ്റ്റേറ്റ്, സന്തോഷം തുടങ്ങിയ സ്വഭാവവിശേഷങ്ങളെ ഭരിക്കുന്നു. ഈ പരിവര്‍ത്തന കാലയളവിലുടനീളം മകരം രാശിക്കാര്‍ അവരുടെ അമ്മയുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. ഒരു നിയമപരമായ കേസില്‍ നിങ്ങള്‍ ഉള്‍പ്പെടാനുള്ള സാധ്യതയുമുണ്ട്, ഇത് ഈ കാലയളവില്‍ നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ദമ്പതികളെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ ജീവിതപങ്കാളിക്ക് ഔദ്യോഗിക ജീവിതത്തില്‍ ആധികാരിക സ്ഥാനം ലഭിക്കാന്‍ സാധ്യതയുണ്ട്. ജലദോഷം, ചുമ, നെഞ്ചെരിച്ചില്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളെ കരുതിയിരിക്കുക.

കുംഭം
ബുധന്‍ നിങ്ങളുടെ മൂന്നാമത്തെ ഭവനത്തിലൂടെ സഞ്ചരിക്കും. ആശയവിനിമയം, സഹോദരങ്ങള്‍, യാത്രകള്‍, പരിശ്രമങ്ങള്‍ തുടങ്ങിയ സ്വഭാവവിശേഷങ്ങളെ ഈ വീട് നിയന്ത്രിക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് ചില ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം. പുതുമയുമായുള്ള നിങ്ങളുടെ ശ്രമങ്ങളിലൂടെ നിങ്ങള്‍ അന്വേഷിക്കുന്ന ഫലങ്ങള്‍ നേടാന്‍ സഹായിക്കും. നിങ്ങളുടെ എതിരാളികളെ പരാജയപ്പെടുത്താനാകും. നിങ്ങള്‍ പ്രതീക്ഷിച്ച പുതിയ എന്തെങ്കിലും വാങ്ങാന്‍ സമയം നല്ലതാണ്. ഈ സമയം നിങ്ങളുടെ സഹോദരങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം, ശ്രദ്ധിക്കുക.

മീനം
മീനം രാശിക്കാരുടെ രണ്ടാമത്തെ ഭവനത്തില്‍ ബുധന്‍ സഞ്ചരിക്കും. രണ്ടാമത്തെ വീട് സംസാരം, സ്വത്ത് സമ്പാദനം, കുടുംബം എന്നിവ നിയന്ത്രിക്കുന്നു. ഈ കാലയളവിന്റെ നിങ്ങളുടെ സ്വത്ത് സാധ്യതകള്‍ സ്ഥിരമായി തുടരും. എന്നിരുന്നാലും, ജോലിയില്‍ വിരസത അനുഭവപ്പെടാം. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും നിങ്ങള്‍ എന്തുചെയ്യണം എന്നതിനെക്കുറിച്ചും കൂടുതല്‍ ഗൗരവമായി ഇരിക്കുക. യാത്രാ സാധ്യതകള്‍ കൂടുതലായതിനാല്‍, നിങ്ങളുടെ കുടുംബാംഗങ്ങളുമായോ പ്രിയപ്പെട്ടവരുമായോ ഒരു അവധിക്കാലം ആസൂത്രണം ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിച്ചേക്കാം. ഇത് നിങ്ങളുടെ മാനസിക സന്തോഷം വളരാന്‍ ഇടയാക്കും.



Click it and Unblock the Notifications