Latest Updates
-
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം!
ബുധന്റെ സംക്രമണം; ഈ 5 രാശിക്കാര്‍ക്ക് സമയം കഠിനം
ജ്യോതിഷത്തില്‍, ബുധന്‍ ഗ്രഹങ്ങളുടെ രാജകുമാരന് എന്ന പദവി നല്‍കിയിട്ടുണ്ട്. സൂര്യനോട് ഏറ്റവും അടുത്തായി ബുധന്‍ നിലകൊള്ളുന്നതാണ് ഇതിന് കാരണം. യുക്തി, എഴുത്ത്, ബിസിനസ്സ്, സംസാരം, ബുദ്ധി എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് ബുധന്‍. 2022 ഏപ്രില്‍ 8 വെള്ളിയാഴ്ച ബുധന്‍ രാശി മാറാന്‍ പോകുന്നു. ബുധന്‍ മീനം രാശിയില്‍ നിന്ന് മേടരാശിയില്‍ സംക്രമിക്കും. ബുധന്റെ സംക്രമണം എല്ലാ രാശികളിലും സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും ഈ കാലയളവില്‍ ചിലര്‍ അല്‍പ്പം ശ്രദ്ധിക്കേണ്ടതുണ്ട്. ബുധന്റെ മേടം രാശി സംക്രമണത്തില്‍ ഈ സമയം കൂടുതല്‍ ശ്രദ്ധിക്കേണ്ട രാശിക്കാര്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാരുടെ മൂന്നാമത്തെയും ആറാമത്തെയും ഭാവാധിപനാണ് ബുധന്‍. അത് നിങ്ങളുടെ ആദ്യ ഭാവത്തില്‍ നിങ്ങളുടെ സ്വന്തം രാശിയില്‍ സംക്രമിക്കും. ആദ്യത്തെ വീട് വ്യക്തിയുടെ ജനനത്തെയും സ്വഭാവത്തെയും കുറിച്ച് പറയുന്നു. ബുധന്റെ സംക്രമത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും ധൈര്യവും അനുഭവപ്പെടും. ഈ കാലയളവില്‍ അമിത ആത്മവിശ്വാസം ഒഴിവാക്കണം. അല്ലാത്തപക്ഷം, ജോലിസ്ഥലത്ത് ആരെങ്കിലുമായി നിങ്ങള്‍ക്ക് പ്രശ്നമുണ്ടാകാം. ഇത് മാത്രമല്ല, നിങ്ങളുടെ പരുഷമായ വാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ വിഷമിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യവും ചെറുതായി വഷളായേക്കാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക, നെഗറ്റീവ് ചിന്തകളില്‍ നിന്നും അകന്നു നില്ക്കുക.

ഇടവം
ഇടവം രാശിക്കാര്‍ക്ക്, ബുധന്‍ അവരുടെ ജാതകത്തിന്റെ പന്ത്രണ്ടാം ഭാവത്തിലേക്ക് പ്രവേശിക്കുന്നു. ഈ സമയത്ത്, നിങ്ങളുടെ സാമ്പത്തിക സ്ഥിതി അല്‍പ്പം ഉയര്‍ച്ച താഴ്ചയില്‍ തുടരാം. ഇത് മാത്രമല്ല, ഈ കാലയളവില്‍ നിങ്ങളുടെ ചെലവുകളും വര്‍ദ്ധിക്കും. ഈ സമയത്ത്, ബിസിനസുകാര്‍ ഏതെങ്കിലും പുതിയ സ്കീമിലോ മറ്റോ നിക്ഷേപിക്കുന്നത് ഒഴിവാക്കണം. നിങ്ങളുടെ ആരോഗ്യം അല്‍പ്പം മോശമായേക്കാം. ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. അതിനാല്‍, നിങ്ങളുടെ ഭക്ഷണക്രമത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്.

തുലാം
മേടരാശിയിലെ സംക്രമം മൂലം തുലാം രാശിക്കാരുടെ ജാതകത്തില്‍ ബുധന്‍ ഏഴാം ഭാവത്തില്‍ പ്രവേശിക്കാന്‍ പോകുന്നു. ഈ സമയത്ത്, നിങ്ങളുടെ ചെലവുകള്‍ പെട്ടെന്ന് വര്‍ദ്ധിക്കും. നിങ്ങള്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ക്കായി ചിലവഴിക്കേണ്ടി വന്നേക്കാം. എന്നാല്‍ പരിഭ്രാന്തരാകരുത്, ഈ സംക്രമണം നിങ്ങള്‍ക്ക് പണം സമ്പാദിക്കാനുള്ള അവസരങ്ങളും നല്‍കും.

വൃശ്ചികം
വൃശ്ചിക രാശിക്കാരുടെ ജാതകത്തില്‍ ബുധന്റെ ഈ സംക്രമം ആറാം ഭാവത്തിലായിരിക്കും. ഈ വീട് വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും രോഗങ്ങളെയും പ്രതിനിധീകരിക്കുന്നു. ഈ സമയത്ത് നിങ്ങളുടെ ജീവിതത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. ഇത് മാത്രമല്ല, നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് നിരവധി ഉയര്‍ച്ച താഴ്ചകളും നേരിടേണ്ടി വന്നേക്കാം. ജോലിസ്ഥലത്തും ഈ സമയം നിങ്ങള്‍ക്ക് അനുകൂലമായിരിക്കില്ല. സാമ്പത്തികമായും ഈ കാലയളവ് നിങ്ങളെ ബാധിക്കും. ഈ സമയത്ത് നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കേണ്ടതുണ്ട്. ചെലവുകള്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഭാവിയില്‍ നഷ്ടം സഹിക്കേണ്ടി വന്നേക്കാം.

കുംഭം
ഈ സംക്രമണ സമയത്ത്, കുംഭ രാശിയുടെ അധിപന് മൂന്നാം ഭാവത്തില്‍ ഇരിക്കും. ഈ സമയത്ത്, ആദ്യം മുതല്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ അല്‍പ്പം ശ്രദ്ധ ചെലുത്തുക. ഈ സമയത്ത് അമിതമായി ചെലവഴിക്കുന്നത് ഒഴിവാക്കുക. അല്ലെങ്കില്‍ ഭാവിയില്‍ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ വരവിനനുസരിച്ച് ചെലവഴിക്കാനും നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
