For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Budh Gochar 2022: ബുധന്‍ മേടം രാശിയില്‍; 12 രാശികള്‍ക്കും ഫലങ്ങള്‍

|

ഏപ്രില്‍ 8ന് ബുധന്‍ ഗ്രഹം മീനരാശിയുടെ യാത്ര അവസാനിപ്പിച്ച് മേടത്തിലേക്ക് പ്രവേശിക്കുന്നു. ഇതോടെ ഇവരുടെ നീച രാശിയോഗവും അവസാനിക്കും. ഏപ്രില്‍ 24 അര്‍ദ്ധരാത്രി വരെ മേടരാശിയില്‍ ബുധന്‍ സംക്രമിക്കും, അതിനുശേഷം അത് ഇടവത്തിലേക്ക് നീങ്ങും. മിഥുനം, കന്നി എന്നീ രാശികളുടെ അധിപനായ ബുധന്‍ മീനം രാശിയില്‍ ദുര്‍ബ്ബലനായും കന്നിരാശിയില്‍ ഉന്നതനായും കണക്കാക്കപ്പെടുന്നു. ബുധന്റെ രാശിമാറ്റം തൊഴില്‍-ബിസിനസ്സ്, വിദ്യാഭ്യാസം, നീതിന്യായം എന്നീ മേഖലകളില്‍ വലിയ നല്ല സ്വാധീനം ചെലുത്തുന്നു. എല്ലാ രാശിചിഹ്നങ്ങള്‍ക്കും ബുധന്റെ മേടം രാശി സംക്രമണത്തിന്റെ ഫലങ്ങള്‍ എന്തൊക്കെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

Most read: ആഗ്രഹസാഫല്യത്തിന്റെ രാമനവമി; ആചാരങ്ങളും പൂജാവിധിയുംMost read: ആഗ്രഹസാഫല്യത്തിന്റെ രാമനവമി; ആചാരങ്ങളും പൂജാവിധിയും

മേടം

മേടം

നിങ്ങളുടെ രാശിയില്‍ സഞ്ചരിക്കുമ്പോള്‍ ബുധന്റെ പ്രഭാവം സുഖകരമായിരിക്കും. സാമൂഹിക സ്ഥാനമാനങ്ങളും സ്വാധീനവും വര്‍ദ്ധിക്കും. എടുക്കുന്ന തീരുമാനങ്ങള്‍, ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ അഭിനന്ദിക്കപ്പെടും. രഹസ്യ ശത്രുക്കള്‍ പെരുകും, നിങ്ങളെ താഴെയിറക്കാനുള്ള ഒരു അവസരവും നഷ്ടപ്പെടുത്തില്ല. നിങ്ങളുടെ തന്ത്രങ്ങളും പദ്ധതികളും രഹസ്യമായി സൂക്ഷിച്ച് പ്രവര്‍ത്തിക്കുക. ഈ കാലയളവില്‍ ലോണ്‍ പണത്തിന്റെ ഇടപാട് ഒഴിവാക്കുക. സന്താനങ്ങളുമായി ബന്ധപ്പെട്ട ഉത്കണ്ഠ കുറയും. നവദമ്പതികള്‍ക്ക് കുട്ടികളെ ലഭിക്കുന്നതിനുള്ള യോഗമുണ്ട്.

ഇടവം

ഇടവം

രാശിചക്രത്തില്‍ നിന്ന് പന്ത്രണ്ടാം ഭാവത്തില്‍ സഞ്ചരിക്കുമ്പോള്‍ ബുധന്റെ സ്വാധീനം അമിതമായ അലച്ചിലിന് കാരണമാകും. വിദേശത്തുള്ള സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അസുഖകരമായ വാര്‍ത്തകള്‍ ലഭിക്കുന്നതിന് സാധ്യതയുണ്ട്. ആരോഗ്യത്തെക്കുറിച്ച് ബോധമുള്ളവരായിരിക്കുക. വിദേശ കമ്പനികളില്‍ സേവനത്തിനോ പൗരത്വത്തിനോ വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കും. വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പഠിക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നതെങ്കില്‍, അവര്‍ക്ക് സമയം നല്ലതാണ്. പ്രണയ സംബന്ധമായ കാര്യങ്ങളില്‍ തീവ്രതയുണ്ടാകും. നിങ്ങള്‍ പ്രണയവിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സമയം അനുകൂലമാണ്.

Most read:ചൈത്ര നവരാത്രിയില്‍ ഈ ജ്യോതിഷ പരിഹാരമെങ്കില്‍ ഐശ്വര്യം കൂടെനില്‍ക്കുംMost read:ചൈത്ര നവരാത്രിയില്‍ ഈ ജ്യോതിഷ പരിഹാരമെങ്കില്‍ ഐശ്വര്യം കൂടെനില്‍ക്കും

മിഥുനം

മിഥുനം

നിങ്ങളുടെ പതിനൊന്നാം ഭാവത്തില്‍ സഞ്ചരിക്കുമ്പോള്‍ ബുധന്റെ സ്വാധീനം വലിയ വിജയം നല്‍കും. ജോലി, ബിസിനസ്സ് എന്നിവയില്‍ പുരോഗതി ഉണ്ടാകും, സാമ്പത്തിക വശം ശക്തമാകും. പണം തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, പെട്ടെന്ന് പണം ലഭിക്കാനും സാധ്യതയുണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമയം മികച്ചതായിരിക്കും. മുതിര്‍ന്ന കുടുംബാംഗങ്ങളുടെയും ജ്യേഷ്ഠസഹോദരന്മാരുടെയും സഹകരണം ലഭിക്കും. കുട്ടികളുടെ ഉത്തരവാദിത്തം നിറവേറ്റും. നവദമ്പതികള്‍ക്ക് ശിശുജനനത്തിന് യോഗമുണ്ട്.

കര്‍ക്കിടകം

കര്‍ക്കിടകം

പത്താം കര്‍മ്മ ഭാവത്തില്‍ സംക്രമിക്കുമ്പോള്‍, ബുധന്‍ ബഹുമാനവും ഉത്തരവാദിത്തങ്ങളും വര്‍ദ്ധിപ്പിക്കും. എന്നാല്‍ ജോലിയുടെ ദിശയില്‍ ചെയ്യുന്ന എല്ലാ ശ്രമങ്ങളും വിലമതിക്കും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കപ്പെടും. നിങ്ങള്‍ ഒരു വീടോ വാഹനമോ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഗ്രഹസംക്രമണം അനുകൂലമായിരിക്കും. നിങ്ങളുടെ കാര്യക്ഷമതയുടെ ബലത്തില്‍, പ്രയാസകരമായ സാഹചര്യങ്ങളെ നിങ്ങള്‍ എളുപ്പത്തില്‍ തരണം ചെയ്യും. ജോലി ചെയ്യുന്നവര്‍ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബന്ധം വഷളാകാന്‍ അനുവദിക്കരുത്.

ചിങ്ങം

ചിങ്ങം

ഭാഗ്യത്തിന്റെ ഒമ്പതാം ഭാവത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ബുധന്റെ പ്രഭാവം മികച്ചതായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും പുതിയ കരാര്‍ ലഭിക്കുന്നതിനും സാധ്യതയുണ്ട്. നിങ്ങളുടെ ധൈര്യത്തിന്റെയും ശക്തിയുടെയും മികവില്‍ പ്രയാസകരമായ സാഹചര്യങ്ങളെ നിങ്ങള്‍ എളുപ്പത്തില്‍ തരണം ചെയ്യും. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമയം മികച്ചതായിരിക്കും. വിദേശ കമ്പനികളില്‍ സേവനം, വിസ, പൗരത്വം എന്നിവയ്ക്കായി നടത്തുന്ന അപേക്ഷകളും വിജയിക്കും. കോടതി വ്യവഹാരങ്ങളില്‍ അനുകൂല തീരുമാനം വന്നേക്കാം.

Most read:ഐശ്വര്യത്തിന്റെ ലക്ഷണങ്ങളാണ് നിങ്ങള്‍ കാണുന്ന ഈ സ്വപ്‌നങ്ങള്‍Most read:ഐശ്വര്യത്തിന്റെ ലക്ഷണങ്ങളാണ് നിങ്ങള്‍ കാണുന്ന ഈ സ്വപ്‌നങ്ങള്‍

കന്നി

കന്നി

എട്ടാം ഭാവത്തിലേക്ക് കടക്കുമ്പോള്‍ ബുധന്റെ സ്വാധീനം അപ്രതീക്ഷിതമായ ഉയര്‍ച്ച താഴ്ചകള്‍ നല്‍കും. നിങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാകും, ഒടുവില്‍ നിങ്ങള്‍ വിജയിക്കും. സര്‍ക്കാര്‍ വകുപ്പുകളില്‍ കാത്തിരുന്ന ജോലികള്‍ പൂര്‍ത്തിയാകും. ചര്‍മ്മരോഗങ്ങള്‍, ഉദരരോഗങ്ങള്‍ എന്നിവ കരുതിയിരിക്കുക. ജോലിസ്ഥലത്ത് ശത്രുക്കളെ സൂക്ഷിക്കുക. ഈ കാലയളവില്‍ അമിതമായ ലോണ്‍ ഇടപാടുകള്‍ ഒഴിവാക്കുക.

തുലാം

തുലാം

ഏഴാം ഭാവത്തില്‍ സഞ്ചരിക്കുമ്പോള്‍ ബുധന്റെ സ്വാധീനം വിവാഹ സംബന്ധമായ ചര്‍ച്ചകളില്‍ വിജയം നല്‍കും. പങ്കാളിത്ത ബിസിനസ്സ് ചെയ്യുന്നത് ഒഴിവാക്കുക. സര്‍ക്കാര്‍ വകുപ്പുകളില്‍ ഏതെങ്കിലും ജോലിക്കോ ബിസിനസ്സ് ടെന്‍ഡറിനോ അപേക്ഷിക്കണമെങ്കില്‍ ഗ്രഹസംക്രമണം അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും പുതിയ കരാര്‍ ലഭിക്കുന്നതിനും സാധ്യതയുണ്ട്. വിദേശ യാത്ര, തീര്‍ത്ഥാടനം എന്നിവയില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. മതത്തിലും ആത്മീയതയിലും അതീവ താല്‍പര്യം ഉണ്ടാകും.

Most read:2022 ഏപ്രില്‍; പ്രധാന ദിവസങ്ങളും ആഘോഷങ്ങളുംMost read:2022 ഏപ്രില്‍; പ്രധാന ദിവസങ്ങളും ആഘോഷങ്ങളും

വൃശ്ചികം

വൃശ്ചികം

ആറാം ശത്രു ഭാവത്തില്‍ സഞ്ചരിക്കുമ്പോള്‍ ബുധന്റെ പ്രഭാവം സാധാരണ നിലയിലായിരിക്കും. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകും. രഹസ്യ ശത്രുക്കളെ ശ്രദ്ധിക്കുക. ഈ കാലയളവില്‍ ആര്‍ക്കെങ്കിലും കൂടുതല്‍ പണം വായ്പയായി നല്‍കരുത്, അല്ലാത്തപക്ഷം സാമ്പത്തിക നഷ്ടമുണ്ടാകാം. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കപ്പെടും. നിങ്ങള്‍ വീടും വാഹനവും വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഗ്രഹസംക്രമണം അനുകൂലമായിരിക്കും.

ധനു

ധനു

അഞ്ചാം ഭവനത്തില്‍ സംക്രമിക്കുന്ന ബുധന്‍ നിങ്ങള്‍ക്ക് എല്ലാ വിധത്തിലും മികച്ച വിജയം നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമയം നല്ലതാണ്. സന്താനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകള്‍ കുറയും, ഉത്തരവാദിത്തവും നിറവേറ്റപ്പെടും. നവദമ്പതികള്‍ക്ക് ശിശു ജനനത്തിന് യോഗമുണ്ട്. പ്രണയ സംബന്ധമായ കാര്യങ്ങളില്‍ തീവ്രതയുണ്ടാകും. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സമയം അനുകൂലമായിരിക്കും.

Most read:ഏപ്രില്‍ മാസത്തിലെ വ്രതങ്ങളും ഉത്സവങ്ങളുംMost read:ഏപ്രില്‍ മാസത്തിലെ വ്രതങ്ങളും ഉത്സവങ്ങളും

മകരം

മകരം

നാലാമത്തെ ഭവനത്തില്‍ സംക്രമിക്കുമ്പോള്‍, ബുധന്റെ പ്രഭാവം സാധാരണ നിലയിലായിരിക്കും. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക. ശ്രദ്ധയോടെ യാത്ര ചെയ്യുക. മോഷണം ശ്രദ്ധിക്കുക, സുഹൃത്തുക്കളില്‍ നിന്ന് സന്തോഷകരമായ വാര്‍ത്തകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. വിദേശ കമ്പനികളില്‍ സേവനത്തിനും പൗരത്വത്തിനും വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സമയം അനുകൂലമായിരിക്കും. വസ്തുവകകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കപ്പെടും. വീടോ വാഹനമോ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സമയം നല്ലതായിരിക്കും.

കുംഭം

കുംഭം

മൂന്നാമത്തെ ഭവനത്തിലേക്ക് മാറുമ്പോള്‍ ബുധന്റെ പ്രഭാവം നല്ലതായിരിക്കും. ധൈര്യം വര്‍ദ്ധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാകും, പുതിയ കരാര്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. മതത്തിലും ആത്മീയതയിലും താല്‍പര്യം വര്‍ദ്ധിക്കും. വിദേശ കമ്പനികളില്‍ സേവനത്തിനോ പൗരത്വത്തിനോ വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഗ്രഹസംക്രമണം അനുകൂലമായിരിക്കും. നിങ്ങളുടെ പ്രവര്‍ത്തനക്ഷമതയുടെയും ഊര്‍ജ്ജ ശക്തിയുടെയും സഹായത്തോടെ, നിങ്ങള്‍ക്ക് എല്ലാ സാഹചര്യങ്ങളും നിയന്ത്രിക്കാന്‍ കഴിയും.

Most read:വാസ്തു പറയുന്നു, ഈ പ്രവൃത്തികളെങ്കില്‍ വീട് നെഗറ്റീവ് എനര്‍ജിയുടെ കൂടാരംMost read:വാസ്തു പറയുന്നു, ഈ പ്രവൃത്തികളെങ്കില്‍ വീട് നെഗറ്റീവ് എനര്‍ജിയുടെ കൂടാരം

മീനം

മീനം

രണ്ടാം വീട്ടിലേക്ക് മാറുമ്പോള്‍ ബുധന്‍ നിങ്ങളെ പല അപ്രതീക്ഷിത ഫലങ്ങളും കാണിക്കും. സാമ്പത്തിക വശം ശക്തമാകും. ഏറെ നാളായി നല്‍കിയ പണവും തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജോലിയില്‍ പുതിയ കരാറുകള്‍ ലഭിക്കാനും സാധ്യതയുണ്ട്. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക. സര്‍ക്കാര്‍ കാര്യങ്ങളില്‍ പൂര്‍ണ സഹകരണം ലഭിക്കും.

English summary

Mercury Transit in Aries On 08 April 2022 On 12 Zodiac Signs And Remedies in Malayalam

Budh Rashi Parivartan On 08 April 2022 in Medam Rashi; Mercury Transit in Aries Effects on Zodiac Signs in Malayalam : The Mercury Transit in Aries will take place on 8 April 2022. Learn about remedies to perform in Malayalam.
Story first published: Thursday, April 7, 2022, 9:36 [IST]
X
Desktop Bottom Promotion