Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
Budh Gochar 2023: ബുധന്‍ മേടം രാശിയില്‍; 4 രാശിക്ക് അപകീര്‍ത്തി, ധനനഷ്ടം, മോശം സമയം
രാശിചക്രത്തിന്റെ ആദ്യ ചിഹ്നമാണ് മേടം. ഇത് ചൊവ്വയുടെ ഉടമസ്ഥതയിലുള്ള രാശിയാണ്. ഇത് സ്വഭാവമനുസരിച്ച് പുരുഷനും അഗ്നിജ്വാലയുള്ള രാശിചിഹ്നവുമാണ്. മാര്‍ച്ച് 31ന് ബുധന്‍ മേടം രാശിയില്‍ സംക്രമിക്കും. ജ്യോതിഷത്തില്‍ രാജകുമാരന് എന്ന പദവി ലഭിച്ച ബുധന്‍ സൂര്യനോട് ഏറ്റവും അടുത്തുനില്ക്കുന്ന ഗ്രഹമാണ്. ബുദ്ധി, യുക്തിവാദ കഴിവ്, നല്ല ആശയവിനിമയ കഴിവുകള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ് ബുധന്‍. ചന്ദ്രന് കഴിഞ്ഞാല്‍ ഏറ്റവും ചെറുതും വേഗത്തില്‍ ചലിക്കുന്നതുമായ ഗ്രഹമാണ് ബുധന്‍.
ബുധന്‍ ഒരു വ്യക്തിയുടെ ബുദ്ധി, പഠിക്കാനുള്ള കഴിവ്, ജാഗ്രത, സംസാരം, ഭാഷ തുടങ്ങിയവയെ ബാധിക്കുന്നു. മിഥുനം, കന്നി എന്നീ രാശികളുടെ അധിപനാണ് ബുധന്‍. മീനം രാശിയില്‍ നില്ക്കുന്ന ബുധന്‍ മാര്‍ച്ച് 30ന് മീനം രാശിയില്‍ ഉദിക്കും. ഉദയത്തിനു ശേഷം ബുധന്‍ അടുത്ത ദിവസം മാര്‍ച്ച് 31ന് മേടരാശിയില്‍ പ്രവേശിക്കും. ഈ മാറ്റം 4 രാശിക്കാര്‍ക്ക് അശുഭഫലങ്ങള്‍ നല്‍കും. നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് നിരവധി ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നേക്കാം. ബുധന്റെ മേടം രാശി സംക്രമണത്തില്‍ കഷ്ടകാലം നേരിടേണ്ടിവരുന്ന രാശിക്കാര്‍ ഇവരാണ്.

ഇടവം
ഇടവം രാശിയിലെ അഞ്ചാം ഭാവാധിപനായി ബുധനെ കണക്കാക്കപ്പെടുന്നു, അത് നിങ്ങളുടെ ജാതകത്തിന്റെ 12ാം ഭാവത്തില്‍ ഉദിക്കും. ബുധന്റെ സ്ഥാനത്തെ ഈ മാറ്റം നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ നല്‍കില്ല. ഈ സമയത്ത് പല തരത്തിലുള്ള ഉയര്‍ച്ച താഴ്ചകള്‍ നിങ്ങളുടെ ജീവിതത്തില്‍ വന്നേക്കാം. കുടുംബാംഗങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് വളരെയധികം ആശങ്കാകുലരാകും. വിദ്യാര്‍ത്ഥികള്‍ക്ക് ചില കാരണങ്ങളാല്‍ പഠനത്തില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക കാര്യങ്ങളില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാം. കരിയറിന്റെ കാര്യത്തിലും ഈ സമയം നിങ്ങള്‍ക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവരും. പ്രതിവിധിയായി ബുധനാഴ്ച പശുവിന് പച്ചപ്പുല്ല് കൊടുക്കുക.

കന്നി
നിങ്ങളുടെ ജാതകത്തില്‍ 1, 10 ഭാവങ്ങളുടെ അധിപനായി ബുധനെ കണക്കാക്കുന്നു. ബുധന്‍ നിങ്ങളുടെ എട്ടാം ഭാവത്തില്‍ ഉദിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഈ സമയം ദുര്‍ബലമായേക്കാം. കുടുംബാംഗങ്ങളുടെ ആരോഗ്യം വഷളായേക്കാം. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. ജോലിസ്ഥലത്ത് നിങ്ങള്‍ക്കെതിരേ അസൂയാലുക്കള്‍ പ്രവര്‍ത്തിച്ചേക്കാം. ഈ സമയത്ത് ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് അത്ര നല്ലതല്ല. പ്രതിവിധിയായി എല്ലാ ബുധനാഴ്ചയും ദുര്‍ഗ്ഗാ സപ്തശതി പാരായണം ചെയ്യുക.

തുലാം
തുലാം രാശിയെ സംബന്ധിച്ചിടത്തോളം, ബുധന്‍ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിന്റെയും ഒമ്പതാം ഭാവത്തിന്റെയും അധിപനാണ്. അത് നിങ്ങളുടെ ഏഴാം ഭാവത്തില്‍ അതായത് ജീവിത പങ്കാളിയുടെയും പങ്കാളിത്തത്തിന്റെയും ഭവനത്തില്‍ സംക്രമിക്കും. മേടം രാശിയില്‍ ബുധന്റെ സംക്രമണം കാരണം നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യം കുറയാന്‍ കാരണമായേക്കാം. നിങ്ങള്‍ ബിസിനസ്സ് മേഖലയില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ സമയം കൂടുതല്‍ ശ്രദ്ധിക്കുക. ഏഴാം ഭാവത്തില്‍ നിന്ന് നിങ്ങളുടെ ലഗ്നത്തില്‍ ബുധന്റെ ഭാവം കാരണം നിങ്ങളുടെ ആരോഗ്യവും ശാരീരികക്ഷമതയും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

വൃശ്ചികം
വൃശ്ചികം രാശിയുടെ പതിനൊന്നാം ഭാവത്തിന്റെയും എട്ടാം ഭാവത്തിന്റെയും അധിപനാണ് ബുധന്‍. ഇപ്പോള്‍ അത് നിങ്ങളുടെ ശത്രു, രോഗം, മത്സരം തുടങ്ങിയ ആറാം ഭാവത്തില്‍ സംക്രമിക്കും. മേടം രാശിയിലെ ബുധന്‍ സംക്രമിക്കുന്ന സമയത്ത് ഫാറ്റി ലിവര്‍, അപ്പെന്‍ഡിക്സ്, ത്വക്ക് പ്രശ്നങ്ങള്‍, മൂത്രനാളിയിലെ അണുബാധ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ എന്നിവ അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ നിങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഈ സമയത്ത് നിങ്ങളുടെ സുഹൃത്തുക്കള്‍ നിങ്ങളുടെ ശത്രുക്കളായി മാറും. അതിനാല്‍ ആരെയും എളുപ്പത്തില്‍ വിശ്വസിക്കരുത്. ആര്‍ക്കും പണം കടം നല്‍കരുത്. തിരികെ ലഭിക്കാന്‍ അല്പം ബുദ്ധിമുട്ടേണ്ടിവന്നേക്കാം. ബുധന്റെ ഈ സംക്രമണ സമയത്ത് സാമ്പത്തികമായി വലിയ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. വ്യക്തിജീവിതത്തിന്റെ കാര്യത്തില്‍, നിങ്ങളുടെ സ്വഭാവം ശ്രദ്ധിക്കണം. ബുധന്‍ നിങ്ങളുടെ ആറ് മുതല്‍ പന്ത്രണ്ടാം ഭാവത്തിലേക്ക് നോക്കുന്നു, അതിന്റെ ഫലമായി നിങ്ങളുടെ ചെലവുകള്‍ അപ്രതീക്ഷിതമായി വര്‍ദ്ധിച്ചേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

