ബുധന്റെ മേടരാശീ സംക്രമണം; നിങ്ങളുടെ നേട്ടമിതാ

ഒരു വ്യക്തിയില്‍ ജ്ഞാനത്തെയും ബുദ്ധിയെയും സൂചിപ്പിക്കുന്ന ഗ്രഹമാണ് ബുധന്‍. വേദ ജ്യോതിഷത്തില്‍, ഇത് മിഥുനം, കന്നി എന്നിവയുടെ ഭരണ ഗ്രഹമാണ്. ബുധന്റെ മേട രാശീ സംക്രമണം ഏപ്രില്‍ 25ന് നടന്നുകഴിഞ്ഞു. രണ്ടാഴ്ചക്കാലം ഈ മാറ്റം തുടരും. ഇതിനുശേഷം, രാശിചക്രത്തിലെ അടുത്ത ചിഹ്നമായ ഇടവം രാശിയിലേക്ക് ബുധന്‍ നീങ്ങും. ലഗ്‌നം ഭാവത്തിലേക്കുള്ള ബുധന്റെ സംക്രമണം ഓരോ രാശിക്കാര്‍ക്കും നല്‍കുന്നത് വ്യത്യസ്ത ഫലങ്ങളാണ്. മേടം രാശിയിലെ ബുധന്റെ സംക്രമണം നിങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് നമുക്ക് നോക്കാം. ചാന്ദ്ര ചിഹ്നത്തെ അടിസ്ഥാനമാക്കി ഓരോ രാശിചക്രത്തിലും അതിന്റെ സ്വാധീനം ഇനിപ്പറയുന്ന വിധമായിരിക്കും.

മേടം

മേടം

മേടം രാശിക്കാര്‍ക്ക് അവരുടെ കഴിവില്‍ വിശ്വാസമുണ്ടാവുകയും കൂടുതല്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്യും. തീരുമാനങ്ങള്‍ എടുക്കാനുള്ള നിങ്ങളുടെ കഴിവുകള്‍ ശക്തമാകും. എങ്കിലും, അമിത ആത്മവിശ്വാസം ഒഴിവാക്കുക. ഈ സമയത്ത് നിങ്ങളുടെ സഹോദരങ്ങളുടെ പിന്തുണയും ലഭിക്കും. മറുവശത്ത്, ബുധന്‍ നിങ്ങളുടെ ആറാമത്തെ വീടിന്റെ ഭാവാധിപന്‍ കൂടിയായതിനാല്‍ നിങ്ങളുടെ ആരോഗ്യം കുറയാന്‍ സാധ്യതകാണുന്നു. ഈ സംക്രമണം നിങ്ങളുടെ ദാമ്പത്യജീവിതത്തിന് അനുകൂലമായിരിക്കും. നിങ്ങള്‍ക്കിടയിലെ വിള്ളലുകള്‍ നീങ്ങി ബന്ധം മെച്ചപ്പെടുകയും ചെയ്യും. ബിസിനസ്സിന്റെ കാര്യത്തില്‍ അല്‍പം ജാഗ്രത പാലിക്കേണ്ടതുമുണ്ട്.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ക്ക് ഈ സമയം സമ്മിശ്ര ഫലങ്ങളായിരിക്കും. ചെലവുകള്‍ വര്‍ദ്ധിക്കും, നിങ്ങളുടെ സ്വത്തില്‍ കൈവയ്‌ക്കേണ്ടി വന്നേക്കാം. ഈ സമയം ഇടവം രാശിക്കാര്‍ അവരുടെ എല്ലാ ജോലികളും ബുദ്ധിയോടും വിവേകത്തോടും കൂടി നിര്‍വഹിക്കും. ബിസിനസ്സില്‍ ഒരു സുപ്രധാന നിക്ഷേപം നടത്താം. പ്രണയ ജീവിതത്തിന് ഈ സമയം അത്ര അനുകൂലമല്ല. അനാവശ്യമായ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക. പരിഹാരമായി ബുധന്റെ അനുഗ്രഹം തേടി നാല് മുഖമുള്ള രുദ്രാക്ഷം അണിയാവുന്നതാണ്.

മിഥുനം

മിഥുനം

നിങ്ങളുടെ സംസാരരീതിയില്‍ ആത്മവിശ്വാസം കൈവരും. മേലുദ്യോഗസ്ഥരുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. ജോലിസ്ഥലത്ത് അതിന്റെ നേട്ടങ്ങള്‍ കൈവരിക്കും. പ്രണയത്തിന്റെ കാര്യത്തില്‍ ഈ സമയം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ വാക്കുകള്‍ പലരെയും ആകര്‍ഷിക്കും. സാമൂഹിക ബന്ധം ശക്തമാകും. പുതിയ ആളുകളെ കണ്ടുമുട്ടാനുള്ള അവസരം ലഭിക്കും. സംക്രമണം, മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക രംഗത്തും അഭിവൃദ്ധി നല്‍കും.

കര്‍ക്കിടകം

കര്‍ക്കിടകം

ഔദ്യോഗിക ജീവിതത്തില്‍ ചില ഉയര്‍ച്ചകള്‍ കാണാവുന്നതതാണ്. നിങ്ങളുടെ പരിശ്രമങ്ങള്‍ വിജയിക്കും. സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. സാഹോദരങ്ങളുമായുള്ള ബന്ധം ശക്തിപ്പെടും. ജോലിയില്‍ ചില മാറ്റങ്ങള്‍ സാധ്യമാണ്. ഈ കാലയളവില്‍ നിങ്ങള്‍ ചെയ്യുന്നതെല്ലാം ശ്രദ്ധിച്ച് ചെയ്യേണ്ടതായുണ്ട്. ബുധന്റെ സംക്രമണം കര്‍ക്കിടക രാശിക്കാരുടെ കുടുംബജീവിതത്തില്‍ സന്തോഷവും ആനന്ദവും നല്‍കും. മാതാപിതാക്കളുടെ ആരോഗ്യത്തില്‍ പുരോഗതി കാണും. വീട്ടിലെ അംഗങ്ങളുടെയും പിന്തുണ ലഭിക്കും. നിങ്ങളുടെ സഹോദരങ്ങള്‍ നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിന് സഹായകമാകും. ബിസിനസുകാര്‍ക്കും ചില ഉയര്‍ച്ചകള്‍ സാധ്യമാണ്.

ചിങ്ങം

ചിങ്ങം

നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. നിന്നുപോയ ജോലികളിലും തടസ്സം നേരിട്ട ജോലികളിലും അനക്കം കാണും. കുടുംബ ബിസിനസ്സ് വിപുലീകരിക്കാന്‍ ഈ സമയം നിങ്ങള്‍ക്ക് കഴിഞ്ഞേക്കാം. ഔദ്യോഗിക ജീവിതത്തില്‍ അനുകൂലമായ ഫലങ്ങള്‍ ഉണ്ടാകും. സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. ഈ കാലയളവില്‍ നിങ്ങളുടെ പരിശ്രമങ്ങളും ആശയവിനിമയ കഴിവുകളും വര്‍ദ്ധിപ്പിക്കും. സമൂഹത്തില്‍ പേരും പ്രശസ്തിയും ബഹുമാനവും കൈവരും.

കന്നി

കന്നി

കന്നി രാശിക്കാര്‍ക്ക് ഈ സംക്രമണം മൊത്തത്തില്‍ സമ്മിശ്രമായ ഒരു ഫലമായിരിക്കും നല്‍കുക. ജോലിയില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടിവരും. നിങ്ങളുടെ ശ്രമങ്ങള്‍ വേണ്ടത്ര വിജയം കാണില്ല. ചില ആരോഗ്യ പ്രശ്‌നങ്ങളും നിങ്ങള്‍ക്ക് തടസമായേക്കാം. നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് ഈ കാലയളവില്‍ ചില സാമ്പത്തിക പുരോഗതി കൈവരിക്കാനും കഴിയും. ഈ കാലയളവില്‍ നിങ്ങളുടെ പിതാവിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്.

തുലാം

തുലാം

തുലാം രാശിക്കാര്‍ക്ക് നിങ്ങളുടെ ബിസിനസ്സില്‍ പുരോഗതി കാണാം. വ്യാപാരം വിപുലീകരിക്കാന്‍ സഹായകമാകും. പുതിയ കാര്യങ്ങള്‍ എന്തെങ്കിലും ആരംഭിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ശ്രമങ്ങള്‍ വിജയിക്കും. ലാഭത്തിലേക്കുള്ള പുതിയ പാതകള്‍ തുറക്കും. വിവാഹിതരല്ലാത്ത തുലാം രാശിക്കാര്‍ക്ക് ഈ സമയം ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. നിങ്ങളുടെ വ്യക്തിത്വത്തിലെ ആകര്‍ഷണം ഉയരും, നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ ആകര്‍ഷിക്കുകയും ചെയ്യും. സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കും.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയം ചില ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. ചര്‍മ്മ രോഗങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. ഈ കാലഘട്ടത്തില്‍ അനാവശ്യമായ വിവാദങ്ങള്‍ ഒഴിവാക്കേണ്ടതായുണ്ട്. നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം, വരുമാനത്തില്‍ ഇടിവുണ്ടാകും. നിങ്ങള്‍ക്ക് കടമോ വായ്പയോ എടുക്കേണ്ടതായി വരാം. നിങ്ങളുടെ ജോലിയിലും ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

ധനു

ധനു

ധനു രാശിക്കാര്‍ക്ക് നിങ്ങളുടെ പദ്ധതികളുമായി മുന്നോട്ട് പോകാം. ബിസിനസില്‍ പുരോഗമനം കാണും. ഔദ്യോഗികജീവിതത്തില്‍ ഈ കാലയളവില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ജോലിയില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഈ സംക്രമണ കാലയളവിന്റെ ആനുകൂല്യങ്ങള്‍ നിങ്ങളുടെ ജീവിത പങ്കാളിയ്ക്കും ലഭിക്കും. അവരിലൂടെ മറ്റേതെങ്കിലും മാര്‍ഗ്ഗത്തിലൂടെ നിങ്ങള്‍ക്ക് ലാഭം ലഭിക്കും. വിവാഹിതര്‍ക്ക് കുട്ടികളിലൂടെ നല്ല ഫലങ്ങള്‍ ലഭിക്കും.

മകരം

മകരം

മകരം രാശിക്കാരില്‍ പലര്‍ക്കും ആഢംബര വസ്തുക്കള്‍ വാങ്ങാന്‍ കഴിയും. അതിലൂടെ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും പുരോഗതി കൈവരിക്കാനാകും. വീട്ടില്‍ സന്തോഷം നിലനില്‍ക്കും, മാതാപിതാക്കളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഇരുചക്രവാഹനങ്ങള്‍ ഉള്ളവര്‍, അപകട സാധ്യത മുന്‍നിര്‍ത്തി വാഹനമോടിക്കുക. സ്വത്തുമായി ബന്ധപ്പെട്ട ഏതെങ്കിലും തര്‍ക്കങ്ങളില്‍ നിന്ന് ഈ സമയം വിട്ടുനില്‍ക്കുക. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തില്‍ ചില നല്ല ഫലങ്ങള്‍ കാണാനാകും. നിലവിലുള്ള തര്‍ക്കങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായി വിധി വരും.

കുംഭം

കുംഭം

പെട്ടെന്നുള്ള യാത്രകളും അതുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്‌നങ്ങളും സാധ്യതയുള്ളതിനാല്‍ ഇത്തരം സമയങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഈ സമയം നിങ്ങളുടെ സഹോദരങ്ങള്‍ക്കും ചില പ്രശ്‌നങ്ങള്‍ക്കു സാധ്യതയുണ്ട്. നിങ്ങള്‍ക്ക് എഴുത്തിനോട് താല്‍പര്യം തോന്നും. ഈ സമയത്ത് ചങ്ങാതിമാരെ കണ്ടുമുട്ടാന്‍ നിങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കും. പുതിയ ആളുകളുമായി സൗഹൃദം ഉണ്ടാക്കാനും കഴിയും. ഔദ്യോഗിക ജീവിതത്തില്‍ ഈ സമയത്ത് വിജയം നേടാനാവും.

മീനം

മീനം

ഈ സമയത്ത് നിങ്ങളുടെ സംസാരം ശൈലി മെച്ചപ്പെടും. എന്നിരുന്നാലും ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍, ഉടന്‍ തന്നെ പ്രതികരിക്കുന്ന നിങ്ങളുടെ സ്വഭാവം ദോഷം ചെയ്യും. അതിനാല്‍ അത്തരം കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ബിസിനസ്സുകാരെ സംബന്ധിച്ചിടത്തോളം, ഈ സംക്രമണം അനുകൂലമായിരിക്കും. വിവാഹ ജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയോട് അടുപ്പം വര്‍ദ്ധിക്കും. എന്നിരുന്നാലും, അവരുടെ ആരോഗ്യം കുറയാനിടയുണ്ട്. സാമ്പത്തിക രംഗം സുസ്ഥിരമായി തുടരും.

X
Desktop Bottom Promotion