Latest Updates
-
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ
കുംഭ രാശിയിലെ ബുധന്റെ സംക്രമണം; ഈ 4 രാശിക്കാര്‍ക്ക് ശക്തമായ നേട്ടങ്ങള്‍
ജ്യോതിഷ പ്രകാരം, ഏതൊരു ഗ്രഹത്തിന്റെയും രാശി മാറ്റം 12 രാശികളിലും സ്വാധീനം ചെലുത്തുന്നു. ഓരോ രാശിചക്രത്തിനും അതിന്റേതായ ഭരണ ഗ്രഹമുണ്ട്. ഗ്രഹങ്ങളുടെയും രാശികളുടെയും സ്ഥിതിയുടെ കാര്യത്തില്‍ 2022 പ്രത്യേകമാണ്. ഇപ്പോള്‍ 2022 മാര്‍ച്ച് 6ന് ബുധന്‍ ഗ്രഹത്തിന്റെ രാശി മാറാന്‍ പോകുന്നു. ആശയവിനിമയം, ബിസിനസ്സ്, സംസാരം മുതലായവയുടെ ഘടകമായി ബുധനെ കണക്കാക്കപ്പെടുന്നു. ബുധന്‍ രാശി മാറുന്നതോടെ ചില രാശിക്കാരുടെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷം വരും. കുംഭം രാശിയില്‍ ബുധന്‍ സംക്രമിക്കുന്നതിനാല്‍, ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ സമയം കൂടുതല്‍ പ്രയോജനം ലഭിക്കുകയെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ബുധന്റെ ഈ സംക്രമം പതിനൊന്നാം ഭാവത്തില്‍ അതായത് വരുമാന സ്ഥാനത്തായിരിക്കും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഈ സമയം അനുകൂലമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം പ്രോത്സാഹനങ്ങളായും ശമ്പള വര്‍ദ്ധനവായും നിങ്ങള്‍ക്ക് ലഭിക്കും. ബാങ്കിംഗ് മേഖലയിലും ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, കമ്പനി സെക്രട്ടറി, ഫിനാന്‍ഷ്യല്‍ സെക്ടര്‍ തുടങ്ങിയ പ്രൊഫഷണല്‍ സേവനങ്ങളിലും ഉള്ളവര്‍ ഈ കാലയളവില്‍ വളര്‍ച്ച കൈവരിക്കും. ഈ സമയത്ത്, മേടം രാശിക്കാരുടെ സുഹൃത്തുക്കളുമായും സഹോദരങ്ങളുമായും ഉള്ള ബന്ധം ശക്തമായിരിക്കും, നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അവര്‍ നിങ്ങളെ സഹായിക്കും. അവരുടെ ഭാഗ്യവും സഹകരണവും നിങ്ങള്‍ക്ക് വിജയം നല്‍കും. പ്രണയ ജീവിതത്തില്‍ ചില പിരിമുറുക്കങ്ങളും സംഘര്‍ഷങ്ങളും നേരിടേണ്ടി വന്നേക്കാം. മത്സരപരീക്ഷകള്‍ക്കും തുടര്‍പഠനത്തിനും തയ്യാറെടുക്കുന്നവര്‍ക്ക് ഈ സമയത്ത് ചില പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും.

ഇടവം
ഇടവം രാശിയില്‍ നിന്ന് പത്താം ഭാവത്തില്‍ ബുധന്‍ സംക്രമിക്കും. പത്താം ഭാവമാണ് പ്രവര്ത്തനസ്ഥാനം. കൂടാതെ നിങ്ങളുടെ രണ്ടാമത്തെയും അഞ്ചാമത്തെയും ഭാവത്തിന്റെ അധിപന് ബുധനാണ്. ജോലിസ്ഥലത്ത്, നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് സ്ഥിരതയും ആത്മവിശ്വാസവും ലഭിക്കും. സമയത്തിന് മുമ്പ് നിങ്ങളുടെ ജോലി പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, പ്രത്യേകിച്ച് കുടുംബ ബിസിനസില്‍ നല്ല ഫലം കാണും. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന പ്രോജക്ടുകള്‍ മുന്നോട്ട് പോകുകയും നിങ്ങളുടെ പുതിയ പ്രോജക്ടുകള്‍ നല്ല ലാഭം ഉണ്ടാക്കുകയും ചെയ്യും. വസ്തു ഇടപാടുകാര്‍ക്കും റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ക്കും അനുകൂല സമയമാണ്. ഹ്രസ്വകാല പദ്ധതികളില്‍ നിക്ഷേപിക്കാന്‍ സമയം ശക്തമാണ്, കാരണം അത് നല്ല ഫലങ്ങള്‍ നല്‍കും. സമൂഹത്തില്‍ നിങ്ങള്‍ക്ക് നല്ല പ്രശസ്തി ലഭിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ ഏഴാം ഭാവത്തില്‍ അതായത് യാത്ര, പങ്കാളിത്തം, വിവാഹം എന്നിവയില്‍ ബുധന്‍ തുടരും. ചിങ്ങം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമം ശുഭകരമായ ഫലങ്ങള്‍ നല്‍കും. ബിസിനസ് മേഖലകളിലെ സംരംഭകര്‍ക്ക് ഈ സമയം വളരെ ഗുണം ചെയ്യും. നിങ്ങളുടെ ബിസിനസ്സില്‍ നിങ്ങളുടെ പ്രശസ്തിയും വര്‍ദ്ധിക്കുകയും നല്ല ലാഭം നേടുകയും ചെയ്യും. വ്യവഹാരം, ബാങ്കിംഗ്, അക്കൗണ്ടന്‍സി, മാര്‍ക്കറ്റിംഗ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ അവരുടെ തൊഴിലില്‍ വളര്‍ച്ച കാണാം. നിങ്ങളുടെ ബിസിനസ്സിന്റെ പ്രമോഷനുവേണ്ടി നിങ്ങള്‍ക്ക് ഇടയ്ക്കിടെയുള്ള യാത്രകള്‍ ആസൂത്രണം ചെയ്യാം, അത് നിങ്ങള്‍ക്ക് വിജയം നല്‍കും. നിങ്ങളുടെ ഇണയുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടുകയും നിങ്ങളുടെ ബന്ധത്തില്‍ സ്നേഹം വര്‍ദ്ധിക്കുകയും ചെയ്യും.

മകരം
മകരം രാശിയില്‍ നിന്ന്, പണത്തിന്റെയും സംസാരത്തിന്റെയും വീട് എന്ന് വിളിക്കപ്പെടുന്ന രണ്ടാം ഭാവത്തില്‍ ബുധന്‍ സംക്രമിക്കും. ഈ സമയത്ത്, വളരെക്കാലമായി ലഭിക്കാതിരുന്ന നിങ്ങളുടെ പണം തിരികെ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് രഹസ്യ ശത്രുക്കളില്‍ നിന്ന് മോചനം ലഭിക്കും, നിങ്ങളുടെ ശക്തി വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണയും ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ മാര്‍ക്കറ്റിംഗ് കഴിവുകളും മെച്ചപ്പെടും, അതുവഴി നിങ്ങള്‍ക്ക് നിങ്ങളുടെ ക്ലയന്റുകളെ ആകര്‍ഷിക്കാന്‍ കഴിയും.



Click it and Unblock the Notifications
