ശനിയുടെ രാശിയില്‍ ബുധന്‍ ഗുണമോ ദോഷമോ? 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍

ജ്യോതിഷത്തില്‍ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്ന് വിളിക്കുന്നു. ഫെബ്രുവരി 27ന് ബുധന്‍ കുംഭം രാശിയില് സംക്രമിക്കും. ശനി ഇതിനകം കുംഭ രാശിയില്‍ ഇരിക്കുന്നതിനാല്‍, ഇത്തരമൊരു സാഹചര്യത്തില്‍ ഇരുവരും തുല്യരായി മാറുകയും ഇവ രണ്ടും കൂടിച്ചേരുന്നത് രാശികളില്‍ പ്രത്യേക സ്വാധീനം ചെലുത്തുകയും ചെയ്യും.

ബുധന്‍ സംക്രമിക്കുന്ന സമയത്ത് ശനി 5 ഡിഗ്രിയിലും സൂര്യന്‍ ഏകദേശം 14 ഡിഗ്രിയിലും ആയിരിക്കും. ഫെബ്രുവരി 27ന് കുംഭം രാശിയില്‍ സംക്രമിച്ച ശേഷം, മാര്‍ച്ച് 16 വരെ ബുധന്‍ ഈ രാശിയില്‍ തുടരുകയും അതിനുശേഷം അത് ദുര്‍ബലമായ മീനരാശിയില്‍ സഞ്ചരിക്കുകയും ചെയ്യും. എല്ലാ രാശിക്കാരെയും ബുധന്റെ കുംഭം രാശി സംക്രമണം ബാധിക്കും. 12 രാശികളില്‍ അതിന്റെ ഫലം എന്തായിരിക്കുമെന്ന് നമുക്ക് നോക്കാം.

മേടം

മേടം

മേടം രാശിക്കാര്‍ക്ക് പതിനൊന്നാം ഭാവത്തിലൂടെ ബുധന്‍ സഞ്ചരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് നല്ല പണം ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. കുട്ടിയുടെ ഭാഗത്തുനിന്നും നല്ല വാര്‍ത്തകള്‍ ലഭിക്കും. ആശയവിനിമയവുമായി ബന്ധപ്പെട്ട ആളുകള്‍ പണം സമ്പാദിക്കുന്നതില്‍ വിജയിക്കും. മൂത്ത സഹോദരങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കും.

ഇടവം

ഇടവം

നിങ്ങളുടെ കരിയറിന് പുതിയ ഉയരങ്ങള്‍ ലഭിക്കും. ഇത് നിങ്ങള്‍ക്ക് മാനസിക ശക്തി നല്‍കുകയും ശരിയായ തീരുമാനം എടുക്കാനുള്ള കഴിവ് നല്‍കുകയും ചെയ്യും. ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടമുണ്ടാകും. ധനയോഗവും കൈവരും. എന്നാല്‍ പണം നിക്ഷേപിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കുടുംബവുമായും ജീവിതപങ്കാളിയുമായും സ്വരച്ചേര്‍ച്ച വര്‍ദ്ധിക്കും.

മിഥുനം

മിഥുനം

മിഥുനം രാശിക്കാരന് ബുധന്‍ ഒമ്പതാം ഭാവത്തിലൂടെ സഞ്ചരിക്കും. ഭാഗ്യസ്ഥലത്ത് നിന്നുള്ള ഈ സംക്രമണം നിങ്ങള്‍ക്ക് വളരെ ശുഭകരമായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു യാത്രയ്ക്ക് അവസരം ലഭിച്ചേക്കാം. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ഏതൊരു ജോലിയും പൂര്‍ത്തിയാക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് വലിയ ബഹുമാനം ലഭിക്കും. അച്ഛനുമായി എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അതും ഈ സമയത്ത് പരിഹരിക്കപ്പെടും.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കടക രാശിക്കാര്‍ക്ക്, കുംഭ രാശിയില്‍ ബുധന്റെ സംക്രമണം ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്കെതിരെ ആരെങ്കിലും ഗൂഢാലോചന നടത്തിയേക്കാം. സഹപ്രവര്‍ത്തകരുമായുള്ള നിങ്ങളുടെ ബന്ധം വഷളായേക്കാം. ഈ സമയത്ത് ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. കഠിനാധ്വാനം ചെയ്താലും നിങ്ങള്‍ക്ക് തുല്യമായ ഫലം ലഭിക്കാതെ വരും. ഇതുമൂലം നിങ്ങളുടെ മനസ്സില്‍ നിരാശ തോന്നും. കുടുംബ ബന്ധങ്ങളില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ എന്തെങ്കിലും കാര്യത്തില്‍ അകല്‍ച്ച ഉണ്ടാകാം. ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുമ്പോള്‍ ശ്രദ്ധിച്ചിച്ചെങ്കില്‍ നഷ്ടസാധ്യത കൂടുതലായിരിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ ഈ സമയത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ചിങ്ങം

ചിങ്ങം

ബുധന്‍ സംക്രമിക്കുന്നതോടെ നിങ്ങളുടെ ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ ആരംഭിക്കും. നിങ്ങളുടെ കഴിവുകള്‍ ഉപയോഗിച്ച് നിങ്ങള്‍ ജോലിയില്‍ മികച്ചവരാണെന്ന് തെളിയിക്കും. നിയമവുമായോ സാമ്പത്തിക മേഖലയുമായോ ബന്ധപ്പെട്ടവര്‍ക്ക് വിജയവും അംഗീകാരവും ലഭിക്കും. കരിയറില്‍ മുന്നോട്ട് പോകാന്‍ സഹായിക്കുന്ന പുതിയ ബന്ധങ്ങള്‍ കണ്ടെത്തും.

കന്നി

കന്നി

കുംഭ രാശിയിലെ ബുധന്റെ സംക്രമണം കന്നി രാശിക്കാരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കും. നിങ്ങളുടെ ജീവിതത്തില്‍ പല തരത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടിവന്നേക്കാം. ജോലിസ്ഥലത്ത് നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. കഠിനാധ്വാനം ചെയ്താലും പ്രതീക്ഷിച്ച ഫലം ലഭിക്കില്ല. ഈ സമയത്ത്, നിങ്ങള്‍ ഓഫീസില്‍ സംയമനത്തോടെ പെരുമാറുന്നത് നല്ലതാണ്. സാമ്പത്തിക കാര്യങ്ങളില്‍ പോലും ഈ സമയം അത്ര അനുകൂലമല്ല. ചില കാരണങ്ങളാല്‍ നിങ്ങളുടെ ചെലവുകള്‍ പെട്ടെന്ന് വര്‍ദ്ധിച്ചേക്കാം. കുടുംബത്തില്‍ കലഹങ്ങളും വഴക്കുകളും ഉണ്ടാകാം. സ്വത്ത് സംബന്ധിച്ച് തര്‍ക്കമുണ്ടാകാം. ഈ കാലയളവില്‍ ത്വക്ക് അല്ലെങ്കില്‍ സുഷുമ്നാ നാഡിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ കരുതിയിരിക്കുക.

തുലാം

തുലാം

തുലാം രാശിക്കാര്‍ക്ക് ബുധന്‍ അഞ്ചാം ഭാവത്തില്‍ സഞ്ചരിക്കും. ഇബുധന്‍ സംക്രമിക്കുന്നതോടെ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയം ലഭിക്കും. ഷെയര്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ഈ സമയത്ത് റിസ്‌ക് എടുക്കുന്നത് ഒഴിവാക്കണം. ഈ സമയത്ത് അഭിനയം, കല എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് നല്ല അവസരം ലഭിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും.

വൃശ്ചികം

വൃശ്ചികം

കുംഭം രാശിയില്‍ വരുന്ന ബുധന്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും, എന്നാല്‍ അതിന്റെ ക്രമീകരണം കാരണം ബുധന്റെ ശുഭഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കില്ല. തൊഴില്‍പരമായും ബിസിനസ്സിലും കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. നിങ്ങള്‍ക്ക് അനാവശ്യ ചെലവുകള്‍ ഉണ്ടാകും. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക, ഈ ദിവസങ്ങളില്‍ നിങ്ങള്‍ വായ്പാ ഇടപാടുകളുടെയും നിക്ഷേപങ്ങളുടെയും കാര്യത്തില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കണം. അല്ലാത്തപക്ഷം പണനഷ്ടം ഉണ്ടാകാം. നിങ്ങളുടെ സംസാരം നിയന്ത്രിക്കുകയും വേണം. അല്ലാത്തപക്ഷം സാമൂഹിക മേഖലയിലും ജോലിസ്ഥലത്തും നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും.

ധനു

ധനു

ധനു രാശിക്കാര്‍ക്ക് മൂന്നാം ഭാവത്തില്‍ ബുധന്റെ സംക്രമണം നടക്കും. ഈ വീട്ടില്‍ ഇരിക്കുന്ന ബുധന്റെ കൃപയാല്‍ നിങ്ങളുടെ ആശയവിനിമയ ശൈലി കൂടുതല്‍ മെച്ചപ്പെടും. മറ്റുള്ളവരെ ആകര്‍ഷിക്കാനാകും. ഈ സമയത്ത് നിങ്ങള്‍ക്ക് നിങ്ങളുടെ പിതാവില്‍ നിന്ന് നല്ല സഹായം ലഭിക്കും. സഹോദരങ്ങളോടൊപ്പം നല്ല സമയം ചെലവഴിക്കും.

മകരം

മകരം

ബുധന്റെ സംക്രമണത്താല്‍ നിങ്ങള്‍ക്ക് നല്ല ഭാഗ്യം ഉണ്ടാകും. നിങ്ങള്‍ക്ക് മികച്ച രീതിയില്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ കഴിയും. ഭാവിയില്‍ അതില്‍ നിന്ന് പ്രയോജനം ലഭിക്കും. ജോലിയിലും ബിസിനസ്സിലും നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. യാത്ര ചെയ്യാന്‍ അവസരം ലഭിച്ചാല്‍ അത് നഷ്ടപ്പെടുത്തരുത്. ഈ യാത്ര നിങ്ങള്‍ക്ക് പ്രയോജനകരമായിരിക്കും. വീട്ടില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും.

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമം ലഗ്‌നത്തിലായിരിക്കും. ലഗ്‌നത്തിലെ ബുധന്റെ സംക്രമണം നിങ്ങള്‍ക്ക് വിജയത്തിന്റെ പുതിയ വഴികള്‍ തുറക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ജോലി മാറ്റുന്നതിനെക്കുറിച്ചും ചിന്തിക്കാം. അവിവാഹിതര്‍ക്ക് ചില നല്ല ആലോചനകള്‍ വരും. വിവാഹിതര്‍ ഭാര്യയോടൊപ്പം നല്ല സമയം ചെലവഴിക്കുന്നതായി കാണാം. ഈ സമയത്ത്, നിങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ വരുമാന സ്രോതസ്സുകള്‍ ലഭിക്കും.

മീനം

മീനം

ബുധന്റെ ഈ സംക്രമണം മീനരാശിക്കാരുടെ ജീവിതത്തില്‍ പെട്ടെന്ന് ചെലവുകള്‍ വര്‍ദ്ധിപ്പിക്കും. ആഡംബരങ്ങള്‍ക്കായി കൂടുതല്‍ പണം ചിലവഴിച്ചേക്കാം. ഈ കാരണങ്ങളാല്‍, നിങ്ങളുടെ ബജറ്റ് താളം തെറ്റിയേക്കാം. ഈ സമയത്ത് എവിടെയും പണം നിക്ഷേപിക്കുന്നത് ഉചിതമല്ല. ദാമ്പത്യജീവിതത്തില്‍ നിങ്ങളും പങ്കാളിയും തമ്മിലുള്ള അകലം വര്‍ദ്ധിച്ചേക്കാം. കുടുംബ കാര്യങ്ങളില്‍, ഏത് തീരുമാനവും വളരെ ശ്രദ്ധയോടെ എടുക്കുക.

Story first published: Saturday, February 25, 2023, 9:22 [IST]
X
Desktop Bottom Promotion