Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ബുധന്‍ കുംഭം രാശിയിലേക്ക്; രണ്ടാഴ്ചക്കാലം ശ്രദ്ധിക്കേണ്ട രാശിക്കാര്‍
ഓരോ ഗ്രഹത്തിനും ജ്യോതിഷത്തില്‍ അതിന്റേതായ പ്രാധാന്യമുണ്ട്, അവ നിങ്ങളുടെ ജീവിതത്തില്‍ ഏതെങ്കിലും വിധത്തില്‍ സ്വാധീനിക്കുന്നു. ജ്യോതിഷത്തിലെ നവഗ്രഹങ്ങളുടെ രാജകുമാരനായി ബുധനെ കണക്കാക്കുന്നു. ബുധന്‍ ഗ്രഹം ഈ സമയം കുംഭം രാശിയിലേക്ക് പ്രവേശിക്കുന്നു. ജനുവരി 25 തിങ്കളാഴ്ച മകരം രാശി വിട്ട് ബുധന്‍ കുംഭം രാശിയില്‍ പ്രവേശിക്കും. ഫെബ്രുവരി 3 വരെ ബുധന്‍ ഈ രാശിചിഹ്നത്തില്‍ തുടരും. ഈ ഹ്രസ്വകാലയളവില്‍ ഓരോ രാശിക്കാരുടെയും ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുന്നുവെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് സമയം നല്ലതായിരിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ യാത്രാമാര്‍ഗം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഏതെങ്കിലും വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്നും ആശ്വാസം പ്രതീക്ഷിക്കുന്നു. കരിയര്‍ ശരിയായ ദിശയിലേക്ക് നീക്കാനാകും. കുടുംബവുമായും സുഹൃത്തുക്കളുമായും നല്ല സമയം ചെലവഴിക്കും. വിദ്യാര്‍ത്ഥികള്‍ക്കും നല്ല ഫലങ്ങള്‍ ലഭിക്കും. ജോലിക്കായി യാത്ര ചെയ്യാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും.

ഇടവം
ഇടവം രാശിക്കാരായ ജോലിക്കാര്‍ക്ക് ഈ സമയം വളരെ നല്ലതായിരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ബഹുമാനവും ആദരവും വര്‍ദ്ധിക്കുകയും നിങ്ങളുടെ പ്രവര്‍ത്തികള്‍ വിലമതിക്കുകയും ചെയ്യും. മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ ശത്രുക്കളുടെ മേല്‍ നിങ്ങള്‍ ആധിപത്യം സ്ഥാപിക്കും. ഭാവിയില്‍ നിങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ചില ബന്ധങ്ങള്‍ സ്ഥാപിക്കാനാകും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഈ സമയം പ്രണയ ജീവിതം മനോഹരമായിരിക്കും. നിങ്ങളുടെ ബന്ധം ശക്തമായിരിക്കും. നിങ്ങളുടെ ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യും. ഈ കാലയളവില്‍ നിങ്ങള്‍ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ സമയം ചെലവഴിക്കും. നിങ്ങള്‍ക്ക് പ്രയോജനകരമെന്ന് തെളിയിക്കുന്ന ഒരാളില്‍ നിന്ന് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകും. ഏതെങ്കിലും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും കഴിയും. ആരോഗ്യം ഈ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കും.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ ആരോഗ്യത്തെക്കുറിച്ച് ഈ സമയം ജാഗ്രത പാലിക്കേണ്ടതുണ്ട്. ഈ കാലയളവില്‍ നിങ്ങളുടെ ആരോഗ്യം അല്പം ദുര്‍ബലമായിരിക്കും. ആത്മീയതയോടുള്ള നിങ്ങളുടെ ചായ്വ് ഈ കാലയളവില്‍ വര്‍ദ്ധിച്ചേക്കാം. ഈ സമയം നിക്ഷേപങ്ങള്‍ക്ക് ശുഭകരമല്ല. നിയമപരമായ തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അനാവശ്യമായ തര്ക്കങ്ങളില്പ്പെടാം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം വളരെ ശുഭമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കരിയറില്‍ മുന്നേറാന്‍ നിങ്ങള്‍ക്ക് നിരവധി മികച്ച അവസരങ്ങള്‍ ലഭിക്കും. ഈ സമയം തൊഴിലന്വേഷകര്‍ക്കും നല്ലതായിരിക്കും. കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പിന്തുണ ലഭിക്കും. എല്ലാ സാഹചര്യങ്ങളിലും, നിങ്ങളുടെ പങ്കാളിയുടെ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതം മെച്ചപ്പെടും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും.

കന്നി
ഈ കാലയളവില്‍, നിങ്ങള്‍ക്ക് വരുന്ന എല്ലാ വെല്ലുവിളികളെയും എളുപ്പത്തില്‍ നേരിടാനാകും. അതില്‍ വിജയിക്കുകയും ചെയ്യും. നിങ്ങളുടെ ശത്രുപക്ഷം സജീവമായി തുടരുമെങ്കിലും നിങ്ങള്‍ക്ക് അവരെ പരാജയപ്പെടുത്താന്‍ കഴിയും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുന്ന അവസരങ്ങള്‍ കൈവരും. ഈ കാലയളവില്‍ നിക്ഷേപം നിങ്ങള്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കുമെങ്കിലും വലിയ പ്രശ്നമുണ്ടാകില്ല. ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം, അശ്രദ്ധരാകാതിരിക്കുക. സംസാരിക്കുമ്പോള്‍ വാക്കുകള്‍ ശ്രദ്ധിക്കുക.

തുലാം
തുലാം രാശിക്കാരുടെ ദാമ്പത്യബന്ധം മനോഹരമാകും. പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും. പ്രണയകാര്യങ്ങള്‍ക്ക് ഈ സമയം വളരെ നല്ലതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമായിരിക്കും. ചില വിട്ടുമാറാത്ത രോഗങ്ങളാല്‍ നിങ്ങള്‍ അസ്വസ്ഥരായിരുന്നുവെങ്കില്, നിങ്ങള്‍ക്ക് ഈ സമയം ആശ്വാസം ലഭിക്കും. ആഢംബര കാര്യങ്ങള്‍ക്കായി നിങ്ങള്‍ പണം ചെലവഴിക്കും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഇത് നല്ല സമയമായിരിക്കും. ശമ്പളവര്‍ധനവിന് സാധ്യതയുണ്ട്.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സമയം നല്ലതായിരിക്കും. കുടുംബത്തില്‍ സമാധാനമുണ്ടാകും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. അമ്മയുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. വീട്ടുസൗകര്യങ്ങള്ക്കായി പണം ചെലവഴിക്കാന്‍ കഴിയും. ഈ കാലയളവില്‍ വീട്ടില്‍ ചില മംഗളകാര്യങ്ങളും സംഘടിപ്പിക്കാം. തൊഴില്‍ മേഖലയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്ല വാര്‍ത്ത ലഭിക്കും.

ധനു
ധനു രാശിക്കാര്‍ക്ക് ജീവിതത്തില്‍ പോസിറ്റീവിറ്റി നിറയും. ഈ കാലയളവില്‍, നിങ്ങള്‍ നടത്തിയ പരിശ്രമങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ജീവിതത്തില്‍ പുരോഗതി പ്രാപിക്കാന്‍ നിങ്ങള്‍ക്ക് ധാരാളം നല്ല അവസരങ്ങള്‍ ലഭിക്കും. ജീവിതപങ്കാളിയുടെ സഹായത്തോടെ നേട്ടം ലഭിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള അവസരം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കും സമയം അനുകൂലമായിരിക്കും.

മകരം
കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. കുടുംബത്തിന്റെ പിന്തുണയോടെ നിങ്ങളുടെ പ്രശ്നങ്ങള്‍ തീര്‍ക്കാനാകും. സമൂഹത്തിലും വീട്ടിലും നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കും. നിങ്ങളുടെ വ്യക്തിത്വം മറ്റുള്ളവരെ സ്വാധീനിക്കും. ഈ കാലയളവില്‍ അകാരണമായി വിഷമിക്കുന്നതിലൂടെ മാനസിക പിരിമുറുക്കം വര്‍ദ്ധിപ്പിക്കരുത്. സാമ്പത്തികമായി നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

കുംഭം
ബുധന്റെ സംക്രമണം കുംഭം രാശിയിലാണ് നടക്കാന്‍ പോകുന്നത്. ഈ കാലയളവില്‍ നിങ്ങളുടെ എല്ലാ ജോലികളും വിവേകത്തോടെ ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നു. നിങ്ങളുടെ ചുറ്റുപാടുകളും വളരെ പോസിറ്റീവായി സൂക്ഷിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ശരിയായ ഫലം ലഭിക്കും. ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശുഭഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ പഴയ മുടങ്ങിയ ജോലികളും ഈ കാലയളവില്‍ പൂര്‍ത്തിയാക്കാനാകും.

മീനം
ഈ കാലയളവില്‍ മീനം രാശിക്കാര്‍ക്ക് ചെലവ് വര്‍ദ്ധിക്കും. ഇത് നിങ്ങളുടെ ബജറ്റിനെ താറുമാറാക്കിയേക്കാം. നിങ്ങളുടെ പ്രണയ ജീവിതം ഈ സമയം മികച്ചതായിരിക്കും. ആരോഗ്യത്തെക്കുറിച്ച് അശ്രദ്ധമായിരിക്കരുത്. മാനസിക സമ്മര്‍ദ്ദം ചെലുത്തരുത്, ക്ഷമയോടെ പ്രവര്‍ത്തിക്കുക. ഉടന്‍തന്നെ എല്ലാത്തരം പ്രശ്നങ്ങളും പരിഹരിക്കപ്പെടും. വിദേശത്ത് നിന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications
