For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബുധന്‍ കുംഭം രാശിയില്‍; മാറ്റത്തിന്റെ കാലം ഈ രാശിക്കാര്‍ക്ക്

|

ഈ വര്‍ഷം 2021 മാര്‍ച്ച് 11ന് വ്യാഴാഴ്ച മഹാശിവരാത്രി ആഘോഷിക്കുന്നു. അജ്ഞതയുടെയും അന്ധകാരത്തിന്റെയും പരാജയത്തെ സൂചിപ്പിക്കുന്ന ഒരു പ്രധാന ഉത്സവമാണ് മഹാശിവരാത്രി. ശിവന്റെയും പാര്‍വ്വതി ദേവിയുടെയും ആരാധനയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഈ ദിവസം ഭക്തര്‍ ഉപവസിക്കുകയും പൂജകള്‍ ചെയ്യുകയും ചെയ്യുന്നു. എന്നിരുന്നാലും, ജ്യോതിഷത്തില്‍ മഹാശിവരാത്രി ദിവസം ബുധന്റെ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുന്ന ദിവസമാണ്. മാര്‍ച്ച് 11ന് ഉച്ചയ്ക്ക് 12.28 ന് മകരത്തിലെ യാത്ര അവസാനിപ്പിച്ച് ബുധന്‍ കുംഭം രാശിചിഹ്നത്തില്‍ പ്രവേശിക്കുന്നു.

Most read: ശിവരാത്രി നാളില്‍ ശിവനെ ആരാധിച്ചാലുള്ള നേട്ടംMost read: ശിവരാത്രി നാളില്‍ ശിവനെ ആരാധിച്ചാലുള്ള നേട്ടം

ബുധന്റെ ഈ മാറ്റം പല തരത്തില്‍ പ്രധാനമായി കണക്കാക്കപ്പെടുന്നു. ബുധന്റെ സംക്രമണം എല്ലാ രാശിചിഹ്നങ്ങള്‍ക്കും വിദ്യാഭ്യാസം, ജോലി, ബിസിനസ്സ് എന്നിവയില്‍ പ്രധാന ഫലങ്ങള്‍ നല്‍കും. ബുധന്റെ കുംഭം രാശിയിലുള്ള സംക്രമണം പന്ത്രണ്ട് രാശിചിഹ്നങ്ങളെയും എങ്ങനെ ബാധിക്കുമെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

മേടം

മേടം

രാശിചിഹ്നത്തില്‍ നിന്ന് പ്രയോജനം ലഭിക്കുമ്പോള്‍ ബുധന്റെ പ്രഭാവം മിശ്രിതമായിരിക്കും. ചില കാര്യങ്ങളില്‍ നിങ്ങളുടെ ധൈര്യവും വീര്യവും വര്‍ദ്ധിപ്പിക്കും, എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ അസുഖകരവും സമ്മര്‍ദ്ദകരവുമായ ഫലം നല്‍കും. കോടതി കോടതി കേസുകളില്‍ പിരിമുറുക്കം ഉണ്ടാകും. ഈ കാലയളവില്‍ ആര്‍ക്കും കൂടുതല്‍ പണം കടം കൊടുക്കരുത്. ശത്രുക്കളില്‍ നിന്ന് അകന്നുനില്‍ക്കുക. നിങ്ങളുടെ അടുപ്പക്കാര്‍ തന്നെ തരംതാഴ്ത്താന്‍ ശ്രമിക്കും, ശ്രദ്ധിക്കുക. അലസത നിങ്ങളെ കീഴടക്കാന്‍ അനുവദിക്കരുത്.

ഇടവം

ഇടവം

ബുധന്റെ സംക്രമണം നിരവധി അപ്രതീക്ഷിത ഫലങ്ങള്‍ നല്‍കും. വ്യാപാരികളെ സംബന്ധിച്ചിടത്തോളം, ഒരു വലിയ ബിസിനസ്സ് ആരംഭിക്കാനോ കരാര്‍ ഒപ്പിടാനോ ആഗ്രഹിക്കുന്നുവെങ്കില്‍, ഫലം അനുകൂലമായിരിക്കും. തൊഴിലിനായി നടത്തുന്ന എല്ലാ ശ്രമങ്ങളും അര്‍ത്ഥവത്തായി തുടരും. മത്സരപ്പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഫലം അനുകൂലമായിരിക്കും. ഉന്നത ഉദ്യോഗസ്ഥരുടെ സഹകരണമുണ്ടാകും. നിങ്ങളുടെ തീരുമാനങ്ങള്‍ വിലമതിക്കപ്പെടും.

Most read:ഗ്രഹ പരിവര്‍ത്തനം; മാര്‍ച്ച് മാസം ശ്രദ്ധിക്കേണ്ട രാശിക്കാര്‍Most read:ഗ്രഹ പരിവര്‍ത്തനം; മാര്‍ച്ച് മാസം ശ്രദ്ധിക്കേണ്ട രാശിക്കാര്‍

മിഥുനം

മിഥുനം

മതത്തിലും ആത്മീയതയിലും അതീവ താല്‍പര്യം ഉണ്ടാകും. നിങ്ങള്‍ ചെയ്യുന്ന ഏത് ജോലിയിലും നിങ്ങള്‍ വിജയിക്കും. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. കുടുംബത്തില്‍ ചില മംഗളകരമായ ചടങ്ങുകള്‍ സംഘടിപ്പിക്കാം. വിദേശ കമ്പനികളില്‍ സേവനത്തിനായി നടത്തിയ ശ്രമങ്ങള്‍ വിജയിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിചക്രത്തില്‍ നിന്ന് എട്ടാമത്തെ വീട്ടില്‍ ബുധന്‍ സംക്രമിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും, പക്ഷേ, ധൈര്യത്തിന്റെയും വീര്യത്തിന്റെയും ശക്തിയാല്‍, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ നിങ്ങള്‍ എളുപ്പത്തില്‍ മറികടക്കും. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കാലതാമസം വരുത്തരുത്. വയറ്റിലെ തകരാറുകള്‍, ഡെര്‍മറ്റൈറ്റിസ് എന്നിവ ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിസ്ഥലത്ത് നിങ്ങളുടെ കാര്യം മാത്രം ശ്രദ്ധിച്ച് മുന്നേറുക. കുടുംബാംഗങ്ങളില്‍ നിന്നും സഹോദരന്മാരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കരുത്.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിചിഹ്നത്തില്‍ ഏഴാമത്തെ വീട്ടില്‍ ബുധന്‍ തുടരുന്നത് നിരവധി അപ്രതീക്ഷിത ഫലങ്ങള്‍ നല്‍കും. വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിജയിക്കും. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ വരും. പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിജയം കാണും. പ്രണയവിവാഹം തീരുമാനിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവസരം അനുകൂലമായിരിക്കും. സര്‍ക്കാര്‍ വകുപ്പുകളില്‍ കാത്തിരുന്ന പ്രവൃത്തികള്‍ തീര്‍പ്പാക്കും. നിങ്ങള്‍ക്ക് ഒരു വീടോ വാഹനമോ വാങ്ങാം. മത്സരപ്പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമാണ്.

Most read:Mahashivratri 2021 : ശിവരാത്രി പൂജയില്‍ മറക്കരുത് ഇക്കാര്യങ്ങള്‍; ദോഷം ഫലംMost read:Mahashivratri 2021 : ശിവരാത്രി പൂജയില്‍ മറക്കരുത് ഇക്കാര്യങ്ങള്‍; ദോഷം ഫലം

കന്നി

കന്നി

കന്നി രാശിചക്രത്തില്‍ നിന്ന് ആറാമത്തെ ഭവനത്തിലേക്ക് കടക്കുമ്പോള്‍ ബുധന്റെ സ്വാധീനം സമ്മിശ്രമായിരിക്കും. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. രഹസ്യ ശത്രുക്കള്‍ വര്‍ദ്ധിക്കുകയും നിയമ തര്‍ക്കങ്ങള്‍ ആശങ്കകള്‍ സൃഷ്ടിക്കുകയും ചെയ്യും. ശ്രദ്ധാലുവായിരിക്കുക. നിങ്ങളുടെ അടുപ്പക്കാരെയും കരുതിയിരിക്കുക. വിദേശ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സഹകരണം ഉണ്ടാകും. വിദേശ കമ്പനികളില്‍ സേവനത്തിന് ശ്രമിക്കുന്നുവെങ്കില്‍ അവസരം അനുകൂലമായിരിക്കും. വിദ്യാര്‍ത്ഥികള്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്.

തുലാം

തുലാം

തുലാം രാശിചിഹ്നത്തില്‍ നിന്ന് അഞ്ചാമത്തെ ഭവനത്തില്‍ ബുധന്‍ മാറുന്നത് നിങ്ങള്‍ക്ക് ചില അവസരങ്ങള്‍ നല്‍കും. നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏത് ജോലിയും വൈകരുത്. വിദ്യാര്‍ത്ഥികള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും വിജയിക്കാനുള്ള മികച്ച അവസരം ലഭിക്കും. പ്രണയകാര്യങ്ങളിലും സമയം അനുകൂലമായിരിക്കും. പ്രണയവിവാഹം ചെയ്യണമെങ്കില്‍ അവസരം നല്ലതാണ്. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിചിഹ്നത്തില്‍ നിന്ന് നാലാമത്തെ ഭവനത്തില്‍ ബുധന്‍ മാറുന്നത് നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ നല്‍കും. വ്യാപാരികളെ സംബന്ധിച്ചിടത്തോളം അവരുടെ സമയം താരതമ്യേന മികച്ചതായിരിക്കും. ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് സഹകരണം ലഭിക്കും. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കപ്പെടും. നിങ്ങള്‍ക്ക് ഒരു വീടോ വാഹനമോ വാങ്ങണമെങ്കില്‍ അവസരം അനുകൂലമായിരിക്കും. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അസുഖകരമായ ചില വാര്‍ത്തകള്‍ കേള്‍ക്കേണ്ടിവരാം. യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.

Most read:Maha Shivratri 2021 : ശിവരാത്രി നാളില്‍ 12 രാശിക്കാര്‍ക്കും ശിവപൂജ ഇങ്ങനെMost read:Maha Shivratri 2021 : ശിവരാത്രി നാളില്‍ 12 രാശിക്കാര്‍ക്കും ശിവപൂജ ഇങ്ങനെ

ധനു

ധനു

ധനു രാശിചിഹ്നത്തില്‍ ബുധന്റെ സ്ഥാനം വളരെയധികം മാനസിക അസ്വസ്ഥതകള്‍ സൃഷ്ടിക്കും, എന്നിരുന്നാലും നിങ്ങളുടെ ഊര്‍ജ്ജത്തിന്റെയും ധൈര്യത്തിന്റെയും ശക്തിയില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ നിയന്ത്രിക്കാന്‍ കഴിയും. സഹോദരങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടാകരുത്. മതത്തിലും ആത്മീയതയിലും താല്‍പര്യം വര്‍ദ്ധിക്കും. തീര്‍ത്ഥാടനത്തിന്റെ ആനുകൂല്യം നിങ്ങള്‍ക്ക് ലഭിക്കും. വിദേശ കമ്പനികളില്‍ ജോലിക്കുള്ള ശ്രമങ്ങള്‍ വിജയിക്കും.

മകരം

മകരം

മകരം രാശിചിഹ്നത്തില്‍ ബുധന്റെ സ്ഥാനം നിങ്ങള്‍ക്ക് സാമ്പത്തിക വളര്‍ച്ച നല്‍കും. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കണമെങ്കില്‍, അവസരം അനുകൂലമാണ്. നിങ്ങളുടെ സംസാരശേഷിയില്‍ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ നിയന്ത്രിക്കും. റിയല്‍ എസ്റ്റേറ്റ് അനുബന്ധ ജോലികള്‍ ചെയ്യും. നിങ്ങള്‍ക്ക് ഒരു വീടോ വാഹനമോ വാങ്ങണമെങ്കില്‍ അവസരം നല്ലതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധാലുവായിരിക്കുക.

Most read:ശിവലിംഗത്തില്‍ ഇതൊക്കെ അഭിഷേകം ചെയ്താല്‍ പുണ്യംMost read:ശിവലിംഗത്തില്‍ ഇതൊക്കെ അഭിഷേകം ചെയ്താല്‍ പുണ്യം

കുംഭം

കുംഭം

കുംഭം രാശിയിലുള്ള ബുധന്റെ സംക്രമണം വളരെ മിശ്രിതമായിരിക്കും. ഭാഗ്യത്തിനുള്ള പുതിയ അവസരങ്ങള്‍ വരും. എടുത്ത തീരുമാനങ്ങളും സ്വീകരിച്ച നടപടികളും വിലമതിക്കപ്പെടും. ഒപ്പം സാമൂഹിക നിലയും വര്‍ദ്ധിക്കും. പക്ഷേ രഹസ്യ ശത്രുക്കളും വളരും. ഈ സമയം സ്ത്രീകള്‍ക്ക് കൂടുതല്‍ അനുകൂലവും അവരുടെ മേധാവിത്വം വര്‍ദ്ധിക്കുന്നതുമായിരിക്കും. വിദേശ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നേട്ടം ലഭിക്കും. വിവാഹ ചര്‍ച്ചകള്‍ വിജയിക്കും. കുടുംബത്തില്‍ ചില നല്ല കാര്യങ്ങള്‍ സംഘടിപ്പിക്കാനാകും.

മീനം

മീനം

മീനം രാശിചക്രത്തില്‍ ബുധന്റെ സ്ഥാനം വളരെയധികം ഉയര്‍ച്ചയും താഴ്ചയും വരുത്തും. അധിക ചെലവ്, സാമ്പത്തിക പ്രതിസന്ധി എന്നിവ നേരിടേണ്ടിവരാം. അതിനാല്‍ എല്ലാ നടപടികളും തീരുമാനങ്ങളും വളരെ ശ്രദ്ധാപൂര്‍വ്വം എടുക്കുക. പാഴ്‌ചെലവ് ഒഴിവാക്കുക. വിദേശ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നേട്ടമുണ്ടാകും. വിവാഹ ചര്‍ച്ചകളില്‍ നേരിയ കാലതാമസമുണ്ടാകും. ദാമ്പത്യ ജീവിതം ശ്രദ്ധിക്കുക.

Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

English summary

Mercury Transit in Aquarius on 11 March 2021 Effects on Zodiac Signs in Malayalam

Mercury Transit in Aquarius Effects on Zodiac Signs in Malayalam : The Mercury Transit in Aquarius will take place on 11 March 2021. Learn about remedies to perform in Malayalam
X
Desktop Bottom Promotion